എഴുത്ത് – Shinto Varghese Kavungal .
തിരക്കുകൾ കാരണം കുറച്ചു നാളുകളായി പോയിട്ടുള്ള യാത്രാകുളുടെ വിവരങ്ങൾ ഒന്നും തന്നെ എഴുതാൻ പറ്റിയിട്ടില്ലെങ്കിലും കോത്തഗിരിയെ പറ്റി എഴുതാതിരിക്കാൻ വയ്യാ. ഓണത്തിന്റെ സമയത്തു പോകണം എന്ന് മനസ്സിൽ വിചാരിച്ച ഒരു ട്രിപ്പ് പ്രളയം കാരണം നീട്ടിവെക്കപെട്ടു.
പൊതുവെ തിരക്ക് കൂടുതൽ ഉള്ളതും എല്ലാരും പോകുന്നതും ആയ സ്ഥലങ്ങളിലേക്ക് ഉള്ള യാത്രകളോട് താല്പര്യം കുറവായിരുന്നതുകൊണ്ടും ഫാമിലി ആയിട്ടു പോകുന്നതുകൊണ്ടും അതിനു പറ്റിയ ഒരു സ്ഥലം ആയിരുന്നു അന്വേഷിച്ചുകൊണ്ടിരുന്നത്. അങ്ങിനെയാണ് കോത്തഗിരിയെ പറ്റി ആലോചിച്ചത്. സ്ത്രീകളും കുട്ടികളും ഒക്കെ ഉള്ളതുകൊണ്ടുതന്നെ അവിടെ ഉള്ള നല്ല റിസോർട് ഏതാണെന്നു ആണ് ആദ്യം അന്വേഷിച്ചത് . അപ്പോളാണ് അവിടങ്ങിനെ വലിയ റിസോർട്സ് ഒന്നുംതന്നെ ഇല്ല എന്നറിഞ്ഞത്. ഉള്ളതിൽ നല്ലതു എന്ന് തോന്നിയ ടീനെസ്റ് എന്ന റിസോർട് ബുക്ക് ചെയ്തു.
അങ്ങിനെ എല്ലാം സെറ്റ് ആക്കി വച്ച് ഇരിക്കുമ്പോൾ ആണ് ഇടിത്തീ പോലെ ചുഴലിക്കാറ്റും പേമാരിയും വരുന്നു എന്നുള്ള റെഡ് അലെർട്. എന്റെ ഫാമിലിയും എന്റെ രണ്ടു ഫ്രണ്ട്സും അവരുടെ ഫാമിലിയും ആണ് ഈ ട്രിപ്പ് ഇന് പോകാൻ പ്ലാൻ ചെയ്തിരിക്കുന്നത്. സത്യം പറഞ്ഞാൽ ഞങ്ങൾക്കെല്ലാവർക്കും വീട്ടുകാരുടെയും കൂട്ടുകാരുടെയും അടുത്തുന്നു ഈ ട്രിപ്പ് റെഡ് അലെർട് കാരണം ക്യാൻസൽ ചെയ്യാൻ നല്ല രീതിയിൽ സമ്മർദ്ദവും ഉണ്ടായിരുന്നു. എനിക്ക് ഒരു കാര്യത്തിൽ ഉറപ്പായിരുന്നു “റെഡ് അലെർട് “ആണോ എങ്കിൽ ഒരു കാരണവശാലും മഴ പെയ്യില്ലന്നു. ഇതുവരെ നമ്മുടെ അനുഭവം അങ്ങനെയാണല്ലോ.
