വിവരണം – Leela Raveendran.
പത്തനാപുരത്തു നിന്നും ബസിൽ കയറിയപ്പോൾ തുടങ്ങിയ മഴ പത്തനംതിട്ട എത്തിയപ്പോഴും പിൻതുടർന്നു. കട്ടപ്പനയ്ക്കുള്ള bus കാത്തിരിക്കുമ്പോഴാണ് തൊട്ടടുത്തിരിക്കുന്ന യുവാക്കളെ ശ്രദ്ധിക്കുന്നത്. അവർ മൂന്നു പേരുണ്ട്. അതിൽ ഒരാളുടെ മുഖം കണ്ടാൽ നല്ല സങ്കടം ഉണ്ടെന്നു തോന്നും. അവർ മടക്കയാത്രയെ കുറിച്ചാണ് സംസാരിക്കുന്നത്. ഞാനവരോട് കാര്യം തിരക്കി. തൃശൂർന്നു വന്നതാണ് ഗവിക്കു പോകാൻ, വിളിച്ചു ചോദിച്ച് bus ഉണ്ടെന്ന് ഉറപ്പാക്കിയതിനു ശേഷമാണ് എത്തിയത്.വന്നു കഴിഞ്ഞപ്പോൾ അറിയുന്നു bus ഇല്ലെന്ന് അങ്ങനെമടങ്ങി പോകാൻ നിൽക്കുകയാണ് അവർ .ഞാൻ അവരെ എന്റെ ഒപ്പം കൂട്ടി, മുണ്ടക്കയത്തു എത്തിച്ച് കുമളിbus.il കയറ്റി വണ്ടി പെരിയാറിൽ ഇറങ്ങാൻ പറഞ്ഞു.
വണ്ടി തൂക്കുപാലത്തിനടുത്തെത്തി. ഞാൻ തനിച്ചായ തുകൊണ്ടാകാം തങ്കച്ചനും എന്റെ ഒപ്പം പാലത്തിലേക്കു വന്നു – ആവശ്യപ്രകാരം photos എടുത്തു തന്നു. അപ്പോഴേക്കും കുറെ പോലീസ്സുകാർ അവിടെ എത്തി. ഞാനവരെ good norning പറഞ്ഞു വിഷ് ചെയ്തു. അവരിൽ മൂന്നു നാലു പേർ തിരിച്ചും വിഷ് ചെയ്തു.വെള്ളത്തിന്റെ ലെവൽ നോക്കാനും രേഖപ്പെടുത്താനും വേണ്ടി വന്നതാത്തത്രെ അയ്യപ്പൻകോവിൽ പഞ്ചായത്തിലാണ് മാട്ടുക്കട്ട തൂക്കുപാലം: അവിടെ മുൻപ് പ്രശസ്തമായ ഒരു അയ്യപ്പക്ഷേത്രം ഉണ്ടായിരുന്നു .ആക്ഷേത്രത്തിന്റെ പേരിലാണ് പഞ്ചായത്ത് അറിയപ്പെടുന്നത്. ഇടുക്കി ഡാം പണിയുന്ന സമയത്ത് ക്ഷേത്രം തൊപ്പി പാള എന്ന സ്ഥലത്തേക്ക് മാറ്റി പണിതു.ക്ഷേത്രത്തിന് രണ്ടായിരം വർഷം പഴക്കമുണ്ടെന്ന് കടത്തുതോണിക്കാരൻ ഔസേപ്പച്ചൻ പറഞ്ഞു. ഇപ്പോൾ പണ്ട് അമ്പലം നിന്ന സ്ഥലത്ത് ഒരു ചെറിയ ക്ഷേത്രം നിർമ്മിച്ചിട്ടുണ്ട്. പെരിയാറിൽ വെള്ളത്തിന്റെ നടുക്കാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.
