ഒരു ദിവസം കൊണ്ട് കൊച്ചിയിൽ എന്തൊക്കെ കാണാം? ചെയ്യാം?

Total
202
Shares

അറബിക്കടലിന്‍റെ റാണി… കൊച്ചിയുടെ വിശേഷണം അതാണ്‌. സത്യമാണ് അറബിക്കടലിന്‍റെ റാണി തന്നെയാണ് കൊച്ചി. കൊച്ചിയില്‍ പോയിട്ടില്ലാത്തവര്‍ ചിലപ്പോള്‍ ഇത് സമ്മതിച്ചു തന്നെന്ന് വരില്ല. ലോകത്തിലെ ഏറ്റവും മികച്ച സ്വാഭാവിക തുറമുഖങ്ങളിലൊന്നാണ് കൊച്ചിയിലുള്ളത്. വില്ലിങ്ങ്ടൺ ദ്വീപ്, ഫോർട്ട് കൊച്ചി, മട്ടാഞ്ചേരി, എറണാകുളം നഗരം, കുംബളങ്ങി, ചുറ്റുമുള്ള മറ്റനേകം ദ്വീപുകളും ഉൽപ്പെട്ടതാണു ഇന്നത്തെ കൊച്ചി. ചരിത്ര പ്രാധാന്യത്താലും ദൃശ്യഭംഗി കൊണ്ടും മനോഹരമായ കൊച്ചി കേരളത്തിലെ ഒരു പ്രധാന വിനോദസഞ്ചാരകേന്ദ്രമാണ്. കൊച്ചിയില്‍ അഥവാ എറണാകുളത്ത് കണ്ടിരിക്കേണ്ട ചില സ്ഥലങ്ങളെ നമുക്ക് പരിചയപ്പെടാം.

ഫോര്‍ട്ട്‌കൊച്ചി : കൊച്ചി നഗരത്തിന്റെ പടിഞ്ഞാറ് ഭാഗമാണ് വിനോദസഞ്ചാര കേന്ദ്രമായ ഫോർട്ട് കൊച്ചി. എറണാകുളം നഗര കേന്ദ്രത്തിൽ നിന്നും , റോഡ്‌ മാർഗ്ഗം 12 കി.മീ അകലെയാണിത്. പല വിനോദസഞ്ചാര ആകർഷണങ്ങളും ഫോർട്ട് കൊച്ചിയിലുണ്ട്. എറണാകുളം ബോട്ട് ജെട്ടിയില്‍ നിന്നും നാലു രൂപ ടിക്കറ്റ് എടുത്താല്‍ ഫോര്‍ട്ട്‌ കൊച്ചിയില്‍ എത്താം. ഒപ്പം നല്ലൊരു കായല്‍ യാത്രയും ആസ്വദിക്കാം. നാലു രൂപയ്ക്ക് ഇങ്ങനെയൊരു സൗകര്യം വേറെ എവിടെ കിട്ടും? ആലപ്പുഴയില്‍ കിട്ടും കെട്ടോ…

ഫോര്‍ട്ട്‌കൊച്ചി പല സംസ്കാരങ്ങളുടെ ഒരു ആകത്തുകയാണ്. അത് അവിടെ ചെന്നിറങ്ങുമ്പോള്‍ മുതല്‍ നിങ്ങള്‍ക്ക് മനസ്സിലായിത്തുടങ്ങും. ഇവിടുത്തെ ഓരോ മണല്‍ത്തരിക്കുമുണ്ടാവും ഒരു കഥ പറയാന്‍ ഓരോ കല്ലിനും കാണും ചരിത്രത്തില്‍ ഒരിടം. പ്രശസ്തമായ കൊച്ചിന്‍ കാർണിവൽ എല്ലാ വർഷവും പുതുവർഷ ദിനത്തിൽ ഇവിടെ ആഘോഷിക്കുന്നു. ആയിരക്കണക്കിന് ആളുകൾ എല്ലാക്കൊല്ലവും ഈ കാർണിവൽ കാണാനെത്തുന്നു. ബൈക്ക് റേസുകളും മറ്റ് ആഘോഷ പരിപാടികളും ഈ കാർണിവലിന്റെ ഭാഗമായി നടക്കുന്നുണ്ട്.

