വിവരണം – Shameer Irimbiliyam.
റൂട്ട് :- കോഴിക്കോട്-ബൈന്ദൂർ മൂകാംബിക റോഡ്-കൊല്ലൂർ-കരക്കട്ടെ. മൂകാംബികയിൽ നിന്ന് കുടജാത്രി പോകാൻ മൂന്നു വഴികൾ ഉണ്ട് ● മൂകാംബികയിൽ നിന്ന് ജീപ്പിന്റെ സഹായത്തോടെ മലമുകളിലേക്ക്. ● കൊല്ലൂരിൽ നിന്ന് ഷിമോഗ ഭാഗത്തേക്ക്‌പോകുന്ന ബസ്സിൽ കയറി കാരകട്ടെ ഇറങ്ങി വലത് ഭാഗത്തു കാണുന്ന ഗേറ്റിലൂടെ വനത്തിലൂടെ നടന്നു പോകാവുന്നതാണ്. ● നിട്ടൂർ എന്ന ഗ്രാമത്തിലൂടെ ഹിഡലുമാനെ വെള്ളച്ചാട്ടം കണ്ടു മുകളിൽ പോകാവുന്നതാണ്.
മൂകാംബികയിൽ നിന്നും കുറച്ചകലെയുള്ള മലമുകളിലാണ് കുടജാത്രി. മല മുകളിലേക്ക് നടന്ന് കയറാൻ തീരുമാനിച്ചു.ഇവിടെ തപസ് ചെയ്‌ത് ദേവിയെ പ്രത്യക്ഷപ്പെടുത്തിയെന്നാണ് സങ്കല്പം. അത്യപൂര്വ്വ ഔഷധങ്ങളുടെ കേന്ദ്രം കൂടിയാണിവിടം. ഇവിടെ നിന്നും ഉത്ഭവിക്കുന്ന നദിയാണ് സൗപര്ണിക. ഈ നദി ക്ഷേത്രത്തിനു സമീപത്തുകൂടെ ഒഴുകുന്നു അനേകം ഔഷധച്ചെടികളെ തഴുകി ഒഴുകുന്ന ഈ നദിയിലെ സ്‌നാനം സര്വ്വരോഗ നിവാരിണിയായി കണക്കാക്കുന്നു.കേരളത്തില് നിന്നും മൂകാംബികയിലേക്ക് പോകാൻ തൊട്ടടുത്ത റെയിൽ വേസ്റ്റേഷന് ബൈന്ദൂർ.
“കുടജാദ്രിയില്‍ കുട ചൂടുമാ കൊടമഞ്ഞു പോലെയീ പ്രണയം തഴുകുന്നു” എന്ന മലയാളം ആൽബം സോങ് കേൾക്കാത്ത മലയാളികൾ ഉണ്ടാവില്ല കാരണം അത്രക്ക് ആർദ്രമാണ് ഓരോ വരികളും അന്ന് മുതൽ അവൾ എന്നെ വിളിക്കാൻ തുടങ്ങി അവളെ ഒരു നോക്കു കാണാൻ വെമ്പുന്ന മനസ്സുമായി ഓരോ ദിനങ്ങളും കഴിച്ചു കൂട്ടി വർഷങ്ങൾക്ക് ശേഷം അവളെ നേരിൽ കാണാൻ രാത്രിയുടെ യാമങ്ങളിൽ അരണ്ട നിലവെളിച്ചത്തിൽ യാത്ര പുറപ്പെട്ടു നാടും നാട്ടുകാരും നിദ്രയിലേക്കു വഴുതി വീണിരിക്കുന്നു.
എന്റെ മോഹങ്ങൾക്ക് ചിറകുകൾ മുളച്ച ഗ്രാമത്തിൽ നിന്ന് ചങ്ക് മുസാഫിർ നെ കൂട്ടി കുറ്റിപ്പുറം റെയിൽ വേ സ്റ്റേഷനിലേക്ക് ബക്കപക്കർസ് കേരള എന്ന ട്രാവൽ ഗ്രൂപ്പിന്റെ ഒരു ഈവെന്റിൽ പങ്കെടുക്കാനാണ് ഈ പുറപ്പാട് ബാക്കി ചങ്കുകൾ ആയ ഫാസിൽ, ജിനു, ഹരീഷ്, ശിൽസ് എന്നിവർ എറണാകുളം ത്തു നിന്ന് കയറിരുന്നു കാലിക്കറ്റ് സ്റ്റേഷനിൽ നമ്മളെ കാത്തു ചങ്ക് പ്രണവ് ഉണ്ട്.
