ഊട്ടി – നീലഗിരി ട്രെയിൻ യാത്ര; നിങ്ങൾ അറിയേണ്ട കാര്യങ്ങളെല്ലാം…

Total
147
Shares

ദിൽസേ സിനിമയിലെ “ഛയ്യ ഛയ്യാ..” എന്ന പാട്ടു കണ്ടതു മുതൽ എൻ്റെ മനസ്സിൽ കയറിക്കൂടിയതാണ് ഊട്ടി ട്രെയിൻ എന്നു നമ്മൾ വിളിക്കുന്ന നീലഗിരി മൗണ്ടൻ റെയിൽവേ. എന്നാൽ ഇതുവരെയ്ക്കും എനിക്ക് ആ ട്രെയിനിൽ ഒന്ന് സഞ്ചരിക്കുവാൻ സാധിച്ചിരുന്നില്ല. കഴിഞ്ഞ ദിവസം ആനക്കട്ടിയിലെ എസ് ആർ ജംഗിൾ റിസോർട്ടിൽ ചെന്നപ്പോൾ സുഹൃത്ത് സലീഷേട്ടൻ പറഞ്ഞപ്പോഴാണ് ഈ കാര്യം എൻ്റെ ഓർമ്മയിൽ വന്നത്. അങ്ങനെ അതിരാവിലെ ഞങ്ങൾ ആനക്കട്ടിയിലെ റിസോർട്ടിൽ നിന്നും മേട്ടുപ്പാളയം – ഊട്ടി ട്രെയിൻ യാത്രയ്ക്കായി പുറപ്പെട്ടു.

യുനസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള ഈ റെയിൽവേ റൂട്ടിന് ഒത്തിരി സവിശേഷകൾ ഉണ്ട്. റാക്ക് റെയിൽ‌വേ പാതകൾ ഉപയോഗിക്കുന്ന ഇന്ത്യയിലെ ഒരേയൊരു തീവണ്ടിപാതയാണ് ഇത്. ഇതിന്റെ പാതയുടെ വീതി 1 വലിപ്പത്തിൽ മീറ്റർ ഗേജ് ആണ്. മേട്ടുപ്പാളയത്തിനും കുന്നൂരിനും ഇടക്ക് തീവണ്ടി റാക് സിസ്റ്റം ഉപയോഗിച്ചാണ് ഓടുന്നത്. ഇവിടത്തെ റാക്ക് സിസ്റ്റം ആൾട്ടർനേറ്റ് ബയ്റ്റിങ്ങ് ടീത്ത് രീതിയിലുള്ളതാണ്. വലിയ കയറ്റങ്ങൾ കയറാൻ നീരാവി കൊണ്ട് പ്രവർത്തിക്കുന്ന ‘X’ ക്ലാസ്സിൽ പെടുന്ന എൻ‌ജിനുകളാണ് ഉപയോഗിക്കുന്നത്. 1918 – 1950 കാലഘട്ടത്തിൽ നിർമിച്ച എൻ‌ജിനുകളാണു ഇപ്പോഴും ഉപയോഗിക്കുന്നത്.

രാവിലെ ഞങ്ങൾ മേട്ടുപ്പാളയം റെയിൽവേ സ്റ്റേഷനിൽ എത്തിച്ചേർന്നു. ഞങ്ങൾ വന്നത് റിസോർട്ടിലെ ജീപ്പിലായിരുന്നു. സലീഷേട്ടനും ഞങ്ങളുടെകൂടെ യാത്രയ്ക്കായുണ്ട്. ഞങ്ങളെ സ്റ്റേഷനിൽ ഇറക്കിയ ശേഷം ജീപ്പുമായി ഡ്രൈവർ ഊട്ടിയിലേക്ക് തിരിച്ചു. ഞങ്ങൾ അവിടെ ഇറങ്ങുമ്പോൾ പുള്ളി കാത്തു നിൽക്കുന്നുണ്ടാകും. ഞങ്ങൾ IRCTC വെബ്സൈറ്റിൽ നിന്നും തൽക്കാൽ ടിക്കറ്റ് ആയിരുന്നു എടുത്തിരുന്നത്. ഭാഗ്യത്തിന് ടിക്കറ്റ് കിട്ടി.

