ടെക്‌നോപാർക്കും ഇൻഫോപാർക്കും തമ്മിൽ എന്താണ് വ്യത്യാസം?

Total
0
Shares

ടെക്‌നോപാർക്ക്, ഇൻഫോപാർക്ക്…!! സാധാരണ മാധ്യമങ്ങളിലൂടെ കേൾക്കുന്ന പേരാണിത്. സാധാരണക്കാരായ ആളുകൾക്ക് ഇതിനെക്കുറിച്ച് വലിയ പിടിപാടുണ്ടായിരിക്കില്ല. അവരുടെ സംശയങ്ങൾ നിരവധിയാണ്. ടെക്‌നോപാർക്കും ഇൻഫോപാർക്കും ഒന്നാണോ? ഇത് ശരിക്കും പാർക്ക് ആണോ? തുടങ്ങി സംശയങ്ങൾ നിരവധിയാണ്. ശരിക്കും ടെക്‌നോപാർക്കും ഇൻഫോപാർക്കും തമ്മിൽ എന്താണ് വ്യത്യാസം?

ടെക്നോപാർക്ക്, തിരുവനന്തപുരം : കേരളത്തിന്റെ തലസ്ഥാനമായ തിരുവനന്തപുരത്തു സ്ഥിതി ചെയ്യുന്ന ടെക്നോപാർക്ക്, ഇലക്ട്രോണിക്സ്, വിവരസാങ്കേതിക വിദ്യ രംഗത്ത് ഇൻഡ്യയിലെ തന്നെ ആദ്യത്തെ വ്യാവസായിക പാർക്കാണ്. 1994ൽ പ്രവർത്തനങ്ങൾ തുടങ്ങി. കേരള സർക്കാരിന്റെ വ്യവസായവകുപ്പിനു കീഴിലുള്ള ഇലക്ട്രോണിക്സ് ടെക്നോളജി പാർക്ക്സ് കേരളയാണ് ടെക്നോപാർക്കിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയത്. നിലവിൽ, 850ഓളം ഏക്കർ സ്ഥലത്തായി വ്യാപിച്ചിട്ടുള്ള ടെക്നോപാർക്കിൽ ആറ് ദശലക്ഷം ചതുരശ്രഅടി കെട്ടിട സമുച്ചയങ്ങൾ ഉണ്ട്. ധാരാളം വിവര സാങ്കേതിക അനുബന്ധ കമ്പനികൾ ഇവിടെ പ്രവർ‍ത്തിക്കുന്നു. ഏകദേശം 65000ഓളം പേർക്കാണ് ഇവിടെ തൊഴിലുള്ളത്.

2009-10ലെ വിറ്റുവരവ് 1800 കോടി രൂപയിലേറെയായിരുന്നു. ടെക്നോപാർക്കിൽ മുപ്പത്തയ്യായിരത്തിലധികം പ്രൊഫഷനലുകൾ ജോലി ചെയ്യുന്നു. ടെക്നോ പാർക്കിലെ ആകെ കമ്പനികളിൽ 30 ശതമാനം അമേരിക്കയിൽ നിന്നും,40 ശതമാനം യൂറോപ്പിൽ നിന്നും,അഞ്ചുശതമാനം മധ്യ-കിഴക്കൻ ഏഷ്യൻ രാജ്യങ്ങളിൽ നിന്നും, 20 ശതമാനം കേരളത്തിൽ നിന്നും, ബാക്കി അഞ്ചു ശതമാനം മറ്റ് ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ളതുമാണ്. ടെക്നോപാർക്കിൽ പ്രവർത്തിക്കുന്ന പ്രമുഖ കമ്പനികളാണ് ഒറാക്കിൾ കോർപ്പറേഷൻ, ക്യാപ് ജെമിനി, ടാറ്റാ എലക്സി, ഐ.ടി.സി. ഇൻഫൊടെക്, ഇൻഫോസിസ്, ടാറ്റാ കൺസൾട്ടൻസി സർവീസസ്‌, യു.എസ്.ടെക്നോളജി, ഐ.ബി.എസ്.സോഫ്റ്റ് വെയർ സർവീസസ്, ട്രാവൻകൂർ അനലറ്റിക്സ്, മെക്കിൻസി & കോ, അലയൻസ് കോൺഹിൽ തുടങ്ങിയവ.

