തിരുവനന്തപുരം – തൃശ്ശൂർ റൂട്ടിൽ കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ചെയിൻ സർവീസ്

Total
0
Shares

ദീർഘദൂര യാത്രക്കാരുടെ സൗകര്യാർത്ഥം കെഎസ്ആർടിസി തിരുവനന്തപുരം – തൃശൂർ റൂട്ടിൽ സൂപ്പർഫാസ്റ്റ് ചെയിൻ സർവീസുകൾ ആരംഭിക്കുന്നു.

തിരുവനന്തപുരത്തു നിന്നും പുറപ്പെട്ട് തൃശൂർ വഴി കടന്നുപോകുന്ന സൂപ്പർഫാസ്റ്റ് സർവീസുകളെ കൃത്യമായ ഇടവേളകളിൽ എൻ.എച്ച്. വഴിയും എം.സി. റോഡ് വഴിയും ക്രമീകരിച്ചാണ് ഈ സർവീസുകൾ ആരംഭിക്കുന്നത്. സൂപ്പർഫാസ്റ്റ് സർവീസുകളുടെ സമയം പുനഃക്രമീകരിച്ചു കൊണ്ട് കൂടുതൽ മെച്ചപ്പെട്ട യാത്രാസൗകര്യം ജനോപകാരപ്രദമായി ലഭിക്കത്തക്കവിധം എൻ.എച്ച്., എം.സി. റോഡുകളിലൂടെ തിരുവനന്തപുരത്തു നിന്നും തൃശ്ശൂർ വഴി കടന്നു പോകുന്ന എല്ലാ ദീർഘദൂര സൂപ്പർഫാസ്റ്റ് സർവീസുകളും 15 മിനിട്ട് ക്രമമായ ഇടവേളകളിൽ 06.05.2019 തിങ്കളാഴ്ച 00.00 മണി മുതൽ പുന:ക്രമീകരിക്കുന്നു.

തിരുവനന്തപുരം – തൃശൂർ റൂട്ടിൽ ഇരു ദിശകളിലേക്കും എല്ലാ 15 മിനിറ്റിലും 24 മണിക്കൂറും (ദിവസം മുഴുവൻ) ലഭ്യമാകുന്ന വിധത്തിൽ സൂപ്പർഫാസ്റ്റ് സർവീസുകൾ ഉണ്ടായിരിക്കും. ജനപ്രിയമായിരുന്ന പല സർവീസുകളുടെയും സമയക്രമം പരമാവധി സംരക്ഷിച്ചു കൊണ്ടാണ് ഈ ക്രമീകരണം ഏർപ്പെടുത്തിയിരിക്കുന്നത്. ഏറ്റവും കൂടുതൽ ദീർഘദൂര യാത്രക്കാരുള്ള തിരുവനന്തപുരം – തൃശൂർ റൂട്ടിൽ കൃത്യമായ ഇടവേളകളിൽ സൂപ്പർ ഫാസ്റ്റ് സർവീസുകൾ ലഭ്യമാകുന്നത് രാത്രികാലങ്ങളിൽ ദീർഘദൂര യാത്രക്കാർക്ക് വളരെയധികം സഹായകമാകുമെന്നാണ് കെഎസ്ആർടിസി കരുതുന്നത് എന്ന കെഎസ്ആർടിസിയുടെ മാനേജിങ് ഡയറക്ടർ ഡോക്ടർ എം. പി. ദിനേശ് ഐ.പി.എസ് പറഞ്ഞു.

