മാമലക്കണ്ടത്തെ മാസ്മരിക നിബിഡ വനത്തിലൂടെ ഞാനും എൻ്റെ പാത്തുവും

Total
0
Shares

വിവരണം – Danish Riyas.

“ഭൂമിയിലുള്ള ഓരോ പ്രദേശങ്ങളും അരിച്ചു പെറുക്കുന്ന ഗൂഗിളിന്റെ ചാരക്കണ്ണുകൾക്ക് ഒപ്പിയെടുക്കാൻ കഴിയാത്ത ഒരു #സ്ഥലം, സൂര്യന്റെ കിരണങ്ങൾ പോലും കടന്ന് വരാൻ മടിക്കുന്ന ഒരു #കാട്. ഇന്നും ലോകമറിയാത്ത ഒരു ’30’ കിലോമീറ്റർ കൊടും വനപ്രദേശം. അതിലെ തന്നെ പത്ത് കിലോമീറ്റർ ചുറ്റളവിൽ 50- തിലധികം കാട്ടാനകൾ,, നിഴലിനെ പോലും വന്ന് കടിച്ച് കുടഞ്ഞെറിയാൻ നിൽക്കുന്ന ഇഴ ജന്തുക്കൾ, രാജവെമ്പാലകൾ… പേരറിയാത്ത മറ്റ് ജന്തു ജീവജാലങ്ങൾ. വനം വകുപ്പിന്റെ ഏറ്റവും പുതിയ കണക്കനുസരിച്ച് ഇത്രയേറെ ആനക്കൊമ്പന്മാർ അഴിഞ്ഞാടുന്ന അപകടകരമായ ഒരു പ്രദേശം വേറെയില്ല.

“ഡൈഞ്ചറസ്, ദി മോസ്റ്റ്‌ ഡൈഞ്ചറസ് ഡെസ്റ്റിനേഷൻ” – അത്ഭുതപ്പെടേണ്ട, ഈ സഥലം ആഫ്രിക്കയിലോ ആമസോണിലോ അല്ല. ഇവിടെ നമ്മുടെ കേരളത്തിൽ, രണ്ട്‌ ജില്ലകളിലായി,, മലകളുടെ മടിത്തട്ടിലിൽ. ഇടുക്കിയുടെയും എറണാകുളത്തിന്റെയും അതിർത്തി പങ്കിടുന്ന ഒരു പ്രദേശം.

പണ്ട് പ്രാദേശിക രാജാക്കന്മാർ അപ്രതീക്ഷിത യുദ്ധങ്ങളിൽ തോൽവിക്ക് മുൻപ് ജീവൻ രക്ഷിക്കാൻ മാത്രം ഉപയോഗിച്ചിരുന്ന രാജപാത. കൊച്ചി – കോതമംഗലത്ത് നിന്നും തട്ടേക്കാട് – ഭൂതത്താൻ കെട്ട് വഴി മൂന്നാറിലേക്കും അതുവഴി കൊടൈക്കനാലിലേക്കും, മൈസൂരിലേക്കും മദ്രാസിലേക്കുമൊക്കെ കടന്നിരുന്ന ഈ #മരണപാത’ ഇന്ന് പക്ഷേ അടച്ചിട്ടിരിക്കുകയാണ്. “മറ്റൊന്നുമല്ല, ഓരോ പൗരന്റെയും ജീവന്റെ വില സ്റ്റേറ്റിന്റെ ഉത്തരവാദിത്തമാണ്.”

ഇന്നത്തെ കാലഘട്ടത്തിനറിയാത്ത ഈ കാട്ടുപാതയിലേക്ക് എത്തുന്നതിന് മുൻപ്, നിങ്ങൾ ‘മാമലക്കണ്ട’ത്തെ കുറിച്ചറിയണം. അതിനോട് ചേർന്ന് കിടക്കുന്ന ‘പൂയംകുട്ടി’ വനമെന്തെന്ന് കാണണം. ഇവകൾക്കെല്ലാം ഇടയിലൂടെ തെന്നിയും തെറിച്ചും ഒഴുകി നീങ്ങുന്ന കുട്ടമ്പുഴ’ യോരത്ത് വല്ലപ്പോഴും ഒന്നിറങ്ങി നടക്കണം.