മട്ടാഞ്ചേരി കൊട്ടാരം : ഫോര്‍ട്ട്‌കൊച്ചിയില്‍ നിന്നും കുറച്ചു ദൂരം സഞ്ചരിച്ചാല്‍ മട്ടാഞ്ചേരിയില്‍ എത്തിച്ചേരാം. ട്ടാഞ്ചേരിയിലുള്ള പാലസ് റോഡിലാണ് ഈ കൊട്ടാരം സ്ഥിതി ചെയ്യുന്നത്. ഹൈന്ദവ ക്ഷേത്രങ്ങളിൽ കാണപ്പെടുന്ന തരം ചിത്രപ്പണികൾ ധാരാളമുള്ള ഒരു കൊട്ടാരമാണിത്.പോർച്ചുഗീസുകാരാണ് ഇത് പണികഴിപ്പിച്ചത്. ഇന്ന് ഈ കൊട്ടാരം കേരള ഗവർമെന്റിന്റെ കീഴിൽ സം‌രക്ഷിക്കപ്പെട്ടിരിക്കുന്നു.

ജൂതപ്പള്ളി : പുരാതനമായ യഹൂദ ആരാധനാകേന്ദ്രമാണ്‌ മട്ടാഞ്ചേരി ജൂതപ്പള്ളി. മലബാർ യഹൂദരാണ് 1567-ൽ ഈ സിനഗോഗ് പണി കഴിപ്പിച്ചത്. ചരിത്രത്തിന്റെ ശേഷിപ്പായ ഈ പള്ളിക്ക് പുറത്ത് ഒരു വലിയ ഘടികാരം ഇപ്പോഴുമുണ്ട്. കൈകൊണ്ട് വരച്ച വെവ്വേറെ ചിത്രങ്ങളോട് കൂടി ചൈനയിൽ നിർമ്മിച്ച ഇരുനൂറ്റിയമ്പത്താറ് പോഴ്സ്‌ലെയിൻ തറയോടുകൾ ഈ ദേവാലയത്തിന്റെ നിലത്ത് പാകിയിരിക്കുന്നു.

വില്ലിങ്ങ്ടൺ ദ്വീപ് : കൊച്ചി തുറമുഖം സ്ഥിതി ചെയ്യുന്ന ഒരു മനുഷ്യനിർമ്മിത ദ്വീപാണ് വെല്ലിങ്ടൺ ഐലന്റ്. കൊച്ചി തുറമുഖത്ത് വലിയ കപ്പലുകൾ വരുന്നതിനുവേണ്ടി കൊച്ചി കായലിന് ആഴം കൂട്ടാനായി എടുത്ത മണ്ണും ചെളിയും നിക്ഷേപിച്ചാണ് ഈ ദ്വീപ് ഉണ്ടാക്കിയിരിക്കുന്നത്.

ഇന്ത്യയിലെ ബ്രിട്ടീഷ് വൈസ്രോയിയായിരുന്ന വില്ലിങ്ടൻ പ്രഭുവിന്റെ പേരിലാണ് ഈ ദ്വീപ് അറിയപ്പെടുന്നത്. ദ്വീപിന്റെ രൂപവത്കരണത്തിലേയ്ക്ക് നയിച്ച തുറമുഖ വികസനത്തിന് നേതൃത്വം കൊടുത്തത് ബ്രിട്ടീഷുകാരനായ റോബർട്ട് ബ്രിസ്റ്റോ എന്ന എഞ്ചിനീയർ ആയിരുന്നു. ലക്ഷദ്വീപിലേയ്ക്ക് കൊച്ചിയിൽ നിന്ന് പോകുന്ന യാത്രാക്കപ്പലുകൾ പുറപ്പെടുന്നത് ഈ ദ്വീപിൽ നിന്നാണ്.

മട്ടാഞ്ചേരി, ഫോർട്ട് കൊച്ചി, വൈപ്പിൻ, മറൈൻ ഡ്രൈവ് എന്നിവിടങ്ങളിൽ നിന്ന് ഈ ദ്വീപിലേയ്ക്ക് ധാരാളം യാത്രാബോട്ടുകൾ ദിവസവും സർവീസ് നടത്തുന്നു. കൂടാതെ ഈ ദ്വീപിലേയ്ക്ക് ദേശീയപാതകളിൽ ഏറ്റവും ചെറിയ പാത എന്നറിയപ്പെടുന്ന ദേശീയപാത 47A (കുണ്ടന്നൂർ – വെല്ലിങ്ടൺ ഐലന്റ്) വഴിയും എത്തിച്ചേരാം.