സ്വയംതൊഴിൽ സംരംഭങ്ങളെ പ്രോൽ‍സാഹിപ്പിക്കുക, കൂടുതൽ തൊഴിൽദാതാക്കളെ സൃഷ്ടിക്കുക എന്നീ ലക്ഷ്യങ്ങളോടെ, കേരള സർക്കാർ തുടങ്ങിയതാണ് ടെക്നോപാർക്ക്. 1991ൽ ഭാരത സർക്കാർ തുടങ്ങിവച്ച സാമ്പത്തിക ഉദാരവൽക്കരണ നയങ്ങളും, ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറുകളിൽ ആഗോള സോഫ്റ്റ്‌വേർ രംഗത്ത് പെട്ടെന്നുണ്ടായ വളർച്ചയും, ടെക്നോപാർക്കിന്റെ വളർച്ചയ്ക്കു ചെറുതല്ലാത്ത സംഭാവനകൾ നൽകിയിട്ടുണ്ട്. കേരളത്തിന്റെ വിവരസാങ്കേതിക വിദ്യാരംഗത്തെ കയറ്റുമതിയുടെ 80 ശതമാനത്തിലധികം ടെക്നോപാർക്കിൽ നിന്നാണ്.

കെ.പി.പി. നമ്പ്യാർ എന്ന ഇലക്ട്രോണിക്സ് വിദഗ്ദ്ധനാണ് ടെക്നോപാർക്ക് എന്ന ആശയം രൂപപ്പെടുത്തുന്നത്. 1990 ജൂലൈ മാസത്തിൽ മുഖ്യമന്ത്രിയായ ഇ. കെ. നായനാരും വ്യവസായമന്ത്രിയായ കെ.ആർ. ഗൗരിയമ്മയും പിന്തുണ നൽകിയതോടെ ടെക്നോപാർക്ക് എന്ന ആശയം കേരള സർക്കാർ നേതൃത്വത്തിൽ മുന്നോട്ട് പോകുകയാണൂണ്ടായത്. വിവര സാങ്കേതിക മന്ത്രാലയത്തിനു കീഴിൽ ഒരു സ്വതന്ത്ര സ്ഥാപനമായി പ്രവർത്തിക്കുന്ന കേരള ഇലക്ട്രോണിക്സ് ടെക്നോളജി പാർക്കിന്റെ നേതൃത്വത്തിലാണ് ടെക്നോപാർക്കിന്റെ പ്രവർത്തനങ്ങൾ ആരംഭിച്ചത്. ഉന്നത സാങ്കേതിക മേഖലയിൽ അടിസ്ഥാന സൗകര്യങ്ങൾ ലഭ്യമാക്കുക, അത്തരം കമ്പനികൾക്ക് വികസിക്കുവാനാവശ്യമായ സഹായ സഹകരണങ്ങൾ നൽകുക എന്നിവയായിരുന്നു പ്രാഥമിക ലക്ഷ്യങ്ങൾ.

“സാങ്കേതിക വ്യവസായ സംരംഭങ്ങളെ സ്വാഭാവികമായ രീതിയിൽ മൽസരക്ഷമതയുള്ളവയും വിജയകരവുമാക്കുന്നതിനായി, സാധ്യമായ, ഉത്തമ സാഹചര്യങ്ങളെയും സേവനങ്ങളേയും, സുനിശ്ചിതമായ സേവന ഗുണമേന്മയോടെ നൽകുക, വ്യവസായ മേഖല, ഭരണകൂടം, വിദ്യാഭ്യാസ മേഖല എന്നിവയുടെ പരസ്പരപൂരകമായ ബന്ധങ്ങളിലൂടെ, നിരന്തരമായ മെച്ചപ്പെടുത്തലുകളിലൂടെയും നവീകരിക്കലുകളിലൂടെയും പ്രാദേശിക വികസനം സാധ്യമാക്കുക” എന്നതായിരുന്നു ടെക്നോപാർക്കിന്റെ പ്രഖ്യാപിത ലക്ഷ്യം. 1995 നവംബർ മാസത്തിൽ അന്നത്തെ ഇന്ത്യൻ പ്രധാനമന്ത്രിയായിരുന്ന പി.വി.നരസിംഹ റാവു ടെക്നോപാർക്കിനെ രാഷ്ട്രത്തിനു സമർപ്പിച്ചു.

