എഴുത്ത് – NiZzar.
ഈയിടെ ഒരു പോസ്റ്റ് കണ്ടു. ബസ്സിൽ കയറിയാൽ കൂടെ ഇരിക്കുന്നവരുടെ തോളിൽ തല വെച്ച് ഉറങ്ങുന്നത് ഒരു ഇറിറ്റേഷൻ ആണ് എന്ന രീതിയിൽ. ശെരിയാണ് ഞാനും അതെ ചിന്താഗതിക്കാരൻ തന്നെയാണ്. പരിചയമില്ലാത്ത ഒരാൾ നമ്മുടെ സ്വസ്ഥത കെടുത്തുന്ന ഒന്ന് തന്നെയാണ് ഈ പ്രവർത്തി.
എന്നാൽ അടുത്തിടെ എനിക്ക് അത്യാവശ്യമായി കോട്ടയത്തേക് യാത്ര പോകേണ്ടി വന്നു.. ട്രെയിൻ ബുക്ക് ചെയ്യാൻ ഉള്ള സമയമൊന്നും കിട്ടാത്തതിനാൽ ksrtc ക്ക് ആണ് പോയത്.. Ksrtc യാത്രയിൽ window സീറ്റ് തന്നെ കിട്ടി.. എന്നാൽ ഞാൻ കയറിയ ശേഷം കുറച്ച് ബംഗാളികൾ കുറെ ബാഗും സാധന സാമഗ്രികളുമായി കയറി. അതിൽ രണ്ട് പേർ എന്റെ സൈഡിൽ തന്നെ ഇരുന്നു.
Bus യാത്ര തുടർന്നു, ഞാൻ പുറത്തെ കാഴ്ചകളിലും നോക്കി മറ്റെന്തൊക്കെയോ ചിന്തിച്ചിരിപ്പാണ്.. കുറച്ച് ദൂരം പിന്നിട്ടപ്പോൾ അടുത്തിരിക്കുന്ന പയ്യൻ എന്റെ തോളിൽ തല വെച്ചിരിക്കുന്നു, ആള് നല്ല ഉറക്കത്തിലാണ്. അല്ലെങ്കിലേ ബംഗാളികളെ വെറുപ്പാണ് (കുറച്ച് മുൻപ് വരെ ആയിരുന്നു), പോരാത്തതിന് അവൻ എന്റെ തോളിൽ തല വെച്ച് കിടക്കുന്നു. അവനെ ഉണർത്താൻ തുനിഞ്ഞെങ്കിലും ഒരു നിമിഷം കൊണ്ട് ആ ചിന്ത മാറി.
കഴിഞ്ഞ വർഷം ട്രെയിൻ മാർഗം ഒറ്റയ്ക് ഒരു യാത്ര പോയിരുന്നു. വളരെ ചുരുങ്ങിയ ചിലവിൽ ഉള്ള യാത്ര ആയത് കൊണ്ട് ജനറൽ ticket ഒക്കെ ആയിരുന്നു ശരണം. അതികം തിരക്കുള്ളിടങ്ങളിൽ ആ ടിക്കറ്റ് വെച്ച് സ്‌ളീപ്പറിൽ കയറിയും ഒക്കെ യാത്ര ചെയ്തു.. പലപ്പോഴും എനിക്ക് സഹായമായത് ബംഗാളികൾ എന്ന് വിളിക്കുന്നവർ തന്നെയാണ്. സ്വന്തം സീറ്റിന്റെ ഓരം കിടക്കാൻ തന്ന പഞ്ചാബി പയ്യനും, തണുത്തു വിറച്ചു തിരികെ പോരുമ്പോൾ seat തന്ന പേരറിയാത്ത സാമിയും ഒരു മണിക്കൂർ ഞാൻ ഉറങ്ങാം അത് കഴിഞ്ഞു ഒരു മണിക്കൂർ നീ ഉറങ്ങിക്കോ എന്ന് പറഞ്ഞ ജമ്മു സ്വദേശിയായ പട്ടാളക്കാരനെയുമൊക്കെ ഒരു നിമിഷം ഓർത്തു പോയി.
എനിക്കെന്തോ ആ പയ്യനെ ഉണർത്താൻ തോന്നിയില്ല. യാത്ര ക്ഷീണം കൊണ്ടാകും. ഏറിയാൽ 10 മിനിറ്റ് അത്രയും ആയപ്പോൾ ആള് ഉണർന്നു. ഞാൻ എന്തെങ്കിലും പറയുമോ എന്ന് കരുതി മുഖത്തേക്ക് നോക്കി പാവം. ഞൻ ഒന്ന് ചിരിച്ചു കൊണ്ട് എവിടുന്നാണ് എന്നൊക്കെ ചോദിച്ചറിഞ്ഞു. അവർക്ക് കോട്ടയം ആണ് പോകേണ്ടിയിരുന്നത്. ഇവിടെ ആദ്യമായാണ് എന്ന് ചോദ്യങ്ങളിൽ നിന്നും മനസിലായി. അവർ ആസ്സാമിൽ നിന്നും വരുന്ന വഴിയാണ്. ലക്ഷ്യസ്ഥാനത്തിൽ എത്താൻ പിന്നെയും മണിക്കൂറുകൾ ഇരിക്കണമായിരുന്നു.
ആള് തോളിൽ ഉറങ്ങുമ്പോൾ കൗതുകത്തിന് എടുത്ത ഫോട്ടോ ആയിരുന്നു. ആളാകാൻ വേണ്ടി എഴുതിയതല്ല. ആരും മനഃപൂർവം നമ്മുടെ തോളിൽ കിടന്നുറങ്ങുന്നത് അല്ല. നമ്മളും ചിലപ്പോൾ ഇങ്ങനെയൊക്കെ ആണ്.
1 comment
ഉറങ്ങുന്നത് ഒരിക്കലും ഒരു കുറ്റമല്ലല്ലോ ആശാനെ!!!! ഉറങ്ങു ന്നോന് തോൾ കൊടുത്ത ഇങ്ങളാണ് great:);) Keep it up!!!