മറൈൻ ഡ്രൈവ് : എറണാകുളം നഗരത്തിന്‍റെ ഏവരും അറിയപ്പെടുന്ന ഭാഗം എന്നുവേണമെങ്കില്‍ മറൈന്‍ ഡ്രൈവിനെ വിശേഷിപ്പിക്കാം. കായല്‍ക്കാഴ്ചകള്‍ കാണുവാനും മറ്റും നിരവധിയാളുകളാണ് ഇവിടെ എത്തുന്നത്. മേനക വഴിയുള്ള പ്രൈവറ്റ് ബസ്സില്‍ കയറി മേനകയിലോ ഹൈക്കോര്‍ട്ട് സ്റ്റോപ്പിലോ ഇറങ്ങിയാല്‍ മറൈന്‍ഡ്രൈവില്‍ പോകാം. മഴവില്‍പ്പാലമാണ് മറൈന്‍ഡ്രൈവിന്‍റെ പണ്ടുമുതലേയുള്ള ആകര്‍ഷണം.

നിരവധി സിനിമകളിലും പാട്ടുകളിലും ഈ പാലം നമുക്ക് കാണാം. കൊച്ചിയിലെ കഥപറഞ്ഞ മോഹന്‍ലാലിന്‍റെ ചോട്ടാ മുംബൈ എന്ന സിനിമയില്‍ ലാലും കൂട്ടരും ഷക്കീലയെ കാണാന്‍ വരുന്ന സ്ഥലവും ഇത് തന്നെ. അതിലെ ഒരു കാരണവരുടെ “ഷക്കീല വന്നോ” എന്നുള്ള ചോദ്യം ഹിറ്റാണല്ലോ.

എറണാകുളം ബോട്ട് ജെട്ടിയില്‍ നിന്നും മറൈന്‍ഡ്രൈവിലേക്ക് നടന്നുപോകുവാനായി വാക്ക് വേ ഉണ്ട്. വൈകുന്നെര സമയങ്ങളിലാണ് ഇവിടം സന്ദര്‍ശിക്കുവാന്‍ ഏറെ അനുയോജ്യം. സമീപകാലത്ത് മറൈന്‍ ഡ്രൈവ് വാര്‍ത്തകളില്‍ നിറഞ്ഞത ചുംബന സമരത്തിന്‍റെ ലേബലിലാണ്. എറണാകുളത്ത് എക്സിബിഷന്‍, അവാര്‍ഡ് നൈറ്റ്, കണ്‍വെന്‍ഷന്‍ തുടങ്ങിയവയ്ക്കും മറൈന്‍ഡ്രൈവിലെ ഗ്രൗണ്ട് വേദിയാകാറുണ്ട്.

ലുലുമാള്‍ : എം.എ. യൂസഫലിയുടെ എം.കെ. ഗ്രൂപ്പിന്റെ ഉടമസ്ഥതയിൽ കേരളത്തിലെ കൊച്ചി നഗരത്തിൽ സ്ഥിതി ചെയ്യുന്ന ഷോപ്പിങ് മാളാണ് ലുലു മാൾ. ഇടപ്പള്ളിയില്‍ രാജ്യത്തെ ഏറ്റവും വലിയ ഷോപ്പിംഗ് മാളെന്ന ഖ്യാതിയുമായാണ് ലുലു മാള്‍ നിലകൊള്ളുന്നത്. നിരവധി ഷോപ്പുകളും, ലുലുവിന്‍റെ തന്നെ വമ്പന്‍ ഹൈപ്പര്‍ മാര്‍ക്കറ്റും ഒന്‍പത് സ്ക്രീനുകളുള്ള പി.വി.ആര്‍. മള്‍ട്ടിപ്ലക്സും ഒക്കെ ലുലു മാളിന്‍റെ ആകര്‍ഷണങ്ങളാണ്. ഇന്ന് കൊച്ചിയില്‍ ടൂര്‍ വരുന്നവര്‍ ഉറപ്പായും കയറുന്ന സ്ഥലമാണ് ലുലു.

