കമ്പനി ചെലവിൽ ഓസിനു കിട്ടിയ ഒരു ലണ്ടൻ ട്രിപ്പ്..!!

Total
2
Shares

വിവരണം – Ignatious Enas.

കെനിയയിൽ ജോലിചെയ്യുന്ന സമയത്താണ് ലണ്ടനിൽ ഒരു ട്രൈനിങ്ങിനുള്ള അവസരം ഒത്തുവന്നത്. മനസ്സിൽ ഒന്നല്ല, രണ്ടു ലഡ്ഡു പൊട്ടി. ട്രെയിനിങ്ങും കിട്ടും കമ്പനി ചിലവിൽ ലണ്ടനും കാണാം. പല സുഹൃത്തുകൾക്കും വിസ നിരസിച്ചിട്ടുള്ളതിനാൽ വളരെ ശ്രദ്ധയോടെ തന്നെ ഡോക്യൂമെന്റസ് എല്ലാം ശരിയാക്കി വിസക്ക് അപേക്ഷിച്ചു. രണ്ടാഴ്ചക്കു ശേഷം ആറുമാസത്തെ വാലിഡിറ്റിയുള്ള യുകെ വിസ അടിച്ചാണ് പാസ്പോര്ട് തിരിച്ചു കിട്ടിയത്. ഇനി കുറച്ചു തയാറെടുപ്പുകൾ വേണം. നല്ല തണുപ്പുള്ള സ്ഥലമായതിനാൽ ജാക്കറ്റും ബൂട്ടും ഒക്കയായി പോയാൽ മതിയെന്ന അനുഭവസ്‌ഥരുടെ വാക്കുകൾ ചെവിക്കൊണ്ടു. കെനിയയിൽ സാധാരണ ജാക്കറ്റുകൾ ധാരാളമുണ്ട്, പക്ഷെ ഈ മൈനസ് ഡിഗ്രി ഒക്കെ താങ്ങുന്നത് കിട്ടാൻ കുറച്ചു വിഷമം ആണ്. പല കടകൾ കയറി ഇറങ്ങേണ്ടിയതിനു ശേഷം ഒരെണ്ണം കിട്ടി. ചൈനയാണ്, എങ്കിലും മൈനസ് 50 ഒക്കെ താങ്ങുമത്രെ. പിന്നെ ഒരു ബൂട്ടും വാങ്ങി. പോകാനുള്ള ദിവസങ്ങൾ എണ്ണി, ഗൂഗിളും വിക്കിപീഡിയായും ഒക്കയായി ദിവസങ്ങൾ തള്ളി നീക്കി.

അങ്ങിനെ കാത്തിരുന്ന ദിവസം വന്നെത്തി. ഒരു ശനിയാഴ്ച എത്യോപ്യൻ എയർ ലൈനിൽ ആഡിസ് അബാബ വഴി ലോകത്തിലെ ഏറ്റവും തിരക്കുകൂടിയ എയർ പോർട്ടുകളിൽ ഒന്നായ ഹീത്രു ലക്ഷ്യമാക്കി യാത്ര ആരംഭിച്ചു. സോഫിക്കുട്ടിയെയും ദേവിയെയും പിരിഞ്ഞിരിക്കുന്നതിൽ ചെറിയൊരു വിഷമം ഇല്ലാതില്ല, എങ്കിലും കാണാൻ പോകുന്ന ലണ്ടനെക്കുറിച്ചുള്ള ഓർമയിൽ ആ വിഷമം അലിഞ്ഞില്ലാതായി. ഞായറാഴ്ച്ച രാവിലെ 7 മണിക്ക് ലണ്ടണിൽ എത്തിച്ചേർന്നു. ആദ്യമേതന്നെ ഒരു സിംകാർഡ് എടുത്തു. ശ്രീദേവിയെ (ഭാര്യ) വിളിച്ചു എത്തിച്ചേർന്ന വിവരം അറിയിച്ചു.