ഡാം നിർമ്മിയ്ക്കുന്നതിനുമുൻപ് ജില്ലയിലെ ഏറ്റവും ജനവാസമുള്ള പഴയ വാണിജ്യ കേന്ദ്രമായിരുന്നു ഇവിടം. NSS College ന്റെ അവശിഷ്ടങ്ങൾ ഇപ്പോഴും അവിടെ കാണാം. ഡാം പണിയുന്ന സമയത്ത് അവിടെയുള്ള ജനങ്ങളെ കീരിത്തോട്, മടുക്ക, കഞ്ഞിക്കുഴി, പാമ്പിനി എന്നീ സ്ഥലങ്ങളിലേക്ക് കുടിയൊഴിപ്പിച്ചു. തൂക്കുപാലം പണിതത് 2012-13 ലാണ്.200 മീറ്റർ നീളവും , .20 മീറ്റർ വീതിയും ഉണ്ട് പാലത്തിന്.പലം പണിയുന്നതിനു മുൻപ് ചെങ്ങാടവും വള്ളവുമായിരുന്നു ഉപയോഗിച്ചുകൊണ്ടിരുന്നത്.
ഞങ്ങൾ പാലത്തിൽനിന്നും ഇറങ്ങിതോണിയുടെ അടുത്തേക്കു വന്നു.വെള്ളത്തിനു നടുവിൽ നിൽക്കുന്ന അമ്പലം കാണണമെന്നു പറഞ്ഞു. I Kmവളത്തിൽ പോകണം.ഔസേപ്പച്ചനാണ് തോന്നിക്കാരൻ.45 വർഷമായി ഇവിടെ കടത്തു നടത്തുന്നു.ഭാര്യയും രണ്ട് ആൺമക്കളും ഉണ്ട്.’ തങ്കച്ചനും കൂട്ടിന് ഒപ്പം വന്നു എന്നുമാത്രമല്ല, വലിയ കഴയെ ടു ത്തു വെള്ളത്തിൽ കുത്തി വള്ളം വേഗത്തിൽ നീങ്ങാൻ ഔസേപ്പച്ചനെ സഹായിക്കുകയും ചെയ്തു.മഴ പെയ്യാൻ തുടങ്ങി .ഞങ്ങൾ കുട നിവർത്തി യാത്ര തുടർന്നു.: തോണി വളഞ്ഞു തിരിഞ്ഞ് ഒഴുകി ക്ഷേത്ര സന്നിധിയിൽ വെള്ളപ്പരപ്പിൽ എത്തി നിന്നു. അപ്പോൾ അവിടെ പൂജ നടക്കുന്നുണ്ടായിരുന്നു.
ഊട്ടുപുര വെള്ളത്തിൽ മുങ്ങി മുകൾഭാഗം അല്പംകാണത്തക്കവിധം ആയിരുന്നു. എന്നാൽ ക്ഷേത്രം തൂണിൽ ഉയർത്തി നിർമ്മിച്ചിരുന്ന ന്നതിനാൽ വെള്ളത്തിന്റെ ആക്രമണം ഉണ്ടായിട്ടില്ല. ഭക്തർചങ്ങാടത്തിൽ കയറിൽ പിടിച്ച് യാത്ര ചെയ്യുന്നത് കൗതുകകരമായ കാഴ്ച ആയിരുന്നു. എനിക്ക് അഞ്ചുരുളിയിൽ പോകേണ്ടതുകൊണ്ടും മഴ ശക്തമായി പെയ്യാൻ തുടങ്ങിയതുകൊണ്ടും ഞങ്ങൾ പെട്ടെന്നു മടങ്ങി വന്നു. മടങ്ങുന്ന വഴി ഔസേപ്പച്ചനോടു ഞാൻ വളളത്തെക്കുറിച്ചു തിരക്കി. പഴയ വള്ളമാണ്. പുതിയതു വാങ്ങാൻ ഒത്തിരി രൂപയാകും. വർഷാവർഷം ഇതിനെ എണ്ണയിട്ടുസൂക്ഷിക്കാൻ തന്നെ ഒരു തുക ആകുമത്രെ മീൻ എണ്ണയ്ക്ക് ഒരു പാട്ടയ്ക്ക് 1500 രൂപ, അങ്ങനെ എട്ടു പാട്ടയെങ്കിലും വേണമെന്ന് .ചങ്ങനാശ്ശേരിയിൽ പോയാണ് മീനെണ്ണ വാങ്ങുന്നത്.
