വിവരണം – Akhil Surendran Anchal.(വിവരങ്ങൾക്ക് കടപ്പാട് – വിക്കിപീഡിയ).
കോവളം ബീച്ച് ഇന്ന് അന്താരാഷ്ട്ര പ്രശസ്തമായ ഒരു ബീച്ചാണ്. 1930- കള്‍ മുതല്‍ യൂറോപ്യന്‍മാരായ സഞ്ചാരികളുടെ പ്രിയപ്പെട്ട ഒഴിവുകാല കേന്ദ്രമായിരുന്നു കോവളം ബീച്ച്. കടല്‍ത്തീരത്ത് പാറക്കെട്ടുകള്‍ നിറഞ്ഞിരിക്കുന്നതിനാല്‍ അവയ്ക്കിടയില്‍ മനോഹരമായ ഒരു ഉള്‍ക്കടല്‍ പോലെ രൂപാന്തരപ്പെട്ടിരിക്കുന്നു. അതിനാല്‍ കടല്‍ സ്‌നാനത്തിന് പറ്റിയ വിധം കടല്‍ ഈ ഭാഗത്ത് ശാന്തമായിരിക്കുന്നത് നമ്മുക്ക് കാണാവുന്നതാണ് .
എന്നോടൊപ്പം ഉള്ള ബീച്ച് യാത്രയിൽ കോഴിക്കോടുക്കാരൻ സലാം.T. K, ഇക്കയായിരുന്നു. സലാം ഇക്കയുടെ പ്രോസാഹനമായിരുന്നു എന്നെ കൂടുതലും കോവളം യാത്രയ്ക്ക് പ്രരിപ്പിച്ചത് . പണ്ടേ എനിക്ക് കടൽ കാണുമ്പോൾ തന്നെ മനസ്സിൽ ഒരു ഹരം ഇളക്കാറുണ്ട് . ഞാൻ കടലിലേക്ക് ഇറങ്ങാൻ തുടങ്ങിയതും ഒരു വലിയ തിരമാല പറയുന്നതിന് മുമ്പെ വന്ന് അടിച്ചു എന്റെ പാന്റ് ഫുൾ നനഞ്ഞു. അപ്പോൾ ഇക്കയുടെ വക പൊട്ടിച്ചിരിയും, കടലിൽ ചില സഞ്ചാരികൾ കുളിക്കുന്നുണ്ട് .
അപ്പോഴതാ ഒരു ബോട്ടുക്കാരൻ “സാർ വരു Speed Boat” യാത്ര ചെയ്യാം. സലാം ഇക്കയുടെ ചോദ്യം എത്രയാണ് ക്യാഷ് ? ബോട്ടുകാരൻ 500 ഒരാൾക്ക്. ഞങ്ങൾ വേണ്ടെന്ന് പറഞ്ഞു. ഒരാൾക്ക് 100 രൂപ ആണെങ്കിൽ യാത്ര ചെയ്യാമെന്ന് ഞാൻ പറഞ്ഞു. അതിന് അയാൾ മറുപടി തരാതെ പോയി വീണ്ടും ഞങ്ങൾ ബീച്ചിൽ നടന്ന് നീങ്ങി….
വിനോദവും ഉല്ലാസവും പകരുന്ന ഒട്ടേറെ ഘടകങ്ങള്‍ കോവളത്ത് ഒത്തു ചേരുന്നുതായി കാണാം. സൂര്യസ്‌നാനം, നീന്തല്‍, ആയുര്‍വേദ മസാജിങ്ങ്, കലാപരിപാടികള്‍ മുതൽ കട്ടമരത്തിലുള്ള സഞ്ചാരം തുടങ്ങിയവയ്‌ക്കെല്ലാമുള്ള സൗകര്യം ഇവിടെയുണ്ട്. ഉച്ചയോടെയാണ് കോവളം ബീച്ചുണരുന്നത്. രാത്രി വൈകുവോളം ബീച്ച് സജീവമായിരിക്കും. കുറഞ്ഞ വാടകയ്ക്കുള്ള കോട്ടേജുകള്‍, ആയുര്‍വേദ റിസോര്‍ട്ടുകള്‍, ഷോപ്പിങ്ങ് കേന്ദ്രങ്ങള്‍, കണ്‍വെന്‍ഷന്‍ സൗകര്യങ്ങള്‍, നീന്തല്‍ കുളങ്ങള്‍, യോഗാപരിശീലന സ്ഥലങ്ങള്‍, ആയുര്‍വേദ മസാജ് കേന്ദ്രങ്ങള്‍ തുടങ്ങിയ സൗകര്യങ്ങള്‍ ബീച്ചിനോടനുബന്ധിച്ച് ഒരുക്കിയിരിക്കുന്നു. പക്ഷേ ചിലതിന് താരതമ്യേന ക്യാഷ് കൂടുതലാണ്. സഞ്ചാരികളെ ഒരിക്കലും വഞ്ചിതരാക്കരുത്.
കോവൽ കുളം എന്നായിരുന്നു കോവളത്തിന്റെ ആദ്യകാലത്തെ പേർ. അത് ലോപിച്ച് കോവകുളമായും കോവളവുമായി മാറിയതാവാം. കേരളത്തിന്റെ തലസ്ഥാനമായ തിരുവനന്തപുരത്തു നിന്ന് 16 കി. മീ. അകലെയാണ് ഈ സ്വപ്‌നതീരം. ഒരു രാത്രി ഇവിടെ താമസിച്ച് കോവളത്തിന്റെ ഭംഗിനുകരാം എല്ലാ സഞ്ചാരികൾക്കും അത് ഒരു പുതിയ അനുഭവം നൽക്കുന്നതായിരിക്കും. ബീച്ച് സന്ദര്‍ശനത്തിന് ഉചിതമായ സമയം – സെപ്റ്റംബര്‍ മുതല്‍ മാര്‍ച്ച് വരെയാണ് . എന്നാലും എല്ലായിപ്പോഴും കോവളം ബീച്ച് സഞ്ചാരികൾക്ക് വേണ്ടി ഒരുങ്ങി നിൽക്കുന്നുമുണ്ട് .
യാത്രാ സൗകര്യം – തിരുവനന്തപുരത്തെ പ്രധാന ബസ് സ്റ്റാൻറായ കിഴക്കേക്കോട്ട ബസ് സ്റ്റാൻറിൽ നിന്നും കോവളത്തിന് എപ്പോഴും ബസ്സ് ലഭിക്കും. കിഴക്കേക്കോട്ട ബസ് സ്റ്റാൻറ് കോവളത്തിന് 14 കിലോമീറ്റർ അകലെയാണ്. ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷൻ തിരുവനന്തപുരം സെൻട്രൽ ആണ് (തമ്പാനൂർ). കോവളത്തിന് 14 കിലോമീറ്റർ അകലെയാണ് ഈ റെയിൽവേ സ്റ്റേഷൻ. സമീപത്തെ വിമാനത്താവളം – തിരുവനന്തപുരം ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്, 10. കി.മി. ആണ് ദൂരം.