എയർപോർട്ടിൽ നിന്നും വെളിയിലേക്കു ഇറങ്ങിയതേ തണുപ്പുതുടങ്ങി. മൈനസ് ഒന്നും ഇല്ല, എങ്കിലും 10 ൽ താഴെ ആണ്. നമ്മുടെ ചൈന ജാക്കറ്റ് എടുത്തു അങ്ങ് ധരിച്ചു. തണുപ്പെല്ലാം പറപറന്നു .പിന്നെ ഒരു ലണ്ടൺ ബ്ലാക്ക് ക്യാബുകരനുമായി ഒരു ദിവസത്തേ കറക്കത്തിനായി പറഞ്ഞുറച്ചു. ഡേവിഡ് എന്നാണ് നമ്മുടെ സാരഥിയുടെ പേര്. ലണ്ടണിൽ പബ്ലിക് ട്രാൻസ്‌പോർട് ഉപയോഗിക്കുന്നതാണ് ഏറ്റവും നല്ലതു. എന്റെ സമയക്കുറവുകൊണ്ടും, കൈയിൽ ലഗേജുകൾ ഉള്ളതുകൊണ്ടും ആണ് ടാക്സി എടുക്കാൻ തീരുമാനിച്ചത്.

ഈ യാത്രയിൽ എനിക്ക് ട്രെയിനിംഗിനെക്കാളും താല്പര്യം ഉള്ളത് 221b, ബേക്കർ സ്ട്രീറ്റ് ആണെന്ന് തുറന്നു പറയാതെ വയ്യ. ഷെർലക് ഹോംസ് എന്ന കഥാപാത്രത്തോടും കോനൻ ഡോയലിനോടും അത്രയ്ക്ക് ഇഷ്ടമാണ് എനിക്കുള്ളത്. അപസർപ്പക കഥകൾ ഒരു ഹരമായി, കോട്ടയം പുഷ്പനാഥും (അദ്ദേഹത്തിന്റെ ലണ്ടൺ കൊട്ടാരത്തിലെ രഹസ്യങ്ങൾ എന്ന കൃതി VPP ആയി വാങ്ങി വായിച്ചതു ഇന്നും സ്മരിക്കുന്നു), ബാറ്റൺ ബോസും, ജെയിംസ് ഹാർഡ്‍ലി ചേസും, അഗത ക്രിസ്റ്റിയും ഒക്കെ വായിച്ചു നടന്ന കാലത്തു കോനൻ ഡോയലിന്റെ ഷെർലോക് ഹോംസ് ഒരു വേറിട്ട അനുഭവം തന്നെയായിരുന്നു സമ്മാനിച്ചത്.

അങ്ങിനെ ആദ്യമേ തന്നെ 221b, ബേക്കർ സ്ട്രീറ്റിലേക്കു വച്ചുപിടിച്ചു. ചെന്നപ്പോൾ ഹോംസ് മ്യൂസിയം തുറന്നിട്ടില്ല. അടുത്ത് തന്നെയുള്ള ഒരു കടയിൽ കയറി പ്രഭാത ഭക്ഷണം കഴിച്ചു. നല്ല ചൂടോടെ ഒരു കട്ടനും .തിരിച്ചെത്തിയപ്പോൾ കുറച്ചുപേർ ക്യൂവിൽ നില്പുണ്ട്. ഞാനും ലൈനിൽ കയറിക്കൂടി. ടിക്കറ്റും എടുത്തു ഉള്ളിലേക്ക് കടന്നു. ഷെർലോക് ഹോംസ് കഥകളിൽ വായിക്കുകയും ജെറെമി ബ്രെറ്റിന്റെ ഹോംസ് സീരീസിൽ കാണുകയും ചെയ്തതുപോലെ തന്നെ. ഹോംസ് ശരിക്കും ഒരു സാങ്കല്പിക കഥാപാത്രം എന്ന് വിശ്വസിക്കാൻ തന്നെ വിഷമം തോന്നുന്ന രീതിയിലാണ് മ്യൂസിയം ഒരുക്കിയിരിക്കുന്നത്. ചുരുട്ടും ഭൂതക്കണ്ണാടിയും, വയലിനും, കെമിക്കൽ പരീക്ഷണശാലയും എല്ലാം അങ്ങിനെ തന്നെ. ചില കഥകളിലെ കഥാപാത്രങ്ങളെയും ചിത്റരീകരിച്ചിരിക്കുന്നു. മ്യൂസിയത്തോടു ചേർന്നുള്ള ഷോപ്പിൽ സുവനീറുകൾക്കൊക്കെ ഒടുക്കത്തെ വില. ഹോംസിന്റെ സമ്പൂർണ കൃതികൾ വീട്ടിൽ ഇരിക്കുമ്പോൾ വേറെ സുവനീർ എന്തിനെന്നു സ്വയം സമാധാനിച്ചു.