“ശനിയാഴ്‍ച്ച വൈകീട്ടാണ് ബുക്ക് ചെയ്തിരുന്ന #വെസ്പ സ്‌കൂട്ടർ കിട്ടുന്നത്. എങ്കിൽ പിന്നെ വീക്കെൻഡ് ട്രിപ്പ്‌ അതിൽ തന്നെ എന്ന് തീരുമാനിച്ചു” “കാടറിയാൻ,, ആസ്വദിക്കാൻ,, അനുഭവിക്കാൻ ‘ബൈക്ക് യാത്ര’ പോലെ മനോഹരം മറ്റെന്തുണ്ട്. പെരുമ്പാവൂർ റൂട്ടിലെ ചെമ്പറക്കി പെട്രോൾ പമ്പിൽ സ്‌കൂട്ടർ നിർത്തി, ഫുൾ ടാങ്ക് അടിക്കാൻ പറഞ്ഞു. 430 രൂപക്ക് ടാങ്ക് നിറഞ്ഞു. 500 രൂപ കൊടുത്ത് ബാക്കി ഫാത്തിമയോട് മേടിക്കാൻ പറഞ്ഞു ഞാൻ ബൈക്ക് കുറച്ചപ്പുറത്തേക്ക് മാറ്റി നിർത്തി. ബാക്കി പൈസയുമായി വന്ന പാത്തു ചിരിച്ചു കൊണ്ട് പറഞ്ഞു : ”ആ പയ്യൻ ബാക്കി 70 രൂപ തരേണ്ടതിന് പകരം 170 രൂപ തന്നിരിക്കുന്നു. വാ, പോകാം.. വണ്ടി വിട്ടോ”

‘അടിക്കടി പെട്രോൾ വില കൂടുന്നതും പമ്പിന്റെ മുതലാളിയുടെ 100 രൂപ പോണെങ്കിൽ പോട്ടെ’ എന്നതുമായിരിക്കാം അവളെ അത്തരത്തിൽ ചിന്തിപ്പിച്ചത്. നമ്മളിൽ പലരും അങ്ങിനെയാണ് ധരിച്ചിരിക്കുന്നതും. എന്നാൽ തെറ്റാണത്, ഓരോ ദിവസവും ക്ളോസിങ് ടൈമിൽ കാശിന്റെ ഷോർട്ടേജുണ്ടെങ്കിൽ അതവിടത്തെ സ്റ്റാഫിന്റെ ശമ്പളത്തിൽ നിന്നും പിടിക്കുന്നതാണ് പമ്പിലെ ഒരു രീതി. അയ്യായിരമോ ആറായിരമോ ഒക്കെ മാസം കിട്ടുന്ന ഇതുപോലുള്ള പാവം ബംഗാളികളുടെ ശമ്പളത്തിൽ നിന്നും പോയാൽ പിന്നെ എന്തുണ്ടാകും അവർക്ക്, ആരും മറന്ന് പോകരുത്.

