മണാലിയില്‍ നിന്നും ഡല്‍ഹി വഴി കൊച്ചിയിലേക്ക് ഒരു മടക്കയാത്ര…

Total
0
Shares

നാലു ദിവസത്തെ മനാലി കാഴ്ചകള്‍ മനസ്സില്‍ നിറച്ചുകൊണ്ട് ഞങ്ങള്‍ മനാളിയോടു വിട പറഞ്ഞു. പ്രവീണ്‍ ഭായിയും കൂട്ടരും ഞങ്ങളെ യാത്രയാക്കുവാന്‍ ബസ് സ്റ്റാന്‍ഡില്‍ വന്നിരുന്നു. മണാലിയില്‍ നിന്നും ഡല്‍ഹിയിലേക്കുള്ള ഒരു പ്രൈവറ്റ് ബസ്സിലാണ് ഞങ്ങളുടെ മടക്കയാത്ര. പതിയെ ഞങ്ങള്‍ ഉറക്കത്തിലേക്ക് വഴുതിവീണു.

അതിരാവിലെ ഞങ്ങള്‍ ഡല്‍ഹിയില്‍ എത്തിച്ചേര്‍ന്നു. ഡല്‍ഹിയില്‍ നല്ല മഞ്ഞുള്ള സമയമായിരുന്നു. രാവിലെതന്നെ കേരള ഹൌസിലേക്ക് ആയിരുന്നു ഞങ്ങള്‍ പോയത്. അവിടെ നമ്മുടെ മുഖ്യമന്ത്രി പിണറായി വിജയന്‍റെ ഒരു ഫ്ലക്സ് ഒക്കെ വെച്ചിട്ടുണ്ടായിരുന്നു. കേരള ഹൌസില്‍ നിന്നുമായിരുന്നു ഞങ്ങളുടെ പ്രഭാത ഭക്ഷണം. നല്ല കേരള സ്റ്റൈല്‍ പുട്ടും കടലയും.. ബ്രേക്ക് ഫാസ്റ്റിനു ശേഷം ഞങ്ങള്‍ ഡല്‍ഹി ചുറ്റിക്കാണുവാന്‍ തീരുമാനിച്ചു. കൊച്ചിയിലേക്കുള്ള ഞങ്ങളുടെ ഫ്ലൈറ്റ് ഉച്ചയ്ക്കായിരുന്നതിനാല്‍ അത്രയും സമയം ഞങ്ങള്‍ക്ക് ഫ്രീയായി ലഭിച്ചിരുന്നു. എന്നാല്‍പ്പിന്നെ നമ്മുടെ രാജ്യ തലസ്ഥാനം ഒന്ന് കണ്ടുകളയാം… ഈ കറക്കം ട്രാവല്‍സിന്‍റെ പാക്കേജില്‍ ഉള്ളതല്ല കേട്ടോ. വേണമെങ്കില്‍ പാക്കേജിനൊപ്പം അവര്‍ ഇതുകൂടി അറേഞ്ച് ചെയ്തു തരും.

ഡല്‍ഹിയില്‍ ഞാന്‍ പലതവണ വന്നിട്ടുണ്ടെങ്കിലും അവയെല്ലാം ബിസിനസ് ട്രിപ്പുകള്‍ ആയിരുന്നു. അതുകൊണ്ട് ഇതുപോലെ കറങ്ങുവാന്‍ അവസരം വന്നിട്ടില്ല. ആദ്യമായി ഞങ്ങള്‍ പോയത് ഇന്ത്യാ ഗേറ്റ് കാണുവാനായിരുന്നു. ലോകത്തെ തന്നെ ഏറ്റവും വലിയ യുദ്ധ സ്മാരകങ്ങളിൽ ഒന്നായ ഇന്ത്യ ഗേറ്റ് ഡെൽഹിയുടെ ഹൃദയഭാഗത്താണ് സ്ഥിതി ചെയ്യുന്നത്. ഒന്നാം ലോകമഹായുദ്ധത്തിലും അഫ്ഗാൻ യുദ്ധത്തിലും മരിച്ച സൈനികരുടെ ഓർമ്മ നിലനിർത്തുന്നതിനു വേണ്ടി സ്ഥാപിക്കപ്പെട്ട സ്മാരകമാണ് ഇത്. സൈനികരുടെ പേരും വിവരങ്ങളും അവിടെ രേഖപ്പെടുത്തിയിട്ടുണ്ടായിരുന്നു. അവരുടെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ ഒരു നിമിഷം ഇന്ത്യാഗേറ്റിന്‍റെ മുന്നില്‍ ദേശീയ പതാകയ്ക്ക് പകരം നമ്മുടെ മൂന്നു സൈനിക വിഭാഗങ്ങളുടെ പതാകകളായിരുന്നു ഉയര്‍ത്തിയിരുന്നത്.

