വെറും 18 രൂപക്ക് രണ്ടര മണിക്കൂർ ബോട്ട് യാത്രയോ?

Total
0
Shares

വിവരണം – Fasil Sebaan.

600 രൂപയുടെ എന്റെ ദ്വീപ് യാത്ര ഇരു കൈകളും നീട്ടി സ്വീകരിച്ച യാത്ര പ്രേമികളോട് ഉള്ള നന്ദിയും കടപ്പാടും അറിയിച്ചു കൊള്ളട്ടെ ആ യാത്രക്ക് ശേഷം അങ്ങനെ കുറഞ്ഞ ചിലവിൽ പോവാൻ പറ്റിയ മറ്റൊരു യാത്രയുടെ അന്വേഷണത്തിൽ ആയിരുന്നു ഞാൻ.. ഒടുവിൽ അതിനേക്കാൾ മനോഹരമായ യാത്രയെ കുറിച്ച് എനിക്ക് അറിയാൻ സാധിച്ചു. ആ യാത്രയിലേക്ക് വരാം. ഞാൻ യാത്ര തുടങ്ങുന്നത് നമ്മുടെ കോഴിക്കോട് ksrtc സ്റ്റാൻഡിൽ നിന്നും ആണ്. പെട്ടെന്ന് ഉള്ള യാത്ര ആയതിനാൽ bus തന്നെ തിരഞ്ഞെടുത്തു. കോട്ടയം ആണ് എനിക്ക് എത്തേണ്ടത്. കാരണം അവിടെ നിന്നും ആണ് നമ്മുടെ ആ മനോഹരമായ ബോട്ട് യാത്ര ആരംഭിക്കുന്നത്.

കോട്ടയം മുതൽ ആലപ്പുഴ വരെ ആണ് ഈ യാത്ര. Semi sleeper bus ആയിരുന്നു ഞാൻ യാത്രക്ക് തിരഞ്ഞെടുത്തത്. രാത്രി 10.30 ഓടെ എന്റെ യാത്ര ആരംഭിച്ചു. ഈ സമയത്ത് തന്നെ പോവാൻ ഉള്ള മറ്റൊരു കാരണം എന്തെന്നാൽ പുലർച്ചെ 6.45 ന് ആണ് നമ്മുടെ ആദ്യ ബോട്ട് എടുക്കുന്നത്. പിന്നെ room എടുക്കേണ്ട ആവശ്യവും വരുന്നില്ല. ഏകദേശം 6 മണിക്കൂർ വേണം കോഴിക്കോട് നിന്നും കോട്ടയത്തേക്ക് (270 km). 250 രൂപ മുതൽ 300 രൂപ വരെ ആണ് bus charge. ട്രെയിനിൽ ആകുമ്പോൾ 100 രൂപക്ക് താഴെ മാത്രമേ വരുന്നുള്ളൂ. അങ്ങനെ പുലർച്ചെ 4.30 ഓടെ ഞാൻ കോട്ടയം ksrtc stand ൽ എത്തി. Bus stand ൽ നിന്നും 1 km നടന്നാൽ കോടിമത ബോട്ട് ജെട്ടിയിൽ എത്താം. ട്രെയിൻ മാർഗം വരുന്നവർക്ക് റെയിൽവേ സ്റ്റേഷനിൽ നിന്നും 3.5 Km ഉണ്ട് ബോട്ട് ജെട്ടിയിലേക്ക്.

