വിവരണം – അനീഷ് രവി.
ഒരു യാത്രയുടെ അവസാനം മറ്റൊരു യാത്രയുടെ തുടക്കം തന്നെ ആണ്.. ധൂത് സാഗറിനു ശേഷം യാത്രയെ കുറിച്ച് കാര്യമ്മായ ചിന്തകൾ ഞങ്ങൾക്കിടയില്ലായിരുന്നു ആ ഇടക്കാണ് കുമാര പർവ്വതം എന്ന പേര് കേൾക്കാൻ ഇടയാകുന്നത്… പിന്നെ അതിനെ കുറിച്ചുള്ള അന്വേഷണം ആയി…. നെറ്റിൽ സെർച്ച് ചെയ്തപ്പോൾ പശ്ചിമഘട്ടത്തിലെ പുഷ്പഗിരി റെഞ്ചിലെ ഉയരം കൂടിയ മലനിരകളാണ് എന്ന് മനസ്സിലാക്കി… കൂടാതെ കർണ്ണാടകത്തിലെ പ്രാധാന ക്ഷേത്രങ്ങളിലൊന്നായ കുക്കി സുബ്രമണ്യ യുമായി ഇ മലകൾക്ക് അടുത്ത ബദ്ധം ഉണ്ട് താനും….
എന്നത്തെയും പോലെ ചെർപ്പുള്ളശ്ശേരിയിലെ നിള ബേക്കറിയിൽ ചൂട് ചായ ഊതി കുടിച്ച് കൊണ്ട് യാത്രയെ കുറിച്ച് വൈശാഖ് ഏട്ടനും ആയി ചർച്ച തുടങ്ങി…. ചർച്ചക്ക് അവസാനം “നമുക്ക് ഒന്നു ശ്രമിച്ചു നോക്കാം ഡാ…. നീ ഷാനു ShAnudheen Shanuനെയും ഗോദനെ Godan Tharangadവിഷ്ണൂനെ വിളിക്ക് ബാക്കി ഗ്രൂപ്പിൽ നോക്കാം”
ഇവമ്മാർ ഞങ്ങൾക്കിടയിലെ അനിയൻമ്മാരാണ്… ഒരുത്തനും കൂടി ഉണ്ട് വിധു…. ViDhu Lekha Nandanഷാനൂ ഷോപ്പിൽ നിന്നും മാറാൻ കഴിയില്ല അതിനാൽ ഉണ്ടാകില്ല എന്ന് അറിയിച്ചു…. ഗോദനും വിഷ്ണുവും റെഡി…..
എല്ലാം തീരുമാന ആയപ്പോഴും മനസ്സിൽ യാത്രയെ കുറിച്ച് വല്ലാതെ ആശങ്ക ഉണ്ടായിരുന്നു… കാരണം കുമാരപർവ്വതത്തെ കുറിച്ച് അറിഞ്ഞത് കൊണ്ട് തന്നെ ആണ് ആശങ്ക…. കൃത്യമ്മായി പറഞ്ഞാൽ ട്രക്കിങ്ങ് കുറച്ച് ബുദ്ധിമുട്ടാണ് പിന്നെ അറിഞ്ഞത് ഫുഡ് കിട്ടാൻ ബട്ടമനൈ എന്ന ഇടത്താവളം മാത്രം വെള്ളത്തിന്റെ കുറവ്… അങ്ങനെ കുറെ കാര്യങ്ങൾ പക്ഷെ ഒപ്പം ഉള്ളവർ ആവേശത്തിലായപ്പൊൾ കുമാരനെ കാണാൻ ഉള്ള കാത്തിരിപ്പായി……
ഒട്ടുമിക്ക യാത്രക്ക് മുൻപും വയനാടൻ തോമയെ വിളിക്കാറുണ്ട് ഇവിടെയും അതു ഉണ്ടായി യാത്രയുടെ വഴിത്തിരിവ് അവിടെ നിന്നാണ്… ” ഡാ എനിക്ക് ആ സ്ഥലം വലിയ പിടി ഇല്ലട്ടാ മ്മടെ താടി പോയിട്ടിണ്ട് നീ അവനെ ഒന്ന് വിളി ” തോമയിൽ നിന്ന് കാസർഗോഡ് കാരൻ സന്ദീപ് സന്ദീപ്. ചന്ദ്രൻ. എൻ.