അറബിക്കടലില്‍ ചുഴലിക്കാറ്റിന് സാധ്യത, ഒക്ടോബർ 7ന് കേരളത്തില്‍ അതിതീവ്ര മഴയ്ക്ക് സാധ്യത ; ജാഗ്രത പാലിക്കുക. മഹാപ്രളയം വീണ്ടും എന്നതരത്തിൽ സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാജ വാർത്തകൾ പ്രചരിപ്പിക്കുകയോ, ഷെയര് ചെയ്യുകയോ ചെയ്യുകയോ ചെയ്‌താൽ നിയമ നടപടികൾ സ്വീകരിക്കും.
കേരളത്തില്‍ കനത്ത മഴയ്ക്ക് കാരണമാകുന്ന ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റായി മാറിയാല്‍ പേര് ലുബാന്‍ എന്നാകും. കന്യാകുമാരിക്കും രാമേശ്വരത്തെ മന്നാര്‍ ഉള്‍ക്കടലിനും മധ്യേയാണ് ഇപ്പോഴുള്ള ന്യൂനമര്‍ദ്ദം രൂപപ്പെട്ടിരിക്കുന്നത്. നവംബര്‍ അവസാനം കേരള തീരത്ത് ആഞ്ഞടിച്ച ഓഖി സഞ്ചരിച്ച അതേ വഴിയിലായിരിക്കും ലുബാനും എത്തുക എന്നാണ് റിപ്പോര്‍ട്ട്. കേരളത്തിനു പടിഞ്ഞാറും തെക്കു ഭാഗത്ത് കടല്‍ പ്രക്ഷുബ്ധമായതോടെ ഇതുവഴി പോകുന്ന കപ്പലുകള്‍ക്കും മുന്നറിയിപ്പ് നല്‍കി. മത്സ്യത്തൊഴിലാളികളും തിരികെയെത്തണമെന്ന് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. ലുബാന്‍ എത്തിയാല്‍ ദക്ഷിണ കേരളത്തില്‍ ശക്തമായ മഴ ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്.
അറബിക്കടലിന്‍റെ തെക്ക് കിഴക്ക് ഭാഗത്തായി (ശ്രീലങ്കയ്ക്ക് അടുത്ത്) ഒക്ടോബർ 5ഓടു കൂടി ശക്തമായ ന്യൂനമർദം രൂപപ്പെടാനുള്ള സാധ്യത കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (IMD) പ്രവചിച്ചിരിക്കുകയാണ്. ന്യൂനമർദം ശക്തി പ്രാപിച്ച് ഒരു ചുഴലിക്കാറ്റായി മാറുമെന്നും അറബിക്കടലിലൂടെ, ലക്ഷദ്വീപിന് അടുത്തുകൂടി വടക്ക് പടിഞ്ഞാറൻ ദിശയിൽ സഞ്ചരിക്കുമെന്നും കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിരിക്കുന്നു.
ഇതിനിടെ കനത്ത മഴയെത്തുടര്‍ന്ന് ജലനിരപ്പ് ഉയര്‍ന്നതിനാലും വരും ദിവസങ്ങളില്‍ സംസ്ഥാനത്ത് ശക്തമായ മഴയുണ്ടാകുമെന്ന മുന്നറിയിപ്പ് ലഭിച്ചതിനാലും മലമ്പുഴ ഡാമിന്റെ നാല് ഷട്ടറുകളും തുറന്നു. ഒരടി വീതമാണ് ഷട്ടറുകള്‍ തുറന്ന് ജലം പുറത്തേക്ക് ഒഴുക്കുന്നത്. ഇതേതുടര്‍ന്ന് കല്‍പ്പാത്തി, ഭാരതപ്പുഴ തീരങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
മൂന്നാറിലും മഴ ശക്തമാവുകയാണ്. വ്യാഴാഴ്ച രാവിലെ മുതല്‍ പല ഭാഗങ്ങളിലും കനത്ത മഴ പെയ്തു. ഹൈറേഞ്ച് മേഖലകളില്‍ ചിലയിടങ്ങളിലും ശക്തമായ മഴയാണ് പെയ്യുന്നത്. മാട്ടുപെട്ടി അണക്കെട്ടിന്റെ രണ്ടു ഷട്ടറുകള്‍ ഉടന്‍ ഉയര്‍ത്തും. വെള്ളിയാഴ്ച മുതല്‍ നീലക്കുറിഞ്ഞി കാണാന്‍ മൂന്നാറിലേക്കുളള യാത്രയ്ക്ക് നിരോധനമുണ്ട്. തുടര്‍ച്ചയായി ഉരുള്‍പൊട്ടുന്ന നെല്ലിയാമ്പതി മേഖലയിലേക്കുള്ള യാത്ര ഒഴിവാക്കണമെന്നു പാലക്കാട് ജില്ലാ ഭരണകൂടം നിര്‍ദേശിച്ചു. മലയോരമേഖലകളില്‍ രാത്രി യാത്ര ഒഴിവാക്കാനും പൊതു നിര്‍ദേശമുണ്ട്.
ഇന്നത്തെ പ്രവചനം അനുസരിച്ച് ഇടുക്കി ജില്ലയില്‍ ഇന്നുമുതല്‍ ഒക്ടോബര്‍ 6 വരെ, ഓറഞ്ചു അലേര്‍ട്ടും, 7അം തീയതി റെഡ് അലേര്‍ട്ടും, 8അം തീയതി ഓറഞ്ചു അലേര്‍ട്ടും, തൃശൂരില്‍ 6-10-2018 ഓറഞ്ചു അലേര്‍ട്ടും, 7അം തീയതി റെഡ് അലേര്‍ട്ടും, പാലക്കാട് 6-10-2018 ഓറഞ്ചു അലേര്‍ട്ടും, 7അം തീയതി റെഡ് അലേര്‍ട്ടും, കോഴിക്കോട്, വയനാട് എന്നീ ജില്ലകളില്‍ ഇന്നുമുതല്‍ 8അം തീയതി വരെ മഞ്ഞ അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഈ കാലാവസ്ഥാ പ്രതിഭാസം മൂലം കേരളതീരത്തും അതിശക്തമായ കാറ്റുണ്ടാവുകയും കടൽ അതിപ്രക്ഷുബ്ധമായി മാറുകയും ചെയ്യും.
കേരളത്തിൽ പലയിടങ്ങളിലും ശക്തവും, അതി ശക്തവും, അതി തീവ്രവുമായ (Heavy, Very Heavy, Extremely Heavy) മഴ പെയ്യിക്കാൻ സാധ്യതയുണ്ട്. ഒക്ടോബർ 5നോട് കൂടി തന്നെ കേരളത്തില്‍ പരക്കെ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ന്യൂനമർദം ശക്തി പ്രാപിക്കുന്നതോടെ തീരപ്രദേശത്ത് അതി ശക്തമായ കാറ്റടിക്കാനും അത് വഴി അപകടങ്ങൾ സംഭവിക്കാനും സാധ്യതയുണ്ട്.
കടപ്പാട് – Kerala State Disaster Management Authority – KSDMA, Adv. Sreejith Perumana, Various Online Medias.