ഇന്ത്യാഗേറ്റിലെ കാഴ്ചകള്‍ കണ്ടശേഷം പിന്നീട് ഞങ്ങള്‍ പോയത് കുത്തബ് മിനാര്‍ കാണുവാനാണ്. മുപ്പതു രൂപയാണ് ഇവിടത്തെ പ്രവേശന ഫീസ്‌. പക്ഷേ വിദേശരാജ്യക്കാര്‍ക്ക് 500 രൂപ കൊടുക്കണം കുത്തബ് മിനാര്‍ കാണുവാന്‍. ഇത് വല്ലാത്തൊരു വിവേചനമായാണ് എനിക്ക് തോന്നിയത്. തായ്ലാന്ഡ്, മലേഷ്യ പോലുള്ള രാജ്യങ്ങളില്‍ ഇത്തരത്തിലെ വിവേചനങ്ങളൊന്നും കാണുവാന്‍ കഴിഞ്ഞില്ല.

ഇഷ്ടിക കൊണ്ട് നിർമ്മിച്ച് ലോകത്തിലെ ഏറ്റവും ഉയരമേറിയ മിനാരമാണ് കുത്തബ് മിനാര്‍. ഇതിന്റെ നിര്‍മ്മാണം തുടങ്ങി വച്ചതു കുത്ബുദ്ദിന്‍ ഐബക് ആണ്. ഇന്തോ-ഇസ്ലാമിക വാസ്തുശില്പ്പകലക്ക് ഒരു ഉത്തമോദാഹരണമാണ്‌ ഈ ഗോപുരം. കുത്തബ് മിനാര്‍ അടുത്തു കണ്ടപ്പോള്‍ വളരെ അൽഭുതം തോന്നി. പ്രതീക്ഷിച്ചതിലുമെത്രയോ ഇരട്ടി ഭംഗി. പുറത്തേക്ക് തള്ളി നില്‍ക്കുന്ന ഓരോ നിലയിലേയും ബാല്‍ക്കണികള്‍ അവയുടെ പ്രത്യേകതയാല്‍ അത്യാകര്‍ഷകമായി തോന്നും. ഒരോന്നിന്‍റെയും രൂപകല്പനയിലെ വൈവിധ്യവും, കൊത്തുപണിയുടേ മനോഹാരിതയും എടുത്തു പറയേണ്ട ഒന്നാണ്.

കുത്തബ് മിനാറിലെ കാഴ്ചകള്‍ കണ്ടശേഷം ഞങ്ങള്‍ എയര്‍പോര്ട്ടിലേക്ക് യാത്രയായി. വെബ്‌ ചെക്ക് ഇന്‍ ചെയ്തതിനാല്‍ അധികം ബുദ്ധിമുട്ടേണ്ടി വന്നിരുന്നില്ല. ഞങ്ങളുടെ വിമാനത്തിന്‍റെ ബോര്‍ഡിംഗ് ആരംഭിക്കുന്നത് ഉച്ചയ്ക്ക് 2.10 നു ആയിരുന്നു. ‘വിസ്താര’ എയര്‍ലൈന്‍സിന്‍റെ വിമാനമായിരുന്നു ഞങ്ങളുടേത്. വിസ്താരയിലെ എന്‍റെ ആദ്യത്തെ യാത്രയുമായിരുന്നു അത്. സമയമായപ്പോള്‍ ഞങ്ങള്‍ ഗേറ്റിലൂടെ വിമാനത്തില്‍ കയറി. നല്ല വിമാനയാത്രയായിരുന്നു അത്. വിസ്താര സൂപ്പര്‍… അങ്ങനെ കുളു – മനാലിയുടെ തകര്‍പ്പന്‍ ഓര്‍മ്മകളുമായി ഞങ്ങള്‍ കൊച്ചിയിലേക്ക് പറന്നു…