ഈ ബോട്ട് ജെട്ടിയിൽ നിന്നും ആണ് നമ്മുടെ ബോട്ട് പുറപ്പെടുന്നത്. കോടിമത പോലീസ് സ്റ്റേഷന് സമീപത്തു തന്നെ ആണ് ഈ ബോട്ട് ജെട്ടി. പുലർച്ചെ 6.45ന് ആദ്യത്തെ ബോട്ട് എടുക്കും. കേരള സർക്കാരിന്റെ ബോട്ട് ആണ് ഇത്. അത് കൊണ്ട് തന്നെ കാണാൻ വലിയ ഭംഗിയോ ഒരുപാട് സൗകര്യങ്ങളോ ഒന്നും ഉണ്ടാവില്ല. എങ്കിലും ഇരിക്കാൻ നല്ല സീറ്റും, പുറം കാഴ്ചകൾ നല്ല പോലെ കാണാൻ പറ്റുന്ന രീതിയിലും ആണ് ബോട്ടിന്റെ രൂപം. ബോട്ട് വല്ല്യ ഭംഗി ഇല്ലേലും ബോട്ടിൽ നിന്നും കാണുന്ന കാഴ്ചകൾ അതിമനോഹരം തന്നെയാണ്. ഏകദേശം രണ്ടര മുതൽ മൂന്ന് മണിക്കൂർ വരെ നീളുന്ന അതിമനോഹരമായ ബോട്ട് യാത്ര ആണ് ഇത്.

ഇതിന്റെ പ്രത്യേകത എന്തെന്നാൽ വെറും 18 രൂപ മാത്രം ആണ് ടിക്കറ്റ് ചാർജ്ജ്. ഈ രണ്ടര മണിക്കൂർ യാത്ര കാഴ്ച്ചകളാൽ സമ്പന്നമാണ്. സൂര്യൻ പൊങ്ങി വരുന്ന സമയം ആയതിനാൽ യാത്രയുടെ ഭംഗി ഒന്നൂടെ കൂടും. പച്ചയായ മനുഷ്യർക്കിടയിലൂടെ ആണ് ഈ യാത്ര. പോകുന്ന വഴിയിൽ ഒരുപാട് പേർ ഈ ബോട്ടിൽ കയറി ഇറങ്ങും. സ്കൂൾ കുട്ടികളും ജോലിക്ക് പോവുന്നവരും തുടങ്ങി വിദേശികൾ വരെ ഈ ബോട്ടിലെ യാത്രക്കാർ ആണ്. ബോട്ടിൽ ഏകദേശം 4 ബോട്ട് ജീവനക്കാർ ഉണ്ടാവും. ഒരു ഡ്രൈവർ ഒരു കണ്ടക്ടർ പിന്നെ രണ്ട് പേർ ബോട്ടിലേക്ക് ആളെ കയറ്റാൻ സഹായിക്കുന്നവരും. യാത്രയിൽ കാണുന്ന കാഴ്ചകളെ കുറിച്ചും മറ്റു സംശയങ്ങളെ കുറിച്ചും എല്ലാം ഇവരോട് ചോദിക്കാം. വളരെ നല്ല സ്വഭാവം ഉള്ള ജീവനക്കാർ ആണ്.

അങ്ങനെ കായലിൽ നിറഞ്ഞു കിടക്കുന്ന പായൽ ചെടികളെ തട്ടി മാറ്റി ബോട്ട് മുന്നോട്ട് കുതിക്കുമ്പോൾ ദൂരെ പക്ഷി കൂട്ടങ്ങൾ പാറി പറക്കുന്നത് കാണാം. ചെറുതോണികളിൽ മീൻ പിടിക്കുന്നവരെയും കച്ചവടം ചെയ്യുന്നവരെയും ഒക്കെ കാണാം. ഇടയ്ക്കിടെ വലിയ ഹൗസ് ബോട്ട്കൾ പോവുന്നതും കാണാം. ഏകദേശം 18 km ദൂരം ആണ് കോട്ടയം നിന്നും ആലപ്പുഴയിലേക്ക് ഉള്ള ബോട്ട് യാത്ര. 10 മണിക്ക് മുൻപായി ഈ ബോട്ട് ആലപ്പുഴ ബോട്ട് ജെട്ടിയിൽ എത്തും. ഒരു ദിവസം 5 സർവീസ് ആണ് ഉള്ളത്. 6.45, 11.30, 1.00, 3.30, 5.15 എന്നീ സമയങ്ങളിൽ ആണ് ബോട്ട് സർവീസ്. ആലപ്പുഴയിൽ നിന്നും തിരിച്ചു കോട്ടയത്തേക്ക് ഈ ബോട്ട് തന്നെ ഉണ്ട്. 18 രൂപ കൊടുത്ത് വേണേൽ നമുക്ക് തിരിച്ചും ഈ ബോട്ടിൽ തന്നെ പോവാം.ഇങ്ങനെ പല സ്ഥലങ്ങളിലേക്കും ഉള്ള ബോട്ട് സർവീസ് ഉണ്ട് ഇവിടെ.