നമ്മുടെ ട്രെയിൻ യാത്രയ്ക്ക് തയ്യാറെടുത്തുകൊണ്ട് പ്ലാറ്റഫോമിൽ കിടക്കുന്നുണ്ടായിരുന്നു. ട്രെയിനിന്റെ മുൻ ഭാഗത്താണ് ഫസ്റ്റ് ക്‌ളാസ്സ് കൂപ്പേകൾ. ഇതുകൂടാതെ ജനറൽ കമ്പാർട്ട്മെന്റും ട്രെയിനിലുണ്ട്. ജനറൽ കോച്ചുകളിൽ ടിക്കറ്റുകൾ സ്റ്റേഷനിൽ നിന്നും എടുക്കുന്നതിനായി ആളുകൾ വെളുപ്പിനെ തന്നെ ക്യൂവിൽ സ്ഥാനം പിടിക്കുമത്രേ. ധാരാളം യാത്രക്കാർ ഞങ്ങൾക്ക് മുന്നേ തന്നെ ട്രെയിനിൽ സ്ഥാനം പിടിച്ചിരുന്നു. എല്ലാവരും ടൂറിസ്റ്റുകളായിരുന്നു.

ട്രെയിൻ പുറപ്പെടുവാനുള്ള മുന്നറിയിപ്പായി സ്റ്റേഷനിൽ മണിയടിച്ചതോടെ ഞങ്ങൾ ഞങ്ങളുടെ സീറ്റിൽ കയറിയിരുന്നു. കുറച്ചുസമയത്തിനു ശേഷം ട്രെയിൻ ഞങ്ങളെയും വഹിച്ചുകൊണ്ട് യാത്രയാരംഭിച്ചു. ജനവാസകേന്ദ്രങ്ങളും കൃഷിസ്ഥലങ്ങളും തോട്ടങ്ങളും പിന്നിട്ടുകൊണ്ട് ട്രെയിൻ പൊയ്‌ക്കൊണ്ടിരുന്നു. അടുത്ത സ്റ്റോപ്പ് ആയ കല്ലാർ സ്റ്റേഷനിൽ എത്തിയപ്പോൾ വെള്ളം നിറയ്ക്കുവാനായി ട്രെയിൻ കുറച്ചുസമയം നിർത്തിയിടുകയുണ്ടായി. ആവി എഞ്ചിൻ ആയതിനാലാണ് ഇങ്ങനെ ധാരാളം വെള്ളം ആവശ്യം വരുന്നത്. ഒരു തവണ സർവ്വീസ് നടത്താൻ ഈ തീവണ്ടിക്ക് ഏകദേശം 8,000 ലിറ്റർ വെള്ളം ആവശ്യമാണ്. ഇതിനാവശ്യമായ വെള്ളം ഭവാനി നദിയിൽ നിന്നുമാണ് എടുക്കുന്നത്. കുറച്ചു സമയത്തിനു ശേഷം ട്രെയിൻ വീണ്ടും യാത്ര തുടർന്നു.