ബൈക്ക് സ്റ്റാൻഡിലിട്ട് ഞാൻ, പെട്രോളടിച്ച ബംഗാളി പയ്യന്റെ അടുക്കലേക്ക് പോയി ഒന്ന് കൂടി ചോദിച്ച് ഉറപ്പ് വരുത്തി. എത്ര രൂപക്കാണ് അടിച്ചതെന്ന്. ‘430 രൂപ’ – മനസ്സിലാകുന്ന മലയാളത്തിൽ അവൻ പറഞ്ഞു. “എങ്കിൽ ഇതില് 100 രൂപ കൂടുതലുണ്ട്, പിടിച്ചോ” എന്ന് പറഞ്ഞു തിരിച്ചു കൊടുത്തു. കാഴ്ച്ചയിൽ തന്നെ പാവത്താനായ അവന് പരിഭ്രമവും സന്തോഷവും ഒരുമിച്ച്. ആ സമയം അകത്ത് നിന്നും മാനേജർ വന്നു ചോദിച്ചു,,, ‘എന്താ പ്രശ്നം,,? അല്ല, അയാള് 100 രൂപ കൂടുതല് തന്നു, തിരിച്ചു കൊടുത്തതാ. കേട്ടതും അയാൾ ദേഷ്യത്തോടെ ആ പയ്യനെ ഒരു നോട്ടം. എന്നിട്ട് എന്തോ പറയാൻ വേണ്ടി വാ തുറന്നതും,,, ഞാൻ പറഞ്ഞു : പോട്ടെ, ചേട്ടാ,, അറിയാതെയല്ലേ,, അയാളെ വഴക്ക് പറയേണ്ട”. അയാളുടെ ഭാവവും ശരീരഭാഷയും എനിക്കൊട്ടും പിടിച്ചില്ല. അതുകൊണ്ട് ഞാൻ ഇത്തിരി പരുഷമായിട്ട് തന്നെയാണ് പറഞ്ഞത്. അതുകൊണ്ടാവണം, ഓക്കേ സർ,, ഓക്കേ സർ,, പറഞ്ഞുകൊണ്ട് ഒരു ഇളിഞ്ഞ ചിരി ചിരിച്ചു മധ്യവയസ്കനായ ആ മാനേജർ.

ഞായറാഴ്ച്ച ആയതുകൊണ്ടാകണം പെരുമ്പാവൂർ ടൗണിൽ വലിയ തിരക്കില്ല. മിക്ക കടകളും അടഞ്ഞു കിടക്കുന്നു. സിഗ്നലിൽ ഞങ്ങളുടെ ബൈക്കിനോട് ചേർന്ന് വന്ന് നിർത്തിയ കാറിനുള്ളിലെ പെൺകുട്ടി ഇടക്കിടെ നോക്കിയിരുന്നത് എന്നെയാണോ പുതിയ ബൈക്കിനെയാണോ, അറിയില്ല.

കോതമംഗലവും തട്ടേക്കാടും കഴിഞ്ഞ്, വൃക്ഷങ്ങൾ നിഴലുകളെകൊണ്ട് തണലൊരുക്കിയ റോഡിലൂടെ മുന്നോട്ട് പോകുന്ന നമ്മളെ വരവേൽക്കുന്നത് നിരവധി പ്രദേശങ്ങളുടെ ജീവനാഡിയായ കുട്ടമ്പുഴയാണ്. ഏതൊക്കെയോ മലനിരകൾക്കിടയിലൂടെ അനേകം വനാന്തരങ്ങൾക്കിടയിലൂടെ നീർച്ചാലുകളായി… അരുവികളായി… തോടുകളായി… ഒടുവിൽ… ഒരു പുഴയായ് പിന്നെ, കുട്ടിക്കൽ എന്ന സ്ഥലത്തെത്തി കുട്ടമ്പുഴ പെരിയാറുമായി പ്രണയിച്ച്, ശേഷം അവർ ഒന്നായി ഒഴുകുന്നു.

കുട്ടമ്പുഴയിൽ നിന്നും നേരെ പോയാൽ ‘പൂയം കുട്ടി വനം’. പുലിമുരുകനെന്ന ചരിത്ര സിനിമയിലൂടെ നാം കണ്ടതും അറിഞ്ഞതുമാണ് പൂയംകുട്ടി വനം. വർഷങ്ങൾക്ക് മുൻപ് ഐ.വി ശശിയുടെ ‘ഈറ്റ’ എന്ന സിനിമയും ഈ വനത്തിലാണ് ചിത്രീകരിച്ചത്. പക്ഷേ, നമുക്ക് കാട് കണ്ട് മനം നിറഞ്ഞതും നാം അതിശയിച്ചതും പുലിമുരുകനിലൂടെയാണ്.

