ജീപ്പ് വാഹനങ്ങൾ വാങ്ങുവാൻ ഉദ്ദേശമുള്ളവർക്ക് ടെസ്റ്റ് ഡ്രൈവിനും കൂടുതൽ വിവരങ്ങൾക്കുമായി വിളിക്കാം 7559997777, 75599 97709
ഓഫ് റോഡ് യാത്രകളില്‍ താരമായ ജീപ്പിനെ വെല്ലാന്‍ വേറെയാരും മുതിര്‍ന്നിട്ടില്ലെന്നതാണ് യാഥാര്‍ത്ഥ്യം. സാധാരണ നമ്മള്‍ ജീപ്പ് എന്നു വിളിക്കുന്നത് ഇന്ത്യന്‍ കമ്പനിയായ മഹീന്ദ്രയുടെ വണ്ടികളെയാണ്. അമേരിക്കന്‍ കമ്പനിയായ യഥാര്‍ത്ഥ ജീപ്പ് ഇന്ത്യയില്‍ എത്തിയിട്ട് അധികം നാളായിട്ടില്ല. പക്ഷേ വന്ന വരവില്‍ത്തന്നെ ജീപ്പ് ഇന്ത്യന്‍ മണ്ണില്‍ വേരുറപ്പിച്ചു എന്നുവേണം പറയാന്‍. ജീപ്പുകളുടെ കരുത്ത് എന്താണെന്ന് വാഹന പ്രേമികള്‍ക്ക് നേരിട്ടറിയാന്‍ കോട്ടയം അങ്ങാടിവയല്‍ കളരിക്കല്‍ റബ്ബര്‍ എസ്റ്റേറ്റില്‍ ക്യാമ്പ് ജീപ്പ് എന്ന പേരില്‍ ഒരു പരിപാടി ഈയിടെ കമ്പനി സംഘടിപ്പിക്കുകയുണ്ടായി. നിരവധി ജീപ്പ് പ്രേമികള്‍ പരിപാടിയില്‍ പങ്കെടുക്കുകയും ടെസ്റ്റ് ഡ്രൈവ് (അതും ഓഫ് റോഡില്‍) ചെയ്തു നോക്കുകയും ചെയ്തു.
ഗ്രാന്റ് ചെറോക്കി, റാങ്ക്ളര്‍, കോംപസ് എന്നീ മൂന്നു മോഡലുകളാണ് ക്യാമ്പില്‍ കരുത്തു കാട്ടി അണിനിരന്നത്. കൂട്ടത്തില്‍ റാങ്ക്ളര്‍ മോഡലാണ് കൂടുതല്‍ ഓഫ് റോഡിംഗ് വീരന്‍. ഇതിനായി പ്രത്യേകം ട്രാക്കുകള്‍ അവിടെ സജ്ജമാക്കിയിരുന്നു.
നിരത്തിലെത്തുന്നതിന് മുമ്പേ താരമായി മാറിയ വാഹനമാണ് ജീപ്പ് കോംപസ്. ഇന്ത്യയിൽ ഗ്രാൻഡ് ചെറോക്കിക്കും റാംഗ്ലർ അൺലിമിറ്റഡിനും ശേഷം പുറത്തിറക്കുന്ന വാഹനമാണ് കോംപസ്. ഏറ്റവും മികച്ച ഫോർ വീൽ ഡ്രൈവ് സിസ്റ്റമാണ് കോംപസിന് എന്നാണ് കമ്പനി അവകാശപ്പെടുന്നത്. രണ്ട് എൻജിൻ സാധ്യതകളാണു ‘കോംപസി’ൽ എഫ് സി എ വാഗ്ദാനം ചെയ്യുന്നത്: 162 എച്ച് പി വരെ കരുത്തും 250 എൻ എം വരെ ടോർക്കും സൃഷ്ടിക്കുന്ന 1.4 ലീറ്റർ പെട്രോളും 170 ബി എച്ച് പി കരുത്തും 350 എൻ എം വരെ ടോർക്കുമുള്ള 2 ലീറ്റർ ഡീസലും.
റോഡുകളുടെ സ്വഭാവത്തിനനുസരിച്ച് മോഡുകള്‍ മാറ്റിയാണ് ചെറോക്കി കുതിക്കുന്നത്. മഡ് റോഡിലും പാറകള്‍ നിറഞ്ഞ റോഡിലും പായാന്‍ അതിനനസരിച്ചുള്ള മോഡുകളിലേക്ക് മാറും ചെറോക്കി. ഫോര്‍ വീല്‍ ഡ്രൈവില്‍ കുത്തനെയുള്ള ഇറക്കങ്ങളില്‍ ബ്രേക്കിലൊന്നും കാല്‍ അമര്‍ത്തേണ്ട. വാഹനം സ്വയം നിയന്ത്രിക്കുന്നു എന്നതാണ് ജീപ്പുകളുടെ പ്രധാന സവിശേഷത.
കൂട്ടത്തില്‍ റാങ്ക്ളര്‍ തന്നെയായിരുന്നു എല്ലാവരുടെയും ശ്രദ്ധാകേന്ദ്രം. ടെക് ട്രാവല്‍ ഈറ്റ് പ്രേക്ഷകര്‍ക്കായി ഞാന്‍ ടെസ്റ്റ് ഡ്രൈവ് നടത്തിയതും റാങ്ക്ളറില്‍ത്തന്നെയായിരുന്നു. അണ്‍ലിമിറ്റഡ് എന്ന പെട്രോള്‍ മോഡല്‍ ആയിരുന്നു എനിക്കു ഡ്രൈവ് ചെയ്യാന്‍ ലഭിച്ചത്. അങ്ങനെ ഞാനും ജീപ്പും ഓരോരോ കുഴികളിലൂടെയും മന്ദം മന്ദം നീങ്ങി. സത്യത്തില്‍ ജീപ്പിനുള്ളില്‍ കയറിയാല്‍ കുലുക്കമോ ഇളക്കമോ ഒന്നും അറിയുകയേയില്ല. പുറമേ നിന്നു നോക്കിയാലെ എത്ര ദുര്‍ഘടം പിടിച്ച വഴിയിലൂടെയാണ് പോക്കെന്നു മനസ്സിലാക്കാന്‍ പറ്റൂ. എന്തായാലും സൂപ്പര്‍ അനുഭവമായിരുന്നു കോട്ടയത്തെ ഈ ജീപ്പ് ക്യാമ്പില്‍ വന്നിട്ട് എനിക്കു ലഭിച്ചത്.
ജീപ്പ് വാഹനങ്ങൾ വാങ്ങുവാൻ ഉദ്ദേശമുള്ളവർക്ക് ടെസ്റ്റ് ഡ്രൈവിനും കൂടുതൽ വിവരങ്ങൾക്കുമായി വിളിക്കാം 7559997777, 75599 97709