പിന്നീട് അങ്ങോട്ട് കയറ്റം തുടങ്ങുകയായിരുന്നു. റെയിൽപാളത്തിനു നടുവിൽ ഘടിപ്പിച്ചിരിക്കുന്ന സവിശേഷമായ പൽച്ചക്രത്തിൽ കൊളുത്തിപ്പിടിച്ച് മല കയറാൻ കഴിയുന്ന റാക്ക് ആൻഡ് പിനിയൻ സങ്കേതമാണ് മലകയറ്റത്തിന് തീവണ്ടിയെ സഹായിക്കുന്നത്. പിന്നീട് അങ്ങോട്ട് ട്രെയിൻ വേഗത കുറച്ചായിരുന്നു പോയിരുന്നത്. പാറക്കെട്ടുകൾക്കിടയിലൂടെയും മലതുറന്നുണ്ടാക്കിയ ഏരിയയിലൂടെയും ഒക്കെ ട്രെയിൻ പോകുമ്പോൾ യാത്രക്കാർ ആഹ്ലാദഭരിതരായിരുന്നു. ഒരു തുരങ്കം കഴിഞ്ഞയുടനെ ഭീമാകാരനായ ഉയരത്തിൽ നിൽക്കുന്ന ഒരു പാലത്തിലൂടെ ട്രെയിൻ കടന്നുപോയി. ഈ റൂട്ടിലെ ഏറ്റവും മനോഹരമായ കാഴ്ചകളിൽ ഒന്നായിരുന്നു ആ പാലം.

പിന്നീട് ഒരു തുരങ്കം എത്തിയപ്പോൾ തുരങ്കത്തിലേക്ക് കയറുന്നതിനു മുൻപായി വീണ്ടും വെള്ളം നിറയ്ക്കുവാൻ ട്രെയിൻ അൽപ്പസമയം നിർത്തിയിടുകയുണ്ടായി. ആ സമയത്ത് യാത്രക്കാരെല്ലാം പുറത്തിറങ്ങി കാഴ്ചകൾ ആസ്വദിച്ചു. അവിടെ കുരങ്ങന്മാരുടെ ശല്യം കൂടുതലായി ഉണ്ടായിരുന്നു. യാത്രക്കാർ സാധനങ്ങൾ കമ്പാർട്ട്മെന്റിൽ ഇട്ടിട്ടു പുറത്തേക്ക് പോയാൽ തക്കംപാർത്തിരിക്കുന്ന കുരങ്ങന്മാർ അവ എടുത്തുകൊണ്ട് പോകും. വെള്ളം നിറച്ച ശേഷം ട്രെയിൻ വീണ്ടും യാത്രയാരംഭിച്ചു. നിർത്തിയിട്ടു വീണ്ടും ട്രെയിൻ എടുക്കുമ്പോൾ മൂന്നു വിസിലുകൾ അടിക്കും. ആദ്യത്തെ വിസിൽ എല്ലാ യാത്രക്കാരും ട്രെയിനിൽ കയറുവാനുള്ളതാണ്. രണ്ടാമത്തെ വിസിൽ ഒരു വാണിങ് ആണ്. ഇനിയും കയറാത്തവർ ഉണ്ടെങ്കിൽ ഉടൻതന്നെ കയറുക, ട്രെയിൻ ഇപ്പോൾ എടുക്കും എന്നാണിത് അർത്ഥമാക്കുന്നത്. മൂന്നാമത്തെ വിസിലോടു കൂടി ട്രെയിൻ യാത്രയാകും. അതുകൊണ്ട് യാത്രക്കാരെല്ലാം ആദ്യ വിസിലിൽ തന്നെ ട്രെയിനിൽ കയറുക.