എനിക്ക് പോകേണ്ടത് പക്ഷേ കുട്ടമ്പുഴയിൽ നിന്നും വലത്തേക്കാണ്, ഉയരങ്ങളിലേക്ക്. 11 ഇഞ്ചുള്ള വെസ്പ സ്‌കൂട്ടറിന്റെ അലോയ് വീലുകൾ അതിന്റെ ട്യൂബ് ലെസ്സ് ടയറുകളുമായി, ഉരുളൻ തണ്ണിയിലേക്കും ആ വഴി മാമലക്കണ്ടമെന്ന മലകളാൽ ചുറ്റപ്പെട്ട പറുദീസയിലേക്കുമുള്ള പാത കയറാൻ തുടങ്ങി. 9 കിലോമീറ്റർ – ഉരുളൻ തണ്ണിയിൽ നിന്നും പന്തപ്ര വഴി മാമലക്കണ്ടത്തേക്കുള്ള റൂട്ട്. ഒരിക്കൽ പോയാൽ പിന്നീടൊരിക്കലും മറക്കാത്ത ആ അരമണിക്കൂർ യാത്ര.

തുടക്കത്തിൽ അങ്ങിങ്ങായി ആദിവാസി ഊരുകൾ കാണാം. പിന്നെ വിജനമാണ്, കാടിന്റെ ഭംഗിയുടെ തുടക്കമാണ്. ഒരു നാല് വീൽ വാഹനത്തിന് കടന്ന് പോകാൻ കഴിയുന്ന വിധത്തിൽ കോൺക്രീറ്റ് ചെയ്ത വൃത്തിയുള്ള വഴി. ഇടക്കിടെ ആനപ്പിണ്ടങ്ങൾ, ഉണങ്ങിയതും ഉണങ്ങാത്തതും…. അവിടെവിടെയായി ഏതൊക്കെയോ കിളികളുടെ കലപില ശബ്ദങ്ങൾ… ഇടക്ക് ഒരിലയനങ്ങാത്ത നിശബ്ദത, നിഗൂഢത. ഒരു നിമിഷം അരുവികൾ പോലും ഉറങ്ങുകയാണെന്ന് തോന്നും. ആ ഭയത്തിനിടയിലും ഒരു ത്രില്ലിംഗ്, ഒരാവേശം. അതിലൂടെ കിട്ടുന്ന ഒരു സുഖം. വിവരിക്കാൻ എന്റെ വിരലുകളിൽ പിറവിയെടുക്കുന്ന വാക്കുകൾ മതിയാവില്ല.

‘അങ്ങിനെ,, അങ്ങിനെ കാട്ടിലൂടെ കുറേ കയറ്റങ്ങളും വളവുകളും ഇറക്കങ്ങളുമൊക്കെ പിന്നിട്ട് മാമലക്കണ്ടം. ഇന്നും “മുനിയറ”കളെ ആരാധിക്കുന്ന ഒരു കൂട്ടം ജനങ്ങൾ അധിവസിക്കുന്ന മാമലക്കണ്ടം. മഴയില്ലാത്ത കാലത്ത്, ജനങ്ങൾ കൂട്ടമായി നിന്ന് മുനിയറകളിൽ കാട്ടു തേനൊഴിച്ച് പായസം വെച്ചാൽ മഴ പെയ്യുമെന്ന് വിശ്വസിക്കുന്ന ഒരു ജനത ജീവിക്കുന്നിടം. നാല് വശവും കാട്. ഏത് പൊസിഷനിൽ നിന്ന് നോക്കിയാലും ചുറ്റിനും മലനിരകൾ. അതിന് മുകളിൽ അങ്ങിങ്ങായി വെള്ളിനൂൽപോലെ ഒഴുകുന്ന നീർച്ചാലുകൾ. “അവ എവിടെ നിന്ന് ഉത്ഭവിക്കുന്നുവെന്നോ എവിടേക്ക് വീഴുന്നുവെന്നോ എന്നത് മിഴികൾക്ക് ഒരത്ഭുതമായി മാറുന്നു.”