അത്യാവശ്യം നല്ല തിരക്കായിരുന്നു ട്രെയിനിൽ മനോഹരമായ യാത്രക്ക് ഇറങ്ങിയ ഞങ്ങൾക് തിരക്ക് ഒരു വിഷയം അല്ലായിരുന്നു. കിഴക്കൻ ചക്രവാളത്തിൽ സൂര്യൻ ഉദിച്ചു വരാൻ തുടങ്ങി കോടമഞ്ഞിനെ പുണർന്നു ട്രെയിൻ കർണാടക ഗ്രാമങ്ങളിലൂടെ കുതിക്കാൻ തുടങ്ങി. നോക്കാത്ത ദൂരത്തു പറന്നു കിടക്കുന്നു വയലുകൾ, ചെറിയ അരുവികൾ പുൽമേടുകൾ, കന്നുകാലികൾ, സ്ത്രീകൾ, കുട്ടികൾ കാഴ്ചയുടെ വസന്തമായിരുന്നു കർണാടക ഗ്രാമങ്ങളിലൂടെ ഉള്ള ട്രെയിൻ യാത്ര…..
ബൈന്ദൂർ സ്റ്റേഷനിൽ ഞങ്ങൾ എല്ലാവരും ഇറങ്ങി വിനീഷ് ബ്രോ യെ വിളിച്ചു. കുറച്ചു നടന്നാൽ ബസ് സ്റ്റാൻഡിൽ എത്തും നല്ല തിരക്കായിരുന്നു അവിടെ എല്ലാം മൂകാംബിക ക്ഷേത്രം ദർശനത്തിന് എത്തിയ വിശ്വാസികൾ ആണ് ഭൂരിഭാഗവും ബൈന്ദൂർ കൊല്ലൂർ മൂകാംബിക പോകുന്ന ബസ് പിടിച്ചു കൊല്ലൂരില്ലേക്ക്. അവിടെ നിന്ന് നല്ല ഹോട്ടൽ കണ്ടുപിടിച്ചു ഇട്ടലിയും സാമ്പാറും കഴിച്ചു.ഞങ്ങളുടെ ഈ യാത്രക്ക് വേണ്ട ഭക്ഷണം സാമഗ്രികൾ വാങ്ങി പഴങ്ങൾ, ബ്രെഡ് ജാം etc. ഞങ്ങള്ക്ക് പോകാനുള്ള കാട്ടു വഴികളിൽ ഒന്നും കഴിക്കാൻ കിട്ടില്ലെന്ന്‌അറിയാം
കുടജാദ്രിക് ട്രെക്കിങ് ചെയാൻ മിക്ക ആളുകൾ തിരഞ്ഞെടുക്കുന്ന പാതയാണ് ഞങ്ങളും തിരഞ്ഞെടുത്തത് കൊല്ലൂരിൽ നിന്ന് ശിമോഗ ഭാഗത്തേക്ക് പോകുന്ന ബസ് പിടിച്ചാൽ കരക്കട്ടെ എന്ന സ്ഥലത്തു ഇറങ്ങിയാൽ വലത്തോട്ട് ഒരു ഫോറെസ്റ്റ് ഗേറ്റ് കാണാം അതു വഴി ഒരു 12 കി മി നടന്നു കഴിഞ്ഞാൽ നമ്മുടെ ലക്ഷ്യം സ്ഥാനം എത്തും. അവിടെ ബസ് ഇറങ്ങുമ്പോൾ മനസ്സിൽ നിറയെ കുടജാത്രി ആയിരുന്നു പതുക്കെ ആ ഗേറ്ററിന്റെ ഒരു വശത്തിലൂടെ നടക്കാൻ തുടങ്ങി.