ഇനി ആലപ്പുഴയിൽ എത്തിയിട്ട് നാട്ടിലേക്ക് മടങ്ങേണ്ടവർക്ക് ബോട്ട് ജെട്ടിയുടെ പുറത്ത് ഇറങ്ങിയാൽ റോഡിലേക്ക് എത്തും. അവിടെ നിന്നും ആലപ്പുഴ റെയിൽവേ സ്റ്റേഷനിലേക്ക് ബസ് കിട്ടും. 8 രൂപയാണ് ചാർജ്. റയിൽവേ സ്റ്റേഷനിനോട്‌ ചേർന്ന് ആണ് നമ്മുടെ ആലപ്പുഴ ബീച്ച് ഉള്ളത്. കഷ്ടിച്ച് ഒരു കി.മീ. ദൂരം മാത്രമേ ബീച്ചിലേക്ക് ഉള്ളൂ. ആലപ്പുഴയിൽ നിന്നും കോഴിക്കോടെക്ക് 105 രൂപയാണ് ജനറൽ ടിക്കറ്റ് (train). ഏകദേശം 4.30 മണിക്കൂർ മുതൽ ആറര മണിക്കൂർ വരെ എടുക്കും ട്രെയിൻ യാത്രാ സമയം.

കായൽ കാഴ്ചകൾ ആസ്വദിക്കാൻ ആഗ്രഹിക്കുന്നവർ ആണ് നിങ്ങളെങ്കിൽ ഒരിക്കൽ എങ്കിലും ഈ ബോട്ടിൽ യാത്ര ചെയ്യണം. ഹൗസ് ബോട്ടിനേക്കാളും ഒരുപക്ഷെ കാഴ്ചകൾ കൂടുതൽ ആസ്വദിക്കാൻ കഴിയുന്നത് ഈ സാധാരണ ബോട്ട് യാത്ര ആയിരിക്കാം. കാരണം അത്രക്ക് മനോഹരമാണ് ഈ യാത്രയും അനുഭവങ്ങളും. കായലോരങ്ങളിൽ ജീവിക്കുന്ന പച്ചയായ മനുഷ്യരുടെ ജീവിതത്തിലൂടെയാണ് ഈ ബോട്ട് പോവുന്നത്. കോഴിക്കോട് നിന്നും ട്രെയിൻ മാർഗം പോവുകയാണ് എങ്കിൽ 350 രൂപക്ക് നിങ്ങൾക്ക് ഈ യാത്ര പോയി വരാം. ബസ് മാർഗം ആണെങ്കിൽ 700 – 800 രൂപ വരെ ചിലവ് വന്നേക്കാം.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

You May Also Like

അച്ഛനോടൊപ്പം ഞാൻ കണ്ട ഊട്ടി; ഇനിയൊരിക്കലും നടക്കാത്ത ആ യാത്ര

വിവരണം – ശുഭ ചെറിയത്ത്. യാത്രയെക്കുറിച്ച് ചിന്തിക്കുമ്പോൾ മനസ്സിൽ ആദ്യം ഓടിയെത്തുക നാം നടത്തിയ ആദ്യ യാത്ര ആയിരിക്കും. ഓർമയിലെ ആദ്യയാത്ര … ചിലർക്കത് കുടുംബത്തോടൊപ്പമാകാം , ചിലർക്ക് സുഹൃത്തുക്കളോടൊപ്പമാകാം അതുമല്ലെങ്കിൽ സ്ക്കൂൾ വിനോദയാത്രയാകാം … ആ യാത്രയുടെ ബഹിർസ്ഫുരണം പിന്നീടുള്ള…
View Post