അങ്ങിനെ ചോയ്ച്ച് ചോയ്ച്ച് ഇടറോഡുകളിൽ നിന്നും ഇടറോഡുകളിലൂടെ… എല്ലാ യാത്രകളിലും പലരോടും പലതും ചോദിച്ചറിയുക എന്നത് ഒരു ശീലമാണ്. പോകുന്നവഴിക്കെല്ലാം മരങ്ങളിൽ കൊക്കോ ഫ്രൂട്ട് വിളഞ്ഞു നിൽക്കുന്നു. വേണമെന്ന പാത്തുവിന്റെ ആഗ്രഹം മനസ്സിലാക്കിയിട്ടാകണം ഒരു കുടിലിലേക്ക് കയറിച്ചെന്ന ഞങ്ങൾക്ക് ആദിവാസിക്കുട്ടികൾ സ്നേഹപൂർവ്വം പഴം വച്ചു നീട്ടി.

മാമലക്കണ്ടവും പിന്നിട്ട് ഞങ്ങൾ ഇളംപ്ലാശേരി എത്തി. അവിടെയാണ് ചെക്ക് പോസ്റ്റ്. മേൽപറഞ്ഞ ആ 30′ കിലോമീറ്ററിലേക്കുള്ള കവാടം. മൂന്നാറിലേക്ക് മുങ്ങാം കുഴിയിട്ട് പോകാനുള്ള ആ പഴയ രാജപാതയുടെ തുടക്കം. കേരളത്തിൽ ഏറ്റവും കൂടുതൽ ആനകളും പാമ്പുകളും വസിക്കുന്നിടം. ആ വഴിയിലേക്ക് ഒരീച്ചയെപോലും കടത്തിവിടാതെ ചെക്ക് പോസ്റ്റിൽ കർമ്മ നിരതനായിരിക്കുന്ന ഓഫീസർ – അലി മുഹമ്മദ്‌. പരിചയപെട്ടു, കാടിന്റെ വിശേഷങ്ങളെല്ലാം പറഞ്ഞും അറിഞ്ഞും തിരികെ പോരാൻ നേരം ഞാൻ ആ ഓഫീസറോട് ഒരു ഉറപ്പ് മേടിച്ചെടുത്തു.

“ആദിവാസികളുടെ സഹായത്തോടെ ഇനി ഒരിക്കൽ സാറ് ഈ വഴിക്ക് പോകുമ്പോൾ കൂടെ എന്നെയും കൊണ്ടുപോണം. ഒരിക്കലെങ്കിലും ആ വഴിയിലൂടെ എനിക്കുമൊരു യാത്ര പോകണം. ഞാൻ ഒന്നുകൂടി വരും, അന്ന് നമുക്ക് വേണ്ടി സർ, ഈ ചെക്ക്പോസ്റ്റ് മലർക്കെ തുറക്കണം”..!

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

You May Also Like

അച്ഛനോടൊപ്പം ഞാൻ കണ്ട ഊട്ടി; ഇനിയൊരിക്കലും നടക്കാത്ത ആ യാത്ര

വിവരണം – ശുഭ ചെറിയത്ത്. യാത്രയെക്കുറിച്ച് ചിന്തിക്കുമ്പോൾ മനസ്സിൽ ആദ്യം ഓടിയെത്തുക നാം നടത്തിയ ആദ്യ യാത്ര ആയിരിക്കും. ഓർമയിലെ ആദ്യയാത്ര … ചിലർക്കത് കുടുംബത്തോടൊപ്പമാകാം , ചിലർക്ക് സുഹൃത്തുക്കളോടൊപ്പമാകാം അതുമല്ലെങ്കിൽ സ്ക്കൂൾ വിനോദയാത്രയാകാം … ആ യാത്രയുടെ ബഹിർസ്ഫുരണം പിന്നീടുള്ള…
View Post