അടുത്തതായി ഹോം ഓഫ് ക്രിക്കറ്റ് എന്നറിയപ്പെടുന്ന ലോർഡ്‌സ് ക്രിക്കറ്റ് സ്റ്റേഡിയം കാണാനായി ആണ് പോയത്. ചെറുപ്പത്തിൽ, സ്പോർട്സ് പ്രേമി ആയിരുന്ന പപ്പാ വാങ്ങുന്ന മാതൃഭൂമി സ്പോർട്സിൽ നിന്നും മറ്റു പത്രങ്ങളിൽ നിന്നും എല്ലാം മുറിച്ചെടുത്ത ക്രിക്കറ്റ്, ഫുട്ബാൾ, ടെന്നീസ് ചിത്രങ്ങളാൽ നിറഞ്ഞ ഒരു ബുക്ക് എനിക്കുണ്ടായിരുന്നു. അതിൽ വേൾഡ് കപ്പുമായി കപിൽ ദേവ് ലോർഡ്‌സ് സ്റ്റേഡിയത്തിൽ നിൽക്കുന്ന ഒരു ചിത്രം എനിക്ക് മറക്കാൻ പറ്റാത്തതാണ് . ലോർഡ്‌സ് സ്റ്റേഡിയത്തിൽ നിന്നപ്പോൾ ആ ഓര്മ എന്നിൽ രോമാഞ്ചം ഉണ്ടാക്കി. ഞാനറിയാതെ തന്നെ എന്റെ കണ്ണിൽനിന്നും അശ്രുകണങ്ങൾ പൊഴിഞ്ഞു. ചുറ്റും കണ്ടുകൊണ്ടു ഒന്നൊന്നര മണിക്കൂർ കഴിഞ്ഞു പോയതേ അറിഞ്ഞില്ല.

അടുത്തതായി ബക്കിങ്ഹാം കൊട്ടാരം കാണുവാനായി തിരിച്ചു.വളരെ പ്രൗഢമായൊരു കൊട്ടാരം . പ്രശസ്തമായ വിക്ടോറിയ മെമ്മോറിയൽ പ്രതിമയും മുൻപിൽ തന്നെ കാണാം. പ്രതിമയുടെ നോട്ടം ഇന്ത്യയിലേക്കാണത്രെ. ഡ്രൈവർ ഡേവിഡ് ആണ് പറഞ്ഞത്…ശരിയായിരിക്കാം. നമ്മുടെ സ്വത്ത് കുറച്ചൊന്നുമല്ലലോ ഇവന്മാർ അടിച്ചുകൊണ്ടു പോയത് 🙁 എനിക്ക് ഈ ഇംഗ്ളീഷും ലണ്ടൺ കറക്കവും ഒക്കെ ഇഷ്ടമാണെങ്കിലും ഇംഗ്ലീഷുകാരെ അത്ര ഇഷ്ട്ടം പോരാ.

അടുത്ത ലക്‌ഷ്യം വെസ്റ്മിനിസ്റെർ ആബെ ആണ് . ഈ പള്ളിക്കു രാജ കുടുംബവുമായി അഭേദ്യമായ ബന്ധമാണുള്ളത്. പല രാജാക്കന്മാരുടെയും കിരീടധാരണവും കല്യാണവും ഒക്കെ ഇവിടെയാണ് നടന്നിട്ടുള്ളത്. കൂടാതെ ചാൾസ് ഡാർവിൻ, ഐസക് ന്യൂട്ടൻ തുടങ്ങി പല പ്രശസ്തരെയും അടക്കം ചെയ്തിരിക്കുന്നതും ഈ പള്ളിക്കുള്ളിൽ തന്നെയാണ്. ഇതിനുള്ളിൽ ഫോട്ടോഗ്രാഫി നിരോധിച്ചിരിക്കുകയാണ്..എന്തായാലും പള്ളി ഒരു ഒന്നൊന്നര പള്ളി തന്നെ..

