കെഎസ്ആർടിസി കണ്ടക്ടറും, യാത്രികരും, ചെക്കറും പിന്നെ പാസഞ്ചര്‍ കോഡും

Total
0
Shares

എഴുത്ത് – ഷെഫീഖ് എടത്വ.

കുട്ടിക്കാലത്ത് ഒരിക്കല്‍ ഞാനും, ഉമ്മയും കൂടി ആലപ്പുഴയില്‍ നിന്ന് എര്‍ണ്ണാകുളത്തേക്ക് യാത്ര പോകുകയായിരുന്നു. ഞാന്‍ പുറകിലും, ഉമ്മാ മുന്‍പിലും ആയിരുന്നു യാത്ര. ഞാന്‍ ടിക്കറ്റ് എടുത്തു എന്ന് കരുതി ഉമ്മായും, ഉമ്മാ ടിക്കറ്റ് എടുത്ത് എന്ന ധാരണയില്‍ ഞാനും യാത്ര തുടര്‍ന്നു. ഇടക്ക് എപ്പോഴോ ഒരു ഇന്‍സ്പെക്ടര്‍ കയറി. പണ്ടൊക്കെ നമ്മള്‍ ചെക്കര്‍ എന്നും പറഞ്ഞിരുന്നു. ടിക്കറ്റ് ചോദിച്ചപ്പോഴാണ് അബദ്ധം പറ്റിയത് ഞങ്ങള്‍ക്ക് രണ്ടുപേര്‍ക്കും മനസ്സിലായത്. അന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന കണ്ടക്ടറുടെ മാനസികാവസ്ഥയാണ് ഈ അവസരത്തില്‍ ഓര്‍മ്മയില്‍ വരുന്നത്.

ബസ്സില്‍ നല്ല തിരക്കുണ്ടായിരുന്നു. യാത്രികരുടെ എണ്ണം എടുക്കുക എന്നത് പ്രായോഗികമായിരുന്നില്ല. സംഭവിച്ചത് എന്താണെന്ന് ബോധ്യപ്പെടുത്തി ടിക്കറ്റ് എടുക്കുകയാണ് ഉണ്ടായത്. പക്ഷേ, അന്ന് യാത്രികരായ ഞങ്ങള്‍ കണ്ടക്ടര്‍ക്കുണ്ടാകുന്ന മാനസിക സംഘര്‍ഷത്തെ തിരിച്ചറിയുന്നില്ല. ഞങ്ങളുടെ ഓരോ ടിക്കറ്റ് നല്‍കുമ്പോഴും അതിനുതുല്യമായ രണ്ടു ടിക്കറ്റുകള്‍ കൂടി കണ്ടക്ടര്‍ക്ക് സമ്മാനിക്കുകയാണ് ഇന്‍സ്പെക്ടര്‍മ്മാര്‍ ചെയ്യുന്നത്.ഇതൊന്നും യാത്രക്കാര്‍ക്ക് അറിയേണ്ടതില്ലല്ലോ.

എത്ര ആത്മാര്‍ത്ഥമായി ജോലി ചെയ്യുന്ന കണ്ടക്ടര്‍ക്കും കഷ്ടകാല സമയമാണെങ്കില്‍ ഇങ്ങനെയുളള അവസരത്തില്‍ റിപ്പോര്‍ട്ട് ഉറപ്പാണ്. KSRTC യില്‍ PASSENGER CODE സംവിധാനം നിലവില്‍ വരാതിരിക്കുന്നിടത്തോളം കാലം ടിക്കറ്റ് എടുക്കുക എന്നത് കണ്ടക്ടറുടെ മാത്രം ബാധ്യതയാകും. യാത്രികരായ നമുക്ക് പലപ്പോഴും ടിക്കറ്റ് ചോദിക്കുന്നത് പോലും ബുദ്ധിമുട്ട് കാണിക്കാറുണ്ട്. യഥാര്‍ത്ഥത്തില്‍ ഒരു യാത്രികന്‍റെ ഉത്തരവാദിത്വമാണ് ടിക്കറ്റ് ചോദിച്ചു വാങ്ങുക എന്നത്. തിരക്കുളള ബസ്സില്‍ നിന്ന് വ്യത്യസ്തമായി തിരക്ക് കുറഞ്ഞ ബസ്സുകളില്‍ യാത്ര ചെയ്യുമ്പോഴാണ് യാത്രികര്‍ ശ്രദ്ധിക്കേണ്ടത്. നാം അറിയാതെ കണ്ട്കടര്‍ക്ക് ബുദ്ധിമുട്ടായി മാറുകയാണ്. കണ്ടക്ടര്‍ ടിക്കറ്റ് നല്‍കിയാലും ഇത് സൂക്ഷിക്കാതിരിക്കുന്ന സ്വഭാവവും യാത്രികരുടെ ഭാഗത്തുണ്ടാകാറുണ്ട്‌. അവരുടെ കൈകളില്‍ നഷ്ടപെട്ടു കഴിഞ്ഞാല്‍ കണ്ടക്ടര്‍ ടിക്കറ്റ് നല്‍കിയില്ല എന്ന് പറയുന്നവരും വിരളമല്ല.