അപ്പോഴേക്കും ധാരാളം ആൾക്കാർ മഴയെന്നോ വെളളമെന്നോ കണക്കാക്കാത പാലം കാണാൻ എത്തിയിരിക്കുന്നു. തനിച്ചായതുകൊണ്ടാകാം, ചിലർ എന്നെ അ, ത്ഭുതത്തോടെ നോക്കി, മറ്റു ചിലർ കൈവിശി ഒരാൾ തള്ളവിരൽ ഉയർത്തി കാട്ടി. കൂട്ടത്തിൽ ചിലർ സൗഹൃദത്തോടെ പുഞ്ചിരിച്ചു കൊണ്ട് സംസാരിച്ചു. ഞൾ കുറെ photos എടുത്ത് എല്ലാവരോടും യLത്ര പറഞ്ഞ് ഓട്ടോയിൽ മടങ്ങി.തങ്കച്ചന്റെ വീടിനടുത്തെത്തിയപ്പോൾ വീട്ടിലൊന്നു കയറിയിട്ടുപോകാമെന്നു പറഞ്ഞു തങ്കച്ചൻ. ഭാര്യയും മകളും പുറത്തു നിൽക്കുന്നുണ്ടായിരുന്നു. എന്നെ food കഴിക്കാൻ ക്ഷണിച്ചു. നല്ല ഒന്നാം തരം കപ്പ > കാന്താരി അരച്ചു വേവിച്ച തും ആ വി പറക്കുന്ന ബീഫ് കറിയും കട്ടൻ കാപ്പിയും. കകപ്പ എന്റെ ഇഷ്ട ഭക്ഷണമാണ്. കൈതുടയ്ക്കാൻ മകൾ ഡിലിയ തോർത്തുമായി എത്തി.അവൾ മൂന്നാറിൽ ഡിഗ്രിയ്ക്കു പഠിക്കുന്നു. മകൻ ഫെബിൻഡിഗ്രി കഴിഞ്ഞ് കോച്ചിംഗിനു പോകുന്നു. പൊലീസ് ടെസ്റ്റ് എഴുതി ഇരിക്കുകയാണ് .ഇത്രമാത്രം പരസ്പര ബഹുമാ മാനത്തോടെയുസൗമ്യതയോടെയും സ്നേഹത്തോടെയും ഇടപെടുന്ന ഒരു കുടുബത്തെ ഞാൻ കണ്ടിട്ടില്ല എന്നുവെന്നും പറയാൻ. മനസ്സും വയറും ഒരുപോലെ നിറഞ്ഞു തുളുമ്പി
അവർക്ക് ഏലത്തിന്റെ കൃഷിയുണ്ട്. ഏലക്ക മുറിയിൽ നിരത്തി ഇട്ടിരിക്കുന്നു. മഴയായതുകൊണ്ട് ചാക്കിൽ കെട്ടിവച്ചാൽ ചീത്തയാകുമത്രെ.ഉണങ്ങിയ ഒരു കിലോ ഏലത്തിന് 1600 രുപ കിട്ടുമെന്ന് അവർ പറഞ്ഞു. എനിക്കിനി പോകേണ്ടത് അഞ്ചുരുളിയിലേക്കാണ് ഞാൻ അവരോട് യാത്ര പറഞ്ഞ് ഓട്ടോയിൽ കയറി. ഇത്തവണ ഓട്ടോ ഓടിച്ചത് ഫെബിൻ ആണ്. പോകുന്ന വഴിക്ക് വെള്ളി ലാംകണ്ടം എന്ന സ്ഥലത്തെ മൺപാലത്തെക്കുറിച്ച് ഞാൻ അവനോട് തിരക്കി. എന്റെ friend ശിവദാസ് പറഞ്ഞ് കേട്ടിട്ടുണ്ട് ആ പാലത്തെക്കുറിച്ച്. ഫെബിൻ അവിടെ എത്തിയപ്പോൾ ഓട്ടോ നിർത്തി. മണ്ണു കൊണ്ട് നിർമ്മിച്ചതാണ് ഈപ പാലം. അയ്യപ്പൻകോവിൽ വഴി വെള്ളം ഇവിടെ കയറിയപ്പോൾ ഗതഗ്നത ത്തിനു വേണ്ടി വെള്ളത്തിൽ കുറുകെ നിർമ്മിച്ചതാണ്. ഏഷ്യയിലെ ഏറ്റവും വലിയ മൺപാലമാണ് ഇത്. മണ്ണിട്ട് ബുൾഡോസർ കയറ്റി ഉറപ്പിക്കുകയായിരുന്നു.കേരളത്തിൽ ആദ്യമായി ബുൾഡോസർ ഉപയോഗിച്ചത് ഇവിടെയാണ്