അവിടുന്ന് മോണുമെന്റ് ടവർ കാണാനായി ആണ് പോയത്.പതിനാറാം നൂറ്റാണ്ടിൽ ഉണ്ടായ ഒരു തീ പിടുത്തതിന്റെ ഓര്മക്കായുള്ളതാണിത്. മുന്നൂറ്റി പതിനൊന്നു പടികൾ കയറി വേണം മുകളിൽ എത്താൻ. മുകളിൽ എത്തുമ്പോഴേക്കും ഏകദേശം നമ്മുടെ കാര്യം തീരുമാനമാകും. എങ്കിലും മുകളിൽ നിന്നുള്ള ലണ്ടന്റെ കാഴ്ച്ച എല്ലാ ക്ഷീണവും മാറ്റിക്കളയും. അത്ര മനോഹരമായ കാഴ്ചകളാണ്.

അടുത്തതായി തെംസ് നദിയുടെ തീരത്തു സ്ഥിതി ചെയ്യുന്ന ടവർ ഓഫ് ലണ്ടൺ കാണാൻ ആണ് പോയത്. ഇംഗ്ലീഷ് രാജ കുടുംബത്തിന്റെ ഔദ്യോഗികമായ കൊട്ടാരമാണിത്. വളരെ ചരിത്ര പ്രാധാന്യമുള്ള ഈ കൊട്ടാരം ലണ്ടനിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ ഒന്നുകൂടി ആണ്. അവിടെ നിന്നുള്ള ടവർ ബ്രിഡ്ജിന്റെ കാഴ്ച അതിമനോഹരമാണ്. ഈ ടവർ ബ്രിഡ്ജ് ആണ് ഞാൻ ലണ്ടൺ ബ്രിഡ്‌ജായി തെറ്റിദ്ധരിച്ചിരുന്നത്. പിന്നെ മനസിലായി ഞാൻ മാത്രമല്ല പലർക്കും ഈ പ്രശനം ഉണ്ടെന്നു.

പിന്നീട് ബിഗ് ബെന്നും പ്രശസ്തമായ ക്ലോക്ക് ടവറും, സെന്റ് പോൾ കത്തീഡ്രലും , പാർലമെന്റും ഒക്കെ കാണുകയുണ്ടായി. ദീർഘമായ പ്ലെയിൻ യാത്രയും കറക്കവും എല്ലാംകൂടി ആയപ്പോൾ നന്നായി മടുത്തു എന്ന് പറയാം. ഞാൻ താമസിക്കുന്നത് റീഡിങ് എന്ന സ്ഥലത്താണ്. സിറ്റി സെന്ററിൽ നിന്നും ഏകദേശം 65 കിലോമീറ്റര് ഉണ്ട്. എട്ടു മണിയോടെ ഹോട്ടലിൽ എത്തി. ഒരു ഗൈഡിനെ പോലെ കൂടെ നടന്നു ഈ സ്ഥലങ്ങളൊക്കെ കാണിച്ചുതന്ന ഡേവിഡ് ചേട്ടന് നന്ദി പറഞ്ഞു ഹോട്ടലിൽ ചെക്ക് ഇൻ ചെയ്തു.

ഇനി ഒരാഴ്ച റീഡിങ്ങിലുള്ള തേംസ് വാലി പാർക്കിൽ ട്രെയിനിങ് ആണ്. എന്നെ കൂടാതെ രണ്ടു നോർവേക്കാരും ഒരു തുർക്കിക്കാരനും ആണ് ട്രൈനിങ്ങിനു ഉള്ളത്. എല്ലാവരും റീഡിങിൽ വേറെ വേറെ ഹോട്ടലുകളിൽ ആണ് താമസം. അടുത്ത ദിവസം വൈകുന്നേരം വെറുതെ നടക്കാനിറങ്ങിയതാണ്. നോക്കുമ്പോൾ മുമ്പിൽ ഒരു ഹോട്ടൽ ബോർഡ് ശ്രദ്ധയിൽ പെട്ടു. കഫേ മദ്രാസ്. പിന്നെ നേരെ അങ്ങോട്ട് വിട്ടു. ഇംഗ്ലീഷ് ഭക്ഷണം അത്രക്കങ്ങു പിടിക്കാതിരുന്ന എനിക്ക് തേടിയ വള്ളി കാലിൽ ചുറ്റിയെന്നു പറയുന്ന അവസ്ഥ. സൗത്ത് ഇന്ത്യൻ താലി ഒന്നങ്ങു പിടിപ്പിച്ചു.

