വിവരണം – Chandu R Prasanna.
ഞങ്ങളുടെ ദീർഘകാല സ്വപ്നമായിരുന്നു ഒരു ലഡാക്ക് ബൈക്ക് യാത്ര … ഞങ്ങൾ എന്ന് പറഞ്ഞാൽ ഞാനും എന്റെ പ്രിയ സഖിയും … യാത്രകൾ കുറെ പോയിട്ടുണ്ടെങ്കിലും ലഡാക്ക് എന്ന സ്വപ്ന ഭൂമിയിലേക്ക് എത്താൻ കഴിഞ്ഞത് കഴിഞ്ഞ 27 ഓഗസ്റ്റ് 2018 നാണ്. തിരുവനന്തപുരത്തു നിന്നു യാത്ര ആരംഭിച്ചു. തിരുവനന്തപുരത്ത് നിന്നു ലുധിയാന വരെ ട്രെയിൻ യാത്ര, അവിടെ നിന്നും ചണ്ഡിഗഡ് വരെ psrtc ബസിലെത്തി (420rs ). ചണ്ഡിഗഡ് നിന്നു ഞങ്ങൾ ഒരു റോയൽ എൻഫീൽഡ് 500 സ്റ്റാന്റേർഡ് റെന്റിന് എടുത്തു. അവിടെ നിന്നും ഞങ്ങൾ 11 am തിരിച്ചു വൈകുന്നേരം ഏകദേശം 4 മണി ആയപ്പോ മണ്ടി എത്തി. അവിടന്ന് ചായ കുടിച്ചു പിന്നെ മണാലി ലേക്ക് ഉള്ള യാത്ര തുടങ്ങി 11 pm മണിയോടെ മണാലി എത്തി, അവിടെ റൂം എടുത്തു.
ഡേ 4- മണാലി ലോക്കൽ സിഘ്റ്റ് സീലിങ്, ഹിഡിംബ ടെംപിൾ, കാടിനുളളിലെ ആ ക്ഷേത്രം കാണാൻ വളരെ ഭംഗി ഉണ്ടായിരുന്നു. അവിടെ കശ്മീരിൽ ഡ്രസ്സ് അണിഞ്ഞു വളരെ ഫോട്ടോസ് എടുത്തു (100rs). അവിടെ നിന്നു സോളാങ് വാലി വെള്ളച്ചാട്ടം കാണാൻ പോയി, ആപ്പിൾ തോട്ടത്തിന്റെ ഇടയിൽ കൂടെ ആയിരുന്നു യാത്ര. മനസിനും കണ്ണിനും കുളിർമ പകർന്നു തരുന്ന ഒരു യാത്രയായിരുന്നു ഇത് അവിടെ നിന്നു വിശിഷ്ട ക്ഷേത്രവും കണ്ടു, വൈകുന്നേരം നമ്മൾ മണാലി ലോക്കൽ മാർകെറ്റിൽ ഷോപ്പിംഗ് ചെയ്തു, അവിടെ നിന്നു റോട്ടങ് പാസ്സ് പോകാൻ പെർമിറ്റ് അപ്ലൈ ചെയ്തു (60rs).
ഡേ 5-(115 km ) രാവിലെ 7 മണിക്ക് യാത്ര ആരംഭിച്ചു, നല്ല മഴയും, മഞ്ഞും ഉണ്ടായിരുന്നു, കഷ്ടപ്പാട് നിറഞ്ഞ യാത്ര ആയിരുന്നു, രാവിലെ 11 മണിയോടെ റോട്ടങ് കടന്നു, വൈകുനേരം കെല്ലോങ് എത്തി അവിടെ ടെന്റ് എടുത്തു താമസിച്ചു (800/day).ഡേ 6-(114km)-രാവിലേ ബ്രേക്ഫാസ്റ് കഴിഞ്ഞു യാത്ര തുടങ്ങി മഞ്ഞ് മൂടിയ ഹിമപർവതങ്ങൾ കാണാൻ അതിമനോഹരം ആയിരുന്നു അവിടെ വച്ചു നാട്ടിൽ നിന്നൊള്ള കുറച്ചു റൈഡേഴ്‌സ് എന്നെ കണ്ടുമുട്ടി, രാത്രി പങ് ൽ താമസിച്ചു. ഡേ 7-(117km)- പങ് ടു ലെഹ് യാത്ര തുടഗി.. യാത്രയിൽ ദൂരെ ദൂരെ മഞ്ഞ് പർവതങ്ങൾ കണ്ടു.. ഈ യാത്ര ഒട്ടും ക്ഷീണം തോന്നിയതേ ഇല്ല രാത്രി 10. 30 ലെഹ് എത്തി. Bazaar enu അടുത്ത് റൂം ഇതിൽ 1200/day.