കൊച്ചി മെട്രോ : കൊച്ചി നഗരത്തിലെ ഒരു അതിവേഗ റെയിൽ‌ ഗതാഗതമാണ് കൊച്ചി മെട്രോ റെയിൽ‌വേ. ആലുവ മുതൽ എറണാകുളം മഹാരാജാസ് ഗ്രൗണ്ട് വരെയാണ് ഇപ്പോള്‍ കൊച്ചി മെട്രോ സര്‍വ്വീസ് നടത്തുന്നത്. ശരിക്കും തൃപ്പൂണിത്തുറയിലെ പേട്ട വരെ കൊച്ചി മെട്രോയ്ക്ക് സര്‍വ്വീസ് ഉള്ളതാണ്. എന്നാല്‍ അങ്ങോട്ടേയ്ക്കുള്ള റെയിലിന്‍റെ പണികള്‍ പുരോഗമിച്ചു വരുന്നതേയുള്ളൂ. മൂന്നു കോച്ചുകളുള്ള റോളിംഗ് സ്റ്റോക്ക് എന്ന സാങ്കേതികനാമമുള്ള തീവണ്ടിയ്ക്ക് അറുനൂറു പേരെ വഹിക്കാൻ കഴിയും. കൊച്ചി മെട്രോ വന്നതോടു കൂടി കൊച്ചിയുടെ പേരില്‍ മറ്റൊരു പൊന്‍തൂവല്‍ കൂടി ആയി.

ഹിൽ പാലസ് : കേരളത്തിലെ ഏറ്റവും വലിയ പുരാവസ്തു മ്യൂസിയവും കൊച്ചിരാജാക്കന്മാരുടെ ഭരണസിരാകേന്ദ്രവുമായിരുന്നു 1865-ൽ തൃപ്പൂണിത്തറയിൽ പണികഴിപ്പിച്ച ഹിൽപാലസ്. 54 ഏക്കറിൽ തദ്ദേശീയ ശൈലിയിലുള്ള 49 കെട്ടിടങ്ങളടങ്ങുന്ന ഈ കൊട്ടാരത്തിൽ ഹിൽ പാലസ് പുരാവസ്തു മ്യൂസിയം, ഹെറിട്ടേജ് മ്യൂസിയം, ഡിയർ പാർക്ക്, ചരിത്രാതീത പാർക്ക്, കുട്ടികളുടെ പാർക്ക് എന്നിവ ഉൾക്കൊള്ളുന്നു. കൊട്ടാരത്തിനു ചുറ്റും നിരവധി ഔഷധസസ്യങ്ങളുണ്ട്.

കൊച്ചി മഹാരാജാവും രാജകുടുംബാംഗങ്ങളും ഉപയോഗിച്ചിരുന്ന വസ്തുക്കൾ, പുരാതനമായ ശിലാഫലകങ്ങൾ, ശിൽപ്പങ്ങൾ, നാണയങ്ങൾ, തുടങ്ങീ നിരവധി വസ്തുക്കൾ മ്യൂസിയത്തിലുണ്ട്. ഇപ്പോൾ മ്യൂസിയമാക്കപ്പെട്ട ഹിൽ പാലസ്, തിങ്കൾ ഒഴികെയുള്ള ദിവസങ്ങളിൽ പൊതുജനങ്ങൾക്കായി തുറന്നു കൊടുക്കുന്നുണ്ട്. കൊച്ചിയിൽ നിന്ന് 14 കിലോമീറ്റർ അകലെയാണ് ഹിൽ പാലസ്.

അപ്പൊ എങ്ങനെയാ ഇനി കാര്യങ്ങള്‍? പോകുകയല്ലേ കൊച്ചിയിലെ കാഴ്ചകള്‍ കാണുവാനും ചരിത്രം മനസ്സിലാക്കുവാനും…

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

You May Also Like

തണുപ്പ് ആസ്വദിക്കാൻ ഒരു യാത്ര പോകാം… ഇതാ ടോപ് 10 സ്ഥലങ്ങൾ

അൽപ്പം തണുപ്പ് ആസ്വദിക്കുവാനായി ഒരു ട്രിപ്പ് പോകുന്നവർ ധാരാളമാണ്. ഇത്തരത്തിൽ തണുപ്പ് ആസ്വദിക്കുവാനായി തിരഞ്ഞെടുക്കാവുന്ന മികച്ച പത്ത് സ്ഥലങ്ങളാണ് ചുവടെ കൊടുത്തിരിക്കുന്നത്. 1. മൂന്നാർ – കേരളത്തിൽ തണുപ്പ് ആസ്വദിക്കുവാൻ ഏറ്റവും അനുയോജ്യമായ സ്ഥലം മൂന്നാർ തന്നെയാണെന്നതിൽ ആർക്കും സംശയമൊന്നും ഉണ്ടാകില്ല.…
View Post