അഞ്ചുരുളിയിൽ എത്തിയ എന്നെ കണ്ടതും എന്നെ പരിചയമുള്ള കടയിലെ ജിൻസി എന്ന പെൺകുട്ടി ഓടി വന്നു.മുൻപു വന്നപ്പോൾ അവളുടെ കടയിൽ നിന്നാണ് മുട്ട ഓംലറ്റും ചായയും കഴിച്ചത്.ബാഗ് കടയിൽവച്ചിട്ട് ഞങ്ങൾ വെള്ളത്തിനടുത്തേക്ക് നീങ്ങി.ഒരു രക്ഷയുമില്ല. അടുത്തു പോകാൻആരായാലും പേടിക്കണം. രൗദ്രഭാവത്തോടെ ആർത്തട്ടഹസിച്ച് Sണലിൽ നിന്നും വെള്ളം കുതിച്ചുയരുന്നു. പെട്ടെന്നു രണ്ടു photo എടുത്ത് ഞങ്ങൾ പിൻമാറി. നെടുംകണ്ടം കല്ലാറിൽ നിന്നും വെള്ളം കുഴൽ വഴി മൂന്നര കിലോമീറ്റർ ദൂരത്തിൽ തോവാളയിൽ എത്തിച്ച് ഇരട്ടയാറിൽ: ചേർക്കുന്നു. അവിടെ നിന്നും അഞ്ചര കിലോമീറ്റർ പാറ തുരന്ന് ഉണ്ടാക്കിയ ടണലിൽ കൂടി ഒഴുക്കി അഞ്ചുരുളിയിൽ എത്തിച്ച് ഇടുക്കി ഡാമിന്റെ റിസർവോയറിലെ വെള്ളത്തിൽ ചാടിക്കുന്നു.
കടയിൽ നിന്നുബാഗുമെടുത്ത് ജിൻസിയോട് യാത്ര പറഞ്ഞ് ഓട്ടോയിൽ കയറി – main roadil എത്തുമ്പോൾ ഒരു busവന്നു പോകാൻ തുടങ്ങുന്നു.fe binകൈകൊട്ടി വണ്ടി നിർത്തിച്ച് bagവണ്ടിയിൽ എടുത്തു വച്ചു തന്നു. ഞാൻbusil കയറി അവനു നേരെ കൈ വീശി’ എന്തുകൊണ്ടൊ എന്റെ കണ്ണു നിറഞ്ഞു വന്നു.കണ്ട കാഴ്ചകളും ആ വീട്ടുകാരും ഏഴു നിറമുള്ള മഴവില്ലുപോലെ ഒരു അനുഭൂതിയായി എന്റെ മനസ്സിൽ നിറഞ്ഞുനിന്നു. കുട്ടിക്കാനത്തു നിന്നും റോഡിന്റെ ഇരുവശവുമുള്ള കാഴ്ചതേയില തോട്ടങ്ങൾ ആയിരുന്നെങ്കിൽ, ഇവിടെ എന്നെ എതിരേറ്റത്തഴച്ചുവളരുന്ന ഏലതോട്ടങ്ങളാണ്. പൂത്തു നിൽക്കുന്ന ഏലത്തിന് ഒരു മാസ്മര ഗന്ധംതന്നെയുണ്ട്. ചുവട്ടിൽ കുലകുലയായി നിൽക്കുന്ന ഏലക്ക യും പൂക്കളും. അങ്ങനെ റോഡിന്റെ ഇരുവശവുമുള്ള കാഴ്ചകൾ കണ്ട് ഞാൻ കട്ടപ്പനയിൽ എത്തിയത് അറിഞ്ഞതേയില്ല..