വി ലേക്ക് ഞങ്ങടെ താടിയിലേക്ക് ” അനീഷ് ബ്രോ എന്താണ്?? കുമാരപർവ്വതം ഞാൻ നിപ്പോ പോയി വന്നേ ഉള്ളു… ബട്ടർമാനെ നമ്പറും ചെക്ക് പോസ്റ്റിലെ നമ്പറും അവൻ തന്നു എന്നിട്ട് അവൻ ഒന്നുകൂടി പറഞ്ഞു റെഞ്ച് വളരെ കുറവാണ് വിളിച്ച് മനൈ ഫുഡ് ബുക്ക് ചൈയ്തോള്ളു അതേ പോലെ മാക്സിമം ഫുഡ് കയ്യിൽ കരുതിക്കോളു…
ഇപ്പോഴാണ് ഒരു ആശ്വാസം ആയത് കൃത്യമായ വിവരങ്ങൾ പഹയൻ പറഞ്ഞ് തന്നു……
അടുത്ത വിഷയം ടെന്റായിരുന്നു ഇപ്പോൾ തന്നെ ഞങ്ങൾ പത്ത് പേർ ഉണ്ട്….. എന്ത് ചെയ്യും വാങ്ങിക്കുക പോസിബിൾ അല്ലാത്തതിനാൽ ഒരു അന്വേഷണം നടത്തി ഒരു യാത്ര നടത്താൻ എളുപ്പാണെന്നും പക്ഷെ അതിന്റെ മുൻപുള്ള ഒരുക്കങ്ങൾ കഠിനമാണെന്നും പഠിച്ച ദിനങ്ങൾ അങ്ങനെ ആ ഉത്തരവാദിത്വം ജി ജോ എറ്റെടുത്തു… അതിനിടക്ക് ഗോദന്റെ ലീവ് പ്രശനം വന്നതിനാൽ അവൻ ട്രൈനിൽ വന്ന് കുക്കി എത്തിക്കോളാം എന്ന് പറഞ്ഞു….
ഇത്രയും ആമുഖമ്മായി പറയേണ്ടി വന്നത് ഇത് ഞങ്ങൾ നടത്തിയ ഒരു വലിയ യാത്ര ആയത് കൊണ്ടാണ്…കാരണം അത്രക്ക് ഒരുക്കങ്ങൾ വേണ്ടിവന്നിരുന്നു ഇ യാത്രക്ക്… കാരണം ഞങ്ങളിൽ ഒരാൾ പോലും അവിടെ മുൻപ് പോയിട്ടില്ല ആകെ ഉള്ളത് കേട്ടും വായിച്ചും ഉള്ള അറിവ്…. ആകെ ഉള്ളത് രാത്രിക്ക് ഉള്ള ഫുഡ് വിളിച്ചു പറഞ്ഞു എന്ന് മാത്രം……
യാത്രയുടെ തുടക്കം…….ഇനി ഞാൻ എഴുതുകയല്ല പറയുകയാണ്…. കാരണം ഇ യാത്ര അത്ര അനുഭവം നൽകിയതാണ്. ചെർപ്പുളശ്ശേരിയിൽ നിന്ന് രണ്ട് കാറുകളായി ഞങ്ങൾ യാത്ര തുടങ്ങി.. കാറൽമണ്ണയിൽ നിന്ന് വിഷ്ണുവിനേയും കൂട്ടി യാത്ര … പിന്നിലെ വണ്ടിയിൽ ജിജോയും ജയേട്ടനും ടീം ഉണ്ട്….. വിഷ്ണുവിനോടും വിധുവിനോടും ഉറങ്ങിക്കോളാൻ പറഞ്ഞു കാരണം അവരും വണ്ടി ഓടിക്കേണ്ടവരാണ്… എനിക്ക് മാത്രം ഉറക്കം ഇല്ല വഴി പറഞ്ഞ് കൊടുക്കാൻ മുന്നിൽ വേണം, ഓവറാക്കുന്നില്ല ഡ്രൈവിങ്ങ് അറിയത്തവന്റെ രോദനം ആയി കൂട്ടിയാൽ മതി……. ഞങ്ങൾ വയനാട് വഴി ആണ് പോകുന്നത്……. ഞാനും വൈശാഖ് ഏട്ടനും തളളി മറിച്ച് പോകുകയാണ് വയനാട് ചുരം കഴിഞ്ഞ് ഞങ്ങൾ നിർത്തി ഒന്നുറങ്ങിയിട്ടാകാം യാത്ര എന്ന് തീരുമാനിച്ചു……..