കണ്ട്കടര്‍ ജോലി ചെയ്യുന്ന ഒരാള്‍ എന്ന നിലയില്‍ ഉറപ്പായും പറയുവാന്‍ കഴിയുന്ന ഒരു കാര്യമുണ്ട്. സത്യസന്ധത ചെക്ക്ബുക്കിനേക്കാള്‍ വിലപ്പിടിപ്പുളളതാണ്. ആയതിനാല്‍ കാശ് വാങ്ങിയാല്‍ ടിക്കറ്റ് കൃത്യമായി നല്‍കുവാനും ശ്രമിക്കും. ഒരു ദിനം 1000 ലധികം യാത്രികര്‍ 16 മണിക്കൂര്‍ ഡ്യൂട്ടി സമയത്തില്‍ കയറി ഇറങ്ങുമ്പോള്‍ മാനുഷികപരമായി തെറ്റുകള്‍ സംഭവിക്കാം. ടിക്കറ്റ് കൊടുക്കുന്നതില്‍ താമസം നേരിടാം. പക്ഷേ,ജീവനക്കാരന്‍റെ ജോലിയിലെ ആത്മാര്‍ത്ഥതയെ ഒരിക്കലും ഇതു ഉപയോഗിച്ച് താരതമ്യപ്പെടുത്താന്‍ കഴിയില്ല.പാസഞ്ചര്‍ കോഡ് നടപ്പിലാക്കുമ്പോള്‍ യാത്രികരില്‍ നിക്ഷിപ്തമായ കുറേയേറെ ചുമതലകള്‍ ഉണ്ടാകാം.

താഴെ പറയുന്ന കാര്യങ്ങള്‍ പാസ്സഞ്ചര്‍ കോഡില്‍ ഉള്‍പ്പെടുത്താം.

These guidelines were established to ensure everyone with a safe and enjoyable ride : Follow the Drivers instructions, No eating or drinking, No smoking or tobacco products, No drug use or alcohol consumption is allowed, No vulgar or offensive language, excessive noise or harassment of other passengers; Radio’s, CD’s, DVD’s, and MP3 technology may only be used with earphones or headsets, Cell phone use may not disturb other passengers, Respect other passengers’ property and space, Carry-on packages are allowed as space permits, Only service/guide animals or caged animals are allowed, Don’t litter on the bus or the waiting area surrounding bus stops, Guns, knives and all flammable liquids are prohibited on bus, To protect the health of all passengers., Fares: All passengers are required to pay the proper fare .

പ്രിയപ്പെട്ട യാത്രികരോട് ഒരേ ഒരു അഭ്യര്‍ത്ഥന തുടക്കത്തില്‍ ഞാന്‍ എഴുതിയ എന്‍റെ ജീവിതത്തിലുണ്ടായ അനുഭവം ഒരു പക്ഷേ, നിങ്ങള്‍ക്കും ഉണ്ടായിരിക്കാം. തെറ്റുകള്‍ സംഭവിക്കാത്തവരില്ല. അത് നാം തിരുത്തുവാന്‍ ശ്രമിക്കുകയാണ് ചെയ്യേണ്ടത്. KSRTC യിൽ ഇനി യാത്ര ചെയ്യുമ്പോള്‍ ഈ അനുഭവക്കുറിപ്പ് സഹായകരമാകും എന്ന പ്രതീക്ഷകളോടെ.. ആനവണ്ടിയെ ഒത്തിരി ഒത്തിരി ഇഷ്ടപ്പെടുന്ന ജീവനു തുല്യമായ കാണുന്ന ഒരു ജീവനക്കാരന്‍ – ഷെഫീക്ക് ഇബ്രാഹിം, എടത്വ.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