ആദ്യ കാലത്ത് പാർക്ക് സെന്റർ, പമ്പ, പെരിയാർ എന്നീ കെട്ടിടങ്ങളായിരുന്നു ടെക്നോപാർക്കിൽ ഉണ്ടായിരുന്നത്. പിന്നീട്, നിള, ഗായത്രി, ഭവാനി, തേജസ്വിനി എന്നീ കെട്ടിടങ്ങളും ടെക്നോപാർക്കിന്റെതായി ഉണ്ടായി. രണ്ടാമത്തെ സി ഇ ഒ കെ.ജി സതീഷ് കുമാർ ആയിരുന്നു. ടെക്നോപാർക്ക് സി.ഇ.ഓ. യുടേതടക്കമുള്ള ഭരണകാര്യാലയങ്ങൾ പ്രവർത്തിക്കുന്നതു പാർക് സെന്ററിലാണ്. സോഫ്റ്റ്‌വേർ ഉല്പാദനത്തിനു വേണ്ടി റ്റെക്നോപാർക്കിനുള്ളിൽ അനവധി കെട്ടിടങ്ങളുണ്ട്. കേരളത്തിലെ നദികളുടെ പേരിട്ടിരിക്കുന്ന കെട്ടിടങ്ങളായ പമ്പ, പെരിയാർ, നിള, ചന്ദ്രഗിരി, ഗായത്രി, ഭവാനി, തേജസ്വിനി എന്നിവ ടെക്നോപാർക്കിന്റെ അധീനതയിലുള്ളതാണ്. ആറു ലക്ഷം ചതുരശ്ര അടിയിൽ നിർമ്മാണം പൂർത്തിയായ, ഏഴാമത്തെ കെട്ടിടമായ തേജസ്വിനി 2006 ഒക്ടോബറിൽ പ്രവർത്തന സജ്ജമായി.

കൂടാതെ ഐ ബി എസ്സ് ക്യാമ്പസ്സ്, പത്മനാഭം എം ടി എഫ്, ആംസ്റ്റർ ഹൗസ്, എം-സ്ക്വയേഡ്, റ്റാറ്റാ എൽക്സൈ നെയ്യാർ, ലീല ഇൻഫോപാർക്ക്, ലീല, ടി സി എസ്സ് പീപൽ പാർക്ക്, സി-ഡാക്, ഇൻഫോസിസ്, ടി സി എസ്സ്, നെസ്റ്റ് എന്നീ കമ്പനികളുടെ സ്വകാര്യ കെട്ടിടങ്ങൾ, ഐ ഐ ഐ ടി എം കെ എന്ന പ്രശസ്ത വിദ്യാഭ്യാസ സ്ഥാപനത്തിന്റെ സ്വന്തം കെട്ടിടം, നിർമ്മാണം പുരോഗമിക്കുന്ന ഇൻഫോസിസ്, ടി സി എസ്സ്, യു എസ് ടി ഗ്ലോബൽ എന്നീ കമ്പനികളുടെ പുതിയ കെട്ടിടങ്ങൾ എന്നിവ ടെക്നൊപാർക്ക് ക്യാമ്പസ്സിലുണ്ട് .