ഇനി പുലർച്ചേ യാത്ര തുടങ്ങാം……… ഒന്നുറങ്ങി എണീറ്റത് മഞ്ഞണിഞ്ഞ വയനാടൻ പുലരിയിലാണ് നല്ല ഒരു കട്ടൻ അടിച്ച് യാത്ര തുടങ്ങി എന്റെ ഓർമ്മ ശരിയാണെങ്കിൽ ഞങ്ങൾ പോയത് കുട്ട കാട്ടിക്കുളം വഴി ആയിരുന്നു…… ഗൂഗിൾ അമ്മായി പറഞ്ഞതനുസരിച്ച് ഞങ്ങൾക്ക് ഇനിയും ഒരുപാട് പോകാൻ ഉണ്ട്……..
ഇപ്പോൾ യാത്ര ചെയുന്നത് കന്നഡ മണ്ണിലൂടെ ആണ് ഗൂഗിൾ പറഞ്ഞ ഊടുവഴികളിലൂടെ ഒരു അന്തം ഇല്ലാതെ ഞങ്ങൾ പോകുകയായിരുരുന്നു ഒരു വലിയ ടൗൺ എത്തിയപ്പോൾ ഒരു വലിയ കടയിൽ നിന്ന് സാധനം വാങ്ങാൻ കയറി….. കന്നഡ ഒരുത്തനും അറിയില്ല ഞങ്ങടെ പരിങ്ങലും വണ്ടി നമ്പറും കണ്ടിട്ടാകണം കടയിൽ നിന്ന് തനി കണ്ണൂർ ശൈലിയിൽ ” ങ്ങള് ഏട്ന്നാ ?” ആഹാ കാക്കു മലയാളി ആണോ……. പിന്നെ ചോദ്യയി പറച്ചിലായി……. ഒരു തലശ്ശേരിക്കാരൻ പത്തിരുപത് വർഷം മുൻപ് വന്നതാണ് പക്ഷെ പുള്ളിക്കും കുമാരപർവ്വതത്തെ അറിയില്ല പക്ഷെ കുക്കി ക്ഷേത്രം അറിയാം…………
വഴി ചോദിക്കാൻ ബെസ്റ്റ് ആള് ഞങ്ങടെ മനുവേട്ടനാണ് ആള്ക്ക് ഭാഷ ഒരു പ്രശനല്ല അല്ലേ വൈശാഖ് ഏട്ടാ? കഴിക്കാൻ ഉള്ളതെല്ലാം പാക്ക് ചെയ്ത് യാത്ര തുടങ്ങി വെയിൽ ഉച്ചിയിലെത്തിരിക്കുന്നു യാത്ര എങ്ങും എത്തിയിട്ടില്ല വഴിയിലെ മലയാള ബോർഡിൽ കണ്ണുടക്കി നമ്മുടെ ദേശീയ ഭക്ഷണം തന്നെ അകത്താക്കി……. നല്ല ഫുഡ് മിതമ്മായ നിരക്ക് ഇനിയും രണ്ട് മണിക്കൂർ ഇണ്ട് കുക്കി എത്താൻ……. കന്നഡ ചുടും മോശല്ലാട്ടോ……….. കുറേ കൂടി കഴിഞ്ഞപ്പോൾ കുക്കി ക്ഷേത്രത്തിലേക്ക് ഉള്ള ബോർഡ് കണ്ടു ഞങ്ങൾക്കു മുന്നിൽ അതാ കണ്ണൂരിൽ നിന്നുള്ള നമ്മുടെ കൊമ്പൻ പോകുന്നു