ഞാൻ ഉപയോഗിക്കുന്ന ലാപ് ടോപ് & വീഡിയോ എഡിറ്റിംഗ് ടൂൾ – മാക് ബുക്ക് പ്രൊ 2016 മോഡൽ – വീഡിയോ കാണാം. കൂടുതൽ വിഡിയോകൾക്കായി എന്റെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാം:https://goo.gl/qN39XW
ഞാൻ ആദ്യമായി വീഡിയോ എഡിറ്റ് ചെയ്തു തുടങ്ങിയത് എന്റെ വീട്ടിൽ ഉണ്ടായിരുന്ന ഒരു കംപ്യൂട്ടറിൽ വണ്ടർ ഷെയർ ഫിൽമോറാ എന്ന സോഫ്ട്‍വെയർ വാങ്ങിയാണ്. വിൻഡോസ് മെഷീൻ ഉള്ളവർക്ക് നിസ്സാര തുകയ്ക്ക് ഈ സോഫ്റ്റ്‌വെയർ വാങ്ങി ഉപയോഗിക്കാവുന്നതാണ്. വളരെ സിംപിളായി വീഡിയോ എഡിറ്റ് ചെയ്യുവാൻ ഇത് സഹായിക്കും, പക്ഷെ നീളമുള്ള വിഡിയോകൾ എഡിറ്റ് ചെയ്യുവാൻ പ്രയാസമാണ്.
അങ്ങനെ ഇരിക്കുന്ന സമയത്താണ് സുഹൃത്തും വീഡിയോ ബ്ലോഗറുമായ ഇബാദ് റഹമാനെ പരിചയപ്പെടുന്നത്. ഇബാദിന്റെ നിർദ്ദേശ പ്രകാരമാണ് ഞാൻ ഒരു മാക് ബുക്ക് പ്രൊ വാങ്ങുവാൻ തീരുമാനിച്ചത്. തക്ക സമയത്ത് എന്റെ ഒരു സുഹൃത്ത് അമേരിക്കയിൽ നിന്നും വരുന്നുണ്ടായിരുന്നു. അപ്പോൾ സുഹൃത്തിനോട് പറഞ്ഞ് അവിടെയുള്ള www.bestbuy.com എന്ന വെബ്‌സൈറ്റിൽ കൂടി ഒരു 13 ഇഞ്ച് മാക്ബുക്ക് പ്രൊ മെഷീൻ വാങ്ങി വരുവാൻ പറഞ്ഞു.
ഇവിടെ അന്വേഷിച്ചപ്പോൾ ഏതാണ്ട് ഒരു ലക്ഷത്തി ഇരുപതിനായിരത്തോളം രൂപ വരുമായിരുന്നു. മൗസും കണക്ടറും വേറെ ഒരു പതിനായിരം. അപ്പോഴാണ് അമേരിക്കയിലെ സുഹൃത്ത് പറഞ്ഞത് അമേരിക്കയിൽ ഓപ്പൺ ബോക്സ് എന്നൊരു കൺസപ്റ്റ് ഉണ്ട്. നിങ്ങൾ വാങ്ങിയ സാധനങ്ങൾ എന്തെങ്കിലും കാരണത്താൽ നിങ്ങൾക്ക് ഇഷ്ടപ്പെട്ടില്ലെങ്കിൽ ഒരാഴ്ചക്കുള്ളിൽ അത് തിരികെ നൽകി മുഴുവൻ തുക റീഫണ്ട് വാങ്ങാം.
അങ്ങനെ ചെയ്യുന്ന സാധനങ്ങൾ പുതിയ സാധനങ്ങൾ വിൽക്കുന്നത് പോലെ അവർ വീണ്ടും വളരെ നല്ല ഡിസ്‌കൗണ്ട് നൽകികൊണ്ട് വിൽക്കും. അങ്ങനെ ആ വെബ്‌സൈറ്റിൽ നിന്നും അത്തരത്തിൽ എന്റെ വാങ്ങിക്കൊണ്ട് വന്നതാണ് ഈ ലാപ്‌ടോപ്. ഏതാണ്ട് മുപ്പതിനായിരത്തോളം രൂപയാണ് ആ ഇനത്തിൽ ലാഭം കിട്ടിയത്. ഇന്ത്യക്ക് പുറത്ത് നിന്നും നിങ്ങളുടെ സുഹൃത്തുക്കൾ ആരെങ്കിലും ലാപ്‌ടോപ്പുമായി വരാത്തവർ ഉണ്ടെങ്കിൽ അവരോട് ഒരെണ്ണം വാങ്ങിച്ചുകൊണ്ടുവരാണ് പറഞ്ഞാൽ നല്ല ലാഭത്തിന് കിട്ടും. മാക്ബുക്കിന് ഗ്ലോബൽ വാറന്റി ഉള്ളത് കൊണ്ട് അതിന്റെ കാര്യത്തിൽ വേറെ വിഷയങ്ങൾ ഒന്നുമില്ല.
ലാപ്ടോപ്പിന്റെ കൂടെ ഒരു ആപ്പിളിന്റെ തന്നെ മാജിക്ക് മൗസും ഒരു യു എസ് ബി സി – മൾട്ടി പോർട്ട് അഡാപ്ടറും വാങ്ങിക്കൊണ്ട് വന്നിരുന്നു. വീഡിയോ എഡിറ്റിംഗിനായി ഫൈനൽ കട്ട് പ്രൊ എന്ന സോഫ്ട്വെയർ വാങ്ങി. 25000 രൂപയാണ് ഇതിന് നൽകേണ്ടത്. വളരെ എളുപ്പത്തിൽ യാതൊരു ബുദ്ധിമുട്ടുമില്ലാതെ 35 മിനിറ്റ് വരെ ദൈർഘ്യമുള്ള വീഡിയോ ഞാൻ ഇതുപയോഗിച്ച് ഹാപ്പിയായി എഡിറ്റ് ചെയ്തു. ഫൈനൽ കട്ട് പ്രൊ വാങ്ങിയാലും അതിന്റെ കൂടെ വിഡിയോയിൽ ഉപയോഗിക്കുവാനായി പ്ലഗിൻസ് ധാരാളം വേറെയും വാങ്ങേണ്ടി വരും.
ഫൈനൽ കട്ട് പ്രൊ അല്ലാതെ മറ്റനേകം എഡിറ്റിങ് ടൂളുകൾ ലഭ്യമാണ്. പക്ഷെ അതിനെക്കുറിച്ചോന്നും എഴുതാൻ എനിക്കറിയില്ല. മറ്റ് ടൂളുകൾ ഉപയോഗിക്കുന്ന മുറക്ക് വിവരങ്ങൾ നൽകുവാൻ സാധിക്കുമെന്ന് വിശ്വസിക്കുന്നു.
എന്റെ വിഡിയോകൾ നിങ്ങൾക്ക് ഇഷ്ടമാകുന്നു എങ്കിൽ എന്റെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക, അതോടൊപ്പം തന്നെ എന്റെ ഫെയ്‌സ്ബുക്ക് പേജ് ഫോളോ ചെയ്യുക.