വിവരണം – സത്യ പാലക്കാട്.
മലമ്പുഴ ഡാമിന്റെ പിറക് വശത്ത് 40 കിലോ മീറ്ററുകളോളം വ്യാപിച്ച് കിടക്കുന്ന സ്ഥലങ്ങൾക്ക് ഒരുപാട് സ്ഥലപേരുകൾ ഉണ്ട് .തെക്കേ മലമ്പുഴ, എലിവാൽ, ആനക്കല്ല് അങ്ങനെ പക്ഷെ പുറം ലോകത്തേക്ക് സുപരിചതമായി എല്ലാവരും വിളിക്കുന്നത് ഒറ്റ പേരാണ് “കവ.” I personally call ‘Ladakh of kerala’. കവയെ കുറിച്ച് ചോദിക്കുന്ന സുഹൃത്തുക്കളോട് രണ്ട് കാര്യമേ പറയാറുള്ളൂ. “kava is land of Happiness and Hub of good vibes.”
തെക്കേ മലമ്പുഴയാണ് ഇവിടെ കാണുന്ന ഫോട്ടോസ്. മഴക്കാലം വന്നു വന്നില്ല എന്ന സ്ഥിതിയിലാണ് പാലക്കാട് കാലാവസ്ഥ. മുൻപത്തെ പോസ്റ്റിൽ പറഞ്ഞ പോലെ കവക്ക് പല മുഖങ്ങളാണ് പല സമയത്ത് .അതുകൊണ്ടുതന്ന വേനൽകാലത്തിന്റെ മുരടിച്ചഭംഗിയൊക്കെ മാറി തളിർക്കാണ് തുടങ്ങിയിരിക്കുന്നു. മഴക്കാലം വന്നു കഴിഞ്ഞാൽ കാര്യങ്ങൾ ഒക്കെ മാറും. ഡാം നിറയും കാഴ്ചകളുടെ ഭംഗി കൂടുമെങ്കിലും ഈ രണ്ടു കാലാവസ്ഥയുടെയും ഇടയിലാണ് ഇപ്പൊൾ. അതുകൊണ്ട് തന്നെ സഞ്ചാരികൾ റോഡിലൂടെ പോകുമ്പോൾ ആവശ്യത്തിന് ബ്രേക്ക് ഇട്ട് കുഞ്ഞുജീവനുകൾ രക്ഷിക്കാൻ ബാധ്യസ്ഥരാണ്. ചെറിയ കിളികളും മയിലുകളും ഇഴജന്തുക്കളും തവളകളും കീരികളും ചില സമയം പാമ്പ് വരെ.രാജവെമ്പാലയുടെ ഇഷ്ട സ്ഥലമാണ് ഈ പ്രദേശങ്ങൾ.
കവ ഒരു ഐലൻഡ് ആണ്, ഒരു സ്ഥലമല്ല. കവയിലേക്ക് വരാൻ ഉദ്ദേശിച്ചവർക്ക് ഇതിനേക്കാൾ നല്ല സമയം വേറേ ഇല്ല . കുടുമ്പത്തോടെ വന്നു രാവിലെ കറങ്ങി ഭക്ഷണൊക്കെ കഴിച്ച് കുറച്ചു നേരം സൊറയും പറഞ്ഞു, ഡാം കാണേണ്ടവർക്ക് 9 മണിക്ക് ശേഷം പോകാം. റൈഡേഴ്സിന് മൊത്തം കറങ്ങി ഉച്ചയാവുമ്പൊഴ്ക്കും തീർത്ത് നേരെ ധോണിയിൽ പ്രവേശനമുണ്ടെങ്കിൽ 10 കിലോമീറ്റർ ട്രെക്ക് ചെയ്തത് മടങ്ങാം (ബാച്ച് സമയം മുൻകൂട്ടി അറിഞ്ഞതിനു ശേഷം പോവുക).
എങ്ങനെയെത്താം? പാലക്കാടിൽ നിന്നും 8-10 കിലോമീറ്ററാണ് മലമ്പുഴക്ക് (ഇഷ്ടംപോലെ ബസ് ഉണ്ട് ടൗണിൽ നിന്നും ഡാം വരെ). ഡാമിന്റെ മുൻവശത്തിന്നു ഇടത്തേക്ക് വിട്ടാൽ 1 കിലോമീറ്റർ കഴിഞ്ഞാൽ കാഴ്ചകൾ തുടങ്ങുകയായി 7 കിലോമിറ്ററോളം. റോഡ് അവസാനിക്കുന്നിടത്ത് ഒരു പാലം ഉണ്ട് അതിന് താഴെ വെള്ളമില്ലെങ്കിൽ യാത്ര തുടങ്ങാം. അല്ലെങ്കിൽ വന്ന വഴി തിരികെ പോയി ഡാമിന്റെ മുൻവശം എത്താം. വെള്ളമില്ലെങ്കിൽ 20 കിലോ മീറ്ററോളം യാത്ര ചെയ്ത് ചെന്നെത്തുന്നത് ഡാമിന്റെ മുൻവശത്തായിരിക്കും. നമ്മളീ ഒരു വട്ടം കറങ്ങികൊണ്ടിരിക്കുന്നത് ഡാമിന്റെ പിറക് വശത്തിലേക്ക് വന്നു മുൻവശത്തേക്കാണ്.