ആനവണ്ടി…… അവനെയും മറികടന്ന് ഞങ്ങൾ പോയി അവസാനം കുക്കിയിലെത്തി നല്ല തിരക്ക് അയ്യപ്പൻമ്മാരുടെ തിരക്കാണ് മാലയിട്ട് ശബരിമലക്ക് പോകുന്നവർ ഞങ്ങൾ കുളിക്കാൻ പോയിടത് ചെറിയൊരു കശ പിശ കുളിക്കാൻ പത്ത് രൂപ ഉള്ളിടത്ത് 20 രൂപ വാങ്ങിയപ്പോൾ അവന്റെ പിത്യക്കളെ സ്മരിച്ചു കൊണ്ട് പുറത്തിറങ്ങി
കുക്കി അമ്പലത്തിനു പിന്നിലായി ഒരു മല മഞ്ഞിൽ പുതച്ചു നിക്കുന്നുണ്ടായിരുന്നു ഇതു കണ്ടതും അഗസ്ത്യകൂടം ഒക്കെ കയറി വന്ന ജയേട്ടന്റെ ചോദ്യം ” അല്ല ഡാ ഇ മല കയറാനാണൊ നമ്മള് ഇത്ര ദൂരം വന്നത്?? ആ വോ തമ്പുരാനറിയാം ജയേട്ടാ……….. ഗോദൻ കൂടി എത്തിച്ചേർന്നു………… ഞാൻ താടിയെ വിളിച്ചു അവൻ കളി കാണാൻ കൊച്ചിയിലാണ് അവൻ പറഞ്ഞതനുസരിച്ച് അമ്പലത്തിന്റെ മുന്നിൽ നിന്നും വലതുവശത്തിലൂടെ ഒരു മൂന്ന് കി.മി പോയി, ഞങ്ങൾക്ക് ട്രക്കിങ്ങിന്റെ വഴി വളരെ കൃതമ്മായി അവൻ പറഞ്ഞു തന്നു .
ഇപ്പോൾ സമയം ഏകദേശം 2 മണി കഴിഞ്ഞിരുന്നു…. യാത്രയുടെ തുടക്കം തൊട്ട് ഓരോ പ്രതിബന്ധങ്ങളെ തരണം ചെയ്താണ് ഞങ്ങൾ ഇവിടം വരെ എത്തിയത് കയറാൻ നേരത്ത് അതാ ടെന്റിന്റെ രൂപത്തിൽ വീണ്ടും അവൻ ഞങ്ങൾക്ക് മുന്നിൽ………. ജിജൊ കൊണ്ടു വന്നിരിക്കുന്നത് ഒരു വലിയ ടെന്റ് ആണ് ഏകദേശം പത്ത് പതിനഞ്ച് പേർക്ക് ഒപ്പം കിടക്കാം പോരത്തതിനു പത്ത് കിലോ മുകളിൽ ഭാരം ഉണ്ട് ടെന്റില്ലാതെ മല കയറാനും പറ്റില്ല…… വണ്ടി ഒതുക്കി ഇട്ട് ടെന്റ് മടക്കി കെട്ടി വൈശാഖ് ഏട്ടൻ പിടിച്ചു ആള് ടെ ബാഗ് ഞാൻ പിടിച്ചു. യാത്രകൾ പരസ്പര സഹകരണത്തിന്റെയും കരുതലിന്റെതും ആകണം…. ഞാഞ്ഞും നീയും ഇല്ല അവിടെ നമ്മൾ മാത്രം.