തണുപ്പ് ആസ്വദിക്കാൻ ഒരു യാത്ര പോകാം… ഇതാ ടോപ് 10 സ്ഥലങ്ങൾ

അൽപ്പം തണുപ്പ് ആസ്വദിക്കുവാനായി ഒരു ട്രിപ്പ് പോകുന്നവർ ധാരാളമാണ്. ഇത്തരത്തിൽ തണുപ്പ് ആസ്വദിക്കുവാനായി തിരഞ്ഞെടുക്കാവുന്ന മികച്ച പത്ത് സ്ഥലങ്ങളാണ് ചുവടെ കൊടുത്തിരിക്കുന്നത്. 1. മൂന്നാർ – കേരളത്തിൽ തണുപ്പ് ആസ്വദിക്കുവാൻ ഏറ്റവും അനുയോജ്യമായ സ്ഥലം മൂന്നാർ തന്നെയാണെന്നതിൽ ആർക്കും സംശയമൊന്നും ഉണ്ടാകില്ല.…
View Post

കടുവ വേലായുധൻ – ആനപ്പണിക്കാരിലെ എക്കാലത്തെയും വലിയ അതികായൻ !!

എഴുത്ത് – വിനു പൂക്കാട്ടിയൂർ. ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായൻ ‘കടുവ വേലായുധേട്ടൻ’ ആനയില്ലാത്ത ലോകത്തേക്ക് യാത്രയായിട്ട് എട്ട് വർഷങ്ങൾ. അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുൻപിൽ അനന്തകോടിപ്രണാമം. ഒരുപാട് പേരുടെ അഭ്യർത്ഥനയായിരുന്നു സാക്ഷാൽ കടുവയുടെ കഥകൾ കേൾക്കണമെന്ന്. എന്നാൽ എന്നെപോലെയുള്ള ഒരാൾക്ക് വലിയ…
View Post

കേരളത്തിലെ പത്രങ്ങളുടെ ചരിത്രം – ഒരു മലയാളി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ..

കേരളീയരുടെ ജീവിതത്തിന്‍്റെ ഭാഗമാണ് പത്രങ്ങള്‍. കേരളീയ സംസ്കാരത്തിന്‍്റെ ഭാഗമാണ് പത്രവായന. ഒരു ശരാശരി മലയാളിയുടെ ദിവസം ആരംഭിക്കുന്നത് ഒരു കൈയില്‍ കാപ്പിയും മറ്റേ കൈയില്‍ പത്രവുമായിട്ടാണ്. കേരളത്തിലെ സാംസ്കാരിക ചരിത്രം പരിശോധിച്ചാല്‍ ഏറ്റവും മികച്ച സംഭാവന നല്‍കിയത് പത്രങ്ങളും പ്രസിദ്ധീകരണങ്ങളുമാണെന്നു കാണാം.…
View Post

മുഗൾ സാമ്രാജ്യം – ചക്രവർത്തിമാരും അവരുടെ അന്ത്യവും

ഇന്ത്യയിൽ ഏറ്റവും അധികം കാലം ഭരിച്ച മുസ്ലീം രാജാക്കന്മാരുടെ സാമ്രാജ്യമാണ് മുഗൾ സാമ്രാജ്യം. പിതൃത്വം വഴി മദ്ധ്യേഷ്യൻ ഭരണാധികാരി തിമൂറിന്റെ പിൻ‌ഗാമികളും, മാതൃത്വം വഴി മംഗോൾ നേതാവായ ജെംഗിസ് ഖാന്റെ പാരമ്പര്യം ഉള്ളവരുമാണ്‌ മുഗളർ. മംഗോൾ എന്നതിന്റെ പേർഷ്യൻ/ചഗതായ് രൂപഭേദമായ മുഗൾ…
View Post

