ലേഖകൻ – Rishidas.
ഇന്ത്യൻ റെയിൽ ശൃംഖലയിൽ ഡീസൽ എഞ്ചിനുകളുടെ പ്രാധാന്യം ഒട്ടും അവഗണിക്കാനാവില്ല. തിരക്കുകുറഞ്ഞ മേഖലകൾ വൈദ്യുതീകരിക്കുന്നത് സാമ്പത്തികമായി ലാഭാകരമല്ല . അതുപോലെ തന്നെ വൈദുതീകരിച്ച ലൈനുകളിലും ഒരു നിശ്ചിത ശതമാനം ഡീസൽ എൻജിനുകൾ നിലനിർത്തുന്നത് അഭിലഷണീയമാണ് .വൈദുതി വിതരണം ഏതെങ്കിലും കാരണത്താൽ ദീർഘ നേരത്തേക്ക് തടസ്സപ്പെട്ടാൽ ഡീസൽ എഞ്ചിനുകൾ ആശ്രയിച്ച അത്യാവശ്യമായ സർവീസുകൾ നടത്താം.
WDM-3 ശ്രേണിയിൽ പെട്ട ഡീസൽ എഞ്ചിനുകളാണ് ഇപ്പോൾ സർവസാധാരണമായ ഡീസൽ എഞ്ചിൻ . 3000 കുതിര ശക്തിയുള്ള എഞ്ചിനുകളാണ് WDM-3. ഈ ശ്രേണിയിൽ അല്ല ഉപ വിഭാഗങ്ങൾ ഉണ്ട് WDM-3A,WDM-3D ,WDM-3Eതുടങ്ങിയവയാണ് അവയിൽ ചിലത് . അവ WDM-3 യെക്കാൾ നൂറു മുതൽ നാനൂറ് വരെ കുതിരശക്തി കൂടിയ എഞ്ചിനുകളാണ്. താരതമ്യേന പഴയ സാങ്കേതിക വിദ്യയിൽ അധിഷ്ടിതമാണ് WDM-3 ശ്രേണിയിൽ പെട്ട എഞ്ചിനുകൾ . അൻപതുകളിൽ അമേരിക്കൻ ലോക്കൊമൊട്ടീവ് കമ്പനിയിൽ(ALCO) നിന്നും ഇറക്കുമതി ചെയ്തശേഷം ലൈസന്‍സോടെ നിര്മിച്ചുവരുന്നവയാണ് അവ . അമേരിക്കൻ ലോക്കൊമൊട്ടീവ് കമ്പനി തന്നെ പിന്നീട് അടച്ചുപൂട്ടി .ഇന്ത്യയിൽ വാരണാസിയിലെ ഡീസൽ ലോക്കോമോട്ടീവ് വോർക്സ്(DLW) ആണ് WDM-3 സീരീസിൽപെട്ട എഞ്ചിനുകൾ നിർമിക്കുന്നത് .ഈ ശ്രേണിയിൽ പെട്ട ആയിരക്കണക്കിന് എഞ്ചിനുകൾ ഇപ്പോൾ നമ്മുടെ റെയിൽ ശൃംഖലയിൽ പ്രവർത്തിക്കുന്നുണ്ട്.
തൊണ്ണൂറുകളിലാണ് WDM-3 –ന് ബദലായി ആധുനിക ഡീസൽ എഞ്ചിനുകൾ ട്രാക്കിലെത്തിക്കാനുള്ള ശ്രമങ്ങൾ തുടങ്ങുന്നത് . തദ്ഭലമായാണ് ജനറൽ മോട്ടോർസ് കമ്പനിയിൽ നിന്നും – EMD GT46PAC, ലോക്കോമോട്ടീവ്കൾ ഇറക്കുമതി ചെയ്യാനും പിന്നീട് അവ ഇന്ത്യയിൽ നിര്‍മിക്കാനുമുള്ള തീരുമാനം എടുത്തത്. ഇവയുടെ പ്രാഥമികമായ എഞ്ചിന് നാലായിരം കുതിരശക്തന്ആണുണ്ടായിരുന്നത് . പിന്നീട് അവയെ പരിഷ്കരിച്ച 4500 കുതിരശക്ത്തിയുള്ള മാറ്റം വരുത്തിയാണ് WDP-4B , WDP-4D എന്നിവ നിർമിച്ചത് . ഇവയും വാരാണസിയിലെ ഡീസൽ ലോക്കൊമൊട്ടീവ് വോർക്സ് (DLW) ഇലാണ് നിർമ്മിക്കപ്പെടുന്നത് . ഈ എഞ്ചിനുകൾക്ക് മണിക്കൂറിൽ നൂറ്റി എൺപതുവരെ കിലോമീറ്റര്‍ വേഗത്തിൽ ഓടാനുള്ള കഴിവുണ്ട് .
എഞ്ചിന്റെ ഒരറ്റത്ത് മാത്രം ഡ്രൈവർ ക്യാബിൻ ഉള്ള എഞ്ചിനാണ് WDP-4B .എഞ്ചിന്റെ രണ്ടറ്റത്തും ഡ്രൈവർ ക്യാബിൻ ഉള്ള WDP-4D ആണ് ഇപ്പോൾ നിർമ്മിക്കപ്പെടുന്നത്. WDM-3 നേക്കാൾ മുപ്പതു ശതമാനം ശക്തിയേറിയതാണെങ്കിലും WDP-4B , WDP-4D നു WDM -3 -നേക്കാൾ ഇന്ധനം കുറച്ചു മതി WDP-4B , WDP-4D. തരത്തിൽപെട്ട നൂറുകണക്കിന് റെയിൽ എഞ്ചിനുകൾ ഇന്ന് നമ്മുടെ ട്രാക്കുകളിലൂടെ ഓടുന്നു .നമ്മുടെ റയിൽവെയുടെ ഡീസൽ എഞ്ചിൻ കരുത്തിന്റെ പര്യായമാണ് WDP-4B , WDP-4D എഞ്ചിനുകൾ.
നാലായിരം ഹോഴ്സ് പവർ ശക്തിയുള്ള ഒരു ഡീസൽ എഞ്ചിൻ 60-80 കിലോമീറ്റർ സ്ഥിര വേഗതയിൽ ഓടുമ്പോൾ കിലോമീറ്ററിന് നാലുമുതൽ ആറുവരെ ലിറ്റർ ഡീസൽ ചെലവാകും . വലിയ ഭാരം വലിച്ച് ആക്സിലറേറ്റ് ചെയുമ്പോൾ ഡീസൽ ഇതിലും അധികം വേണ്ടിവരും . ഐയ്ഡിൽ ചെയുന്ന ഡീസൽ എഞ്ചിനുകൾ മണിക്കൂറിൽ മുപ്പതു ലിറ്റർ വരെ ഡീസൽ ചെലവാകും . എഞ്ചിന്റെ പ്രവർത്തനമാണ് ബ്രേക്ക് സംവിധാനംഅടക്കമുള്ള അത്യാവശ്യ യന്ത്ര സംവിധാനങ്ങളെ പ്രവർത്തന സജ്ജമാക്കി നിർത്തുന്നത് . അതിനാൽ തന്നെ മണിക്കൂറുകൾ ഓടാതെ കിടന്നാലും ഡീസൽ എഞ്ചിനുകൾ ഓഫ് ആക്കാറില്ല .
This post is an original work based on the references. ചിത്രങ്ങൾ : Respected Photographers.