ഒരു ചെറിയ ഗേറ്റ് കടന്ന് ട്രെക്കിങ് തുടങ്ങി കാട്ടിലൂടെ ഒരു ഒറ്റയടി പാത കിളികളുടെ ചിലച്ചിൽ കളിയും ചിരിയുമ്മായി ഞങ്ങൾ നടന്നു നീങ്ങി. ഏകദേശം രണ്ട് കി.മി കഴിഞ്ഞതും യാത്രയുടെ മട്ട് മാറി വലിയ മരത്തിന്റെ വേരുകൾക്കിടയിലൂടെ കുത്തനെ ഉള്ള കയറ്റം. കളിയും ചിരിയും മാറി കിതപ്പിന്റെ സീൽക്കാരം തുടങ്ങി വെള്ളത്തിന്റെ അളവ് താഴ്ന്ന് തുടങ്ങി ടെന്റിന്റെ ഭാണ്ഡവും രണ്ട് ബാഗുമ്മായി ഞാഞ്ഞും വൈശാഖ് ഏട്ടനും ഏറ്റവും അവസാനം ആണ്. മറ്റുള്ളവർ കയറി. കയറ്റം അല്ലാതെ ഒന്നും ഇല്ല. ഒരു പരന്ന പ്രതലം കാണാൻ ഇല്ല. വൻമരങ്ങൾ ഇടതൂർന്നതിനാൽ ആകാശ കാഴ്ച്ച തന്നെ ബുദ്ധിമുട്ടാണ്. ഇനിയും താണ്ടാനുള്ള ദൂരത്തെ കുറിച്ചറിയാൻ ആരും ആ വഴിക്ക് കാണുന്നില്ല ………..
എല്ലാവരും കിതപ്പ് മാറ്റാൻ ഇരുന്നു വെള്ളം മിട് മിടാന്ന് കുടിക്കുന്നതിനിടയിൽ ജയേട്ടൻ പറഞ്ഞു ” അനിയെ പറഞ്ഞത് തിരിച്ചെടുത്തു ഇത് ഒരു ഒന്നഒന്നര മെതലാണ് ട്ടോ ” സമയം കളയാനില്ല കയറി തുടങ്ങി തന്റെ തടിയും വച്ച് വിധു കയറിപ്പോക്കുന്നതു കണ്ടപ്പോൾ ആണ് യാത്രകൾ മനുഷ്യനു നൽകുന്ന ഊർജ്ജം മനസ്സിലാക്കുക……. കയറ്റം അവസാനിക്കുന്നത് കാണുന്നില്ല ,ഒരു കാര്യം മനസ്സിലായി ഇ കയറുന്ന മലയുടെ നിറുകയിൽ എത്താതെ ഒരു പരന്ന പ്രതലം കണിപോലും കാണില്ല …….. അതാ ഞങ്ങൾക്ക് എതിരെ മൂന്ന് പേർ വരുന്നു ഇ യാത്രയിൽ കണ്ടുമുട്ടുന്ന ആദ്യ യാത്രികർ ഭാഷ വശം ഇലെങ്കിലും കിതപ്പിൽ അവരോട് ബട്ടർമണെ എന്ന് ചോദിച്ചു കന്നഡത്തിൽ ഇനിയും പോകാൻ ഉണ്ട് എന്നാണ് പറഞ്ഞത് എന്നു മലയാളത്തിൽ മനസ്സിലായി……………. ഒടുക്കത്തെ കയറ്റം തന്നെ ആയിരുന്നു .
പ്രകൃതിയുടെ ഭാവം മാറി തുടങ്ങി ഞങ്ങൾ ഏകദേശം മലയുടെ മുകളിൽ എത്തിയിരുന്നു പടിഞ്ഞാറ് സൂര്യൻ വിശ്രമിക്കാനുള്ള തയ്യാറെടുപ്പിലാണ്. അന്തി ചോത്തു. ഇപ്പാളും മുന്നിൽ ഒറ്റയടി പാതമാത്രം കയറ്റം എതാണ്ട് അവസാനിച്ചു ബട്ടർ മനൈ എത്താറായി എന്നു തോന്നി തുടങ്ങി സുര്യൻ അസ്തമിച്ചു മലയുടെ ഉച്ചിയിലെത്തി ഇനി ഒരു ആശ്വാസമുളളത് മുന്നിൽ പുൽമേട് ആണ് അത് നടക്കാൻ അയാസം ഉണ്ടാക്കും ഇരുൾ പരക്കാനായി തുടങ്ങി………..