വനഭംഗി അസ്വദികണമെങ്കിൽ കാട്ടിൽ തന്നെ വരണം ധാരാളം കാട്ടാറുകൾ,വലിയ മരങ്ങൾ കട പുഴകി വീണിരിക്കുന്നു പോകുന്ന വഴിയിൽ ഒരു മലയണ്ണനെ കാണാൻ ഭാഗ്യം കിട്ടി ഇട തൂർന്ന നിബിഢ വനമേഖലയിലൂടെ നടക്കാൻ തുടങ്ങി ചെറിയ കയറ്റവും ഇറക്കവും മായി ഒരുപാട് ദൂരം പിന്നിട്ടിരിക്കുന്നു. അങ്ങു ദൂരെ ഒരു ചെറിയ ഗ്രാമം കാണാൻ തുടങ്ങി കാടിന്റെ ഭംഗി തീർന്ന് പുൽമേടുകൾ ആയി ധാരാളം കന്നു കാലികൾ ഉണ്ട് അവിടെ. മുകളിൽ പശ്ചിമഘട്ട മലനിരകൾ തല ഉയർത്തി നിൽക്കുന്നു ഞങ്ങൾക്ക് പോകാനുള്ള കുടജാത്രി മല നിരകളെ അവിടെ നിന്ന് നോക്കിയാൽ കാണാവുന്നതാണ്
വീണ്ടും മല കയാറാനുള്ള വഴി നോക്കുന്നതിന്റെ ഇടയിൽ കർണാടക ഫോറെസ്റ്റ് ഉദ്യോഗസ്ഥർ ഞങ്ങളെ എല്ലാവരെയും പിടിച്ചു ബാഗ് എല്ലാം പരിശോധികാൻ തുടങ്ങി. വനപാലകർ നല്ല ചൂടിൽ ആണ് ഞങ്ങൾ കഴിക്കാൻ വാങ്ങിയ ബ്രെഡ് ജാം, etc വെള്ളം എന്നിവ എല്ലാം അവർ പിടിച്ചു വച്ചു. എല്ലാവരുടെയും മനസ്സിൽ ഒരുപാട് നാളത്തെ ആഗ്രഹം ഇവിടെ അവസാനിക്കുമോ?? തിരിച്ചു വന്ന വഴിയിൽ പോകേണ്ടി വരുമോ?? എന്നീ നൂറായിരം ചോദ്യങ്ങൾ ആയിരുന്നു…
ഞങ്ങൾ വനപാലകർ അവിശ്യപ്പെട്ടത് അനുസരിച്ച് പ്ളാസ്റ്റിക് ബോട്ടിൽ, കവർ എല്ലാം ഉപേക്ഷിച്ചു കുറിച്ച് നടന്നപ്പോൾ കുടജാത്രി യത്ര അനുഭവങ്ങളിൽ കേട്ടു പരിചയമുള്ള തങ്കപ്പൻ ചേട്ടന്റെ തട്ടുകട. അദ്ദേഹം കുറച്ച് കാലം മുമ്പ് മരണപ്പെട്ടിരുന്നു. അദേഹത്തിന്റെ ഭാര്യ ഉണ്ടായിരുന്നു. അവിടെ കഴിക്കാൻ ഞങ്ങൾക്ക് പുട്ടും കടലകറിയും തന്നു. ഈ യാത്രക്കിടയിൽ ഇനി കഴിക്കാൻ ഒന്നും തന്നെ കിട്ടില്ലെന്ന് അറിയാം . കുറച്ച് ഹാർഡ് ട്രെക്കിങ് ചെയ്ത് വേണം മുകളിൽ എത്താൻ. വേരുകൾക്കിടയിലൂടെ ചെങ്കുത്തായ കയറ്റവും ഇറക്കവുമായി എല്ലാവരും മുകളിലേക്ക്. വനത്തിൽ കൂര ഇരുട്ടും രക്ത ദാഹിയായ അട്ടകളും. ഇത്രെയും നേരം മുകളിൽ പോകാനുള്ള വഴികൾ ഉണ്ടായിരുന്നു. ഇപ്പോൾ കാടിന്റെ നിശബ്ദത മാത്രം ഒള്ളു. കുത്തനെ ഉള്ള കയറ്റം കയറാൻ വളരെ ബുദ്ധിമുട്ടാണ്. കാൽ മുട്ടുകൾ കൂട്ടിയിടിക്കുന്നു, ശ്വാസം എടുക്കുന്നു, ഹൃദയം മിടിപ്പ് കൂടി വരുന്നു. തളർച്ചയിൽ വെള്ളം കുടിക്കുന്നു. ഗ്ലൂക്കോസ് പൗഡർ കരുതിയിരുന്നു ക്ഷീണം അകറ്റാൻ.