എല്ലാ സ്റ്റേഷനുകളിലും വെള്ളം നിറയ്ക്കുവാനായി ട്രെയിൻ കുറച്ചു സമയം നിർത്തിയിടും. ഈ സമയത്ത് യാത്രക്കാർക്ക് ടോയ്ലറ്റിൽ പോകുകയോ ഭക്ഷണം കഴിക്കുകയോ ഒക്കെ ചെയ്യാം. ട്രെയിൻ ജീവനക്കാരെല്ലാം യാത്രക്കാരോട് സൗഹാർദ്ദപരമായായിരുന്നു പെരുമാറിയിരുന്നത്. മേട്ടുപ്പാളയത്തു നിന്നും ഊട്ടിയിലേക്ക് 46 കിലോമീറ്റർ ദൂരമാണുള്ളത്. ട്രെയിൻ ഈ ദൂരം താണ്ടുവാണെടുക്കുന്നത് അഞ്ചു മണിക്കൂറുകളാണ്. അങ്ങനെ ഞങ്ങൾ കൂനൂർ റെയിൽവേ സ്റ്റേഷനിൽ എത്തിച്ചേർന്നു.പിന്നീട് അവിടുന്ന് ഊട്ടിയിലേക്ക് ഡീസൽ എഞ്ചിൻ ഉപയോഗിച്ചാണ് ട്രെയിൻ പോകുന്നത്. ഞങ്ങൾ വന്ന വണ്ടി അവിടെ നിർത്തിയശേഷം ആവി എഞ്ചിൻ വേര്പെടുത്തുകയും ഡീസൽ എഞ്ചിനും ഒരു കമ്പാർട്ട്മെന്റും കൂടി ട്രെയിനോട് ചേർത്തു. ഈ കാഴ്ചയെല്ലാം യാത്രക്കാർക്ക് നേരിട്ടു കാണാവുന്നതാണ്.

അങ്ങനെ ഞങ്ങൾ കൂനൂരിൽ നിന്നും ഊട്ടിയിലേക്ക് ഡീസൽ എഞ്ചിനുമായി യാത്രയായി. മേട്ടുപ്പാളയം മുതൽ കൂനൂർ വരെയുള്ള റൂട്ടിലാണ് നല്ല കിടിലൻ കാഴ്ചകൾ ഉള്ളത്. കൂനൂരിനും ഒറ്റയ്ക്കും ഇടയിലുള്ള സ്റ്റേഷനുകളിൽ ട്രെയിൻ അധികനേരം നിർത്തിയിടുകയില്ല. ഇവിടങ്ങളിൽ യാത്രക്കാരും കുറവായിരിക്കും. പിന്നീട് കുറച്ചു സമയം നിർത്തിയിട്ടത് പ്രശസ്തമായ ‘Lovedale’ സ്റ്റേഷനിൽ ആയിരുന്നു. യാത്രക്കാർക്ക് ഇറങ്ങി ഫോട്ടയെടുക്കാനും മറ്റുമാണെന്നു തോന്നുന്നു അവിടെ ട്രെയിൻ നിർത്തിയിടുന്നത്. അങ്ങനെ ഞങ്ങൾ അവിടം കഴിഞ്ഞു ഊട്ടി റെയിൽവേസ്റ്റേഷനിൽ എത്തിച്ചേർന്നു. ഞാനും ശ്വേതയും സലീഷേട്ടനും അടക്കമുള്ള യാത്രക്കാരെല്ലാം വളരെ സന്തോഷഭരിതരായിരുന്നു. എന്തായാലും നല്ലൊരു അടിപൊളി യാത്രയായിരുന്നു.

നീലഗിരി മൗണ്ടൻ റെയിൽവേ എന്ന മേട്ടുപ്പാളയം മുതൽ കൂനൂർ വഴി ഊട്ടിയിലേക്കുള്ള ട്രെയിൻ യാത്ര പോകുന്നതിന് മുന്നേ നിങ്ങൾ അറിയേണ്ട കാര്യങ്ങൾ : 1) ടിക്കറ്റുകൾ മുൻകൂട്ടി ബുക്ക് ചെയ്തിട്ട് വന്നാൽ ബുദ്ധിമുട്ടില്ലാതെ യാത്ര ചെയ്യാം. IRCTC വെബ്‌സൈറ്റ്/ആപ്പ് മുഖേന ടിക്കറ്റ് എടുക്കാം. 2) ട്രെയിൻ പുറപ്പെടുന്നതിന്റെ തലേ ദിവസം രാവിലെ 11 മണിക്ക് തത്കാൽ ടിക്കറ്റ് ബുക്ക് ചെയ്തിട്ടും സീറ്റ് കരസ്ഥമാക്കാം.