ഞാൻ ആദ്യമെ പറഞ്ഞല്ലൊ ഞാൻ എന്ന യാത്രികന് അല്ല ഞങ്ങൾക്ക് ഒരു പാട് അനുഭവങ്ങൾ തന്ന യാത്ര ആണ് എന്ന്.. യാത്രയിലെ അടുത്ത പ്രതിബന്ധം സംഭവിച്ചു കുത്തനെ ഉള്ള കയറ്റം വിധുവിന്റെ കാലിലെ മസിലിനെ കാര്യമ്മായി ബാധിച്ചു. അവൻ വേദന കൊണ്ട് പാറയിൽ കിടന്നു. അവനോട് വിശ്രമിക്കാൻ പറഞ്ഞ് മസിൽ ഒന്നു റിലാക്സ്സ് ആയി നടക്കാം എന്ന് കരുതി. ഇരുൾ പരക്കാൻ തുടങ്ങി. സ്ഥലത്തെ കുറിച്ച് ഒരു ബോധവും ഇല്ല. ടീമിനെ രണ്ടാക്കാൻ തീരുമാനിച്ചു ജിജോയും ഗോദനും വിഷ്ണുവും മറ്റ് രണ്ട് പേരോടും പൊക്കോളാൻ പറഞ്ഞു. ടെന്റ് അവർക്ക് കൈമാറി ജയേട്ടനും ശ്രീ ഏട്ടനും ഞങ്ങൾക്ക് ഒപ്പം നിന്നു. മനസ്സില്ലാ മനസ്സോടെ ഗോദനും ടീം കയറിപ്പോയി. കൈയ്യിലുള്ള ടവ്വൽ കാലിൽ കെട്ടി വിധു പതുക്കെ നടക്കാൻ തുടങ്ങി. ഒരോ അടിയും പേടിച്ചായിരുന്നു പാവം വെച്ചിരുന്നത്. ഇരുട്ട് വഴിയെ മറക്കാൻ ഇനി കുറച്ച് സമയം മാത്രം. ഒരു പക്ഷെ ഞങ്ങൾക്ക് ഒപ്പം ശ്രീ ഏട്ടൻ ആദ്യം ആയത് കൊണ്ടാവാം നേരം ഇരുട്ടിയപ്പോൾ മുഖം ആകെ മാറിയിരുന്നു. ഉരുളൻകല്ലുകൾ നിറഞ്ഞ വഴി വിധുവിനെ തളർത്തിയിരുന്നു.
കുമാരൻ അടുത്ത വെല്ലുവിളി ഉയർത്തി അടുത്ത കലിൽ മസിൽ പിടിച്ച് വിധു നിലത്ത് ഇരുന്നു… മുൻപ് ഇടത് കാലിൽ പരിക്ക് ഏറ്റപ്പോൾ അവൻ കുടുതൽ ബലം വലതു കാലിനു നൽകി. ഇപ്പോൾ അതും പണി തന്നിരിക്കാണ്. നേരം ഇരുട്ടി. ഇനി എന്തു ചെയ്യും എന്ന് അറിയില്ല. ഇ സമയത്ത് ശ്രീ ഏട്ടൻ വല്ലാതെ അസ്യസ്ഥനായിരുരുന്നു. അദ്ദേഹത്തെ കുറ്റം പറയാനാകില്ല. അറിയാത്ത സ്ഥലത്ത് ഒരു മലമുകളിൽ യാത്ര, എങ്ങുമെത്താതെ ഇരുട്ടിൽ തപ്പി നടക്കുന്നു. പോരത്തതിനു ഒപ്പം ഉള്ള ഒരുത്തൻ വീണിരിക്കുന്നു. കാര്യങ്ങൾ മനസ്സിലാക്കിയ ഞാഞ്ഞും വൈശാഖ് ഏട്ടനും ജയേട്ടനോടും ശ്രീ ഏട്ടനോടും പൊക്കോളാൻ പറഞ്ഞു. ഞങ്ങൾ പതിയെ വന്നോളാം .പക്ഷെ എന്ത് പറഞ്ഞിട്ടും അവർ സമ്മതിച്ചില്ല അവസാനം ഞങ്ങടെ പിടിവാശിക്ക് മുന്നിൽ അവർ തോറ്റു അവർ രണ്ടു പേരും പോയി… വിധു ന്റെ വേദന കുടി വരുകയാണ്..
