ഡല്‍ഹി.. അതെ നമ്മുടെ രാജ്യ തലസ്ഥാനമായ ഡല്‍ഹി.. പല ബിസിനസ്സ് ആവശ്യങ്ങള്‍ക്കായി ഡല്‍ഹിയില്‍ പോയിട്ടുണ്ടെങ്കിലും ശരിക്കൊന്നു അവിടം ചുറ്റിക്കാണുവാന്‍ എനിക്ക് അവസരം വന്നിരുന്നില്ല. എനാല്‍ ഇത്തവണ ആ കുറവ് അങ്ങ് നികത്തി കളയാമെന്നു ഞാന്‍ വിചാരിച്ചു. ഉടന്‍ തന്നെ പ്രമുഖ ട്രാവല്‍ എജന്റ്റ് ആയ ഈസി ട്രാവല്സില് വിളിച്ച് ട്രിപ്പ് പാക്കേജ് ബുക്ക് ചെയ്തു. അങ്ങനെ എന്റെ ഡല്‍ഹി ട്രിപ്പ് സാധ്യമായി. ഡല്‍ഹി യാത്രയ്ക്കിടെ സന്ദര്‍ശിച്ച ഗുരുദ്വാരയുടെയും ലോട്ടസ് ടെമ്പിളിന്റെയും വിശേഷങ്ങളാണ് ഇവിടെ പങ്കുവെയ്ക്കാന്‍ പോകുന്നത്.
ഡല്‍ഹി സന്ദര്‍ശിക്കുന്നവര്‍ ഉറപ്പായും സന്ദര്‍ശിക്കേണ്ട ഒരു സ്ഥലമാണ് ദല്‍ഹിയിലെ പ്രശസ്തമായ ഗുരുദ്വാര. ഡല്‍ഹി കൊണാര്‍ക്ക് പ്ലേസിനു സമീപത്താണ് ഈ ഗുരുദ്വാര സ്ഥിതി ചെയ്യുന്നത്. രാജാ ജയ്സിംഗ് എന്ന രാജാവിന്റെ ബംഗ്ലാവ് ആയിട്ടാണ് ഇത് ആദ്യം പണികഴിപ്പിച്ചത്. പിന്നീട് പില്ക്കാലത്ത് ഇത് ഗുരുദ്വാരയായി മാറുകയായിരുന്നു. ഗുരുദ്വാരയില്‍ കയറുന്നവര്‍ തലയില്‍ തൂവാലയോ മറ്റോ ഉപയോഗിച്ച് മറച്ചിരിക്കണം. ഇതൊന്നും കയ്യില്‍ ഇല്ലാത്തവര്‍ക്കായി തൂവാലകള്‍ അവിടെ ലഭിക്കും. ആവശ്യക്കാര്‍ അവ എടുത്ത് ഉപയോഗിച്ച ശേഷം തിരികെ അവിടെത്തന്നെ നിക്ഷേപിക്കണം.
മിക്കവാറും സഞ്ചാരികളുടെ നല്ല തിരക്ക് ആയിരിക്കും ഇവിടെ. ഞാന്‍ കയറുന്ന സമയത്ത് അകത്ത് ഭജന്‍സ് നടക്കുന്നുണ്ടായിരുന്നു. ഭക്തിസാന്ദ്രമായ ഒരു അന്തരീക്ഷമായിരുന്നു അവിടെയാകെ. ഉള്ളില്‍ സെല്‍ഫി എടുക്കുവാന്‍ പാടില്ലെന്നും ഫോട്ടോയും വീഡിയോയും ഒക്കെ എടുത്തുകൊള്ളുവാനും അവിടെയുള്ളവര്‍ പറഞ്ഞു. പകലും രാത്രിയിലും ഇവിടെ സന്ദര്‍ശിക്കാവുന്നതാണ്. രാത്രിയിലെ കാഴ്ച ഒന്നുകൂടി മികച്ചതായിരിക്കും. അപ്പോള്‍ ഇനി ഡല്‍ഹി സന്ദര്‍ശിക്കുന്നവര്‍ ഇവിടെ കൂടി കയറാന്‍ മറക്കല്ലേ.
ഗുരുദ്വാരയില്‍ നിന്നും ഇറങ്ങിക്കഴിഞ്ഞ് ഞാന്‍ പിന്നെ പോയത് പ്രശസ്തമായ ലോട്ടസ് ടെമ്പിളിലേക്ക് ആയിരുന്നു. ഡെൽഹിയിലെ ഒരു പ്രധാന ആകർഷണമാണ് ലോട്ടസ് ക്ഷേത്രം. ബഹായ് മതവിശ്വാസികളുടെ ആരാധാനാലയമാണെങ്കിലും നാനാജാതിമതസ്ഥർ ഇത് സന്ദർശിക്കാറുണ്ട്. താമരപ്പൂവിന്റെ ആകൃതിയിലുള്ള ഈ അമ്പലത്തിന്റെ വശങ്ങൾ 27 ദളങ്ങൾ ചേർന്നതാണ്. വളരെ മനോഹരമായ ഒരു നിര്മ്മാണരീതിയായിരുന്നു ലോട്ടസ് ടെമ്പിളിന്റെത്. ഇറാന് സ്വദേശിയായ ഫരിബോസ് സഹ്ബ എന്ന ശില്‍പ്പിയാണ് ഈ ക്ഷേത്രം പണിതത്. ഇതിന്റെ നിർമ്മാണത്തിനെ പ്രത്യേകതകൾ കൊണ്ട് ഈ ക്ഷേത്രം ഒരു പാട് പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.
ലോട്ടസ് ക്ഷേത്രത്തിനു മുന്നില്‍ നിന്നും ഫോട്ടോ എടുക്കുവാന്‍ സഞ്ചാരികളുടെ മത്സരമായിരുന്നു അവിടെ കാണുവാന്‍ സാധിച്ചത്. 2500-ഓളം ആളുകൾക്ക് ഇരിക്കാനുള്ള സൌകര്യം ഈ ക്ഷേത്രത്തില്‍ ഉണ്ട്. ക്ഷേത്രത്തിനുള്ളില്‍ ക്യാമറ അനുവദനീയമല്ല. ഫാമിലിയായി ടൂര്‍ വരുന്നവര്‍ക്ക് ഇവിടം ഒരു മികച്ച സെലക്ഷന് കൂടിയായിരിക്കും.
ഡൽഹി, ആഗ്രാ, മണാലി പാക്കേജുകൾക്ക് ഈസി ട്രാവൽസിനെ വിളിക്കാം: 8943566600.