തണുപ്പ് ആസ്വദിക്കാൻ ഒരു യാത്ര പോകാം… ഇതാ ടോപ് 10 സ്ഥലങ്ങൾ

അൽപ്പം തണുപ്പ് ആസ്വദിക്കുവാനായി ഒരു ട്രിപ്പ് പോകുന്നവർ ധാരാളമാണ്. ഇത്തരത്തിൽ തണുപ്പ് ആസ്വദിക്കുവാനായി തിരഞ്ഞെടുക്കാവുന്ന മികച്ച പത്ത് സ്ഥലങ്ങളാണ് ചുവടെ കൊടുത്തിരിക്കുന്നത്. 1. മൂന്നാർ – കേരളത്തിൽ തണുപ്പ് ആസ്വദിക്കുവാൻ ഏറ്റവും അനുയോജ്യമായ സ്ഥലം മൂന്നാർ തന്നെയാണെന്നതിൽ ആർക്കും സംശയമൊന്നും ഉണ്ടാകില്ല.…
View Post

കടുവ വേലായുധൻ – ആനപ്പണിക്കാരിലെ എക്കാലത്തെയും വലിയ അതികായൻ !!

എഴുത്ത് – വിനു പൂക്കാട്ടിയൂർ. ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായൻ ‘കടുവ വേലായുധേട്ടൻ’ ആനയില്ലാത്ത ലോകത്തേക്ക് യാത്രയായിട്ട് എട്ട് വർഷങ്ങൾ. അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുൻപിൽ അനന്തകോടിപ്രണാമം. ഒരുപാട് പേരുടെ അഭ്യർത്ഥനയായിരുന്നു സാക്ഷാൽ കടുവയുടെ കഥകൾ കേൾക്കണമെന്ന്. എന്നാൽ എന്നെപോലെയുള്ള ഒരാൾക്ക് വലിയ…
View Post

കേരളത്തിലെ പത്രങ്ങളുടെ ചരിത്രം – ഒരു മലയാളി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ..

കേരളീയരുടെ ജീവിതത്തിന്‍്റെ ഭാഗമാണ് പത്രങ്ങള്‍. കേരളീയ സംസ്കാരത്തിന്‍്റെ ഭാഗമാണ് പത്രവായന. ഒരു ശരാശരി മലയാളിയുടെ ദിവസം ആരംഭിക്കുന്നത് ഒരു കൈയില്‍ കാപ്പിയും മറ്റേ കൈയില്‍ പത്രവുമായിട്ടാണ്. കേരളത്തിലെ സാംസ്കാരിക ചരിത്രം പരിശോധിച്ചാല്‍ ഏറ്റവും മികച്ച സംഭാവന നല്‍കിയത് പത്രങ്ങളും പ്രസിദ്ധീകരണങ്ങളുമാണെന്നു കാണാം.…
View Post

മുഗൾ സാമ്രാജ്യം – ചക്രവർത്തിമാരും അവരുടെ അന്ത്യവും

ഇന്ത്യയിൽ ഏറ്റവും അധികം കാലം ഭരിച്ച മുസ്ലീം രാജാക്കന്മാരുടെ സാമ്രാജ്യമാണ് മുഗൾ സാമ്രാജ്യം. പിതൃത്വം വഴി മദ്ധ്യേഷ്യൻ ഭരണാധികാരി തിമൂറിന്റെ പിൻ‌ഗാമികളും, മാതൃത്വം വഴി മംഗോൾ നേതാവായ ജെംഗിസ് ഖാന്റെ പാരമ്പര്യം ഉള്ളവരുമാണ്‌ മുഗളർ. മംഗോൾ എന്നതിന്റെ പേർഷ്യൻ/ചഗതായ് രൂപഭേദമായ മുഗൾ…
View Post

