കേരള ടു കാശ്മീർ – കുടുബവുമായി ഒരു തകർപ്പൻ സ്വപ്ന യാത്ര

വിവരണം – Al Soudh Fasiludeen.

യാത്രയെ സ്നേഹിക്കാൻ തുടങ്ങിയിട്ടു ഒരുപാട് നാളായി . പഠനത്തിനു ജോലിക്കു ആയിട്ട് ഒരുപാട് യാത്ര പോയിട്ടുണ്ടെങ്കിലും ഫാമിലി ആയിട്ടു പോയ അനുഭവം വേറെ തന്നെ ആയിരുന്നു. നവംബർ 3rd ആണ് ഞങ്ങൾ യാത്ര തുടങ്ങിയത് .ലീവ് വളരെ കൊറച്ചു ദിവസം ഉള്ളതനാല് നാട്ടിൽ എത്തുന്നതിനു മുമ്പ് തന്നെ കാർ സർവീസ് ചെയ്യിപ്പിച്ചു . തിരുവന്തപുരത്തെ നിന്ന് കന്യാകുമാരി വഴി ബാംഗ്ലൂർ ആരുന്നു ആദ്യ യാത്ര.ഒയോ ആപ്പ് വഴി റൂം ബുക്ക് ചെയ്തു ഇലക്ട്രോണിക് സിറ്റി ആയിരുന്നു താമസം .

അടുത്ത ദിവസം രാവിലെ ഹൈദ്രബാദ് ആയിരുന്നു സ്റ്റേ ചെയ്യുവാനായി പ്ലാൻ ചെയ്തത്. വൈകുന്നേരം 3.30 pm ആയപോളെക്കും ഹൈദ്രബാദ് എത്തി. പ്രശസ്തമായ പാരഡൈസ് ഹോട്ടൽ നിന്ന് ഹൈദരാബാദി ബിരിയാണിയും കഴിച്ച് സിറ്റിയിലൂടെ കുറച്ചു യാത്ര ചെയ്തു. കുറച്ചു കറങ്ങിയതിനു ശേഷം റൂം എടുത്തു. ഒന്നു ഫ്രഷ് ആയിട്ടു വീണ്ടും ഞങ്ങൾ സിറ്റിയിലൂടെ ചുമ്മാ നടക്കുവാനിറങ്ങി. നടന്നു നടന്ന് ഫുഡ്‌ ഒക്കെ വാങ്ങി കഴിച്ചു പിന്നീട് വീണ്ടും നേരെ റൂമിലേക്കു പോയി.

അടുത്ത ദിവസം രാവിലെ 5 മണിക്ക് വീണ്ടും യാത്ര തുടങ്ങി. നാഗ്പുർ വഴി ഉത്തർപ്രദേശ് – ജാൻസി. ഏകദേശം 10.30 pm ആയപ്പോൾ അവിടെ എത്തി. അന്ന് അവിടെ തങ്ങിയിട്ട് അടുത്ത ഡെസ്റ്റിനേഷൻ ആയ താജ് മഹൽ കാണാൻ രാവിലെ 8 am നു വീണ്ടും യാത്ര തുടങ്ങി. ദീപാവലി ഹോളിഡേ ആയ അന്ന് താജ് മഹൽ കാണാൻ നല്ല തിരക്കുണ്ടാർന്നു.

ഒരു ഗൈഡിനെ സംഘടിപ്പിച്ചു ഞങ്ങൾ താജ് മഹൽ കണ്ടു. അവിടെ അടുത്ത് നിന്നും തന്നെ ഫുഡ്‌ കഴിച്ചു നേരെ മോഡി നഗർ എത്തി. ചെറിയ കുട്ടിയായ മകളെ മാനേജ് ചെയ്യാൻ വൈഫ് ഒരുപാട് വഴികൾ ശ്രമിക്കുന്നുണ്ടാർന്നു. രണ്ടു ദിവസം അവിടെ സ്റ്റേ ചെയ്തു. മൂന്നാം ദിവസം രാവിലെ മണാലിയിലേക്ക് പോകാനുള്ള യാത്ര തുടങ്ങി. മണാലി റിവർ റീജൻസി ഹോട്ടലിലായിരുന്നു ഞങ്ങൾ റൂം എടുത്തു താമസിച്ചത്. പിറ്റേന്നു രാവിലെ ഗുലാബ ,സോലാങ് വാലി , മാൾ റോഡ് മാർക്കറ്റ് തുടങ്ങിയവ കറങ്ങി കണ്ടതിന് ശേഷം റൂമിലേക്കു 8 pm ആയപ്പോൾ എത്തി..

ഹോട്ടൽ ഓണർ ജമ്മു കാശ്മീരിൽ നിന്നുള്ളയാൾ ആണെന്നു പറഞ്ഞപ്പോൾ, ഞങ്ങൾ അങ്ങോട്ടേക്കുള്ള റോഡ് കാര്യങ്ങളൊക്കെ ചോദിച്ചു മനസിലാക്കി. രാവിലെ അവിടുള്ള സ്റ്റാഫിനോട് ബൈ പറഞ്ഞു, വീണ്ടും ഇവിടേക്കു ഉടനെ വരുമെന്ന് പറഞ്ഞു ജമ്മുവിലേക്ക് യാത്ര തുടങ്ങി. പത്താന്കോട്ട് വഴി ആയിരുന്നു ജമ്മുവിലേക് പോയത്. വൈകുനേരം ഹരി മാർക്കറ്റിനടുത്ത് റൂം എടുത്തു. ഇതിനു മുമ്പേ പോയതിനാലും സ്നോ ഫാൾ കാരണത്താലും ശ്രീനഗർ യാത്ര ഞങ്ങൾ ക്യാൻസൽ ആക്കി. ജമ്മുവിൽ കാർ സർവ്വീസ് ചെയ്യ്തു ബ്രേക്ക് പാഡ് മാറ്റിയിരുന്നു.