1000 രൂപയ്ക്ക് താമസമടക്കം ‘മൂന്നാർ’ ടൂർ പാക്കേജുമായി കെഎസ്ആർടിസി

കേരളത്തിൽ ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ വരുന്ന സ്ഥലങ്ങളിലൊന്നാണ് ഇടുക്കി ജില്ലയിലെ മൂന്നാർ. വിശാലമായ തേയിലത്തോട്ടങ്ങള്‍, മനോഹരമായ ചെറു പട്ടണങ്ങള്‍, വളഞ്ഞുയര്‍ന്നും താഴ്ന്നും പോവുന്ന പാതകള്‍, അവധി ആഘോഷത്തിന് യോജിച്ച സൗകര്യങ്ങള്‍, തണുത്ത കാലാവസ്ഥ, പുൽമേടുകൾ, ഷോലക്കാടുകൾ തുടങ്ങിയ ഘടകങ്ങളാണ് മൂന്നാറിന്റെ പ്രകൃതഭംഗിയ്ക്ക്…
View Post

കേരളത്തിൽ റോഡ് ട്രിപ്പിനു പറ്റിയ അഞ്ച് മനോഹര റൂട്ടുകൾ…

യാത്രകൾ പല തരത്തിൽ ആസ്വദിക്കുന്നവരുണ്ട്. ചിലർ സ്ഥലങ്ങലും കാഴ്ചകളും ഒക്കെ കണ്ട് ആസ്വദിക്കും, ചിലർ ഓരോ സ്ഥലത്തെയും ഭക്ഷണങ്ങൾ രുചിച്ച് ആസ്വദിക്കും, ചിലർ കൂട്ടുകാരും കുടുംബവുമൊക്കെയായിട്ട് ഒരു അടിച്ചുപൊളി മൂഡിലായിരിക്കും യാത്ര പോകുന്നത്. മറ്റു ചിലരാകട്ടെ ഡ്രൈവിംഗ് ആയിരിക്കും ഇഷ്ടപ്പെടുക. ഇത്തരത്തിൽ…
View Post

എന്താണ് ദുബായ് എക്സ്പോ? അവിടെ എന്തൊക്കെ കാണാം? ആകർഷണങ്ങൾ…

ഇപ്പോൾ മാധ്യമങ്ങളിലും സോഷ്യൽ മീഡിയകളിലും, പിന്നെ പ്രവാസി സുഹൃത്തുക്കൾക്കിടയിലും സംസാരവിഷയമായിരിക്കുന്ന ഒന്നാണ് ദുബായ് എക്സ്പോ. എന്താണ് ഈ ദുബായ് എക്സ്പോ എന്ന് ശരിക്കും അറിയാത്ത ചിലരെങ്കിലും നമുക്കിടയിലുണ്ടാകും. അവർക്കായി ദുബായ് എക്സ്പോയുടെ വിശേഷങ്ങൾ പങ്കുവെയ്ക്കാം. ബ്യൂറോ ഒഫ് ഇന്റർനാഷണൽ എക്സ്പോസിഷൻസിന്റെ മേൽനോട്ടത്തിൽ…
View Post

കണ്ണൂർ ജില്ലയിൽ ഫാമിലി ട്രിപ്പ് പോകുവാൻ പറ്റിയ അഞ്ച് സ്ഥലങ്ങൾ

കേരളത്തിലെ വടക്കേയറ്റത്ത് സ്ഥിതി ചെയ്യുന്ന ഒരു ജില്ലയാണ് കണ്ണൂർ. കണ്ണൂർ പട്ടണത്തിന്റെ ആധുനിക ചരിത്രം തുടങ്ങുന്നത് പോർച്ചുഗീസുകാർ മലബാറിൽ പ്രവേശിച്ചതോടുകൂടിയാണ്. പ്രശസ്ത നാടൻ കലാരൂപമായ തെയ്യം കളിയാടുന്നത് കണ്ണൂർ ജില്ലയിലാണ്. തെയ്യം കാണണമെങ്കിൽ ഇവിടേക്ക് തന്നെ വരണം. തെയ്യവും സര്‍ക്കസും ക്രിക്കറ്റും…
View Post

