കോവിഡ് മഹാമാരിയെ തുടര്‍ന്ന് അടച്ചിട്ടിരുന്ന വനംവകുപ്പിന് കീഴിലുള്ള ഇക്കോ ടൂറിസം സെന്ററുകള്‍ കഴിഞ്ഞ ദിവസം മുതല്‍ സഞ്ചാരികള്‍ക്കായി തുറന്നു നല്കി. പരിഷ്കരിച്ച കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചുകൊണ്ടായിരിക്കും സെന്ററുകള്‍ പ്രവര്‍ത്തിക്കുക. ഇത്തരത്തിൽ തുറന്നിരിക്കുന്ന ടൂറിസം സെന്ററുകളുടെ വിവരങ്ങൾ ജില്ല തിരിച്ച് താഴെ കൊടുത്തിരിക്കുന്നു.
തിരുവനന്തപുരം ജില്ല – നെയ്യാര്‍, പൊന്മുടി, പേപ്പാറ, കല്ലാര്‍, മങ്കയം, കോട്ടൂര്‍ ആന പുനരധിവാസകേന്ദ്രം. കൊല്ലം ജില്ല – അച്ചന്‍കോവില്‍- മണലാര്‍ കുംഭാവുരുട്ടി, പാലരുവി, ശെന്തുരുണി, കുടുക്കത്തുപാറ. പത്തനംതിട്ട ജില്ല – പച്ചക്കാനം, കോന്നി, അടവി. കോട്ടയം ജില്ല – ചെല്ലാര്‍കോവില്‍, കാല്‍വരിമൗണ്ട്.
ഇടുക്കി ജില്ല – ചിന്നാര്‍, ഇടുക്കി, രാജമല/ഇരവികുളം, തേക്കടി, തൊമ്മന്‍കുത്ത്, വിരിപാറ, ആനക്കോട്ടപാറ, രാജീവ്ഗാന്ധി നേച്ചര്‍ പാര്‍ക്ക്, ഷോല നാഷണല്‍ പാര്‍ക്ക്. എറണാകുളം ജില്ല – കോടനാട്, കപ്രിക്കാട്, പാണിയേലിപോര്, മുളങ്കുഴി, തട്ടേക്കാട്. തൃശ്ശൂര്‍ ജില്ല – അതിരപ്പള്ളി, വാഴച്ചാല്‍, ചിമ്മിണി.
മലപ്പുറം ജില്ല – നെടുങ്കയം, നിലമ്പൂര്‍, കനോലി പ്ളോട്ട്, കോഴിപ്പാറ. പാലക്കാട് ജില്ല – അനങ്ങന്‍മല, ധോണി, ശിരുവാണി, മലമ്പുഴ, നെല്ലിയാമ്പതി, പറമ്പിക്കുളം, സൈലന്റ്വാലി, മീന്‍വല്ലം, മിന്നാമ്പാറ. കോഴിക്കോട് ജില്ല – ചാലിയം, ജാനകിക്കാട്, കക്കാട്, കാക്കവയല്‍ വനപര്‍വ്വം, കക്കയം, പെരുവണ്ണാമുഴി, തുഷാരഗിരി.
വയനാട് ജില്ല – ബാണാസുര സാഗര്‍, കുറുവ, മുത്തങ്ങ, തിരുനെല്ലി, തോല്‍പ്പെട്ടി, സൂചിപ്പാറ, ചേമ്പ്രപീക്ക്. കണ്ണൂര്‍ ജില്ല – ആറളം, പൈതല്‍മല. കാസര്‍ഗോഡ് ജില്ല – റാണിപുരം.
കേരള വനവികസന കോര്പ്പറേഷന് – അരിപ്പ, ഗവി, മൂന്നാര്‍, വയനാട്, നെല്ലിയാമ്പതി. തെന്മല ഇക്കോടൂറിസം പ്രമോഷന് സൊസൈറ്റി – തെന്മല.
നിബന്ധനകൾ – ടൂറിസം കേന്ദ്രങ്ങളിലെത്തുന്നവർ ഒരു വാക്സിനേഷനെങ്കിലും എടുത്ത സർട്ടിഫിക്കറ്റ് കരുതണം. വാക്സിൻ എടുക്കാത്തവർക്ക് 72 മണിക്കൂറിന് മുൻപ് എടുത്ത ആർ.ടി.പി.സി.ആർ. സർട്ടിഫിക്കറ്റ് വേണം. കുട്ടികൾക്ക് വാക്സിൻ ലഭിക്കാത്തതിനാൽ അവരും ആർ.ടി.പി.സി.ആർ. ടെസ്റ്റ് സർട്ടിഫിക്കറ്റ് എടുക്കണം. ടൂറിസം കേന്ദ്രങ്ങളിൽ സഞ്ചാരികൾ കൂട്ടം കൂടുന്നത് പൂർണമായും ഒഴിവാക്കണം. അധികൃതർ ടൂറിസം കേന്ദ്രങ്ങളും ഉപകരണങ്ങളും ഇടയ്ക്കിടെ സാനിറ്റൈസ് ചെയ്യണം.
ആരോഗ്യ വകുപ്പിന്റെയും ഡിസാസ്റ്റർ മാനേജ്മെന്റിന്റെയും നിബന്ധനകൾ പൂർണമായും പാലിച്ചായിരിക്കും പ്രവർത്തനം. മ്യൂസിയങ്ങൾ, ഹാളുകൾ, റെസ്റ്റാറന്റുകൾ തുടങ്ങിയ അടച്ചിട്ട കെട്ടിടങ്ങളിലെ പ്രവേശനം ഒഴിവാക്കിയാണ് ടൂറിസം കേന്ദ്രങ്ങൾ തുറക്കാൻ അനുമതി നൽകിയത്.