ചെറുതോണിയിൽ എത്തിയ കൂട്ടുകാർ Hill view parlkil ഉണ്ടെന്നും ഞാൻ അവിടേക്കുചെല്ലണമെന്നും മെസ്സേജ് വന്നു. ഞാൻ ഉടൻbusil കയറി അവിടെ എത്തി. ഗസ്റ്റ്ഹൗസിന്റെ മുറ്റത്തു കൂടിയാണ് പാർക്കിൽ പോകുന്നത്. അവിടെ മന്ത്രി MM മണി, ജോയിസ് ജോർജ് MLA ,കളക്ടർ ജീവൻ ബാബു എന്നിവരുണ്ടായിരുന്നു. അവിടെ എന്റെ കൂട്ടു സഹകൾ 13 പേരും ഞങ്ങളുടെ care taker ഉംguide ഉം ആയ ശ്രീജിത്തും ഉണ്ടായിരുന്നു. ഞങ്ങൾക്ക് food home stayഒക്കെ ഒരുക്കിയിരിക്കുന്നത് ശ്രീജിത്താണ് അവനും സഞ്ചാരിയാണ്. അവന്റെ സ്വന്തമാണhome Stay അവന്റെ സ്വന്തമാണ്.
അവിടെ നിന്നും ഞങ്ങൾ നേരെ പോയത് മയിലി തണ്ടിലേക്കാണ്.15 km ഓഫ് റോഡ് യാത്ര. കഷ്ടിച്ചു ഒരു ജീപ്പിനു പോകാനുള്ള പാത.വെള്ളം ഒലിച്ച മണ്ണിളകി പോയിരുന്നു. ഒരു സർക്കസ് സുകാരനെ പോലെ driverതിട്ടയിൽ കൂടി അങ്ങോട്ടും ഇങ്ങോട്ടും വെട്ടിച്ച് ചാഞ്ചാടിയാടി ജീപ്പ് മുന്നേറി. നല്ലതുപോലെ ശരീരം ഇളകുന്ന വ്യായാമം തന്നെ ഞങ്ങൾ ക്ക്.അവസാനം ഒരു പാറയുടെ മുകളിൽ ജീപ്പു നിന്നു. അവിടെ നിന്നും നാലുവശവുമുള്ള കാഴ്ചപറഞ്ഞറിയിക്കാൻ പറ്റില്ല. കണ്ടു തന്നെ അനുഭവിക്കണം.
ചെറിയ മഴയുണ്ട്. തെന്നി തെറിച്ചു കിടക്കുന്ന പാn യിൽക്കൂടി കുത്തനെ ഉള്ള ഇറക്കം.കുടകൾ കാറ്റിൽ ന്യന്തം ചെയ്യാൻ തുടങ്ങിയപ്പോൾ മടക്കി പാറമേൽ വച്ചു. റെയിൽ കോട്ടുള്ളവർ കൈ വീശി നടന്നു.ശ്രീജിത്ത് അവന്ററെയിൻകോട്ട് എനിക്കു തന്നു. കോടമഞ്ഞുവന്ന്തൊട്ടടുത്തു നിൽക്കുന്നവരെ പോ ലും കാഴ്ചയിൽ നിന്നു മ റ്റച്ചു പിടിച്ചു.. തണുത്ത കാറ്റും കോടമഞ്ഞും നനുത്ത മഴയും കുളിരും.ഹാ !!ഒരു വലിയ പാറയുടെ അടിവാരത്ത് ഞങ്ങളെല്ലാവരും ഇരുന്നു. ഫോട്ടോകൾ എടുക്കുകയും Snalk S കഴിക്കുകയും ചെയ്തു.കുറെ സമയം കൂടി അവിടെ വിശ്രവിച്ച ശേഷം ഞങ്ങൾ തിരിച്ചു നടക്കാൻ തുടങ്ങി. ജീപ്പിൽ കയറാതെ ഞാനും കുറച്ചു പേരും നടന്ന് കാഴ്ചകൾ കണ്ട് താഴ്വാരത്ത് എത്തി.