3) ട്രെയിനിൽ ജനറൽ കമ്പാർട്ട്മെന്റ് ഉണ്ട്, അതിന്റെ ടിക്കറ്റ് ലഭിക്കാൻ റെയിൽവേ സ്റ്റേഷനിൽ അതിരാവിലെ 3 മണി മുതൽ ക്യൂ ഉണ്ടാകും, അവധി ദിവസങ്ങളിൽ ഇത്തരത്തിൽ ടിക്കറ്റുകൾ കിട്ടുവാൻ ബുദ്ധിമുട്ടും, ഇടദിവസം ആണെങ്കിൽ എളുപ്പം ആയിരിക്കും. 4) ഫസ്റ്റ് ക്ലാസ്സ് കോച്ചിൽ ഏറ്റവും മുന്നിലത്തെ കൂപ്പയാണ് ട്രെയിനിന്റെ ഏറ്റവും മുന്നിലുള്ളത്, ഏറ്റവും കൂടുതൽ വ്യൂ ലഭിക്കുന്നതും ഇവിടെ നിന്നാണ്.

5) മേട്ടുപ്പാളയം നിന്നും മുകളിലേക്ക് പോകുമ്പോൾ ട്രെയിനിന്റെ ഇടത് വശത്ത് ഇരിക്കുവാൻ ശ്രദ്ധിക്കുക. 6) ഏറ്റവും ഭംഗിയുള്ള സ്ഥലം മേട്ടുപ്പാളയം മുതൽ കൂണൂർ വരെയുള്ള യാത്രയാണ്. 7) കൂനൂർ മുതൽ ഊട്ടി വരെ ഡീസൽ എഞ്ചിൻ വെച്ചുള്ള യാത്രയാണ്, ഈ സെക്ടറിൽ ട്രെയിനുകൾ കൂടുതലുണ്ട്, പെട്ടന്ന് ടിക്കറ്റുകൾ ലഭിക്കും, പക്ഷെ മേട്ടുപ്പാളയത്ത് നിന്നും യാത്ര ചെയ്യുന്നതിന്റെ നൂറിൽ ഒന്ന് പോലും ഭംഗിയില്ല. 8) സ്റ്റേഷനുകളിൽ വണ്ടി നിർത്തുമ്പോൾ കുരങ്ങന്മാരെ ശ്രദ്ധിക്കുക, അറ്റാക്ക് ചെയ്യാൻ സാധ്യതയുണ്ട്.

ദിവസേന ഒരു ജോഡി ട്രെയിനുകൾ ആണ് ഓടുന്നത്. ഇത് മേട്ടുപ്പാളയത്ത് നിന്ന് 07:10 ന് പുറപ്പെട്ട് ഊട്ടിയിൽ 12 മണിക്ക് എത്തും. വൈകീട്ട് 2 ന് ഊട്ടിയിൽനിന്ന് പുറപ്പെട്ട് 5.35 ന് മേട്ടുപ്പാളയത്തെത്തും. കല്ലാർ അടർലി, ഹിൽനോവ്, റണ്ണിമേട്, കാട്ടേരി, വെല്ലിങ്ടൺ, ലവ്‌ഡേൽ, അറവങ്കാട് എന്നിവയാണ് ഇടയ്ക്കുള്ള സ്റ്റേഷനുകൾ. ഇത് നീലഗിരിയിൽ നിന്ന് ചെന്നൈയിലേക്ക് തിരിക്കുന്ന നീലഗീരി എക്സ്പ്രസ്സുമായി സമയബന്ധിതമാണ്. വിനോദസഞ്ചാരികളുടെ സൗകര്യാർത്ഥം കോയമ്പത്തൂർ ജങ്ഷനിൽനിന്ന് മേട്ടുപ്പാളയത്തേക്ക് രാവിലെ 5.15 ന് ബ്ലൂമൗണ്ടൻ എക്‌സ്​പ്രസ് തീവണ്ടിയുണ്ട്. 6.10 ന് തീവണ്ടി മേട്ടുപ്പാളയത്തെത്തും. ഇതേപോലെ തിരിച്ച് വൈകീട്ട് 7 ന് ബ്ലൂമൗണ്ടൻ മേട്ടുപ്പാളയത്തുനിന്ന് പുറപ്പെട്ട് രാത്രി 8.20 ന് കോയമ്പത്തൂർ ജങ്ഷനിലെത്തും.