ലക്ഷ്യം സ്ഥാനം എത്താൻ ആയതിന്റെ ശുഭ പ്രദീക്ഷ വനപ്രദേശം തീര്ന്നു ജീപ്പ് പോകുന്ന ശബ്ദം കേൾക്കാനും തുടങ്ങി. താഴ്വരങ്ങൾ താണ്ടി മുകളിലേക്ക്. താഴെ വലിയ കൊക്കയും. രാവിലെ തുടങ്ങിയ നടത്തം വൈകുന്നേരത്തോടെ മുകളിൽ ക്ഷേത്ര പരിസരത്ത് എത്തി ചേർന്നിരിക്കുന്നു. ധാരാളം തീർത്ഥാടകർ ജീപ്പ് വഴി മുകളിൽ എത്തിയിരിക്കുന്നു. അവിടെ നിന്ന് മുകളിലേക്ക് നടന്നു കഴിഞ്ഞാൽ വലിയ ആർഭാടങ്ങളില്ലാതെ കരിങ്കല്ലിൽ തീർത്തിരുന്ന ചെറിയ ഒരൊറ്റമുറി ക്ഷേത്രം. വാതിലും പൂജാരിമാരും ഇല്ലാത്ത ക്ഷേത്രത്തിലേക്ക് ആർക്കും പ്രവേശിക്കാം. ശങ്കരാചാര്യരുടെ കരിങ്കൽ വിഗ്രഹമാണ് ക്ഷേത്രത്തിലെ പ്രതിഷ്ഠ. സർവ്വജ്ഞപീഠത്തിന് പിറക് വശത്തിലൂടെ ചിത്രമൂലയിലേക്കുള്ള വഴിതുടങ്ങുന്നത്. ഇടുങ്ങിയ ചെറിയൊരു വിടവിലൂടെ താഴോട്ട് ഇറങ്ങിയാൽ ചിത്രമൂല കാണാവുന്നതാണ്.
അവിടെനിന്ന് നോക്കിയാൽ കാണുന്ന മലയിലേക് സൂര്യാസ്തമയം കാണാൻ ഇറങ്ങി. നീലാകാശം ചുകപ്പും ഓറഞ്ചു നിറം ആയി മാറിയിരിക്കുന്നു കാഴ്ച്ച കണ്ണിമവേട്ടത്തെ നോക്കി നിന്നു.ഇന്നത്തെ അന്തിഉറക്കം ആദികയുടെ മനയിൽ. രാത്രി മുറ്റത്തു ഇറങ്ങി ആകാശത്തെ വെള്ളി നേക്ഷത്രങ്ങങ്ങളെ നോക്കി അങ്ങനെ കിടന്നു നല്ല തണുപ്പ്‌ഉണ്ട്. അവിടെ നാളെ രാവിലെ സൂര്യന്റെ ഉദയം അസ്വദികണമെങ്കിൽ നേരത്തെ എണീകണം. സർവ്വജ്ഞപീഠത്തിന് എതിർ വശത്തായി കാണുന്ന മലമുകളിൽ കയറി സൂര്യന്റെ വരവിനായി കാത്തുനിന്നു. ജീവിതത്തിൽ ഒരുപാട് സൂര്യോദയം കണ്ടിട്ടുണ്ടെങ്കിലും ഇത്രയും മനോഹരമായ ഉദയം ആദ്യമായിട്ടാണ് കാണുന്നത്. കുടജാത്രി മലമുകളിലേക്ക് ട്രെക്കിങ് ചെയ്യാനുള്ള രണ്ടാമത്തെ പാതയായ ഹിഡലുമാനെ വെള്ളച്ചാട്ടത്തിലേക്കു ആണ് ഞങ്ങൾക് പോകേണ്ടത്.
15 കി മി നടന്നു കഴിഞ്ഞാൽ നിട്ടൂർ എന്ന ഗ്രാമത്തിൽ എത്താം. ആ വഴി തിരിച്ചു ഇറങ്ങുമ്പോൾ വനത്തിന്റെ അകത്തു ആരും തന്നെ അറിയാതെ പോയ ഹിഡലുമാനെ വെള്ളച്ചാട്ടം കാണാം. ത്രിൽ അടിക്കുന്ന ഓരോ നിമിഷങ്ങൾ ആയിരുന്നു കുടജാത്രി യാത്ര. അവിടെ ഉള്ള ആളുകളോട് അവിടേക്കുള്ള വഴി ചോദിച്ചപ്പോൾ ജീപ്പ് പോകുന്ന വഴിയിൽ 2 കി മി നടന്ന് കഴിഞ്ഞാൽ താഴേക്കു പോകാനുള്ള വഴി കാണും. അവരുടെ മുഖഭാവത്തിൽ വളരെ അപകടം പിടിച്ച വഴി ആണെന്ന് മനസ്സിൽ ആയി. ദൂരം കൂടുതൽ ഉണ്ട് .എന്ത് ബുദ്ധിമുട്ട് വന്നാലും ഞങ്ങൾ ഈ ടാസ്‌ക് പൂർത്തിയാക്കും എന്ന് ഉറപ്പിച്ചിരുന്നു. കുത്തനെ ഉള്ള ഇറക്കം ഇറങ്ങാൻ തുടങ്ങി. ഒരു മല തീർന്നാൽ അടുത്ത മല, അങ്ങനെ നീളുന്നു ഈ ട്രെക്കിങ്ങ്.
