വിവരണം – ജോഷ്‌ന ഷാരോൺ ജോൺസൻ.
സൈക്കിളും ചവിട്ടി അങ്കമാലിയിൽ നിന്നുള്ള എവിൻ എത്തിയിട്ട് ഒരു മാസം കഴിഞ്ഞിരുന്നു. മഞ്ഞു കൂടുന്നതിന് മുൻപ് യാത്ര തുടരാൻ അവൻ പ്ലാൻ ചെയ്തിരുന്നു. ഏകദേശം മൂന്നോ നാലോ ദിവസത്തിനു മുൻപ് മടങ്ങാൻ അവൻ തീരുമാനിച്ചു. ആരു വന്നാലും പോയാലും ഏറ്റവും ബാധിക്കുന്നത് എന്നെയാണ്. പോകുന്നതിനു മുൻപ് ഒരുമിച്ച് പുറത്തു നിന്ന് ഭക്ഷണം കഴിക്കണം എന്ന് തീരുമാനിച്ചു. (അല്ലേലും സ്വന്തം ഹോട്ടലിൽ നിന്ന് കൊടുക്കുന്നതിൽ ഒരു രസവുമില്ല… അത് തന്നല്ലേ ഇത്രേം ദിവസം ഞാനും അവനും കഴിച്ചോണ്ടിരുന്നേ).
അങ്ങനെ ഞങ്ങളുടെ ഹോട്ടലിനു ഓപ്പോസിറ്റുള്ള വസ്‌വാൻ ഹോട്ടലിലേക്ക് ഒരു വൈകിട്ട് ഞാനും അവനും പോകാൻ തീരുമാനിച്ചു. അവിടെ എനിക്ക് ഡിസ്‌കൗണ്ട് കിട്ടും. പോരാത്തേന് അവിടുത്തെ ചിക്കൻ കാന്തി എന്ന ഐറ്റം പ്ലെയിൻ റൈസിന്റെ കൂടെ സൂപ്പറാണ്. വെജ്/ഫ്രൂട്ട് സലാഡും ഫ്രീയാണ്. അങ്ങനെ എവിനേം കൂട്ടി സുധിടെ ജാക്കറ്റിലെ പോക്കറ്റിൽനിന്ന് പൈസയും എടുത്ത് ഞാൻ ഇറങ്ങി. എനിക്ക് റൈസും എവിന് റൊട്ടിയും ഒപ്പം ദാലും ചിക്കനും ഓർഡർ ചെയ്ത് കാത്തിരുപ്പ് തുടങ്ങി.
വസ്‌വാനിൽ ഫുഡ് ഓർഡർ ചെയ്തത് കിട്ടാൻ അരമണിക്കൂർ വരെ എടുക്കും. അങ്ങനെ കൈകഴുകാൻ പോകുന്ന വഴിക്ക് അറ്റത്തുള്ള മേശയിൽ കുറച്ചുപേർ നല്ല പച്ചമലയാളത്തിൽ കത്തിവയ്ക്കുന്നു. കൈകഴുകി വരുമ്പോൾ ആരും വിളിച്ചില്ലെങ്കിലും പറഞ്ഞില്ലെങ്കിലും ഒരു കസേര വലിച്ചിട്ട് ഞാനും അവരുടെ കൂടെയിരുന്നു.
ആദ്യം അവർക്കൊരമ്പരപ്പൊക്കെ തോന്നിയെങ്കിലും പിന്നെ അവർക്കും സന്തോഷം എനിക്കും പെരുത്ത് സന്തോഷം. എവിനെയും ഞാൻ പരിചയപ്പെടുത്തി. അങ്കൽമാലിയിൽ നിന്ന് ഹീറോ സൈക്കിളും ചവിട്ടിവന്ന അവന്റെ ധൈര്യത്തിൽ എല്ലാവരും ഫ്ലാറ്റ്.. പിന്നെ കുറച്ചു നേരം കഴിഞ്ഞു അവർ എന്നെ അവർക്ക് കാണാൻ.
ഭക്ഷണമൊക്കെ കഴിച്ചു കഴിഞ്ഞു ഞങ്ങൾ എല്ലാവരും കൂടി ഹോട്ടലിലേക്ക് പോയി. കട്ടൻ ചായയൊക്കെ കുടിച്ച് സൊറപറഞ്ഞു. സുധിയും ഞങ്ങളുടെ ഒപ്പം കൂടി. അവരോടെനിക്ക് വലിയ മതിപ്പ് തോന്നി. കല്യാണമൊക്കെ കഴിഞാൻ കുടുംബത്തോടെയും കുട്ടികൾക്കുമൊപ്പം ലഡാക്കിലേക്ക് വരുന്നവർ കുറവാണ്. എന്നാൽ നാട്ടിൽ നിന്ന് കാറിൽ റോഡ് മാർഗ്ഗം കുടുബത്തിന്റെയൊപ്പം വന്നവരായിരുന്നു അവരെന്നത് മതിപ്പ് വീണ്ടും കൂടാൻ കാരണമായി.
അവരുടെ ലഡാക്കിലെ അവസാന ദിവസമായിരുന്നുവത്. ജമ്മു വഴി വന്നതുകൊണ്ട് തിരിച്ച് മണാലി വഴി രാവിലെ പോകും എന്നും പറഞ്ഞ് രാത്രി വൈകി അവർ മടങ്ങി. ഇനിയും വരും എന്ന ഉറപ്പുപറഞ്ഞ്… ലഡാക്കിൽ എന്താവശ്യങ്ങൾക്കും വിളിക്കാം: 8848392395, 8086932149.