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

You May Also Like

തണുപ്പ് ആസ്വദിക്കാൻ ഒരു യാത്ര പോകാം… ഇതാ ടോപ് 10 സ്ഥലങ്ങൾ

അൽപ്പം തണുപ്പ് ആസ്വദിക്കുവാനായി ഒരു ട്രിപ്പ് പോകുന്നവർ ധാരാളമാണ്. ഇത്തരത്തിൽ തണുപ്പ് ആസ്വദിക്കുവാനായി തിരഞ്ഞെടുക്കാവുന്ന മികച്ച പത്ത് സ്ഥലങ്ങളാണ് ചുവടെ കൊടുത്തിരിക്കുന്നത്. 1. മൂന്നാർ – കേരളത്തിൽ തണുപ്പ് ആസ്വദിക്കുവാൻ ഏറ്റവും അനുയോജ്യമായ സ്ഥലം മൂന്നാർ തന്നെയാണെന്നതിൽ ആർക്കും സംശയമൊന്നും ഉണ്ടാകില്ല.…
View Post

1000 രൂപയ്ക്ക് താമസമടക്കം ‘മൂന്നാർ’ ടൂർ പാക്കേജുമായി കെഎസ്ആർടിസി

കേരളത്തിൽ ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ വരുന്ന സ്ഥലങ്ങളിലൊന്നാണ് ഇടുക്കി ജില്ലയിലെ മൂന്നാർ. വിശാലമായ തേയിലത്തോട്ടങ്ങള്‍, മനോഹരമായ ചെറു പട്ടണങ്ങള്‍, വളഞ്ഞുയര്‍ന്നും താഴ്ന്നും പോവുന്ന പാതകള്‍, അവധി ആഘോഷത്തിന് യോജിച്ച സൗകര്യങ്ങള്‍, തണുത്ത കാലാവസ്ഥ, പുൽമേടുകൾ, ഷോലക്കാടുകൾ തുടങ്ങിയ ഘടകങ്ങളാണ് മൂന്നാറിന്റെ പ്രകൃതഭംഗിയ്ക്ക്…
View Post

കേരളത്തിൽ റോഡ് ട്രിപ്പിനു പറ്റിയ അഞ്ച് മനോഹര റൂട്ടുകൾ…

യാത്രകൾ പല തരത്തിൽ ആസ്വദിക്കുന്നവരുണ്ട്. ചിലർ സ്ഥലങ്ങലും കാഴ്ചകളും ഒക്കെ കണ്ട് ആസ്വദിക്കും, ചിലർ ഓരോ സ്ഥലത്തെയും ഭക്ഷണങ്ങൾ രുചിച്ച് ആസ്വദിക്കും, ചിലർ കൂട്ടുകാരും കുടുംബവുമൊക്കെയായിട്ട് ഒരു അടിച്ചുപൊളി മൂഡിലായിരിക്കും യാത്ര പോകുന്നത്. മറ്റു ചിലരാകട്ടെ ഡ്രൈവിംഗ് ആയിരിക്കും ഇഷ്ടപ്പെടുക. ഇത്തരത്തിൽ…
View Post

ഊട്ടി – നീലഗിരി ട്രെയിൻ യാത്ര; നിങ്ങൾ അറിയേണ്ട കാര്യങ്ങളെല്ലാം…

ദിൽസേ സിനിമയിലെ “ഛയ്യ ഛയ്യാ..” എന്ന പാട്ടു കണ്ടതു മുതൽ എൻ്റെ മനസ്സിൽ കയറിക്കൂടിയതാണ് ഊട്ടി ട്രെയിൻ എന്നു നമ്മൾ വിളിക്കുന്ന നീലഗിരി മൗണ്ടൻ റെയിൽവേ. എന്നാൽ ഇതുവരെയ്ക്കും എനിക്ക് ആ ട്രെയിനിൽ ഒന്ന് സഞ്ചരിക്കുവാൻ സാധിച്ചിരുന്നില്ല. കഴിഞ്ഞ ദിവസം ആനക്കട്ടിയിലെ…
View Post