പിന്നീട് ഞങ്ങൾ പോയത് food കഴിക്കാനാണ്. എല്ലാവരും ബിരിയാണി കഴിച്ചപ്പോൾ ഞാൻ ചപ്പാത്തിയും മുട്ടക്കറിയുമാണ് കഴിച്ചത്.ഭക്ഷണശേഷം അഞ്ചു രൂളിയും തൂക്കുപാലവും കാണാൻ തീരുമാനിച്ചു. ഞാൻ വീണ്ടും അവരോടൊപ്പം.Jeep ആദ്യം പോയത് മാട്ടുക്കട്ടയിലേക്കാണ്.എത്തുമ്പോൾ നേരം വൈകിയിരുന്നു.ആ നേരവും അവിടെ പോലീസുകാർ ഉണ്ട്. എല്ലാവർക്കും വള്ളത്തിൽ ഒന്നു കറങ്ങണമെന്നായി. ഞാനും ഷൈനിയും പിൻ വാങ്ങി ഞങ്ങൾ പാലത്തിൽ കയറി നിന്ന് അവരുടെ phot ട എടുത്തു. സമയം അതിക്രമിച്ചതിനാൽ അമ്പലത്തിലേക്കു പോയില്ല’ മടങ്ങി വന്നവർ പാലത്തിൽ കയറി Photos എടുത്ത് നേരെ അഞ്ചുരുളിയിലേക്ക് ജീപ്പുകൾ വിട്ടു
അഞ്ചുരുളിയിൽ എത്തുമ്പോൾ നേരം ഇരുളാൻ തുടങ്ങി.driver വണ്ടി Start ചെയ്ത വെളിച്ചത്തിലും phone ന്റെ വെളിച്ചത്തിലും വെള്ളത്തിനടുത്തേക്ക് വരി വരിയായി നീങ്ങി iമീൻപിടുത്തക്കാർ വെള്ളത്തിനടുത്തു പോകരുതെന്നും തിട്ട ഇടിയുന്നുണ്ടെന്നും ഉപദേശിച്ചു. അകലെ നിന്നു വെള്ളം കണ്ട് പെട്ടെന്നു തന്നെ മടങ്ങി. കാരണം നല്ല മഴ പെയ്യാൻ തുടങ്ങിയിരുന്നു. ഓടി വന്ന് Jeep ൽ കയറായെങ്കിലും എല്ലാവരും നനഞ് Jeep എട്ടാംമൈലിൽ home stay ലേക്ക് വിട്ടു. എത്തുമ്പോഴേക്കും, ചപ്പാത്തിയും തേങ്ങ വറുത്തരച്ചുണ്ടാക്കിയ ചിക്കനും റെഡി.എല്ലാവരും ഇഷ്ടത്തിനു കഴിച്ചിട്ടും അരചരുവം ചിക്കൻ കറി അധികമായി – food കഴിച്ച് എല്ലാവരും ഉറങ്ങാൻ തയ്യാറായി.