നാലഞ്ചു ദിവസങ്ങൾ പെട്ടെന്ന് കഴിഞ്ഞു പോയി. സൂര്യവെളിച്ചം ഞാൻ വന്ന അന്ന് കണ്ടതാണ്. എപ്പോഴും ആകെ ഒരു ഇരുണ്ടു മൂടിക്കെട്ടിയ അവസ്ഥ. ഇന്ത്യയിൽ ആണെങ്കിലും കെനിയയിൽ ആണെകിലും എന്ത് നല്ല കാലാവസ്ഥയാണെന്നു തോന്നി. എന്റെ ഭാഗ്യം. ഫെബ്രുവരി മാസം തണുപ്പ് കുറവാണത്രേ. ഇപ്പൊത്തന്നെ കോട്ടും തൊപ്പിയും ഒന്നും ഇല്ലാതെ നടക്കാൻ പോലും പറ്റാത്ത അവസ്ഥ.അപ്പോൾ നല്ല തണുപ്പുകാലത്തു എന്തായിരിക്കും സ്ഥിതി. ഞാൻ തുർക്കിക്കാരനുമായി നല്ല അടുപ്പമായി. ഞങ്ങൾ റീഡിങ് മുഴുവൻ നടന്നു കണ്ടു. ഇടയ്ക്കു സോഫിക്കുട്ടിക്ക് കുറച്ചു ചോക്ലേറ്റും കളിപ്പാട്ടങ്ങളും വാങ്ങിച്ചു. ശ്രീദേവിക്കൊരു പെർഫ്യൂമും.

വെള്ളിയാഴ്ച്ച ഉച്ചയോടെ ട്രെയിനിങ് തീർന്നു. നേരെ റീഡിങ് സ്റ്റേഷനിൽ നിന്നും ട്രെയിനിൽ പാഡിങ്ടണിന് വിട്ടു.അവിടെ നിന്നും അണ്ടർഗ്രൗണ്ട് ട്രെയിനിൽ നേരെ വെസ്റ്റമിനിസ്റെർ സ്റ്റേഷനും. വെസ്റ്റ് മിനിസ്റ്റർ ആബെ, പാർലമെന്റ്, ബിഗ് ബെൻ , 10 ഡൗണിങ് സ്ട്രീറ്റ് , ട്രാഫൽഗാർ സ്‌ക്വർ ഒക്കെ കറങ്ങി പ്രശസ്തമായ ലണ്ടൺ ഐയുടെ അടുത്തെത്തി. നല്ല തിരക്കുണ്ട്. കുറച്ചു കാശു കൂടുതൽ കൊടുത്താൽ ക്യൂവിൽ നില്കാതെ കയറാം. എനിക്കാണെങ്കിൽ സമയം വളരെ കുറവും. നേരെ ടിക്കറ്റ് എടുത്തു സംഭവത്തിൽ കയറി. ഒരു ഒന്നൊന്നര സംഭവം. തെംസ് നദിയുടെയും , ലണ്ടൺ ബ്രിഡ്ജിന്റെയും , എന്തിനധികം പറയാൻ, ലണ്ടൺ സിറ്റിയുടെ അതിമനോഹരമായ കാഴ്ച വിവരിക്കാൻ പ്രയാസം . പാതിരാത്രി വരെ ലണ്ടൺ നഗര വീഥികളിൽ കൂടി തേര പാരാ നടന്നു. ട്രെയിനിൽ തന്നെ തിരിച്ചും പോന്നു. എന്തായാലും ഇവരുടെ മെട്രോ സിസ്റ്റം ഇഷ്ടപ്പെട്ടു.