ഡേ 8- പാന്ഗോങ് ലക്ക്, നുബ്ര വാലി പോകാൻ ഉള്ള പെർമിറ്റ് അപേക്ഷിച്ചു (560/person),പിന്നെ അവിടെ നിന്നു മാഗ്നെറ്റിക് ഹിൽ, പത്തര സാഹിബ് ഗുരുദ്വാര, ശാന്തി സ്തൂപം, ഹാൾ ഓഫ് ഫംമേ, എല്ലാടത്തും ബുദ്ധ ക്ഷേത്രം, മന്ത്രജഭം ആയിരുന്നു. ഡേ 9-(222km) പാന്ഗോങ് ലക്ക് എളോട് യാത്ര തുടഗി, ഏകദേശം 12 മണിയോടെ ഞങ്ങൾ ചങ്ങല പാസ്സ് എത്തി (സെക്കന്റ് ഹൈയ്സ്റ് മോട്ടറാബ്ലെ റോഡ് ) .. ഒരു 120 km ഓഫ്‌റോഡ് എക്സ്പീരിയൻസ്, കുറച്ചു അരുവികൾ കടന്നു വൈകുന്നേരം 6 മണിയോടെ പാന്ഗോങ് ലക്ക് ethi.. പകുതി ഇന്ത്യ യിലും പകുതി ചൈന എലും പടർന്നു കിടന്നുന്ന വിശാലമായ തടാകം, 3 ഇഡിയറ്റ്സ് സിനിമയിൽ കാണികുന്നു മനോഹരമായ തടാകം, അവിടെ ഞങ്ങൾ ടെന്റ് അടിച്ചു കിടന്ന്, രാത്രി അതിമനോഹരമായ കാഴ്ച,, ആകാശത്തു നക്ഷത്രം നിറഞ്ഞു നില്കുന്നു, അതിമനോഹരം.
ഡേ 10-(270km)- രാവിലെ കവ ടീ കുടിച്ചു ഫേമസ് 3 idiot പോയിന്റിൽ പോയി, അത് കുറേ അറിവുകൾ തന്നു ഞങ്ങൾ വീണ്ടും യാത്ര തുടങ്ങി വളരെ ദുർഘടം പിടിച്ച വഴികൾ ആയിരുന്നു ആ മേ കലകൾ 2 ക്യാൻ നിറച്ചു പെട്രോൾ വാങ്ങി ബ്ലാക്ക് el (140/ltr),100 ഓളം km വഴിയിൽ ഒരു മനുഷ്യനെ കണ്ടില്ല, വഴി മുഴുവൻ മഴ ആയിരുന്നു, അവസാനം വൈകുന്നേരം ആയപ്പോൾ സൈഡ് el ozukuna പുഴ കവിഞ്ഞു ഒഴുക്കൻ തുടഗി, രാത്രി 8 മണിയോടെ നുബ്ര വാലി എത്തി.