ടെക്നോപാർക്കിലേയ്ക്കുള്ള വൈദ്യുതി ആവശ്യങ്ങൾക്കായി, ഒരു 30 മെഗാവാട്ട് , 110 KV സബ്സ്റ്റേഷൻ ക്യാമ്പസിനോടു ചേർന്നു പ്രവർത്തിക്കുന്നു. അനുബന്ധ സൗകര്യങ്ങൾക്കായി, ടെക്നൊപാർക്ക് വിഭവ കേന്ദ്രം, ടെക്നോപാർക്ക് ക്ലബ്, ഓജസ്സ് ആരോഗ്യ കേന്ദ്രം, അതിഥി മന്ദിരം, പ്രദർശന ഹാൾ, കൺവെൻഷൻ സൗകര്യങ്ങൾ, കോൺഫെറൻസ് ഹാളുകൾ, ലൈബ്രറി, ആംഭി തീയേറ്റർ, ടെക്നോമാൾ, നിരവധി ബാങ്കുകൾ, ഗതാഗത സൗകര്യങ്ങൾ, ആംബുലൻസ് സൗകര്യം, ഭക്ഷണ കേന്ദ്രങ്ങൾ, ടെക് ഫാർമസി, മൊബൈൽ സേവന ദാതാക്കളുടെ സേവന കേന്ദ്രങ്ങൾ, എ ടി എം സൗകര്യങ്ങൾ, പൗര സേവന (അക്ഷയ)കേന്ദ്രം, നിരവധി വ്യാപാര കേന്ദ്രങ്ങൾ എന്നിവയുണ്ട്.

ടെക്നോപാർക്ക് – കൊല്ലം : തിരുവനന്തപുരത്തെ ടെക്നോപാർക്ക് ക്യാമ്പസിൽ നിന്ന് 63 കിലോമീറ്റർ അകലെ കൊല്ലത്തിനടുത്ത് കുണ്ടറ എന്ന സ്ഥലത്ത് ടെക്നോപാർക്കിന്റെ അനുബന്ധ സ്ഥാപനമായാണ് കൊല്ലം ടെക്നോപാർക്ക് നിലനിൽക്കുന്നത്. കാഞ്ഞിരോട് കായലിനടുത്ത് 44.46 ഏക്കർ സ്ഥലത്ത് പ്രത്യേക സാമ്പത്തിക മേഖലയിലാണ് ഈ പാർക്ക് സ്ഥാപിച്ചിരിക്കുന്നത്. ഒരു തേർച്ചക്ര മാതൃക (hub and spoke model) യിലാണ് തിരുവനന്തപുരം – കൊല്ലം ടെക്നോപാർക്കുകൾ തമ്മിൽ ബന്ധപ്പെട്ടിരിക്കുന്നത്.

ഇൻഫോപാർക്ക്, കൊച്ചി : എറണാകുളം ജില്ലയിലെ കാക്കനാട്ടിൽ, കേരള സർക്കാരിന്റെ അധീനതയിൽ പ്രവർത്തിക്കുന്ന ഒരു വ്യവസായ പാർക്കാണ്ഇൻഫോപാർക്ക് കൊച്ചി. 2004 നിലവിൽ വന്നപ്പോൾ 101 ഏക്കറിൽ 80 കമ്പനികളിലായി ഏതാണ്ട് പതിനേഴായിരത്തിലധികം ആൾക്കാർ അന്നിവിടെ ജോലിയെടുത്തിരുന്നു. ഇപ്പോൾ രണ്ടാം ഘട്ട വികസനമായി ഏതാണ്ട് 100 ഹെക്ടറിലധികം ഇതിനോടൊപ്പം ചേർക്കുന്നു. 2012 മാർച്ചിലെ കണക്കനുസരിച്ച് 94 കമ്പനികൾ ഇൻഫോപാർക്ക് കൊച്ചി യിൽ ഉണ്ട്. വിപ്രോ, ടി.സി.എസ്., സി ടി എസ് , യു എസ് ടി ഗ്ലോബൽ, ഐ.ബി.എസ്.സോഫ്റ്റ്‌വെയർ സർവീസസ്,എറ്റിസലാറ്റ് എന്നിവയാണ് ഇവിടുത്തെ എടുത്തുപറയത്തക്ക പ്രധാന കമ്പനികൾ.