ഒരേസമയം തന്നെ മൂന്ന് നാല് ബസുകൾ ഒരുമിച്ച് കടന്നുപോകുന്നതും തുടർന്ന് മണിക്കൂറുകളോളം സർവീസുകൾ ലഭ്യമല്ലാതിരിക്കുന്നതും ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണ് കെഎസ്ആർടിസിയുടെ മാനേജിങ് ഡയറക്ടർ ഇത്തരമൊരു തീരുമാനമെടുത്തത്. ഈ സർവീസുകൾ കൃത്യമായി നടത്തുന്നതിനായി തിരുവനന്തപുരം, കൊല്ലം, കായംകുളം, ആലപ്പുഴ, എറണാകുളം, കൊട്ടാരക്കര, കോട്ടയം, മൂവാറ്റുപുഴ, തൃശ്ശൂർ എന്നീ പ്രധാനപ്പെട്ട ഡിപ്പോകളിൽ 24 മണിക്കൂറും ഉദ്യോഗസ്ഥരെയും നിയോഗിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ദീർഘദൂര യാത്രക്കാർക്ക് ആവശ്യാനുസരണം ടിക്കറ്റുകൾ ഓൺലൈനായി ബുക്ക് ചെയ്യുന്നതിന് കെഎസ്ആർടിസിയുടെ ഓൺലൈൻ റിസർവേഷൻ വെബ്സൈറ്റായ http://www.online.keralartc.com ൽ പ്രത്യേക സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. പ്രസ്തുത സർവീസ് ആരംഭിക്കുന്ന ആദ്യത്തെ ആഴ്ചയിൽ യാത്രക്കാർക്ക് ഉണ്ടാകുന്ന സംശയങ്ങൾ ദൂരീകരിക്കുന്നതിനായി ഫോൺ മുഖാന്തിരം 7025041205, 8129562972 എന്നീ നമ്പരുകളിലും, 8129562972 എന്ന വാട്സാപ്പ് നമ്പരിലും ബന്ധപ്പെടാവുന്നതാണ്.

കെഎസ്ആർടിസിയെ ജനങ്ങളിലേക്ക് കൂടുതൽ ആകർഷിക്കുന്നതിനാണ് ഇത്തരത്തിൽ യാത്രക്കാരുടെ സൗകര്യത്തിനായി സർവീസുകളെ സംബന്ധിച്ച വിവരങ്ങൾ അന്വേഷിക്കാനും പരാതിപ്പെടാനുമായി ഫോൺ നമ്പറുകൾ ഏർപ്പെടുത്തിയിരിക്കുന്നത് എന്നും കെഎസ്ആർടിസി മാനേജിങ് ഡയറക്ടർ അറിയിച്ചു. കൂടാതെ 24 മണിക്കൂറും പ്രവർത്തിക്കുന്ന കെഎസ്ആർടിസിയുടെ കൺട്രോൾ റൂം നമ്പരുകളായ 0471-2463799, 9447071021 നിന്നും ഈ സർവീസ് സംബന്ധിച്ച സംബന്ധിച്ച വിവരങ്ങൾ യാത്രക്കാർക്ക് ലഭ്യമാകുന്നതാണ്. കെഎസ്ആർടിസി എന്നും ജനങ്ങൾക്കായി. സുഖയാത്ര സുരക്ഷിതയാത്ര..

കടപ്പാട് – സോഷ്യൽ മീഡിയ സെൽ, കെഎസ്ആർടിസി.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

You May Also Like

അച്ഛനോടൊപ്പം ഞാൻ കണ്ട ഊട്ടി; ഇനിയൊരിക്കലും നടക്കാത്ത ആ യാത്ര

വിവരണം – ശുഭ ചെറിയത്ത്. യാത്രയെക്കുറിച്ച് ചിന്തിക്കുമ്പോൾ മനസ്സിൽ ആദ്യം ഓടിയെത്തുക നാം നടത്തിയ ആദ്യ യാത്ര ആയിരിക്കും. ഓർമയിലെ ആദ്യയാത്ര … ചിലർക്കത് കുടുംബത്തോടൊപ്പമാകാം , ചിലർക്ക് സുഹൃത്തുക്കളോടൊപ്പമാകാം അതുമല്ലെങ്കിൽ സ്ക്കൂൾ വിനോദയാത്രയാകാം … ആ യാത്രയുടെ ബഹിർസ്ഫുരണം പിന്നീടുള്ള…
View Post