ഈ തീവണ്ടിപ്പാതയിൽ കമ്പ്യൂട്ടർ അതിഷ്ഠിതമായ ടിക്കറ്റിംഗ് സംവിധാനം ഉണ്ടെങ്കിലും ഊട്ടി-മേട്ടുപ്പാളയം റൂട്ടിൽ ഇപ്പോഴും പഴയരീതിയിലുള്ള ടിക്കറ്റ് വിതരണ സമ്പ്രദായമാണ് നിലനിൽക്കുന്നത്. ഇത് പൈതൃകസ്മാരകത്തിന്റെ സ്ഥിതി നിലനിർത്തുന്നതിന് വേണ്ടിയാണ്. പക്ഷേ, ഇന്ത്യൻ റെയിൽ‌വേയുടെ വെബ്‌സൈറ്റ് വഴിയും ഈ പാതയിലെ ടിക്കറ്റ് ബുക്കിംഗ് ചെയ്യാവുന്നതാണ്.

കൂടുതൽ കാഴ്ചകൾ കണ്ട് അനുഭവിക്കുവാൻ വീഡിയോ കാണുക. ആനക്കട്ടിയിലുള്ള SR Jungle Resort ന്റെ കൂടുതൽ വിവരങ്ങൾക്ക് വിളിക്കാം: 8973950555.

ട്രെയിനിന്റെ വിവരങ്ങൾക്ക് കടപ്പാട് – വിക്കിപീഡിയ.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

You May Also Like

തണുപ്പ് ആസ്വദിക്കാൻ ഒരു യാത്ര പോകാം… ഇതാ ടോപ് 10 സ്ഥലങ്ങൾ

അൽപ്പം തണുപ്പ് ആസ്വദിക്കുവാനായി ഒരു ട്രിപ്പ് പോകുന്നവർ ധാരാളമാണ്. ഇത്തരത്തിൽ തണുപ്പ് ആസ്വദിക്കുവാനായി തിരഞ്ഞെടുക്കാവുന്ന മികച്ച പത്ത് സ്ഥലങ്ങളാണ് ചുവടെ കൊടുത്തിരിക്കുന്നത്. 1. മൂന്നാർ – കേരളത്തിൽ തണുപ്പ് ആസ്വദിക്കുവാൻ ഏറ്റവും അനുയോജ്യമായ സ്ഥലം മൂന്നാർ തന്നെയാണെന്നതിൽ ആർക്കും സംശയമൊന്നും ഉണ്ടാകില്ല.…
View Post

1000 രൂപയ്ക്ക് താമസമടക്കം ‘മൂന്നാർ’ ടൂർ പാക്കേജുമായി കെഎസ്ആർടിസി

കേരളത്തിൽ ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ വരുന്ന സ്ഥലങ്ങളിലൊന്നാണ് ഇടുക്കി ജില്ലയിലെ മൂന്നാർ. വിശാലമായ തേയിലത്തോട്ടങ്ങള്‍, മനോഹരമായ ചെറു പട്ടണങ്ങള്‍, വളഞ്ഞുയര്‍ന്നും താഴ്ന്നും പോവുന്ന പാതകള്‍, അവധി ആഘോഷത്തിന് യോജിച്ച സൗകര്യങ്ങള്‍, തണുത്ത കാലാവസ്ഥ, പുൽമേടുകൾ, ഷോലക്കാടുകൾ തുടങ്ങിയ ഘടകങ്ങളാണ് മൂന്നാറിന്റെ പ്രകൃതഭംഗിയ്ക്ക്…
View Post