ഇന്ന് ലണ്ടനോട് ഗുഡ്ബൈ പറയുകയാണ്. രാത്രിയിലാണ് ഫ്ലൈറ്റ്. വീണ്ടും ഒരു പകൽ കയ്യിലുണ്ട്. പഴയ ഡേവിഡ് ചേട്ടനെ വീണ്ടും വിളിച്ചു. ആദ്യമായി O2 അരീനയുടെ അടുത്തുള്ള റോപ്പ്‌വേയിൽ കയറാനായാണ് പോയത്. അടിപൊളി അനുഭവം. കേബിൾ ചെയറിലിരുന്നു തെംസ് നദിയുടെയും ലണ്ടൺ സിറ്റിയുടേയുമെല്ലാം O2 അരീനയുടെയും മനോഹരമായ കാഴ്ച്ചകൾ. പിന്നെ ഗ്രീൻവിച്ചിലേക്കു വിട്ടു. അവിടെയുള്ള റോയൽ ഒബ്സർവേറ്ററി കാണുകയാണ് ലക്‌ഷ്യം. ചെറുതായി മഴയും പെയ്യാൻ തുടങ്ങിയിട്ടുണ്ട്. അങ്ങിനെ പ്രൈം മെറിഡിയനിൽ എത്തിച്ചേർന്നു. റോയൽ ഒബ്സർവേറ്ററിയോട് ചേർന്നുള്ള മ്യൂസിയം കാണേണ്ടത് തന്നെയാണ്. ശാസ്ത്ര കുതുകികൾക്കു ശരിക്കും ഒരു മുതൽക്കൂട്ട്. റോയൽ ഒബ്സർവേറ്ററിയുടെ അടുത്തുതന്നെയാണ് മാരിടൈം മ്യൂസിയം സ്ഥിതി ചെയ്യുന്നത്. അടുത്ത് തന്നെ കുട്ടി സാർക്ക് എന്ന കപ്പലും കാണാവുന്നതാണ്. നമ്മുടെ നാട്ടിൽ കിട്ടുന്ന കുട്ടി സാർക്ക് അല്ല കേട്ടോ.

അടുത്ത ലക്‌ഷ്യം എന്റെ ഇഷ്ട ഫുട്ബോൾ ക്ലബ്ബുകളിൽ ഒന്നായ ആര്സെനലിന്റെ ഹോം ഗ്രൗണ്ട് ആയ എമിറേറ്റ് സ്റ്റേഡിയം ആണ്. ഇപ്പോൾ ജോലിത്തിരക്കുമൂലം IPL, UEFA ഒന്നും ഫോളോ ചെയ്യാൻ പറ്റുന്നില്ല. എങ്കിലും തിയറി ഹെന്രിയും ഡെന്നിസ് ബെർകാമ്പുമെല്ലാം കളിച്ചുനടന്ന സ്റ്റേഡിയം ഒന്ന് കാണാൻ ഒരു ആഗ്രഹം. അടുത്തുതന്നെയുള്ള സുവനീർ ഷോപ്പിൽ നിന്നും കുറച്ചു സാധനങ്ങളും വാങ്ങി വീണ്ടും സിറ്റി സെൻട്രൽ ലക്ഷ്യമാക്കി യാത്ര തിരിച്ചു. ജെയിംസ് ബോണ്ട് സിനിമകളിലൊക്കെ കണ്ടിട്ടുള്ള M16, M15 ഒക്കെ കാറിലിരുന്ന് തന്നെ കണ്ടു. അടുത്തുചെന്നു ഫോട്ടോയെടുക്കാൻപോയി വെറുതെ എന്തിനാ പണിയുണ്ടാക്കുന്നതു സമയം വൈകുന്നേരമായി. മോശം കാലാവസ്ഥയും ഭയങ്കര ട്രാഫിക്കും എല്ലാംകൂടി എന്റെ പ്ലാനെല്ലാം കുളമാക്കി എന്ന് പറഞ്ഞാമതി. പ്ലാനിലുള്ള പലതും ഒഴിവാക്കാതെ നിവൃത്തിയില്ല. ഡേവിഡ് ചേട്ടനോട് എയർ പോർട്ടിലേക്കു വിട്ടോളാൻ പറഞ്ഞു.

ഇനിയും കാണുവാൻ ധാരാളം കാഴ്ച്ചകൾ ബാക്കി വച്ചാണ് തിരിച്ചു പോകുന്നത് . ലണ്ടൺ ടവറും, സയൻസ് മ്യൂസിയവും, മാഡം തുസാഡ്‌സും, നാഷണൽ ഹിസ്റ്ററി മ്യൂസിയവും, ഷേക്സ്പിയർസ് ഗ്ലോബും എല്ലാം അതിൽ പെടും. ഇനിയൊരു തിരിച്ചുവരവ് ഉണ്ടാവുന്നത് വരെ Good Bye LONDON !!!