തേർച്ചക്ര മാതൃക (hub and spoke model) ആസ്പദമാക്കി പ്രവർത്തിക്കുന്ന കൊച്ചി ഇൻഫോപാർക്കിന് കൊരട്ടി (തൃശ്ശൂർ), അമ്പലപ്പുഴ, ചേർത്തല എന്നിവിടങ്ങളിൽ ശാഖകളുണ്ട്. ഒന്നാം ഘട്ടത്തിൽ ഏതാണ്ട് 80 ഏക്കറോളം ഭൂമിക്ക് പ്രത്യേക സാമ്പത്തിക മേഖലാ പദവി ലഭിച്ചിട്ടുണ്ട്. ഇൻഫോപാർക്കിന്റെ സ്വന്തം കെട്ടിടങ്ങൾക്കു പുറമേ, ലീല സോഫ്റ്റ്, എൽ ആന്റ് ടി ടെക്ക്പാർക്ക്, ബ്രിഗേഡ് എന്റർപ്രൈസസ് എന്നീ അടിസ്ഥാന സൗകര്യ ദാതാക്കളുടേയും വികസന പ്രവർത്തനങ്ങൾ ക്യാമ്പസ്സിനുള്ളിൽ നടക്കുന്നുണ്ട്. സ്വകാര്യ സോഫ്റ്റ്‌വെയർ കമ്പനികളായ വിപ്രോ, ടി.സി.എസ്., ഐ.ബി.എസ് എന്നിവയുടേയും ക്യാമ്പസ്സുകൾ ഇൻഫോപാർക്കിനുള്ളിൽ പുരോഗമിക്കുന്നുണ്ട്.

ഇൻഫോപാർക്ക് തൃശ്ശൂർ : കേരളത്തിലെ തൃശ്ശൂർ ജില്ലയിൽ കൊരട്ടി പഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന സാങ്കേതിക വ്യാവസായിക ഉദ്യാനമാണ് ഇൻഫോപാർക്ക് തൃശ്ശൂർ. കേരളത്തിലെ മൂന്നാമത്തെ ഉദ്യാനമാണിത്. തിരുവനന്തപുരത്തെ ടെക്നോപാർക്കും കൊച്ചിയിലെ കാക്കനാടുള്ള ഇൻഫോപാർക്കുമാണ് ഇതിനു മുന്ന് സ്ഥാപിതമായവ. കൊച്ചിയിൽ നിന്ന് 45 കി.മീ യും തൃശ്ശൂരിൽ നിന്ന് 35 കി.മീ. യുമാണ് ഇവിടേക്കുള്ള ദൂരം. പൂർണ്ണമായും കേരള സർക്കാർ ഉടമസ്ഥതയിലുള്ള ഈ സ്ഥാപനം, മുൻപ് മധുര കോട്സ് എന്ന കമ്പനിയുടെ ഓഫീസേർസ് ക്വാർട്ടേർസിനെ പുനർനിർമ്മിച്ചതാണ്. ഹബ് ആന്ഡ് സ്പോക്ക് മാതൃകയിൽ കൊച്ചി ഇൻഫോപാർക്ക് കേന്ദ്രമായും കൊരട്ടിയിലേത് വികേന്ദ്രമായും പ്രവർത്തിക്കുന്നു.

വിവരങ്ങൾക്ക് കടപ്പാട് – വിക്കിപീഡിയ.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

You May Also Like

അച്ഛനോടൊപ്പം ഞാൻ കണ്ട ഊട്ടി; ഇനിയൊരിക്കലും നടക്കാത്ത ആ യാത്ര

വിവരണം – ശുഭ ചെറിയത്ത്. യാത്രയെക്കുറിച്ച് ചിന്തിക്കുമ്പോൾ മനസ്സിൽ ആദ്യം ഓടിയെത്തുക നാം നടത്തിയ ആദ്യ യാത്ര ആയിരിക്കും. ഓർമയിലെ ആദ്യയാത്ര … ചിലർക്കത് കുടുംബത്തോടൊപ്പമാകാം , ചിലർക്ക് സുഹൃത്തുക്കളോടൊപ്പമാകാം അതുമല്ലെങ്കിൽ സ്ക്കൂൾ വിനോദയാത്രയാകാം … ആ യാത്രയുടെ ബഹിർസ്ഫുരണം പിന്നീടുള്ള…
View Post