കേരളത്തിൽ റോഡ് ട്രിപ്പിനു പറ്റിയ അഞ്ച് മനോഹര റൂട്ടുകൾ…

യാത്രകൾ പല തരത്തിൽ ആസ്വദിക്കുന്നവരുണ്ട്. ചിലർ സ്ഥലങ്ങലും കാഴ്ചകളും ഒക്കെ കണ്ട് ആസ്വദിക്കും, ചിലർ ഓരോ സ്ഥലത്തെയും ഭക്ഷണങ്ങൾ രുചിച്ച് ആസ്വദിക്കും, ചിലർ കൂട്ടുകാരും കുടുംബവുമൊക്കെയായിട്ട് ഒരു അടിച്ചുപൊളി മൂഡിലായിരിക്കും യാത്ര പോകുന്നത്. മറ്റു ചിലരാകട്ടെ ഡ്രൈവിംഗ് ആയിരിക്കും ഇഷ്ടപ്പെടുക. ഇത്തരത്തിൽ…
View Post

എന്താണ് ദുബായ് എക്സ്പോ? അവിടെ എന്തൊക്കെ കാണാം? ആകർഷണങ്ങൾ…

ഇപ്പോൾ മാധ്യമങ്ങളിലും സോഷ്യൽ മീഡിയകളിലും, പിന്നെ പ്രവാസി സുഹൃത്തുക്കൾക്കിടയിലും സംസാരവിഷയമായിരിക്കുന്ന ഒന്നാണ് ദുബായ് എക്സ്പോ. എന്താണ് ഈ ദുബായ് എക്സ്പോ എന്ന് ശരിക്കും അറിയാത്ത ചിലരെങ്കിലും നമുക്കിടയിലുണ്ടാകും. അവർക്കായി ദുബായ് എക്സ്പോയുടെ വിശേഷങ്ങൾ പങ്കുവെയ്ക്കാം. ബ്യൂറോ ഒഫ് ഇന്റർനാഷണൽ എക്സ്പോസിഷൻസിന്റെ മേൽനോട്ടത്തിൽ…
View Post

കണ്ണൂർ ജില്ലയിൽ ഫാമിലി ട്രിപ്പ് പോകുവാൻ പറ്റിയ അഞ്ച് സ്ഥലങ്ങൾ

കേരളത്തിലെ വടക്കേയറ്റത്ത് സ്ഥിതി ചെയ്യുന്ന ഒരു ജില്ലയാണ് കണ്ണൂർ. കണ്ണൂർ പട്ടണത്തിന്റെ ആധുനിക ചരിത്രം തുടങ്ങുന്നത് പോർച്ചുഗീസുകാർ മലബാറിൽ പ്രവേശിച്ചതോടുകൂടിയാണ്. പ്രശസ്ത നാടൻ കലാരൂപമായ തെയ്യം കളിയാടുന്നത് കണ്ണൂർ ജില്ലയിലാണ്. തെയ്യം കാണണമെങ്കിൽ ഇവിടേക്ക് തന്നെ വരണം. തെയ്യവും സര്‍ക്കസും ക്രിക്കറ്റും…
View Post