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

You May Also Like

അച്ഛനോടൊപ്പം ഞാൻ കണ്ട ഊട്ടി; ഇനിയൊരിക്കലും നടക്കാത്ത ആ യാത്ര

വിവരണം – ശുഭ ചെറിയത്ത്. യാത്രയെക്കുറിച്ച് ചിന്തിക്കുമ്പോൾ മനസ്സിൽ ആദ്യം ഓടിയെത്തുക നാം നടത്തിയ ആദ്യ യാത്ര ആയിരിക്കും. ഓർമയിലെ ആദ്യയാത്ര … ചിലർക്കത് കുടുംബത്തോടൊപ്പമാകാം , ചിലർക്ക് സുഹൃത്തുക്കളോടൊപ്പമാകാം അതുമല്ലെങ്കിൽ സ്ക്കൂൾ വിനോദയാത്രയാകാം … ആ യാത്രയുടെ ബഹിർസ്ഫുരണം പിന്നീടുള്ള…
View Post

തണുപ്പ് ആസ്വദിക്കാൻ ഒരു യാത്ര പോകാം… ഇതാ ടോപ് 10 സ്ഥലങ്ങൾ

അൽപ്പം തണുപ്പ് ആസ്വദിക്കുവാനായി ഒരു ട്രിപ്പ് പോകുന്നവർ ധാരാളമാണ്. ഇത്തരത്തിൽ തണുപ്പ് ആസ്വദിക്കുവാനായി തിരഞ്ഞെടുക്കാവുന്ന മികച്ച പത്ത് സ്ഥലങ്ങളാണ് ചുവടെ കൊടുത്തിരിക്കുന്നത്. 1. മൂന്നാർ – കേരളത്തിൽ തണുപ്പ് ആസ്വദിക്കുവാൻ ഏറ്റവും അനുയോജ്യമായ സ്ഥലം മൂന്നാർ തന്നെയാണെന്നതിൽ ആർക്കും സംശയമൊന്നും ഉണ്ടാകില്ല.…
View Post

കടുവ വേലായുധൻ – ആനപ്പണിക്കാരിലെ എക്കാലത്തെയും വലിയ അതികായൻ !!

എഴുത്ത് – വിനു പൂക്കാട്ടിയൂർ. ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായൻ ‘കടുവ വേലായുധേട്ടൻ’ ആനയില്ലാത്ത ലോകത്തേക്ക് യാത്രയായിട്ട് എട്ട് വർഷങ്ങൾ. അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുൻപിൽ അനന്തകോടിപ്രണാമം. ഒരുപാട് പേരുടെ അഭ്യർത്ഥനയായിരുന്നു സാക്ഷാൽ കടുവയുടെ കഥകൾ കേൾക്കണമെന്ന്. എന്നാൽ എന്നെപോലെയുള്ള ഒരാൾക്ക് വലിയ…
View Post

കേരളത്തിലെ പത്രങ്ങളുടെ ചരിത്രം – ഒരു മലയാളി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ..

കേരളീയരുടെ ജീവിതത്തിന്‍്റെ ഭാഗമാണ് പത്രങ്ങള്‍. കേരളീയ സംസ്കാരത്തിന്‍്റെ ഭാഗമാണ് പത്രവായന. ഒരു ശരാശരി മലയാളിയുടെ ദിവസം ആരംഭിക്കുന്നത് ഒരു കൈയില്‍ കാപ്പിയും മറ്റേ കൈയില്‍ പത്രവുമായിട്ടാണ്. കേരളത്തിലെ സാംസ്കാരിക ചരിത്രം പരിശോധിച്ചാല്‍ ഏറ്റവും മികച്ച സംഭാവന നല്‍കിയത് പത്രങ്ങളും പ്രസിദ്ധീകരണങ്ങളുമാണെന്നു കാണാം.…
View Post

മുഗൾ സാമ്രാജ്യം – ചക്രവർത്തിമാരും അവരുടെ അന്ത്യവും

ഇന്ത്യയിൽ ഏറ്റവും അധികം കാലം ഭരിച്ച മുസ്ലീം രാജാക്കന്മാരുടെ സാമ്രാജ്യമാണ് മുഗൾ സാമ്രാജ്യം. പിതൃത്വം വഴി മദ്ധ്യേഷ്യൻ ഭരണാധികാരി തിമൂറിന്റെ പിൻ‌ഗാമികളും, മാതൃത്വം വഴി മംഗോൾ നേതാവായ ജെംഗിസ് ഖാന്റെ പാരമ്പര്യം ഉള്ളവരുമാണ്‌ മുഗളർ. മംഗോൾ എന്നതിന്റെ പേർഷ്യൻ/ചഗതായ് രൂപഭേദമായ മുഗൾ…
View Post