തണുപ്പ് ആസ്വദിക്കാൻ ഒരു യാത്ര പോകാം… ഇതാ ടോപ് 10 സ്ഥലങ്ങൾ

അൽപ്പം തണുപ്പ് ആസ്വദിക്കുവാനായി ഒരു ട്രിപ്പ് പോകുന്നവർ ധാരാളമാണ്. ഇത്തരത്തിൽ തണുപ്പ് ആസ്വദിക്കുവാനായി തിരഞ്ഞെടുക്കാവുന്ന മികച്ച പത്ത് സ്ഥലങ്ങളാണ് ചുവടെ കൊടുത്തിരിക്കുന്നത്. 1. മൂന്നാർ – കേരളത്തിൽ തണുപ്പ് ആസ്വദിക്കുവാൻ ഏറ്റവും അനുയോജ്യമായ സ്ഥലം മൂന്നാർ തന്നെയാണെന്നതിൽ ആർക്കും സംശയമൊന്നും ഉണ്ടാകില്ല.…
View Post

കടുവ വേലായുധൻ – ആനപ്പണിക്കാരിലെ എക്കാലത്തെയും വലിയ അതികായൻ !!

എഴുത്ത് – വിനു പൂക്കാട്ടിയൂർ. ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായൻ ‘കടുവ വേലായുധേട്ടൻ’ ആനയില്ലാത്ത ലോകത്തേക്ക് യാത്രയായിട്ട് എട്ട് വർഷങ്ങൾ. അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുൻപിൽ അനന്തകോടിപ്രണാമം. ഒരുപാട് പേരുടെ അഭ്യർത്ഥനയായിരുന്നു സാക്ഷാൽ കടുവയുടെ കഥകൾ കേൾക്കണമെന്ന്. എന്നാൽ എന്നെപോലെയുള്ള ഒരാൾക്ക് വലിയ…
View Post

കേരളത്തിലെ പത്രങ്ങളുടെ ചരിത്രം – ഒരു മലയാളി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ..

കേരളീയരുടെ ജീവിതത്തിന്‍്റെ ഭാഗമാണ് പത്രങ്ങള്‍. കേരളീയ സംസ്കാരത്തിന്‍്റെ ഭാഗമാണ് പത്രവായന. ഒരു ശരാശരി മലയാളിയുടെ ദിവസം ആരംഭിക്കുന്നത് ഒരു കൈയില്‍ കാപ്പിയും മറ്റേ കൈയില്‍ പത്രവുമായിട്ടാണ്. കേരളത്തിലെ സാംസ്കാരിക ചരിത്രം പരിശോധിച്ചാല്‍ ഏറ്റവും മികച്ച സംഭാവന നല്‍കിയത് പത്രങ്ങളും പ്രസിദ്ധീകരണങ്ങളുമാണെന്നു കാണാം.…
View Post

മുഗൾ സാമ്രാജ്യം – ചക്രവർത്തിമാരും അവരുടെ അന്ത്യവും

ഇന്ത്യയിൽ ഏറ്റവും അധികം കാലം ഭരിച്ച മുസ്ലീം രാജാക്കന്മാരുടെ സാമ്രാജ്യമാണ് മുഗൾ സാമ്രാജ്യം. പിതൃത്വം വഴി മദ്ധ്യേഷ്യൻ ഭരണാധികാരി തിമൂറിന്റെ പിൻ‌ഗാമികളും, മാതൃത്വം വഴി മംഗോൾ നേതാവായ ജെംഗിസ് ഖാന്റെ പാരമ്പര്യം ഉള്ളവരുമാണ്‌ മുഗളർ. മംഗോൾ എന്നതിന്റെ പേർഷ്യൻ/ചഗതായ് രൂപഭേദമായ മുഗൾ…
View Post