തണുപ്പ് ആസ്വദിക്കാൻ ഒരു യാത്ര പോകാം… ഇതാ ടോപ് 10 സ്ഥലങ്ങൾ

അൽപ്പം തണുപ്പ് ആസ്വദിക്കുവാനായി ഒരു ട്രിപ്പ് പോകുന്നവർ ധാരാളമാണ്. ഇത്തരത്തിൽ തണുപ്പ് ആസ്വദിക്കുവാനായി തിരഞ്ഞെടുക്കാവുന്ന മികച്ച പത്ത് സ്ഥലങ്ങളാണ് ചുവടെ കൊടുത്തിരിക്കുന്നത്. 1. മൂന്നാർ – കേരളത്തിൽ തണുപ്പ് ആസ്വദിക്കുവാൻ ഏറ്റവും അനുയോജ്യമായ സ്ഥലം മൂന്നാർ തന്നെയാണെന്നതിൽ ആർക്കും സംശയമൊന്നും ഉണ്ടാകില്ല.…
View Post

കടുവ വേലായുധൻ – ആനപ്പണിക്കാരിലെ എക്കാലത്തെയും വലിയ അതികായൻ !!

എഴുത്ത് – വിനു പൂക്കാട്ടിയൂർ. ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായൻ ‘കടുവ വേലായുധേട്ടൻ’ ആനയില്ലാത്ത ലോകത്തേക്ക് യാത്രയായിട്ട് എട്ട് വർഷങ്ങൾ. അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുൻപിൽ അനന്തകോടിപ്രണാമം. ഒരുപാട് പേരുടെ അഭ്യർത്ഥനയായിരുന്നു സാക്ഷാൽ കടുവയുടെ കഥകൾ കേൾക്കണമെന്ന്. എന്നാൽ എന്നെപോലെയുള്ള ഒരാൾക്ക് വലിയ…
View Post

കേരളത്തിലെ പത്രങ്ങളുടെ ചരിത്രം – ഒരു മലയാളി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ..

കേരളീയരുടെ ജീവിതത്തിന്‍്റെ ഭാഗമാണ് പത്രങ്ങള്‍. കേരളീയ സംസ്കാരത്തിന്‍്റെ ഭാഗമാണ് പത്രവായന. ഒരു ശരാശരി മലയാളിയുടെ ദിവസം ആരംഭിക്കുന്നത് ഒരു കൈയില്‍ കാപ്പിയും മറ്റേ കൈയില്‍ പത്രവുമായിട്ടാണ്. കേരളത്തിലെ സാംസ്കാരിക ചരിത്രം പരിശോധിച്ചാല്‍ ഏറ്റവും മികച്ച സംഭാവന നല്‍കിയത് പത്രങ്ങളും പ്രസിദ്ധീകരണങ്ങളുമാണെന്നു കാണാം.…
View Post

മുഗൾ സാമ്രാജ്യം – ചക്രവർത്തിമാരും അവരുടെ അന്ത്യവും

ഇന്ത്യയിൽ ഏറ്റവും അധികം കാലം ഭരിച്ച മുസ്ലീം രാജാക്കന്മാരുടെ സാമ്രാജ്യമാണ് മുഗൾ സാമ്രാജ്യം. പിതൃത്വം വഴി മദ്ധ്യേഷ്യൻ ഭരണാധികാരി തിമൂറിന്റെ പിൻ‌ഗാമികളും, മാതൃത്വം വഴി മംഗോൾ നേതാവായ ജെംഗിസ് ഖാന്റെ പാരമ്പര്യം ഉള്ളവരുമാണ്‌ മുഗളർ. മംഗോൾ എന്നതിന്റെ പേർഷ്യൻ/ചഗതായ് രൂപഭേദമായ മുഗൾ…
View Post