റൈഡിങ് ഇഷ്ടപ്പെടുന്നവർക്ക് : ഡാമിന്റെ മുൻപിൽ നിന്നും വലത്തോട്ട് പോയി 20കിലോമീറ്ററോളം റൈഡ് ചെയ്ത് അതെ പാലത്തേക്കാണ് വെള്ളമുണ്ടെങ്കിൽ നേരെ വന്ന വഴി തിരിച്ച് ഡാമിന്റെ മുൻവശത്തുകൂടെ തെക്കേ മലമ്പുഴയെത്താം. ഇവിടെ ‘വില്ലൻ’ പാലത്തിന്റെ പണി കഴിയാത്തതാണ്.
മഴക്കാലയാത്രകൾ ഇഷ്ടപെടുന്നോർക്ക് സ്വർഗമാണ് കവ. കവ കാണാൻ പറ്റിയ സമയം രാവിലെ 6 am മണിമുതൽ 8.30 am വരെയാണ്. വൈകുന്നേരം 5 മണി മുതൽ രാത്രിയാകുന്നത് വരെയും വെയിലില്ലെങ്കിൽ പ്രശ്നമില്ല. സാമൂഹ്യദ്രോഹികളുടെ പ്രവർത്തികൾ കാരണം പോലീസ് ആരെയും ഇപ്പോൾ രാത്രി 7 മണിക്ക് ശേഷം കടത്തിവിടുന്നില്ല. ഒരാൾ ചെയ്ത മോശം പ്രവർത്തി കാരണം കവയെ ആത്മാർത്ഥമായി സ്നേഹിക്കുന്നവരെ വല്ലാണ്ട് ബാധിക്കുന്ന കാര്യമാണ്. കവയിലെ രാത്രി, ആകാശം തെളിഞ്ഞ് നക്ഷത്രങ്ങൾ വരുമ്പോൾ കാതടിപ്പിക്കുന്ന ഒരു കാറ്റു വരും. പക്കാ പാലക്കാടൻ പളുങ്കൻ കാറ്റ്.
മഴക്കാലത്ത് രാവിലെ കാണുന്ന കാഴ്ചകൾ സത്യം പറഞ്ഞ ഒരു ബ്ലെസ്സിങ് പോലെയാണ്. ഭാഗ്യമുള്ളവർക്ക് ഒരു മഴ എങ്ങനെ പെയ്തിറിങ്ങുന്നു എന്നുള്ളത് നേരിട്ട് കാണാം. കവയുടെ മുഴുവൻ ഫ്രഷ്‌നെസ്സും കിടക്കുന്നത് രാവിലെയാണ്.
ശ്രദ്ധിക്കേണ്ട_കാര്യങ്ങൾ : ഡാമിന്റെ പിറക് വശത്ത് ജനസാന്ദ്രത കുറവാണ്. കടകളും കുറവാണ്. എന്തെങ്കിലും വാങ്ങിക്കാൻ ഉണ്ടെങ്കിൽ ഡാമിന്റവിടെന്ന് വാങ്ങിക്കണം. പിന്നെ കുടുമ്പത്തോടെ വരുന്നവർ ഭക്ഷണം കഴിക്കുമ്പോൾ വേസ്റ്റ് എടുത്തോണ്ട് പോകേണ്ടതാണ്. പെട്ടന്ന് മാറുന്ന കാലാവസ്ഥയാണ്. അതുകൊണ്ട് മഴ അലർജി ഉള്ളവർ സാമഗ്രികൾ കരുതുക. ഫോണിന്റെ റേഞ്ച് കുറവുള്ള പ്രദേശമാണ്.
ഫോട്ടോയിൽ ഉള്ളത് എഡിറ്റ് ചെയ്തത് ഓവർ ആകിയതാണോ എന്ന് പറയുന്ന ചങ്കുകളോട് -നിങ്ങളൊരുവട്ടം മഴക്കാലത്ത് കവ രാവിലെ വന്ന് നോക്കണം ജൂൺ -ജൂലൈ മാസത്തിൽ. ഈ ഇടക്ക് കവയെ കുറിച്ചിട്ട പോസ്റ്റിൽ ഇൻഫർമേഷൻസ് കുറവായിരുന്നു എന്നുള്ള സങ്കടം പല ചങ്കുകളും പറയുകയുണ്ടായി. അത് ഇവിടത്തോടെ തീരുമെന്ന് പ്രതീക്ഷിക്കുന്നു.