ഓൺലൈൻ തട്ടിപ്പ് നടത്താനൊരുങ്ങിയ മദാമ്മയ്ക്ക് തിരിച്ചു പണികൊടുത്ത് മലയാളി

തട്ടിപ്പുകാർ പലവിധത്തിലുണ്ടെങ്കിലും, ഇപ്പോൾ കൂടുതലും തട്ടിപ്പുകൾ നടക്കുന്നത് ഓൺലൈനിലൂടെയാണ്. ആർക്കും ഒരു സംശയവും തോന്നാതെ പറ്റിക്കാൻ മിടുക്കരായ ഇവരുടെ വലയിൽ പലരും വീണിട്ടുമുണ്ട്. ഇത്തരത്തിലൊരു ഉഗ്രൻ തട്ടിപ്പുകാരിയെ മനസ്സിലാക്കി തിരിച്ചു പണികൊടുത്ത കഥയാണ് കോഴിക്കോട് കുന്നമംഗലം സ്വദേശിയും, സാമൂഹിക പ്രവർത്തകനും, ശില്പിയുമായ…
View Post

കരിയെ മെരുക്കിയ കടുവ വേലായുധൻ; ആനപ്പണിക്കാരിലെ ധീരൻ – പാർട്ട് 3

ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായനായ ‘കടുവ വേലാധൻ’ എന്ന അപൂർവ്വ മനുഷ്യനെക്കുറിച്ചുള്ള കഥ. അവസാന ഭാഗം. ആദ്യഭാഗം വായിക്കുവാൻ : https://bit.ly/33rRcbo. എഴുത്ത് – വിനു പൂക്കാട്ടിയൂർ. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ അപ്രതീക്ഷിത ഇടിയേറ്റ് പുതുനഗരം പാടത്തു വീണ്ടുകിടക്കുന്ന കർണ്ണൻ. കർണ്ണന്റെ നെഞ്ചുപിളർക്കാൻ കുതിച്ചുവരുന്ന…
View Post

1000 രൂപയ്ക്ക് താമസമടക്കം ‘മൂന്നാർ’ ടൂർ പാക്കേജുമായി കെഎസ്ആർടിസി

കേരളത്തിൽ ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ വരുന്ന സ്ഥലങ്ങളിലൊന്നാണ് ഇടുക്കി ജില്ലയിലെ മൂന്നാർ. വിശാലമായ തേയിലത്തോട്ടങ്ങള്‍, മനോഹരമായ ചെറു പട്ടണങ്ങള്‍, വളഞ്ഞുയര്‍ന്നും താഴ്ന്നും പോവുന്ന പാതകള്‍, അവധി ആഘോഷത്തിന് യോജിച്ച സൗകര്യങ്ങള്‍, തണുത്ത കാലാവസ്ഥ, പുൽമേടുകൾ, ഷോലക്കാടുകൾ തുടങ്ങിയ ഘടകങ്ങളാണ് മൂന്നാറിന്റെ പ്രകൃതഭംഗിയ്ക്ക്…
View Post

KSRTC SWIFT വോൾവോ സ്ലീപ്പർ ബസ്സിലെ യാത്ര; ഒരു പാസഞ്ചർ റിവ്യൂ

വിവരണം – ലിജോ ചീരൻ ജോസ്. ഇരുപത്തിരണ്ടു വർഷമേ ആയിട്ടുള്ളു ഞാൻ നമ്മുടെ ആനവണ്ടിയിലെ ദീർഘദൂര യാത്രകൾ ആരംഭിച്ചിട്ട്. ഗുരുവായൂർ – കോയമ്പത്തൂർ ഫാസ്റ്റിലാണ് തുടക്കം. കുറച്ചു വര്ഷം മുൻപ് വരെ കര്ണാടക ആർ ടി സി വോൾവോ ബസുകൾ കേരളത്തിലേക്ക്…
View Post