പച്ച പരവതാനി വിരിച്ച മലകൾ താണ്ടി കൊടും കാട്ടിൽ എത്തിയിരിക്കുന്നു. ഒരാൾക്കു കഷ്ടിച്ചു നടന്നു പോകാൻ മാത്രമുള്ള വഴികൾ. അങ്ങു ദൂരെ വെള്ളച്ചാട്ടത്തിന്റെ നേർത്ത ശബ്ദം കേൾക്കുമ്പോൾ ഒരു ആശ്വാസം വഴി തെറ്റിയിട്ടില്ലല്ലോ. മണിക്കൂറുകൾ ആയി നടക്കാൻ തുടങ്ങീട്ട്. ഞങ്ങൾ മാത്രം ആണ് ആ വനത്തിനകത്തു ഉള്ളത്. വഴി ചോദിക്കാൻ പോലും ആരെയും കാണുന്നില്ല.
വെള്ളത്തിന്റെ ഹുങ്കാരവം കേട്ടുതുടങ്ങി. വലിയ മരങ്ങൾക്കിടയിലൂടെ വെള്ളച്ചാട്ടം ഒളിഞ്ഞും തെളിഞ്ഞും പ്രത്യക്ഷപ്പെട്ടു തുടങ്ങി. വെള്ളച്ചാട്ടത്തിനടുത്തെത്തിയ ഞങ്ങൾ മാത്രമേ അവിടെ ഉണ്ടായിരുന്നു ഒള്ളു. വെള്ളത്തിലേക്കിറങ്ങി കുറേനെരം വെള്ളച്ചാട്ടത്തിനടിയിൽ നിന്നു. വെള്ളത്തിൽ നിന്നു കയറി കയ്യിൽ കരുതിയിരുന്ന ഭക്ഷണവും കഴിച്ച് വെള്ളച്ചാട്ടത്തിലൂടെ താഴേക്ക് വീണ്ടും നടപ്പ് തുടങ്ങി. ശക്തിയായി ഒഴുകുന്ന വെള്ളത്തിലൂടെ വഴുക്കുന്ന പാറകളിലൂടെ വളരെ ശ്രദ്ധിച്ച് നടന്നു. കുറച്ച് താഴേക്ക് നടന്ന് പുഴയുടെ അരിക് പിടിച്ചുള്ള ഒറ്റയടി പാതയിലേക്ക് കയറി. ഇടക്കിടെ ചെറിയ വെള്ളച്ചാട്ടങ്ങളിലൂടെയാണ് പുഴയൊഴുകുന്നത്. ഇടക്കിടെ പുഴയിലോട്ടിറങ്ങിയും തിരിച്ചുകയറിയുമാണ് വഴി പോകുന്നത്.
താഴേക്കിറങ്ങും തോറും ചെറു വെള്ളച്ചാട്ടത്തിൽ കുളിക്കുന്ന സഞ്ചാരികളെ കണ്ടുതുടങ്ങി. ഏറ്റവും മുകളിലേക്കു കയറുന്നവർ ചുരുക്കം. പുഴ ചെറിയ ഗ്രാമത്തിലേക്കെത്തിയപ്പോൾ വളരെ സന്തോഷം തോന്നി വയലിനരികിലൂടെ നടന്ന് ഒരു കവുങ്ങിൻ തോട്ടം വഴത്തോട്ടം കടന്നപ്പോൾ വീടുകൾ കണ്ടു തുടങ്ങി. ഒരു ചെറിയ പെട്ടികടയും ഉണ്ട് അവിടെ യാത്ര ക്ഷീണം തീർക്കാൻ ഒരു സംഭാരം കുടിച്ചു അവിടെ കുറിച്ച് നേരം വിശ്രമിച്ചു. കുറച്ച് കഴിഞ്ഞപ്പോൾ ആർമി ഉദ്യോഗസ്ഥർ തോക്കുമായി വരുന്നുണ്ട് മാവോയിസ്റ്റ് സാന്നിധ്യം ഉണ്ടന്ന് അറിഞ്ഞു കാട്ടിൽ ചെക്കിങ് വന്നവരാണ് അവർ പടച്ചോനെ ഇത്രയും നേരം നടന്നു വന്നത് ഇത്രയും കുഴപ്പം പിടിച്ച കാട്ടിലൂടെ ആണോ?? മനോഹരമായ ഒരു കുടജാദ്രി യാത്ര ഇവിടെ അവസാനിക്കുന്നു…