അങ്ങിനെയൊക്കെ വിചാരിച്ചെങ്കിലും വ്യാഴാഴ്ച ആയപ്പൊളേക്കും ചെറിയ ഒരു പേടിയൊക്കെ തോന്നിത്തുടങ്ങി. അങ്ങിനെ പോകാൻ തരുമാനിച്ച ഞങൾ മൂന്നുപേർ ഒന്നുടെ കൂടി ആലോചിച്ചു. അവസാനം രണ്ടും കൽപ്പിച്ചു അങ്ങ് പോകാം എന്നുതന്നെ തീരുമാനിച്ചു. ഇത് യാത്ര നിരോധനം ഉള്ളപ്പോൾ യാത്ര പോകാൻ പ്രോത്സാഹിപ്പിക്കുന്ന ഒരു വിവരണം അല്ല. മഴ ഇല്ലെന്നു അവിടെയും വിളിച്ചു ഉറപ്പാക്കിട്ടു ആണ് പോയത്.
അപ്പൊ റെഡ് അലെർട് ഉള്ള 6th നു രാവിലെ 6 മണിക്ക് അങ്കമാലി ഇൽ നിന്നും ഞങ്ങൾ 6 പേരും 3 കുട്ടികളും അടങ്ങുന്ന സംഘം യാത്ര തിരിച്ചു. പ്രതീക്ഷിച്ച പോലെ കുതിരാനിൽ ഒരു അരമണിക്കൂർ ബ്ലോക്കിൽ കിടന്നു. വാളയാറിൽ നിന്ന് ബ്രേക്ക് ഫാസ്റ്റും കഴിച്ചു യാത്ര തുടർന്ന ഞങ്ങൾ ഏകദേശം 11.30 നു മേട്ടുപ്പാളയത് നിന്നും കോത്തഗിരിയിലേക്കുള്ള വഴിയിലേക്ക് തിരിഞ്ഞു. ചുരം കയറി തുടങ്ങിയത് മുതൽ കോടയുടെ അകമ്പടിയോടെയായി പിന്നീടങ്ങോട്ടുള്ള യാത്ര. കോടയിൽ കുളിച്ചു നിൽക്കുന്ന ചുരം കയറി ഉച്ചയ്ക്ക് ഒരുമണിയോടെ ഞങ്ങൾ കോത്തഗിരി ടൌണിൽ എത്തി. തിങ്ങി നിറഞ്ഞ കെട്ടിടങ്ങൾ നിറഞ്ഞ ഒരു ചെറിയ പട്ടണം. അവിടന്ന് ഉച്ചഭക്ഷണവും കഴിച്ചു ഒന്നരയോടെ ഞങ്ങൾ ബുക്ക് ചെയ്തിരുന്ന കോട്ടജിൽ എത്തി.
കാറ്റും പൊടിമഴയും തണുപ്പും പച്ചപ്പും എല്ലാത്തിനെയും കൂട്ടിയിണക്കികൊണ്ടു നിറഞ്ഞുനിൽക്കുന്ന കോടയും വെൽക്കം ഡ്രിങ്ക് ആയിട്ടു ലെമൺ ടീയും. ആ ഒരു ഫീൽ നേരിട്ട് അനുഭവിച്ചറിയുകതന്നെ വേണം. 3 റൂംസ് ഉള്ള കോട്ടജ് ആണ് ഞങ്ങൾ മൂന്നു ഫാമിലിക്കും കൂടി എടുത്തത്. വളരെ സൗകര്യപ്രദം ആയിട്ടുള്ള സ്ഥലവും ചുറ്റുപാടും. കുട്ടികൾക്ക് കളിയ്ക്കാൻ ഉള്ള പുൽത്തകിടിയും കളിപ്പാട്ടങ്ങളും എല്ലാം ഉണ്ടായിരുന്നതുകൊണ്ട് അവരും ഹാപ്പി. രാത്രിയിലെ ഭക്ഷണം നമ്മുടെ ഇഷ്ട്ടമുള്ള വിഭവങ്ങൾ പറഞ്ഞാൽ അവർതന്നെ ഉണ്ടാക്കി തരും.