എന്താണ് ദുബായ് എക്സ്പോ? അവിടെ എന്തൊക്കെ കാണാം? ആകർഷണങ്ങൾ…

ഇപ്പോൾ മാധ്യമങ്ങളിലും സോഷ്യൽ മീഡിയകളിലും, പിന്നെ പ്രവാസി സുഹൃത്തുക്കൾക്കിടയിലും സംസാരവിഷയമായിരിക്കുന്ന ഒന്നാണ് ദുബായ് എക്സ്പോ. എന്താണ് ഈ ദുബായ് എക്സ്പോ എന്ന് ശരിക്കും അറിയാത്ത ചിലരെങ്കിലും നമുക്കിടയിലുണ്ടാകും. അവർക്കായി ദുബായ് എക്സ്പോയുടെ വിശേഷങ്ങൾ പങ്കുവെയ്ക്കാം. ബ്യൂറോ ഒഫ് ഇന്റർനാഷണൽ എക്സ്പോസിഷൻസിന്റെ മേൽനോട്ടത്തിൽ…
View Post

കണ്ണൂർ ജില്ലയിൽ ഫാമിലി ട്രിപ്പ് പോകുവാൻ പറ്റിയ അഞ്ച് സ്ഥലങ്ങൾ

കേരളത്തിലെ വടക്കേയറ്റത്ത് സ്ഥിതി ചെയ്യുന്ന ഒരു ജില്ലയാണ് കണ്ണൂർ. കണ്ണൂർ പട്ടണത്തിന്റെ ആധുനിക ചരിത്രം തുടങ്ങുന്നത് പോർച്ചുഗീസുകാർ മലബാറിൽ പ്രവേശിച്ചതോടുകൂടിയാണ്. പ്രശസ്ത നാടൻ കലാരൂപമായ തെയ്യം കളിയാടുന്നത് കണ്ണൂർ ജില്ലയിലാണ്. തെയ്യം കാണണമെങ്കിൽ ഇവിടേക്ക് തന്നെ വരണം. തെയ്യവും സര്‍ക്കസും ക്രിക്കറ്റും…
View Post

മൂന്നാറിൽ ഫാമിലിയായിട്ട് തങ്ങുവാൻ പറ്റിയ കിടിലൻ സ്ഥലങ്ങൾ

മലയാളികൾ ടൂർ പോകുവാൻ പ്ലാൻ ചെയ്യുമ്പോൾ ആദ്യത്തെ ലിസ്റ്റിൽ വരുന്ന ഒരു സ്ഥലമാണ് മൂന്നാർ. എന്തുകൊണ്ടാണ് മൂന്നാർ എല്ലാവർക്കും ഇത്ര പ്രിയങ്കരമായത് എന്ന ചോദ്യത്തിന് ഇന്ന് വലിയ പ്രസക്തി ഉണ്ടെന്നു തോന്നുന്നില്ല. ഒറ്റവാക്കിൽ പറഞ്ഞാൽ മൂന്നാർ പച്ചപട്ടുടുത്ത ഒരു തണുത്ത സുന്ദരിയാണ്.…
View Post

ആലപ്പുഴയിലെ ഹൌസ് ബോട്ട് യാത്ര അടിപൊളിയാക്കാം.. ആസ്വദിക്കാം…

കരയിലെ കാഴ്ചകള്‍ കണ്ടു ക്ഷീണിച്ചുവെങ്കില്‍ നമുക്ക് ഒന്നു റിലാക്സ് ചെയ്താലോ? അതിനു ഏറ്റവും ബെസ്റ്റ് ആലപ്പുഴയിലെ കായല്‍ യാത്രയാണ്. വള്ളത്തില്‍ കൂടിയും ബോട്ടില്‍ക്കൂടിയുമുള്ള യാത്രകള്‍ നമ്മള്‍ ആസ്വദിച്ചിട്ടുണ്ട്. എന്നാല്‍പ്പിന്നെ ഒരു ഹൗസ് ബോട്ട് യാത്ര ആയാലോ? ആഡംബരപൂര്‍ണമായ ഹൗസ്‌ബോട്ടില്‍ ഒരു കായല്‍ യാത്രയെക്കുറിച്ചെന്തു…
View Post