അവനെ അടുത്തുള്ള ചെറിയ പാറയിൽ ഇരുത്തി .അവൻ വേദന കടിച്ചമർത്തുന്നത് നോക്കി നിൽക്കാനാകുന്നില്ല. ഞങ്ങൾക്ക് ചുറ്റും കുരാ കൂരി ഇരുട്ട് ആഞ്ഞു വീശുന്ന കാറ്റിൽ ഒണക്ക പുല്ലുകൾ ചൂളം മീട്ടുന്നത് മാത്രം കേൾക്കാം… മനസ്സിൽ അപ്പോൾ അനിയൻ ചെക്കനെ സേഫ് ആക്കണം എന്ന് മാത്രമെ ഉണ്ടായിരുന്നുള്ളു. അവനോട് വിശ്രമിക്കാൻ പറഞ്ഞ് ഞാൻ വൈശാഖ് ഏട്ടനെ നോക്കി ” ഏട്ടാ ഇ രാത്രി നമുക്കിവിടെ കഴിച്ചു കുട്ടാം നാളെ രാവിലെ നമുക്ക് തിരിച്ചിറങ്ങാം അവര് കയറി വരട്ടേ ” എനിക്ക് ഇതിനു മറുപടി തന്നത് വിധു ആയിരുന്നു” അനിഷ് ഏട്ടാ നമ്മള് കാണാൻ വന്നാൽ കണ്ടിട്ടും കയറാൻ വന്നാൽ കയറീട്ടേ പോവൂ ആരു വന്നാലും പോയലും ഞാൻ ഇതു കയറീട്ടെ ഉള്ളു….. അവന്റെ ശരീരം മാത്രമേ തളർന്നിട്ടുള്ളു മനസ്സിനെ തളർത്താൻ കഴിഞ്ഞിട്ടില്ല.” കര്യം ഞങ്ങടെ ഒക്കെ അനിയനാണെങ്കിലും ചില നിലപാടുകളിൽ അവൻ ഞങ്ങൾക്ക് കാരണവർ തന്നെ ആണ്. ആ സമയം ഞങ്ങൾ ഒന്ന് തീരുമാനിച്ചു സമയം എടുത്താലും കയറുക തന്നെ.
മാനത്ത് അമ്പിളി മാമാൻ ഒരു തേങ്ങാപ്പൂളു പോലെ കാണുന്നുണ്ട്. നക്ഷത്രങ്ങളും നന്നേ കുറവാണ് ഇരുട്ടിന്റ ഭയം ഒരു കരിമ്പടം പോലെ മനസിനെ മൂടാൻ തുടങ്ങിയിരിക്കുന്നു വൈശാഖ് ഏട്ടൻ ഒപ്പം ഉള്ളത് മാത്രമാണ് ഒരു ബലം . മുന്നേപ്പോയവർ സുരക്ഷിതരാകണേ എന്ന ചിന്ത മാത്രമ്മേ അപ്പോൾ ഉണ്ടായിരുന്നുള്ളു…. വിളിക്കാൻ റൈഞ്ച് കിട്ടുന്നില്ല….. വിധു നടക്കാം എന്നു പറഞ്ഞു പക്ഷെ കാലിൽ എന്തെങ്കിലും കെട്ടണം എന്ത് കെട്ടും?? ഒന്നും നോക്കിയില്ല ഞാൻ ഷൂ ന്റെ ലെയ്സ് ഊരി അവന്റെ കാൽമുട്ടിനു താഴെ കെട്ടി… പതുക്കെ അവനെയും പിടിച്ച് ഞങ്ങൾ മല കയറാൻ തുടങ്ങി ഒരു അന്തം ഇല്ലാത്ത യാത്ര, മുന്നിൽ കാണുന്ന വഴിയിലൂടെ പതുക്കെ നടന്നു… ചുറ്റുള്ളതൊന്നും നോക്കാനാകുന്നില്ല വഴിമാത്രമ്മായി ശ്രദ്.. ഒരു മൊട്ട കുന്നിനു മുകളിൽ ഒരു വെളിച്ചം തേടി ഞങ്ങൾനടന്നു…….
