റീജണൽ കാൻസർ സെന്ററിലേക്ക് കെ.എസ്.ആർ.ടി.സി. സർക്കുലർ സർവീസ് ആരംഭിച്ചിട്ടുണ്ട്. പ്രാരംഭ ഘട്ടത്തിൽ രണ്ടു ബസുകളാണ് ഇതിനായി ഒരുക്കിയിട്ടുള്ളത്. ബഹുമാനപ്പെട്ട ഗതാഗത വകുപ്പ് മന്ത്രി ശ്രീ ആന്റണി രാജു അവർകൾ സർവീസുകളുടെ ഉദ്‌ഘാടനകർമം നിർവഹിച്ചു. നിലവിൽ റീജണൽ കാൻസർ സെന്ററിലേക്ക് കെ.എസ്.ആർ.ടി.സി. നടത്തുന്ന സർവീസിന് പുറമെയാണിത്.
ആർ.സി.സി യിൽ നിന്നും പുറപ്പെടുന്ന ഒന്നാമത്തെ സർവീസ് ചാലക്കുഴി ലൈൻ, പട്ടം സെന്റ് മേരീസ്, കേശവദാസപുരം, ഉള്ളൂർ മെഡിക്കൽ കോളേജ്, SAT, ശ്രീചിത്ര വഴി RCC യിൽ എത്തിച്ചേരും. രണ്ടാമത്തെ സർവീസ് RCC യിൽ നിന്ന് പുറപ്പെട്ട് മെഡിക്കൽകോളേജ്, മുറിഞ്ഞപാലം, കോസ്മോ, പൊട്ടക്കുഴി, വൈദ്യുതി ഭവൻ, പട്ടം, LIC, ചാലക്കുഴിലൈൻ, മെഡിക്കൽ കോളേജ്, SAT, ശ്രീചിത്ര വഴി RCC യിൽ എത്തിച്ചേരും.
ഈ ബസുകളിൽ കാൻസർ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും തികച്ചും സൗജന്യമായി യാത്ര ചെയ്യാനാകും. നിംസ് മെഡിസിറ്റിയും, കനിവ് എന്ന സന്നദ്ധ സംഘടനയും 10000 പേർക്കു വീതം സൗജന്യ യാത്രയ്ക്കായുള്ള സാമ്പത്തിക സഹായം നൽകിയിട്ടുണ്ട്. ചടങ്ങിൽ വച്ച് ബഹുമാനപ്പെട്ട ഗതാഗത വകുപ്പ് മന്ത്രി ശ്രീ ആന്റണി രാജു അവർകൾ സന്നദ്ധ സഹായം ചെയ്തവരെ അനുമോദിക്കുകയും ചെയ്തു.
ഇത്തരത്തിൽ കാൻസർ രോഗികൾക്കും, കൂട്ടിരിപ്പുകാർക്കും, മറ്റുള്ളവർക്കും സൗജന്യ യാത്രയ്ക്ക് വേണ്ടി സാമ്പത്തിക സഹായം ചെയ്യാൻ ഉദ്ദേശിക്കുന്ന വ്യക്തികളോ, സ്ഥാപനങ്ങളോ ഉണ്ടെങ്കിൽ 9495099901 എന്ന മൊബൈൽ നമ്പറിൽ കെഎസ്ആർടിസിയുമായി ബന്ധപ്പെടാവുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക് – കെഎസ്ആർടിസി, കൺട്രോൾറൂം (24×7) മൊബൈൽ – 9447071021, ലാൻഡ്‌ലൈൻ – 0471-2463799, സോഷ്യൽ മീഡിയ സെൽ, കെഎസ്ആർടിസി – (24×7)
വാട്സാപ്പ് – 8129562972.