You May Also Like

അച്ഛനോടൊപ്പം ഞാൻ കണ്ട ഊട്ടി; ഇനിയൊരിക്കലും നടക്കാത്ത ആ യാത്ര

വിവരണം – ശുഭ ചെറിയത്ത്. യാത്രയെക്കുറിച്ച് ചിന്തിക്കുമ്പോൾ മനസ്സിൽ ആദ്യം ഓടിയെത്തുക നാം നടത്തിയ ആദ്യ യാത്ര ആയിരിക്കും. ഓർമയിലെ ആദ്യയാത്ര … ചിലർക്കത് കുടുംബത്തോടൊപ്പമാകാം , ചിലർക്ക് സുഹൃത്തുക്കളോടൊപ്പമാകാം അതുമല്ലെങ്കിൽ സ്ക്കൂൾ വിനോദയാത്രയാകാം … ആ യാത്രയുടെ ബഹിർസ്ഫുരണം പിന്നീടുള്ള…
View Post

തണുപ്പ് ആസ്വദിക്കാൻ ഒരു യാത്ര പോകാം… ഇതാ ടോപ് 10 സ്ഥലങ്ങൾ

അൽപ്പം തണുപ്പ് ആസ്വദിക്കുവാനായി ഒരു ട്രിപ്പ് പോകുന്നവർ ധാരാളമാണ്. ഇത്തരത്തിൽ തണുപ്പ് ആസ്വദിക്കുവാനായി തിരഞ്ഞെടുക്കാവുന്ന മികച്ച പത്ത് സ്ഥലങ്ങളാണ് ചുവടെ കൊടുത്തിരിക്കുന്നത്. 1. മൂന്നാർ – കേരളത്തിൽ തണുപ്പ് ആസ്വദിക്കുവാൻ ഏറ്റവും അനുയോജ്യമായ സ്ഥലം മൂന്നാർ തന്നെയാണെന്നതിൽ ആർക്കും സംശയമൊന്നും ഉണ്ടാകില്ല.…
View Post

കടുവ വേലായുധൻ – ആനപ്പണിക്കാരിലെ എക്കാലത്തെയും വലിയ അതികായൻ !!

എഴുത്ത് – വിനു പൂക്കാട്ടിയൂർ. ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായൻ ‘കടുവ വേലായുധേട്ടൻ’ ആനയില്ലാത്ത ലോകത്തേക്ക് യാത്രയായിട്ട് എട്ട് വർഷങ്ങൾ. അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുൻപിൽ അനന്തകോടിപ്രണാമം. ഒരുപാട് പേരുടെ അഭ്യർത്ഥനയായിരുന്നു സാക്ഷാൽ കടുവയുടെ കഥകൾ കേൾക്കണമെന്ന്. എന്നാൽ എന്നെപോലെയുള്ള ഒരാൾക്ക് വലിയ…
View Post

കേരളത്തിലെ പത്രങ്ങളുടെ ചരിത്രം – ഒരു മലയാളി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ..

കേരളീയരുടെ ജീവിതത്തിന്‍്റെ ഭാഗമാണ് പത്രങ്ങള്‍. കേരളീയ സംസ്കാരത്തിന്‍്റെ ഭാഗമാണ് പത്രവായന. ഒരു ശരാശരി മലയാളിയുടെ ദിവസം ആരംഭിക്കുന്നത് ഒരു കൈയില്‍ കാപ്പിയും മറ്റേ കൈയില്‍ പത്രവുമായിട്ടാണ്. കേരളത്തിലെ സാംസ്കാരിക ചരിത്രം പരിശോധിച്ചാല്‍ ഏറ്റവും മികച്ച സംഭാവന നല്‍കിയത് പത്രങ്ങളും പ്രസിദ്ധീകരണങ്ങളുമാണെന്നു കാണാം.…
View Post