ഓൺലൈൻ തട്ടിപ്പ് നടത്താനൊരുങ്ങിയ മദാമ്മയ്ക്ക് തിരിച്ചു പണികൊടുത്ത് മലയാളി

തട്ടിപ്പുകാർ പലവിധത്തിലുണ്ടെങ്കിലും, ഇപ്പോൾ കൂടുതലും തട്ടിപ്പുകൾ നടക്കുന്നത് ഓൺലൈനിലൂടെയാണ്. ആർക്കും ഒരു സംശയവും തോന്നാതെ പറ്റിക്കാൻ മിടുക്കരായ ഇവരുടെ വലയിൽ പലരും വീണിട്ടുമുണ്ട്. ഇത്തരത്തിലൊരു ഉഗ്രൻ തട്ടിപ്പുകാരിയെ മനസ്സിലാക്കി തിരിച്ചു പണികൊടുത്ത കഥയാണ് കോഴിക്കോട് കുന്നമംഗലം സ്വദേശിയും, സാമൂഹിക പ്രവർത്തകനും, ശില്പിയുമായ…
View Post

കരിയെ മെരുക്കിയ കടുവ വേലായുധൻ; ആനപ്പണിക്കാരിലെ ധീരൻ – പാർട്ട് 3

ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായനായ ‘കടുവ വേലാധൻ’ എന്ന അപൂർവ്വ മനുഷ്യനെക്കുറിച്ചുള്ള കഥ. അവസാന ഭാഗം. ആദ്യഭാഗം വായിക്കുവാൻ : https://bit.ly/33rRcbo. എഴുത്ത് – വിനു പൂക്കാട്ടിയൂർ. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ അപ്രതീക്ഷിത ഇടിയേറ്റ് പുതുനഗരം പാടത്തു വീണ്ടുകിടക്കുന്ന കർണ്ണൻ. കർണ്ണന്റെ നെഞ്ചുപിളർക്കാൻ കുതിച്ചുവരുന്ന…
View Post

1000 രൂപയ്ക്ക് താമസമടക്കം ‘മൂന്നാർ’ ടൂർ പാക്കേജുമായി കെഎസ്ആർടിസി

കേരളത്തിൽ ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ വരുന്ന സ്ഥലങ്ങളിലൊന്നാണ് ഇടുക്കി ജില്ലയിലെ മൂന്നാർ. വിശാലമായ തേയിലത്തോട്ടങ്ങള്‍, മനോഹരമായ ചെറു പട്ടണങ്ങള്‍, വളഞ്ഞുയര്‍ന്നും താഴ്ന്നും പോവുന്ന പാതകള്‍, അവധി ആഘോഷത്തിന് യോജിച്ച സൗകര്യങ്ങള്‍, തണുത്ത കാലാവസ്ഥ, പുൽമേടുകൾ, ഷോലക്കാടുകൾ തുടങ്ങിയ ഘടകങ്ങളാണ് മൂന്നാറിന്റെ പ്രകൃതഭംഗിയ്ക്ക്…
View Post

KSRTC SWIFT വോൾവോ സ്ലീപ്പർ ബസ്സിലെ യാത്ര; ഒരു പാസഞ്ചർ റിവ്യൂ

വിവരണം – ലിജോ ചീരൻ ജോസ്. ഇരുപത്തിരണ്ടു വർഷമേ ആയിട്ടുള്ളു ഞാൻ നമ്മുടെ ആനവണ്ടിയിലെ ദീർഘദൂര യാത്രകൾ ആരംഭിച്ചിട്ട്. ഗുരുവായൂർ – കോയമ്പത്തൂർ ഫാസ്റ്റിലാണ് തുടക്കം. കുറച്ചു വര്ഷം മുൻപ് വരെ കര്ണാടക ആർ ടി സി വോൾവോ ബസുകൾ കേരളത്തിലേക്ക്…
View Post