ഡേ 11-(160km) രാവിലെ കോൾഡ് ടെസേര്റ്റ് el പോയി, സൺ സെറ്റ് കണ്ടു, അവിടെ ഡബിൾ ഹ്മ്പ് കാമേഴ്‌സ് കണ്ടു, അതിലെ യാത്ര ഒരു അനുഭവം ആയിരുന്നു. അത് ലെഹ് യും മംഗോളിയ മാത്രം കാണപെടുന്നതാണ്, രാവിലെ 10.30 ഓടെ ഡിസ്കിറ് മൊണാസ്ട്രിസ് കണ്ടു പിന്നെ കൽഡുർഗ്ല പാസ്സെലോട്ട് യാത്ര തിരിച്ചു, പോകുന്തോറും തണുപ്പ് കൂടി കൂടി വന്നു, സ്നോഡ വീഴാൻ തുടഗി. കൽഡുഗ്ല എത്തി ലോകത്തിലെ ഏറ്റുവം ഉയരം കൂടിയ റോഡ്, സന്തോഷം അടക്കാൻ ആയില്ല, അവിടെ നിന്നു ഞങ്ങൾ കു റേ ഫോട്ടോ എടുത്തു, മഞ്ഞ് മുട്ടോളം വന്നു കഴിഞ്ഞു, ബൈക്ക് സ്കിഡ് ചെയ്യാൻ തുടങ്ങി .. രണ്ടു പ്രാവിശ്യം വീണു.. പിന്നെ ഞങ്ങൾ അവിടെ നിന്ന് ഇറങ്ങാൻ തുടങ്ങി 8 മണിയോടെ ലെഹ് എത്തി, അവിടെ എത്തിയപ്പോഴേ ഞങ്ങളുടെ ശരീരം ക്ഷീണിച്ചു കഴിഞ്ഞു, പെട്ടന് ഉണ്ടായ കാലാവസ്ഥാ മാറ്റം വളരെ ബുദ്ധിമുട്ടി. ലെഹ് el റൂം എടുത്തു
ഡേ 12-ഞങ്ങൾ രാവിലെ 11 am വരെ റസ്റ്റ് എടുത്തു പിന്നെ റാഞ്ചോ സ്കൂൾ, പോയി പിന്നെ അവിടെ ലോക്കൽ ഷോപ്പിംഗ് ചെയ്തു, മട്ടൺ തന്തൂരി ഭയങ്കര രുചികരമായിരുന്നു, ഡേ 13- കാർഗിൽ ലൊട് തിരിച്ചു. വഴിയിൽ കാർഗിൽ വാർ മെമ്മോറിയൽ, ലാമയു ടെംപിൾ കണ്ടു, അവിടെ രാത്രി താമസം ആക്കി, 1200/day. ഡേ 14-(202km) കാർഗിൽ നിന്നു srinagar റോഡ് ചെറുണ്ടായികൊണ്ട് ഇരിന്നു, സോജിലാ പാസ്സ്, ചെമ്മരിയാടിൻക്കൂട്ടം കണ്ടു . അവസാനം രാത്രി 9pm ശ്രീനഗർ എത്തി, dal lake അടുത്ത് താമസിച്ചു.
ഡേ 15- ഡള്ളാകെ പോയി (1200rs)ശങ്കരാചാര്യ ടെംപിൾ, ഹസ്‌റത് നിസാമുദീൻ ദർഗ, ഷാലിമാർ ഗാർഡൻ, മുഗൾ, ച്ഛസ്മ ശെരി, ഗാർഡൻസ് കണ്ടു, അവിടെന്നു കാശ്മീരി മട്ടൺ ബിരിയാണി, നാമകീൻ ചായ, ആൻഡ് വാസ്‌വേ പുലാവ് കഴിച്ചു. ഡേ 16-നമ്മൾ ഗുൽമാർഗ്, സന്മാര്ഗ അവിടെ കേബിൾ cab എടുത്തു റാസ് മൂവി ലൊക്കേഷൻ കണ്ടു. ഡേ 17-നമ്മൾ ജമ്മു ലൊട് തിരിച്ചു.. വസീഹിൽ മിൽറ്റന്റ് അറ്റക്ട ഉണ്ടായിരുന്നു അതുകാരണം 12 മണിക്കൂർ ട്രാഫിക് ജാം ആയിരുന്നു അവസാനം രാത്രി ജമ്മു എത്തി.
ഡേ 18-ഞങ്ങൾ ജമ്മു നിന്നു ചണ്ഡിഗഡ് എത്തി ഞങ്ങളുടെ ബൈക്ക് തിരിച്ചു നൽകി ബസിൽ ഡൽഹി എത്തി. ഡേ 19- ഡൽഹി നിന്നു ഫ്ലൈറ്റ് ട്രിവാൻഡറും എത്തി…ജീവിതത്തിൻ ഒരിക്കലും മറക്കാനാവാത്ത യാത്ര ..