മുഗൾ സാമ്രാജ്യം – ചക്രവർത്തിമാരും അവരുടെ അന്ത്യവും

ഇന്ത്യയിൽ ഏറ്റവും അധികം കാലം ഭരിച്ച മുസ്ലീം രാജാക്കന്മാരുടെ സാമ്രാജ്യമാണ് മുഗൾ സാമ്രാജ്യം. പിതൃത്വം വഴി മദ്ധ്യേഷ്യൻ ഭരണാധികാരി തിമൂറിന്റെ പിൻ‌ഗാമികളും, മാതൃത്വം വഴി മംഗോൾ നേതാവായ ജെംഗിസ് ഖാന്റെ പാരമ്പര്യം ഉള്ളവരുമാണ്‌ മുഗളർ. മംഗോൾ എന്നതിന്റെ പേർഷ്യൻ/ചഗതായ് രൂപഭേദമായ മുഗൾ…
View Post

ഓൺലൈൻ തട്ടിപ്പ് നടത്താനൊരുങ്ങിയ മദാമ്മയ്ക്ക് തിരിച്ചു പണികൊടുത്ത് മലയാളി

തട്ടിപ്പുകാർ പലവിധത്തിലുണ്ടെങ്കിലും, ഇപ്പോൾ കൂടുതലും തട്ടിപ്പുകൾ നടക്കുന്നത് ഓൺലൈനിലൂടെയാണ്. ആർക്കും ഒരു സംശയവും തോന്നാതെ പറ്റിക്കാൻ മിടുക്കരായ ഇവരുടെ വലയിൽ പലരും വീണിട്ടുമുണ്ട്. ഇത്തരത്തിലൊരു ഉഗ്രൻ തട്ടിപ്പുകാരിയെ മനസ്സിലാക്കി തിരിച്ചു പണികൊടുത്ത കഥയാണ് കോഴിക്കോട് കുന്നമംഗലം സ്വദേശിയും, സാമൂഹിക പ്രവർത്തകനും, ശില്പിയുമായ…
View Post

കരിയെ മെരുക്കിയ കടുവ വേലായുധൻ; ആനപ്പണിക്കാരിലെ ധീരൻ – പാർട്ട് 3

ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായനായ ‘കടുവ വേലാധൻ’ എന്ന അപൂർവ്വ മനുഷ്യനെക്കുറിച്ചുള്ള കഥ. അവസാന ഭാഗം. ആദ്യഭാഗം വായിക്കുവാൻ : https://bit.ly/33rRcbo. എഴുത്ത് – വിനു പൂക്കാട്ടിയൂർ. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ അപ്രതീക്ഷിത ഇടിയേറ്റ് പുതുനഗരം പാടത്തു വീണ്ടുകിടക്കുന്ന കർണ്ണൻ. കർണ്ണന്റെ നെഞ്ചുപിളർക്കാൻ കുതിച്ചുവരുന്ന…
View Post

1000 രൂപയ്ക്ക് താമസമടക്കം ‘മൂന്നാർ’ ടൂർ പാക്കേജുമായി കെഎസ്ആർടിസി

കേരളത്തിൽ ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ വരുന്ന സ്ഥലങ്ങളിലൊന്നാണ് ഇടുക്കി ജില്ലയിലെ മൂന്നാർ. വിശാലമായ തേയിലത്തോട്ടങ്ങള്‍, മനോഹരമായ ചെറു പട്ടണങ്ങള്‍, വളഞ്ഞുയര്‍ന്നും താഴ്ന്നും പോവുന്ന പാതകള്‍, അവധി ആഘോഷത്തിന് യോജിച്ച സൗകര്യങ്ങള്‍, തണുത്ത കാലാവസ്ഥ, പുൽമേടുകൾ, ഷോലക്കാടുകൾ തുടങ്ങിയ ഘടകങ്ങളാണ് മൂന്നാറിന്റെ പ്രകൃതഭംഗിയ്ക്ക്…
View Post

KSRTC SWIFT വോൾവോ സ്ലീപ്പർ ബസ്സിലെ യാത്ര; ഒരു പാസഞ്ചർ റിവ്യൂ

വിവരണം – ലിജോ ചീരൻ ജോസ്. ഇരുപത്തിരണ്ടു വർഷമേ ആയിട്ടുള്ളു ഞാൻ നമ്മുടെ ആനവണ്ടിയിലെ ദീർഘദൂര യാത്രകൾ ആരംഭിച്ചിട്ട്. ഗുരുവായൂർ – കോയമ്പത്തൂർ ഫാസ്റ്റിലാണ് തുടക്കം. കുറച്ചു വര്ഷം മുൻപ് വരെ കര്ണാടക ആർ ടി സി വോൾവോ ബസുകൾ കേരളത്തിലേക്ക്…
View Post