മുന്നിൽ നിന്നും വൈശാഖേ എന്ന വിളി, ജയേട്ടനാണ് എങ്ങോട്ട് നടക്കണം എന്നറിയാതെ ഞങ്ങളെ കാത്ത് വഴിയിൽ നിൽക്കായിരുന്നു… അവർക്ക് ഇവിടെ എവിടെങ്കിലും ടെന്റടിക്കായിരുന്നു എന്നു ശ്രീ ഏട്ടൻ പിറുപിറുക്കുന്നുണ്ടായിരുന്നു .. രാത്രിയിൽ ഒറ്റപ്പെട്ടതിന്റെ അമർഷം ആ വാക്കിൽ നിഴലിച്ചിരുന്നു… കുറച്ച് കൂടി മുന്നോട്ട് നീങ്ങി മല ചെരിവിലൂടെ യാത്ര അപകടം തന്നെ ആണ് ഇ രാത്രിയിൽ.
അതേ ദൂരെ നിന്നും ആകാശത്തേക്ക് ടോർച്ചുകൾ മിന്നുന്നു തിരിച്ചു ഞങ്ങളും ടോർച്ചു അടിച്ചു കാണിച്ചു. ഒരു ചെറിയ കുന്നിൻ മുകളിൽ നിന്നാണ് വെളിച്ചം വരുന്നത് … ആ കുന്നിൻ ചെരിവിന്റെ നിശബ്ദതയെ മുറിച്ചു കൊണ്ട് ഗോദന്റെ തനി വള്ളുവനാടൻ ഒരു കൂയ്…… കേട്ടു ” അനീഷേട്ടോ…. കൂയ് ………തിരിച്ച് നാടൻ ശൈലിയിൽ മറു കൂവലും നൽകി. മനസ്സ് ഒന്നു തണുത്തു കലുകൾക്ക് വേഗത കൂടി… എത്രയും വേഗം അവരിൽ എത്താനുള്ള തിടുക്കമ്മായിരുന്നു ……….
അവരിൽ എത്താനുള്ള ആവേശം കൊണ്ടായിരിക്കണം നടന്ന് എത്തുന്നില്ല…. മലയുടെ ചെരിവ് തഴെ അരണ്ട വെളിച്ചത്തിൽ ഒരു വീട് കണ്ടു. ഞങടെ നാടൻ ഭാഷയിൽ പറഞ്ഞാൽ ഒരു പെര… ആ മൺ വഴി ഒരു കുന്നിൻ മുകളിൽ അവസാനിച്ചിരിക്കുന്നു ഗോദൻ ഓടി വന്ന് ” തൊരടീ ള് ഒന്നു പേടിപ്പിച്ചു ട്ടോ…..” ഒരു കുന്നിൽ മുകളിൽ മനോഹമ്മായി ടെന്റടിച്ചിരിക്കുന്നു. വിധു നെ കിടത്തി
ടെന്റിനു പുറത്ത് കട്ട മഞ്ഞ് ഒഴുകുന്നു നല്ല കാറ്റും……
സുരക്ഷിതരായി എന്ന് തോന്നി:. പക്ഷെ ആ രാത്രിയിൽ ഞങ്ങൾക്ക് വെല്ലുവിളി ആയി തിളങ്ങുന്ന കണ്ണുകൾ ഞങ്ങൾക്ക് ചുറ്റും പതുങ്ങി ഇരുപ്പുണ്ടായിരുന്നു….. ബട്ടർമനെ കുറിച്ചും ,മറക്കാനാകാത്ത രാത്രിയെയും., ട്രക്കിന്റെ അനുഭവം അടുത്ത ഭാഗത്തിൽ പങ്കുവക്കാം……. അവസാനിച്ചിട്ടില്ല യാത്ര തുടങ്ങീട്ടേ ഉള്ളു…..