ഇത് ജിംസൺ ചിറ്റിലപ്പള്ളി… തൃശ്ശൂർ പാവറട്ടി സ്വദേശി. വീട്ടിൽ അച്ഛൻ, അമ്മ, അനിയൻ. ചെയ്ത തൊഴിൽ പ്രധാനമായും കാറ്ററിംഗ് service boy ആയി ആണ്. കൂടെ അവൻ ഒരു ബിരുദവും കൈപ്പിടിയിൽ ഒതുക്കി അവന്റെ പ്രായക്കാർക്ക് മുന്നിൽ മാതൃകയായി. വരുമാനത്തിന്റെ അഞ്ചിൽ ഒന്നാണ് അവൻ യാത്രക്കായി നീക്കിവച്ചിരുന്നത്. ഇത്രയും ചിട്ടയോടുകൂടി യാത്രകൾ പ്ലാൻ ചെയ്യുന്നവർ നമ്മളിൽ വിരളമാണ്.
ഓലപ്പുരയിൽ നിന്നും വാർക്ക വീട്ടിലേക്കു മാറിയപ്പോൾ സ്വന്തമായി ഒരു റോയൽ എൻഫീൽഡ് ഒപ്പം കൂട്ടി യാത്രകൾ അല്പം വേഗത്തിലാക്കി. പിന്നീട് യാത്രയുടെ ചിലവും വണ്ടിയുടെ അറ്റകുറ്റപ്പണികളും വലുതായപ്പോൾ ബുള്ളറ്റിനു വിശ്രമം കൊടുത്ത് കുറഞ്ഞ തുകയ്ക്ക് യാത്ര ചെയ്യുവാൻ തീരുമാനിച്ചവൻ.
ഞാൻ ഈ സമയം ചിലവാക്കി എഴുതുവാൻ കാരണം. അവൻ ചെയ്ത യാത്രകളും, അവന്റെ പ്രായവും, കുടുംബത്തോടുള്ള പ്രതിബദ്ധതയും ആണ്. 24 വയസ്സിൽ അവൻ സഞ്ചരിക്കാത്ത സംസ്ഥാനങ്ങൾ ഇന്ത്യയിൽ ഇല്ല എന്ന് പറയാം. അവൻ കാണാത്ത ഇന്ത്യൻ അതിർത്തികൾ ഇല്ല. അവന്റെ യാത്രകൾ കൗതുകമാകാൻ കാരണം, അവൻ യാത്ര ചെയ്യാൻ തിരഞ്ഞെടുത്ത മാർഗങ്ങൾ തന്നെ എന്ന് പറയാം. Hitchhiking തിരഞ്ഞെടുത്തു യാത്ര തുടങ്ങിയപ്പോൾ തുച്ഛമായ തുക ചിലവാക്കാൻ ആണ് അവൻ ഉദ്ദേശിച്ചിരുന്നത്. Cashless എന്ന് വേണമെങ്കിൽ പറയാം. എന്നാൽ cashless എന്ന രീതി ശരിയല്ലെന്ന് അവനെ ചിന്തിപ്പിച്ച ഒരു സാഹചര്യം യാത്രയിൽ ഉണ്ടായി. അത് എന്റെയും കണ്ണ് തുറപ്പിച്ച ഒരു കാര്യമാണ്.
അരി പൊതിഞ്ഞു കൊണ്ടുവന്ന കൂട് പൊട്ടി നിലത്തു വീണിട്ട് അത് റോഡിൽ നിന്നും തൂത്തുവാരി എടുക്കുന്ന ഒരു അമ്മയെ കാണുകയും ഇനി ഭക്ഷണത്തിനോ, താമസത്തിനോ മറ്റുള്ളവരെ ബുദ്ധിമുട്ടിക്കുന്നത് അവന്റെ ശരിക്ക് എതിരാണെന്നും ഉള്ള തിരിച്ചറിവാണ്. കാരണം അവന്റെ യാത്രയിൽ അവനു ഭക്ഷണം വാങ്ങി കൊടുത്തവരും, അതിനു തയ്യാറായവരും സാധാരണയിൽ സാധാരണക്കാരായ ദിവസക്കൂലിക്ക് പണി ചെയ്യുന്നവരാണ് (അവരിലാണ് നമുക്ക് മനുഷ്യത്വം കാണാൻ കഴിയുന്നതും). അവരുടെ വരുമാനത്തിന്റെ ഒരു ഭാഗം തന്റെ യാത്രക്കുള്ള ചിലവിലേക്കു വരാൻ പാടില്ല എന്ന ചിന്ത മുന്നോട്ടുള്ള യാത്രയിൽ സ്വന്തം ചിലവിൽ താമസിക്കുകയും തന്റെ പക്കലുള്ള ഭക്ഷണത്തിന്റെ പങ്ക് ആവശ്യമുള്ളവർക്ക് കൊടുക്കുന്നതിലും ലഹരികണ്ടെത്തിയവൻ.
സ്വന്തം tent -ൽ ഉറങ്ങുകയും. വിറകു ശേഖരിച്ചു ഭക്ഷണം പാകം ചെയ്തും അവൻ ഇന്നും യാത്ര തുടരുകയുമാണ്. നമ്മൾ ഉൾപ്പെടെയുള്ള യാത്രികർക്ക് അവൻ 24 വയസ്സിൽ മാതൃകയായെങ്കിൽ അവൻ ഈ ലോകം മുഴുവൻ കാണുവാൻ അർഹതപെട്ടവൻ തന്നെ.
ഇന്നവൻ ഇന്ത്യയിൽ തന്നെ വലുതെന്നു പറയാവുന്ന യഥാർത്ഥ യാത്രികരെ തിരഞ്ഞെടുക്കുന്ന ഒരു മത്സരത്തിൽ പങ്കെടുക്കുകയാണ്. Wrangler നടത്തുന്ന True Wanderers എന്ന contest ആണ് അത്. അവൻ അതിൽ ജയിക്കണം എന്ന് എനിക്ക് തോന്നാൻ കാരണം ഞാനും യാത്രകളെ പ്രണയിക്കുന്ന ഒരുവനായതു കൊണ്ടു തന്നെ. മത്സരത്തിൽ പങ്കെടുക്കാൻ പേര് നൽകി കുറച്ചു ദിവസങ്ങൾ കഴിഞിട്ടുണ്ട്. നിലവിലെ വോട്ട് കൊണ്ട് മുൻപിലെത്താൻ ബുദ്ധിമുട്ടാണ്. കാര്യങ്ങൾക്കും, കാര്യമില്ലാതെയും നമ്മൾ ചിലവാക്കുന്ന സമയത്തിലെ തുച്ഛമായ സമയം ജിംസനെ ഒന്നാമതെത്തിക്കുവാൻ നമ്മൾക്കു ചിലവാക്കികൂടെ?
ചുരുങ്ങിയ ദിവസങ്ങളാണ് മുന്നിലുള്ളത്. Link ചുവടെ ചേർത്തിട്ടുണ്ട്. Facebook, twitter, mobile phone എന്നീ മാർഗ്ഗങ്ങൾ ഉപയോഗിച്ച് ഒരാൾക്കു 3 വോട്ട് വരെ ചെയ്യാവുന്നതാണ്. വോട്ട് ചെയ്യുന്നതിനുള്ള ലിങ്ക് – https://www.wrangler-ap.com/…/tru…/entries-detail/3df0toa6n7 .
വിവരണം – Noushad Nk.