തണുപ്പ് പതുക്കെ പതുക്കെ കൂടിവന്നുകൊണ്ടിരുന്നു. പക്ഷെ വളരെ ആസ്വദിക്കാൻ പറ്റുന്ന അത്ര തണുപ്പേ ഉണ്ടായിരുന്നൊള്ളു. പിറ്റേന്ന് തിരിച്ചു പോകുമ്പോൾ മഴയുടെ പ്രശ്നങ്ങൾ ഉണ്ടാകുമോ എന്ന ചെറിയൊരു പേടി മനസ്സിൽ ഉള്ളതുകൊണ്ടും, വേറെ സ്ഥലങ്ങൾ ഒന്നും കാണാൻ പോകാൻ പ്ലാൻ ഇല്ലാതിരുന്നതുകൊണ്ടും, ഞങ്ങൾ രാവിലെ തന്നെ ബ്രേക്ഫാസ്റ്റിനു ശേഷം ഇറങ്ങാൻ ആണ് തീരുമാനിച്ചിരുന്നത്.
എവിടെ യാത്ര പോയാലും അതിരാവിലെ ഉണർന്നു അവിടത്തെ സൂര്യോദയം കാണണം എന്നുള്ളത് ഒരു പതിവാണ്. 6 മണിക്ക് ഉണർന്നു പുറത്തിറങ്ങി നോക്കിയപ്പോ ഒന്നും കാണാൻ വയ്യ . അത്രയ്ക്ക് കോട, കുറച്ചു ഫോട്ടോസ് ഒക്കെ എടുത്തു 7 മണി ആയപ്പോഴേക്കും എല്ലാരും എണീറ്റു, പിന്നെ പതുക്കെ കുളിച്ചു റെഡി അയി എല്ലാരുടെയും കുറെ ഫോട്ടോസും ഒക്കെ എടുത്തു ,ബ്രേക്ഫാസ്റ്റും കഴിച്ചു 10 മാണി ആയപ്പോഴേക്കും അവിടന്ന് ഇറങ്ങി.
കൂനൂർക്കു അവിടന്ന് 20 മിനുട്സ് മാത്രമേ ദൂരം ഒള്ളു എന്നതുകൊണ്ട് അതുവഴി പോകാം എന്ന് കരുതി. ഹെറിറ്റേജ് ട്രെയിൻ കാണണം എന്ന ഒരു ആഗ്രഹം മനസ്സിൽ ഉണ്ടായിരുന്നു. ഭാഗ്യം എന്ന് പറയട്ടെ തലേന്ന് എൻജിൻ കേടായതുകൊണ്ടു അന്ന് സർവിസ് ഉണ്ടായിരുന്നില്ല. ട്രെയിൻ പ്ലാറ്റ്ഫോംമിൽ തന്നെ ഉണ്ടായിരുന്നു. അതിൽ കയറി ആവശ്യത്തിന് ഫോട്ടോസും എടുത്തു കോയമ്പത്തൂരിന്ന് ഉച്ചഭക്ഷണം കഴിക്കാം എന്നും തീരുമാനിച്ചു തിരിച്ചുള്ള യാത്ര ആരംഭിച്ചു.
ഊട്ടി അവിടന്ന് തൊട്ടടുത്താണ് എന്നറിയാമായിരുന്നു. പക്ഷെ നേരത്തെ പറഞ്ഞപോലെ തിരക്കുള്ള സ്ഥലങ്ങളോടുള്ള വിമുഖത അവിടെ പോകുന്നതിൽ നിന്നും പിന്തിരിപ്പിച്ചു. അങ്ങിനെ അതി ഭീകര മഴയും ചുഴലിക്കാറ്റും പ്രവചിച്ചിരുന്ന ഞായറാഴ്ച വൈകീട്ട് ദൈവാനുഗ്രഹത്താൽ ഒരു ആപത്തും കൂടാതെ തിരിച്ചു വീട്ടിൽ എത്തി. കുട്ടികൾ ഉൾപ്പെടെ എല്ലാരും ഹാപ്പി.
1 comment
good