മൂന്നാറിൽ ഫാമിലിയായിട്ട് തങ്ങുവാൻ പറ്റിയ കിടിലൻ സ്ഥലങ്ങൾ

മലയാളികൾ ടൂർ പോകുവാൻ പ്ലാൻ ചെയ്യുമ്പോൾ ആദ്യത്തെ ലിസ്റ്റിൽ വരുന്ന ഒരു സ്ഥലമാണ് മൂന്നാർ. എന്തുകൊണ്ടാണ് മൂന്നാർ എല്ലാവർക്കും ഇത്ര പ്രിയങ്കരമായത് എന്ന ചോദ്യത്തിന് ഇന്ന് വലിയ പ്രസക്തി ഉണ്ടെന്നു തോന്നുന്നില്ല. ഒറ്റവാക്കിൽ പറഞ്ഞാൽ മൂന്നാർ പച്ചപട്ടുടുത്ത ഒരു തണുത്ത സുന്ദരിയാണ്.…
View Post

തൃശ്ശൂരിൽ നിന്നും ഒരു ദിവസം കൊണ്ട് പോയി വരാവുന്ന ടൂറിസ്റ്റു കേന്ദ്രങ്ങൾ

കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനമായ, പൂരങ്ങളുടെ നാടായ തൃശ്ശൂരിലും പരിസരപ്രദേശങ്ങളിലുമായി ഒത്തിരി വിനോദസഞ്ചാരന്ദ്രങ്ങളുണ്ട്. തൃശ്ശൂരിൽ നിന്നും ഒരു ദിവസംകൊണ്ട് പോയി വരാവുന്ന വിനോദസഞ്ചാര കേന്ദ്രങ്ങൾ ഏതൊക്കെയെന്നു നിങ്ങൾക്കറിയാമോ? കൺഫ്യൂഷൻ ഉണ്ടെങ്കിൽ ചിലത് ഞങ്ങൾ പറഞു തരാം. 1. നെല്ലിയാമ്പതി – തൃശ്ശൂരിന്റെ അയൽജില്ലയായ…
View Post

കോഴിക്കോട് നിന്നും വൺ ഡേ ട്രിപ്പ് പോകാൻ പറ്റിയ അഞ്ച് സ്ഥലങ്ങൾ…

കേരളത്തിൽ ഏറ്റവും കൂടുതൽ സഞ്ചാരികൾ വസിക്കുന്നത് മലബാർ മേഖലകളിലാണ്. സോഷ്യൽ മീഡിയയിലെ ട്രാവൽ ഗ്രൂപ്പുകളിൽ നിറഞ്ഞ സാന്നിധ്യത്തോടെയാണ് ഇവരുടെ മുന്നേറ്റം. ഇവരിൽ കൂടുതൽപേരും മലപ്പുറം, കോഴിക്കോട് ജില്ലകളിൽ നിന്നുള്ളവരാണ്. അതുകൊണ്ട് ഇത്തവണ സ്വൽപ്പം വടക്കൻ വിശേഷങ്ങളാണ് നിങ്ങള്ക്ക് മുന്നിൽ പങ്കുവെയ്ക്കാൻ പോകുന്നത്.…
View Post

മുഖം മിനുക്കി കളർഫുള്ളായി നമ്മുടെ സ്വന്തം കോഴിക്കോട് ബീച്ച്

കോഴിക്കോടിനെ കുറിച്ച് ചിന്തിക്കുമ്പോൾ നമ്മുടെ മനസ്സിലേക്ക് ഓടിയെത്തുന്ന ചിത്രങ്ങളാണ് കോഴിക്കോട് ബീച്ചും മിഠായിതെരുവും മാനാഞ്ചിറയും കുറ്റിച്ചിറയും തളിയുമെല്ലാം. ഒരു സഞ്ചാരി എന്ന നിലയിൽ ഇവയുടെയൊക്കെ മനോഹാരിത എന്നും ഒരുപാട് സന്തോഷിപ്പിച്ചിട്ടുണ്ട്. കേരളത്തിലെ മനോഹരമായതും ആൾത്തിരക്കേറിയതുമായ ബീച്ചുകളിലൊന്നാണ് കോഴിക്കോട് ബീച്ച്. കോവിഡ് വ്യാപനത്തിന്…
View Post