ഓൺലൈൻ തട്ടിപ്പ് നടത്താനൊരുങ്ങിയ മദാമ്മയ്ക്ക് തിരിച്ചു പണികൊടുത്ത് മലയാളി

തട്ടിപ്പുകാർ പലവിധത്തിലുണ്ടെങ്കിലും, ഇപ്പോൾ കൂടുതലും തട്ടിപ്പുകൾ നടക്കുന്നത് ഓൺലൈനിലൂടെയാണ്. ആർക്കും ഒരു സംശയവും തോന്നാതെ പറ്റിക്കാൻ മിടുക്കരായ ഇവരുടെ വലയിൽ പലരും വീണിട്ടുമുണ്ട്. ഇത്തരത്തിലൊരു ഉഗ്രൻ തട്ടിപ്പുകാരിയെ മനസ്സിലാക്കി തിരിച്ചു പണികൊടുത്ത കഥയാണ് കോഴിക്കോട് കുന്നമംഗലം സ്വദേശിയും, സാമൂഹിക പ്രവർത്തകനും, ശില്പിയുമായ…
View Post

കരിയെ മെരുക്കിയ കടുവ വേലായുധൻ; ആനപ്പണിക്കാരിലെ ധീരൻ – പാർട്ട് 3

ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായനായ ‘കടുവ വേലാധൻ’ എന്ന അപൂർവ്വ മനുഷ്യനെക്കുറിച്ചുള്ള കഥ. അവസാന ഭാഗം. ആദ്യഭാഗം വായിക്കുവാൻ : https://bit.ly/33rRcbo. എഴുത്ത് – വിനു പൂക്കാട്ടിയൂർ. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ അപ്രതീക്ഷിത ഇടിയേറ്റ് പുതുനഗരം പാടത്തു വീണ്ടുകിടക്കുന്ന കർണ്ണൻ. കർണ്ണന്റെ നെഞ്ചുപിളർക്കാൻ കുതിച്ചുവരുന്ന…
View Post

1000 രൂപയ്ക്ക് താമസമടക്കം ‘മൂന്നാർ’ ടൂർ പാക്കേജുമായി കെഎസ്ആർടിസി

കേരളത്തിൽ ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ വരുന്ന സ്ഥലങ്ങളിലൊന്നാണ് ഇടുക്കി ജില്ലയിലെ മൂന്നാർ. വിശാലമായ തേയിലത്തോട്ടങ്ങള്‍, മനോഹരമായ ചെറു പട്ടണങ്ങള്‍, വളഞ്ഞുയര്‍ന്നും താഴ്ന്നും പോവുന്ന പാതകള്‍, അവധി ആഘോഷത്തിന് യോജിച്ച സൗകര്യങ്ങള്‍, തണുത്ത കാലാവസ്ഥ, പുൽമേടുകൾ, ഷോലക്കാടുകൾ തുടങ്ങിയ ഘടകങ്ങളാണ് മൂന്നാറിന്റെ പ്രകൃതഭംഗിയ്ക്ക്…
View Post

KSRTC SWIFT വോൾവോ സ്ലീപ്പർ ബസ്സിലെ യാത്ര; ഒരു പാസഞ്ചർ റിവ്യൂ

വിവരണം – ലിജോ ചീരൻ ജോസ്. ഇരുപത്തിരണ്ടു വർഷമേ ആയിട്ടുള്ളു ഞാൻ നമ്മുടെ ആനവണ്ടിയിലെ ദീർഘദൂര യാത്രകൾ ആരംഭിച്ചിട്ട്. ഗുരുവായൂർ – കോയമ്പത്തൂർ ഫാസ്റ്റിലാണ് തുടക്കം. കുറച്ചു വര്ഷം മുൻപ് വരെ കര്ണാടക ആർ ടി സി വോൾവോ ബസുകൾ കേരളത്തിലേക്ക്…
View Post