ഓൺലൈൻ തട്ടിപ്പ് നടത്താനൊരുങ്ങിയ മദാമ്മയ്ക്ക് തിരിച്ചു പണികൊടുത്ത് മലയാളി

തട്ടിപ്പുകാർ പലവിധത്തിലുണ്ടെങ്കിലും, ഇപ്പോൾ കൂടുതലും തട്ടിപ്പുകൾ നടക്കുന്നത് ഓൺലൈനിലൂടെയാണ്. ആർക്കും ഒരു സംശയവും തോന്നാതെ പറ്റിക്കാൻ മിടുക്കരായ ഇവരുടെ വലയിൽ പലരും വീണിട്ടുമുണ്ട്. ഇത്തരത്തിലൊരു ഉഗ്രൻ തട്ടിപ്പുകാരിയെ മനസ്സിലാക്കി തിരിച്ചു പണികൊടുത്ത കഥയാണ് കോഴിക്കോട് കുന്നമംഗലം സ്വദേശിയും, സാമൂഹിക പ്രവർത്തകനും, ശില്പിയുമായ…
View Post

കരിയെ മെരുക്കിയ കടുവ വേലായുധൻ; ആനപ്പണിക്കാരിലെ ധീരൻ – പാർട്ട് 3

ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായനായ ‘കടുവ വേലാധൻ’ എന്ന അപൂർവ്വ മനുഷ്യനെക്കുറിച്ചുള്ള കഥ. അവസാന ഭാഗം. ആദ്യഭാഗം വായിക്കുവാൻ : https://bit.ly/33rRcbo. എഴുത്ത് – വിനു പൂക്കാട്ടിയൂർ. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ അപ്രതീക്ഷിത ഇടിയേറ്റ് പുതുനഗരം പാടത്തു വീണ്ടുകിടക്കുന്ന കർണ്ണൻ. കർണ്ണന്റെ നെഞ്ചുപിളർക്കാൻ കുതിച്ചുവരുന്ന…
View Post

1000 രൂപയ്ക്ക് താമസമടക്കം ‘മൂന്നാർ’ ടൂർ പാക്കേജുമായി കെഎസ്ആർടിസി

കേരളത്തിൽ ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ വരുന്ന സ്ഥലങ്ങളിലൊന്നാണ് ഇടുക്കി ജില്ലയിലെ മൂന്നാർ. വിശാലമായ തേയിലത്തോട്ടങ്ങള്‍, മനോഹരമായ ചെറു പട്ടണങ്ങള്‍, വളഞ്ഞുയര്‍ന്നും താഴ്ന്നും പോവുന്ന പാതകള്‍, അവധി ആഘോഷത്തിന് യോജിച്ച സൗകര്യങ്ങള്‍, തണുത്ത കാലാവസ്ഥ, പുൽമേടുകൾ, ഷോലക്കാടുകൾ തുടങ്ങിയ ഘടകങ്ങളാണ് മൂന്നാറിന്റെ പ്രകൃതഭംഗിയ്ക്ക്…
View Post

KSRTC SWIFT വോൾവോ സ്ലീപ്പർ ബസ്സിലെ യാത്ര; ഒരു പാസഞ്ചർ റിവ്യൂ

വിവരണം – ലിജോ ചീരൻ ജോസ്. ഇരുപത്തിരണ്ടു വർഷമേ ആയിട്ടുള്ളു ഞാൻ നമ്മുടെ ആനവണ്ടിയിലെ ദീർഘദൂര യാത്രകൾ ആരംഭിച്ചിട്ട്. ഗുരുവായൂർ – കോയമ്പത്തൂർ ഫാസ്റ്റിലാണ് തുടക്കം. കുറച്ചു വര്ഷം മുൻപ് വരെ കര്ണാടക ആർ ടി സി വോൾവോ ബസുകൾ കേരളത്തിലേക്ക്…
View Post