കോവളം ചെറുകോണത്ത് ചാനൽക്കരയിൽ സ്വന്തമായി വസ്തുവും വീടും ഇല്ലാതെ ഭർത്താവും ,അച്ഛനും ,അമ്മയും ,മരണപ്പെട്ട് അവരെ അടക്കം ചെയ്ത കല്ലറക്ക് സമീപം സഹോദരന്റെ പേരിലുള്ള അര സെന്റ് വസ്തുവിൽ ഒറ്റമുറി വീട്ടിൽ കിട രോഗിയായ സഹോദരിയും, സ്കൂൾ വിദ്യാഭ്യാസം ചെയ്തവരുന്നരണ്ടു മക്കളുമായി കഴിഞ്ഞു വരുകയായിരുന്നു സുനിത. തന്റെ വീട്ടിൽ കയറണമെങ്കിൽ സ്വന്തം അച്ഛനമ്മമാരുടെ കല്ലറ ചവിട്ടി വേണം ഒറ്റമുറി വീട്ടിൽ കയറാൻ. ഭക്ഷണം പാകം ചെയ്യുന്നത് കല്ലറക്ക് സമീപമാണ് ഇങ്ങനെ ബുദ്ധിമുട്ട് അനുഭവിക്കുന്ന ആരും സംരക്ഷിക്കാൻ ഇല്ലാതെ കഴിഞ്ഞു വരുന്ന ഇവരെ ജനമൈത്രി പോലീസിന് കണ്ടെത്താൻ കഴിഞ്ഞു. ഇവരെ കുറിച്ച് അന്വേഷിക്കാൻ കോവളം SI പി.അജിത്കുമാർ ജനമൈത്രി കോ ഓർഡിനേറ്റർ ബിജുവിനെ ചുമതലപ്പെടുത്തി.
സുനിതയുടെ ബുദ്ധിമുട്ടും കഷ്ടപാടും നേരിൽ കാണുകയും ഒറ്റമുറി വീട്ടിലെ ദൈനന്തിന ജീവിതവും ,വാതിലും ജനലും സാരി വച്ചു മറച്ച് സുരക്ഷിതമില്ലാത്ത വീട്ടിൽ ഇഴജന്തുകളുടെയും ,പട്ടി ,പൂച്ച, തുടങ്ങിയ ജീവികളുടെയും, അക്രമണത്തെ ഭയന്ന് രാത്രിയും പകലും കാലാവസ്ഥകളെ അതിജീവിച്ച് ജീവിതം തള്ളിനീക്കുന്ന വരുമാന മാർഗ്ഗങ്ങൾ ഒന്നുമില്ലതെ സഹജീവി സ്നേഹമുള്ള ആരെങ്കിലും നൽകുന്ന എന്തെങ്കിലും ഭക്ഷണ സാധനങ്ങൾ വാങ്ങി കഴിച്ച് കുട്ടികൾക്കും, തന്റെ സഹോദരിക്കും നൽകി വരുന്ന സുനിതയെ കാണാൻ കഴിഞ്ഞു. ഈ വിഷയം ജനമൈത്രി മീറ്റിംഗിൽ ചർച്ച ചെയ്ത് തീരുമാനമെടുക്കുകയും , വസ്തു വാങ്ങി നൽകുന്നതിന് ആഴാകുളം പള്ളി വികാരി ജോണി അച്ഛനെ സമീപിക്കുകയും , ജോണി അച്ഛനും സഭാ വിശ്വാസികളും ചേർന്ന് രണ്ടു സെന്റ് വസ്തു 2.5 ലക്ഷം രൂപക്ക് സുനിതയുടെ പേർക്ക് പള്ളി വാങ്ങി നൽകുകയും. ടി വസ്തുവിൽ 6.5 ലക്ഷം ചിലവാക്കി 450 സ്വകയർഫീറ്റിൽ അതി മനോഹരമായ ഒരു വീടു പണിതു നൽകി.
അങ്ങനെ ഒരു ഹാൾ, രണ്ടു ബെഡ് റൂം, അടുക്കള, ബാത്ത് റൂം, ചുറ്റുമതിൽ ബെയ്സ്മെന്റ് ഉൾപ്പെടെ പണിത് കോവളം ജനമൈത്രി മൂന്നാമത്തെ വീടെന്ന സ്വപ്നം യാഥാർത്ഥ്യമാക്കി. കോവളം ജനമൈത്രി പോലീസും, സ്റ്റുഡന്റ് പോലീസ് വാഴമുട്ടവും ,കോവളം പ്രദേശത്തെ സുമനസ്സുകൾ അകമഴിഞ്ഞു സഹായിക്കുകയും ചെയ്തു.വെള്ളപ്പൊക്ക സമയത്ത് വീടു നഷ്ടപ്പെട്ട വെങ്ങാനൂർ അംബേദ്ക്കർ റസിഡൻസിൽ കുഞ്ഞുമോന് ആരുടെയും സഹായമില്ലാതെ സ്വന്തം ചിലവിൽ വീടുവച്ചു നൽകിയ വിൻസന്റ് ഡേവി കോൺട്രാക്ടർ നിർമാണ ചുമതല ഏറ്റെടുക്കുകയും ചെയ്തതോടെ സുനിതയുടെ വീടിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ വേഗത്തിൽ പൂർത്തികരിച്ചു.
ഒരു സെന്റ് വസ്തുവിൽ തകരഷീറ്റ് മറച്ച് കിടന്നുറങ്ങിയ ചിറ്റാഴാകളും ലീലാമ്മക്കും, മകൾ ബിന്ദുവിനുംകോവളം പോലീസ് ഒന്നാമത്തെ വീടു പണിത് നൽകി ജനമൈത്രി പദ്ധതിക്ക് തുടക്കം കുറിച്ചത്. വാഴമുട്ടം പാറവിള യിൽ ആരും സംരക്ഷിക്കാൻ ഇല്ലാതെ രണ്ടു സെന്റ് വസ്തുവിൽ സുരക്ഷിതമില്ലാത്ത വീട്ടിൽ ജനലും, വാതലും കെട്ടുറപ്പ് ഇല്ലാതെ കഴിഞ്ഞു വന്ന ടിയാൾക്ക് വീടുവച്ചു നൽകി രണ്ടാമത്തെ വീടും കോവളം ജനമൈത്രി പോലീസ് പൂർത്തികരിച്ചുനൽകി.കൂടാതെ ഓരോ വർഷവും കോവളം സ്റ്റേഷൻ പരിധി ലെ പാവപ്പെട്ടവർക്കും അനാഥാലയങ്ങൾക്കും 50,000 രൂപയുടെ ചികിത്സാ സഹായ പദ്ധതി നടത്തി വരുന്നു.
കേരളത്തിലെ മറ്റു പോലീസ് സ്‌റ്റേഷനുകൾക്ക് എന്നും ഒരു മാതൃകയാണ് കോവളം ജനമൈത്രി പോലീസ് .ഒരു വർഷം കൊണ്ട് പാവപ്പെട്ടവർക്ക് ജനപങ്കാളിത്തത്തോടെ മൂന്ന് വീടു പൂർത്തികരിച്ചു നൽകിയ കേരളത്തിലെ ആദ്യ ജനമൈത്രി പോലീസ് സ്റ്റേഷൻ കോവളം പോലീസ് സ്‌റ്റേഷനാണ്.
കടപ്പാട് – സാം വി ജോൺ, ജനമൈത്രി പോലീസ്.