പിന്നീട് പഞ്ചാബ് – വാഗാ ബോർഡർ കാണാനായി യാത്ര തൊടങ്ങി. ഈവനിംഗ് 4.45 pm ആയപ്പോൾ അവിടെ എത്തി. അതിനു ശേഷം ഗോൾഡൻ ടെംപിള് സന്ദർശിച്ചു. അടുത്ത് തന്നെ ഒയോ റൂംസ് വഴി താമസസൗകര്യവും ഏർപ്പാടാക്കി. രാവിലെ നേരെ രാജസ്ഥാൻ അജ്മീർ കാണാനായി യാത്ര തുടങ്ങി. വൈകുന്നേരം 6 pm ആയപ്പോഴാണ് അജ്മീർ എത്തിയത്. അജ്മീർ ദർഗാ കണ്ടതിനു ശേഷം അവിടുന്ന് ഫുഡ്‌ കഴിച്ച് അടുത്ത് തന്നെ ഒയോ ആപ്പ് വഴി റൂം ബുക്ക് ചെയ്തു.

അടുത്ത ദിവസം രാവിലെ ഗുജറാത്ത് സൂററ്റലേക്ക് ആണ് പ്ലാൻ ചെയ്തു യാത്ര തുടങ്ങിയത്. ഈവെനിംഗ് 8 pm ആയപ്പോൾ ഞങ്ങൾ സൂററ്റ് എത്തി. ബോംബെ – സൂററ്റ് ഹൈവേയ്ക്ക് സമീപത്തു തന്നെ റൂം എടുക്കുകയും അതെ ഹോട്ടൽ നിന്ന് ഫുഡ്‌ വാങ്ങി കഴിക്കുകയും ചെയ്തു. ലീവ് വളരെ കുറവായതിനാൽ നാട്ടിൽ എത്തി കുറച്ചു ദിവസങ്ങൾവീട്ടിൽ നിൽക്കാനുള്ള ആഗ്രഹം ഉള്ളതിനാലും, അടുത്ത ദിനം രാവിലെ നൈറ്റ് സ്റ്റേ ബാംഗ്ലൂർ പ്ലാൻ ചെയ്തു യാത്ര തുടങ്ങി.

മുംബൈ സിറ്റിയിൽ കയറിയിട്ട് കുറച്ചു ടൈം ഒന്ന് കറങ്ങി. ഒരുപാട് ടൈം ട്രാഫിക് കാരണം താമസിച്ചു. അങ്ങനെ അവിടുന്ന് നേരെ ഹൂബ്ലി എത്തി റൂം എടുത്തു. മുംബൈയിലെ ട്രാഫിക് ബ്ലോക്ക് യാത്രയുടെ ദൈർഘ്യം കൂടുതൽ ആക്കിയിരുന്നു .

പിന്നെ രാവിലെ തന്നെ അവിടെ നിന്നും കന്യാകുമാരിയിലേക്ക് യാത്ര തുടങ്ങി. യാത്രയിൽ ആയിരുന്നതിനാൽ നമ്മുടെ സൗത്ത് ഇന്ത്യൻ ഫുഡ്‌ ഒരുപാട് മിസ് ചെയ്യ്തിരുന്നു. ബാംഗ്ലൂർ വഴി ഹോസൂർ പാസ് ചെയ്ത് തമിഴ്‌നാട്ടിലെ കൃഷ്ണഗിരിയിൽ കയറിയശേഷം അവിടെ നിന്ന് നല്ല പോലെ സൗത്ത് ഇന്ത്യൻ ഫുഡ്‌ വാങ്ങി കഴിച്ചു. അങ്ങനെ യാത്ര ചെയ്ത് രാത്രി 10 pm ആയപ്പോൾ കന്യാകുമാരിയിൽ എത്തി. ഞങ്ങൾ അന്ന് അവിടെ ഒരു ബന്ധുവിന്റെ വീട്ടിൽ സ്റ്റേ ചെയ്തു.

അടുത്ത് ദിവസം രാവിലെ ട്രിവാൻഡ്രത്തേക്ക് യാത്ര തുടങ്ങി. ഹർത്താൽ ആയതിനാൽ കളിയിക്കാവിള ആയപ്പോൾ പോലീസ് പറഞ്ഞു ഇതിലൂടെ പോകണ്ട എന്ന്. അവിടുന്ന് തിരിച്ചു കോവളം റൂട്ട് പിടിച്ചു. ഏകദേശം 1 pm ആയി ട്രിവാൻഡറം എത്തുമ്പോൾ. ഒരുപാട് ഓർമ്മകളാണ് ഞങ്ങൾക്ക് ഈ യാത്രയിലൂടെ കിട്ടിയത്. ഒരിക്കലും മറക്കാൻ പറ്റാത്ത സ്വപ്‍ന യാത്ര തന്നെ ആയിരുന്നു ഇത്. യാത്രയെ സ്നേഹിക്കുന്ന ഒരുപാടു പേർക്ക് വേണ്ടി ഇതു സമർപ്പിക്കുന്നു.