മൂന്നാറിൽ ഫാമിലിയായിട്ട് തങ്ങുവാൻ പറ്റിയ കിടിലൻ സ്ഥലങ്ങൾ

മലയാളികൾ ടൂർ പോകുവാൻ പ്ലാൻ ചെയ്യുമ്പോൾ ആദ്യത്തെ ലിസ്റ്റിൽ വരുന്ന ഒരു സ്ഥലമാണ് മൂന്നാർ. എന്തുകൊണ്ടാണ് മൂന്നാർ എല്ലാവർക്കും ഇത്ര പ്രിയങ്കരമായത് എന്ന ചോദ്യത്തിന് ഇന്ന് വലിയ പ്രസക്തി ഉണ്ടെന്നു തോന്നുന്നില്ല. ഒറ്റവാക്കിൽ പറഞ്ഞാൽ മൂന്നാർ പച്ചപട്ടുടുത്ത ഒരു തണുത്ത സുന്ദരിയാണ്.…
View Post

തൃശ്ശൂരിൽ നിന്നും ഒരു ദിവസം കൊണ്ട് പോയി വരാവുന്ന ടൂറിസ്റ്റു കേന്ദ്രങ്ങൾ

കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനമായ, പൂരങ്ങളുടെ നാടായ തൃശ്ശൂരിലും പരിസരപ്രദേശങ്ങളിലുമായി ഒത്തിരി വിനോദസഞ്ചാരന്ദ്രങ്ങളുണ്ട്. തൃശ്ശൂരിൽ നിന്നും ഒരു ദിവസംകൊണ്ട് പോയി വരാവുന്ന വിനോദസഞ്ചാര കേന്ദ്രങ്ങൾ ഏതൊക്കെയെന്നു നിങ്ങൾക്കറിയാമോ? കൺഫ്യൂഷൻ ഉണ്ടെങ്കിൽ ചിലത് ഞങ്ങൾ പറഞു തരാം. 1. നെല്ലിയാമ്പതി – തൃശ്ശൂരിന്റെ അയൽജില്ലയായ…
View Post

കോഴിക്കോട് നിന്നും വൺ ഡേ ട്രിപ്പ് പോകാൻ പറ്റിയ അഞ്ച് സ്ഥലങ്ങൾ…

കേരളത്തിൽ ഏറ്റവും കൂടുതൽ സഞ്ചാരികൾ വസിക്കുന്നത് മലബാർ മേഖലകളിലാണ്. സോഷ്യൽ മീഡിയയിലെ ട്രാവൽ ഗ്രൂപ്പുകളിൽ നിറഞ്ഞ സാന്നിധ്യത്തോടെയാണ് ഇവരുടെ മുന്നേറ്റം. ഇവരിൽ കൂടുതൽപേരും മലപ്പുറം, കോഴിക്കോട് ജില്ലകളിൽ നിന്നുള്ളവരാണ്. അതുകൊണ്ട് ഇത്തവണ സ്വൽപ്പം വടക്കൻ വിശേഷങ്ങളാണ് നിങ്ങള്ക്ക് മുന്നിൽ പങ്കുവെയ്ക്കാൻ പോകുന്നത്.…
View Post

മുഖം മിനുക്കി കളർഫുള്ളായി നമ്മുടെ സ്വന്തം കോഴിക്കോട് ബീച്ച്

കോഴിക്കോടിനെ കുറിച്ച് ചിന്തിക്കുമ്പോൾ നമ്മുടെ മനസ്സിലേക്ക് ഓടിയെത്തുന്ന ചിത്രങ്ങളാണ് കോഴിക്കോട് ബീച്ചും മിഠായിതെരുവും മാനാഞ്ചിറയും കുറ്റിച്ചിറയും തളിയുമെല്ലാം. ഒരു സഞ്ചാരി എന്ന നിലയിൽ ഇവയുടെയൊക്കെ മനോഹാരിത എന്നും ഒരുപാട് സന്തോഷിപ്പിച്ചിട്ടുണ്ട്. കേരളത്തിലെ മനോഹരമായതും ആൾത്തിരക്കേറിയതുമായ ബീച്ചുകളിലൊന്നാണ് കോഴിക്കോട് ബീച്ച്. കോവിഡ് വ്യാപനത്തിന്…
View Post