വൃത്തിയും വെടിപ്പുമുള്ള മനോഹരമായ ഒരു വീടാണ്. എല്ലാവരും സ്നേഹത്തോടെ സഹകരിച്ച് ഉറക്കത്തിലേക്ക്. മഴയായതുകൊണ്ട് Sunrise കാണാൻ സാധിക്കില്ല. അതു കൊണ്ട് എല്ലാവരും വൈകിയാണ് ഉണർന്നത്. റെഡിയായപ്പോഴേക്കും ഭക്ഷണവും എത്തി. ചൂട് ഇഡലിയും സാമ്പാറും ചമ്മന്തിയും തലേന്നത്തെ സ്വാദൂറുന്ന ചിക്കൻ വേണ്ടവരെല്ലാം കഴിച്ചു.ഇനി പോകാനുള്ളത് കല്യാണതണ്ടിലേക്കാണ്. തണ്ട് എന്നൽ ഇവിടെ മല എന്നാണ് അർഥം. അധികം കാൽപ്പാദങ്ങൾ പതിഞ്ഞിട്ടില്ലാത്ത, പുല്ലുകൾ തിങ്ങി വളരുന്ന, പാറക്കൂട്ടങ്ങൾ നിറഞ്ഞ ദേവഭൂമി പോലെ മനോഹരമായ സ്ഥലം. ഒരു സമയം ഒരാൾക്കു മാത്രമേ ഒറ്റയടി പാതയിൽ കൂടി നടക്കാൻ പറ്റു.ഞങ്ങൾ ഒന്നിനു പിറകെ ഒന്നായി പരസ്പരം കൈ കൊടുത്തും സഹായിച്ചും നടന്നു തുടങ്ങി. എല്ലാത്തിനും സഹായിയായി ശ്രീജിത്തും കൂടെ നിന്നു. ക്ഷീണിച്ചപ്പോൾ ഇടയ്ക്ക് കുറച്ചു സമയം വിശ്രമിച്ചു. അവിടവിടെയായി നീലക്കുറിഞ്ഞികൾ പൂത്തു നിൽക്കുന്നത് കാണാമായിരുന്നു.
ചെറു മഴ പെയ്യാൻ തുടങ്ങി .ഞങ്ങൾ മുകളിലേക്ക് കയറാനും തുടങ്ങി. പുൽക്കാടു മാറിഉയരം കുറഞ്ഞ സസ്യങ്ങൾ തിങ്ങിയ മനോഹരമായ സ്ഥലം.കോടമഞ്ഞിനാൽ അവിടം അദൃശ്യമായിരുന്നു. മുകളിൽ വിണ്ണ്, കാർമുകിൽ വർണ്ണന്റെ നിറത്താൽ ആവരണം ചെയ്യപ്പെട്ടിരുന്നു. നാലുവശവും ഒരുപോലെ ദർശിക്കുവാൻ കഴിയും വിധം ഒരു സ്ഥലം നോക്കി ഞങ്ങൾ ഇരുന്നു. വീണ്ടും പച്ച പുൽക്കാട്ടിലൂടെയുള്ള യാത്ര. അവിടവിടെയായി ആനപ്പിണ്ഡങ്ങൾ: കൂട്ടത്തിൽ കുട്ടിയാനയുടെ കാൽപാടുകൾ കണ്ട് എല്ലാവരും ഭയന്നു. കുട്ടിയാനക്കൂടെയുണ്ടെങ്കിൽ മറ്റാ നകൾ വയലന്റ് ആകും മുന്നോട്ടു പോകാൻ എല്ലാവർക്കും മടി. ശ്രീജിത്ത് ഒരാളെ വിളിച്ച് അന്വേഷിച്ചു .രണ്ടു ദിവസം മുൻപ് ഇറങ്ങിയതാണെന്നും ആനകൾ മടങ്ങി പോയെന്നും അയാൾ മറുപടി നൽകി.ഇതിനിടയിൽ ആന വന്നാൽ എന്തു ചെയ്യണമെന്നും എങ്ങോട്ട് ഓടണമെന്നും ചിലരൊക്കെ ചോദിക്കുന്നുണ്ടായിരുന്നു.