ഓൺലൈൻ തട്ടിപ്പ് നടത്താനൊരുങ്ങിയ മദാമ്മയ്ക്ക് തിരിച്ചു പണികൊടുത്ത് മലയാളി

തട്ടിപ്പുകാർ പലവിധത്തിലുണ്ടെങ്കിലും, ഇപ്പോൾ കൂടുതലും തട്ടിപ്പുകൾ നടക്കുന്നത് ഓൺലൈനിലൂടെയാണ്. ആർക്കും ഒരു സംശയവും തോന്നാതെ പറ്റിക്കാൻ മിടുക്കരായ ഇവരുടെ വലയിൽ പലരും വീണിട്ടുമുണ്ട്. ഇത്തരത്തിലൊരു ഉഗ്രൻ തട്ടിപ്പുകാരിയെ മനസ്സിലാക്കി തിരിച്ചു പണികൊടുത്ത കഥയാണ് കോഴിക്കോട് കുന്നമംഗലം സ്വദേശിയും, സാമൂഹിക പ്രവർത്തകനും, ശില്പിയുമായ…
View Post

കരിയെ മെരുക്കിയ കടുവ വേലായുധൻ; ആനപ്പണിക്കാരിലെ ധീരൻ – പാർട്ട് 3

ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായനായ ‘കടുവ വേലാധൻ’ എന്ന അപൂർവ്വ മനുഷ്യനെക്കുറിച്ചുള്ള കഥ. അവസാന ഭാഗം. ആദ്യഭാഗം വായിക്കുവാൻ : https://bit.ly/33rRcbo. എഴുത്ത് – വിനു പൂക്കാട്ടിയൂർ. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ അപ്രതീക്ഷിത ഇടിയേറ്റ് പുതുനഗരം പാടത്തു വീണ്ടുകിടക്കുന്ന കർണ്ണൻ. കർണ്ണന്റെ നെഞ്ചുപിളർക്കാൻ കുതിച്ചുവരുന്ന…
View Post

1000 രൂപയ്ക്ക് താമസമടക്കം ‘മൂന്നാർ’ ടൂർ പാക്കേജുമായി കെഎസ്ആർടിസി

കേരളത്തിൽ ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ വരുന്ന സ്ഥലങ്ങളിലൊന്നാണ് ഇടുക്കി ജില്ലയിലെ മൂന്നാർ. വിശാലമായ തേയിലത്തോട്ടങ്ങള്‍, മനോഹരമായ ചെറു പട്ടണങ്ങള്‍, വളഞ്ഞുയര്‍ന്നും താഴ്ന്നും പോവുന്ന പാതകള്‍, അവധി ആഘോഷത്തിന് യോജിച്ച സൗകര്യങ്ങള്‍, തണുത്ത കാലാവസ്ഥ, പുൽമേടുകൾ, ഷോലക്കാടുകൾ തുടങ്ങിയ ഘടകങ്ങളാണ് മൂന്നാറിന്റെ പ്രകൃതഭംഗിയ്ക്ക്…
View Post

KSRTC SWIFT വോൾവോ സ്ലീപ്പർ ബസ്സിലെ യാത്ര; ഒരു പാസഞ്ചർ റിവ്യൂ

വിവരണം – ലിജോ ചീരൻ ജോസ്. ഇരുപത്തിരണ്ടു വർഷമേ ആയിട്ടുള്ളു ഞാൻ നമ്മുടെ ആനവണ്ടിയിലെ ദീർഘദൂര യാത്രകൾ ആരംഭിച്ചിട്ട്. ഗുരുവായൂർ – കോയമ്പത്തൂർ ഫാസ്റ്റിലാണ് തുടക്കം. കുറച്ചു വര്ഷം മുൻപ് വരെ കര്ണാടക ആർ ടി സി വോൾവോ ബസുകൾ കേരളത്തിലേക്ക്…
View Post