കേരളത്തിലെ ആദ്യത്തെ 4DX തിയേറ്റർ കൊച്ചിയിൽ

പ്രേക്ഷകരെ സിനിമാസ്വാദനത്തിൻ്റെ മികച്ച തലത്തിലെത്തിക്കുന്ന ഒരു സാങ്കേതിക വിദ്യയാണ് 4DX. ഇതു പ്രകാരം സ്ക്രീനിലെ സീനുകൾക്കനുസരിച്ച് കാറ്റ്, മൂടൽമഞ്ഞ്, മിന്നൽ, വെള്ളം, മഴ, മണം എന്നിവയെല്ലാം ഇത്തരത്തിൽ കൺമുന്നിലെന്ന പോലെ പ്രേക്ഷകന് നേരിട്ട് അനുഭവിക്കാം. പ്രത്യേക ഇഫക്റ്റുകളും ഹൈടെക് മോഷൻ സീറ്റുകളുമാണ് ഇതിനു സഹായിക്കുന്നത്. ചുരുക്കത്തിൽ, പ്രേക്ഷകർക്ക് സമാനതകളില്ലാത്ത സിനിമാനുഭവമാണ് 4ഡിഎക്‌സ് സമ്മാനിക്കുന്നത്.

കേരളത്തിലെ ആദ്യത്തെ 4DX തിയേറ്റർ കൊച്ചി ലുലു മാളിലെ PVR ലാണ് പ്രവർത്തനമാരംഭിച്ചിരിക്കുന്നത്. PVR ലെ Audi 7 ആണ് 4DX ആയി രൂപാന്തരം പ്രാപിച്ചിരിക്കുന്നത്. 116 സീറ്റുകളാണ് ഇവിടെയുള്ളത്. ഇവിടെ 4Dx ല്‍ കളിക്കുന്ന സിനിമകള്‍ക്ക് Interval ഉണ്ടാകില്ല എന്നതാണ് മറ്റൊരു പ്രത്യേകത. അതുപോലെതന്നെ 4DX ൽ സിനിമ കാണുവാനായി പോകുന്നതിനു മുൻപ് ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. 4 വയസ്സില്‍ താഴെയുള്ള കുട്ടികൾക്കും, ഗർഭിണികൾ, ഹൃദയസംബന്ധമായ രോഗങ്ങളുള്ളവർ, മോഷൻ സിക്ക്നെസ്സ് ഉള്ളവർ, മറ്റ് ശാരീരിക അവശതകളുള്ളവർ തുടങ്ങിയവർക്കും 4DX ൽ പ്രവേശനമുണ്ടായിരിക്കില്ല. 425 രൂപയാണ് PVR ലെ 4DX തിയേറ്ററിലെ ടിക്കറ്റ് ചാർജ്ജ്.

The 4DX auditorium is powered by Christie 2K projectors that deliver ultra-high resolution, cleanest, sharpest and brightest images possible. It has a Clarus Screen from Harkness, the world’s leading screen Technology Company that creates visibly deeper 3D content, improved uniformity and superior colour for a more captivating and immersive viewing experience. For an unparalleled surround sound experience, the audi hosts advanced Dolby 7.1 technological solution that truly allows crystal-clear, high-definition immersive audio with perfect intelligibility.

4DX motion chairs are equipped with the AC Servo Motor, which allows for precise movement and speed control. The result is that the motion system is able to sync with a variety of movies without any lag in movement caused by the hydraulic system. With this advanced system in place, the perfect union between motion and content is realized. From action packed blockbusters to adventure, horror, and even animation, all films can be enjoyed in 4DX.