എല്ലാവർക്കും മടങ്ങണമെന്നായി. വനത്തിന്റെ side ൽ ഉള്ള private property യുടെ അരികിൽകൂടി ഞങ്ങൾ മടക്കയാത്ര ആരംഭിച്ചു: ഏലവും വൻ മരങ്ങളും നിറഞ്ഞ ഭൂമിയായിരുന്നു അത്. മരങ്ങൾ ഹിമപാതത്താൽ പാൽ നിറമായിരുന്നു. നന്നാ തരത്തിലുള്ള പക്ഷികളുടെ പാട്ടു കേട്ടുകൊണ്ട് കിഴുക്കാൻതൂക്കായ ഭൂമിയിലൂടെ പെരുമഴയത്ത് ഞങ്ങൾ ഇറങ്ങാൻ തുടങ്ങി. sreeja.P. Nair ഉം, ഞാനും “ഈ മനോഹര തീരത്തു തരുമോ ഇനിയൊരു ജന്മം കൂടി ” ഇങ്ങനെയുള്ള പഴയകാല പാട്ടുകൾ പാടാൻ തുടങ്ങി. നിമ്മിയും ഒപ്പം പാടി പ്രോത്സാഹിപ്പിച്ചു. പാട്ടുകൾ പാടിപെരുമഴയിൽ നനഞ്ഞു കുളിച്ച് ഞങ്ങൾ താഴ്വാരത്തെത്തി – അവിടെ ഏലക്കാടുകൾക്കിടയിൽ അതിമനോഹരമായ ‘ ഒരു വെള്ളച്ചാട്ടം.ഞങ്ങൾരണ്ടോ മൂന്നോ പേരൊഴികെ അതിലിറങ്ങി നീരാടി.ഏകദേശം 8 km up n down trek ചെയ്ത് ഞങ്ങൾ താഴെ roadil എത്തി.അവിടെ ജീപ്പെത്തി ഞങ്ങളെ home stay ൽ എത്തിച്ചു.
ഞങ്ങൾക്കുള്ള ഭക്ഷണം എത്തിയിരുന്നു. ഭക്ഷണത്തെക്കുറിച്ചു പറഞ്ഞാൽ ഇപ്പോഴും നാവിൽ വെള്ളമൂറും.ഞങ്ങൾ നLലഞ്ചു പേർ മടക്കയാത്രയ്ക്കുള്ള busബുക്കു ചെയ്തിരുന്നില്ല അതുകൊണ്ട് ഞങ്ങൾ പെട്ടെന്നു ഭക്ഷണം കഴിച്ചു എല്ലാവരോടുംയാത്ര പറഞ്ഞിറങ്ങി.നാലു പേർ ഒരേ വഴിക്ക്, ഞാൻ തനിച്ച് – ഒരുമിച്ചു കട്ടപ്പനയെത്തി അവർ എറണാകുളത്തിനും ഞാൻ മുണ്ടകയത്തിനുംbus കയറി. പത്തനംതിട്ടയിൽ യിൽ നിന്നും തെങ്കാശിbus കിട്ടി, 11 മണിക്ക് വീട്ടിൽ എത്തി.
ഈ യാത്രയിൽ ഞാൻ ആരാടൊക്കെയാണ് നന്ദി പറയേണ്ടത്.സ്ഥലങ്ങളേക്കുറിച്ചുള്ള വിവരങ്ങൾ നൽകിയ പ്രിയ സുഹൃത്ത്, ചപ്പാത്തുസ്വദേശി ശിവദാസ് പാച്ചേരിൽ, കടത്തു തോണിക്കാരൻ ഔസേപ്പച്ചായൻ, ഭക്ഷണം നൽകിസ്നേഹം പങ്കുവച്ച തങ്കച്ചനും കുടുംബവും ,ശ്രീജിത്ത്, എന്റെ സഹയാത്രികർ ,അതിലുപരി ഈ trip സംഘടിപ്പിച്ച “സഹയാത്രിക” groupഎല്ലാവർക്കും എന്റെ സ്നേഹം ഇഷ്ടം. എല്ലാവരുടെയും സമ്മതത്തോടെ ,മനസ്സുനിറഞ്ഞ സന്തോഷത്തോടെ, ഞാനൊരു പാട്ടു മൂളട്ടെ!!! “സ്വപ്നങ്ങൾക്കർഥങ്ങളുണ്ടായിരുന്നെങ്കിൽ സ്വപനങ്ങളെല്ലാം നമുക്കു സ്വന്തം.”