ഇന്ത്യയിൽ കാലെടുത്തു കുത്തിയ എംജി (Morris Garages) മോട്ടോഴ്സിന് ലഭിച്ചത് ഉജ്ജ്വല സ്വീകരണമാണ്. നല്ല ഫീച്ചറുകളടങ്ങിയ, ഇന്ത്യയിലെ ആദ്യത്തെ ഇന്റർനെറ്റ് കാർ എന്ന സവിശേഷതയുള്ള എംജി ഹെക്ടർ മോഡലിന് മറ്റുള്ള കാറുകൾക്ക് ലഭിക്കാത്ത തരത്തിലുള്ള വരവേൽപ്പും വാർത്താ പ്രാധാന്യവുമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ എംജി ഹെക്ടറിന്റെ ബുക്കിംഗുകൾ താൽക്കാലികമായി നിർത്തിവെക്കുവാൻ കമ്പനി അധികൃതർ തീരുമാനിച്ചിരിക്കുകയാണ്. കാര്യം വേറൊന്നുമല്ല, നിലവിൽ നടന്നുകൊണ്ടിരിക്കുന്ന റെക്കോഡ് ബുക്കിംഗ് തന്നെ.
ബുക്കിംഗ് ആരംഭിച്ച ജൂലൈ നാല് മുതൽ ഇതുവരെ ഏകദേശം 21000 ബുക്കിംഗുകളാണ് നിലവിൽ എംജി ഹെക്ടറിനു ലഭിച്ചിരിക്കുന്നത്. ഇത്രയധികം ബുക്കിംഗുകൾ മുൻകൂട്ടി കാണാതിരുന്നതിനാൽ നിലവിൽ മാസം ഏകദേശം 2000 യൂണിറ്റ് വാഹനങ്ങൾ മാത്രം നിർമ്മിക്കാവുന്ന സൗകര്യങ്ങളേ ഇന്ത്യയിൽ ഉണ്ടായിരുന്നുള്ളൂ. ഇനിയും ബുക്കിംഗ് ഉയർന്നാൽ ഉപഭോക്താക്കൾക്ക് ഡെലിവറിയ്ക്കായി നാളുകൾ കാത്തിരിക്കേണ്ട അവസ്ഥയുണ്ടാകും. ഉപഭോക്താക്കളുടെ ക്ഷമ കെടുത്താതെ കഴിയുന്നത്ര വേഗത്തിൽ വാഹനങ്ങൾ എത്തിച്ചു കൊടുക്കുന്നതിനായാണ് താൽക്കാലികമായി ബുക്കിംഗുകൾ നിർത്തുവാൻ തീരുമാനിച്ചത്. നിലവിലെ ഉൽപ്പാദനക്ഷമത വീണ്ടും കൂട്ടുമെന്നും മാസം 2000 യൂണിറ്റ് എന്നുള്ളത് 3000 യൂണിറ്റിലധികം ഉൽപ്പാദിപ്പിക്കുവാൻ വേണ്ട നടപടിക്രമങ്ങൾ കൈക്കൊള്ളുമെന്നും കമ്പനി മേധാവി അറിയിച്ചിട്ടുണ്ട്.
ഇതുവരെ കേട്ടത് ഇന്ത്യയിലെ വിവരങ്ങളാണെങ്കിൽ കേരളത്തിലെ വിൽപ്പനയും ഒട്ടും പിന്നിലല്ല. ഇതുവരെ 2000 ത്തിലധികം ബുക്കിംഗുകൾ കേരളത്തിൽ പിന്നിട്ടു കഴിഞ്ഞു. അതുപോലെ തന്നെ കൊച്ചിയിലെ ഡീലർഷിപ്പിൽ നിന്നും ഒരു ദിവസം കൊണ്ട് (ആദ്യ ദിവസം) 30 വാഹനങ്ങളാണ് ഡെലിവറി നടത്തിയത്. ഇതൊരു റെക്കോർഡ് കൂടിയാണ്. ‘ടെക് ട്രാവൽ ഈറ്റ്’ ചാനലുടമയായ സുജിത്ത് ഭക്തനാണ് കേരളത്തിൽ ആദ്യത്തെ എംജി ഹെക്ടർ സ്വന്തമാക്കിയ വ്യക്തി. ഈ ശ്രേണിയിലുള്ള വാഹനങ്ങളിൽ കുറഞ്ഞ സമയത്തിനുള്ളിൽ ഇത്രയധികം ബുക്കിംഗുകൾ ലഭിച്ച മറ്റൊരു വാഹനവും വേറെയില്ല എന്നുള്ളതും എടുത്തു പറയേണ്ട ഒരു കാര്യമാണ്.
കേരളത്തിൽ നാളെ (19-07-2019) വരെ ഉപഭോക്താക്കൾക്ക് എംജി ഹെക്ടർ വാഹനങ്ങൾ ബുക്ക് ചെയ്യുവാനുള്ള അവസരമുണ്ട്. അതുകൊണ്ട് ഹെക്ടർ വാങ്ങുവാൻ ആഗ്രഹിക്കുന്നവർ എത്രയും വേഗം തന്നെ എംജി മോട്ടോഴ്‌സുമായി ബന്ധപ്പെടുക. ബന്ധപ്പെടേണ്ട നമ്പർ : 6238810678.
95 വർഷത്തോളമായി വാഹന നിർമ്മാണ രംഗത്തു പ്രവർത്തിച്ചു വരുന്ന എംജി മോട്ടോർസ്, തങ്ങളുടെ ഏറ്റവും കാര്യക്ഷമതയുള്ള വാഹനം എന്ന ലേബലിലാണ് ഇന്ത്യയിൽ ഹെക്ടർ മോഡലുകൾ ഇറക്കിയിരിക്കുന്നത്. സാധാരണ വാഹനങ്ങളിൽ നാം കണ്ടിട്ടുള്ളതിനേക്കാൾ കൂടുതൽ ഫീച്ചറുകൾ ഹെക്ടറിലുണ്ട്. അതിൽ എടുത്തു പറയേണ്ടത് വോയ്‌സ് കമാൻഡ് ആണ്. ന്യൂ ആൻസ് ആണ് ഈ സവിശേഷത എംജി ഹെക്ടർ ഇന്ത്യയ്ക്കു വേണ്ടി ചെയ്തിരിക്കുന്നത്. “ഹലോ എംജി” എന്ന അഭിസംബോധനയ്ക്കു ശേഷം നൂറിലേറെ കമാൻഡുകളുമായാണ് എംജി ഹെക്ടർ തുടക്കത്തിൽ തന്നെ എത്തിയിരിക്കുന്നത്. കാറിന്റെ വിൻഡോകൾ, സൺറൂഫ് എന്നിവ തുറക്കുന്നതിനും അടയ്ക്കുന്നതിനും, എസി നിയന്ത്രിക്കുന്നതിനും ഒക്കെയാണ് പ്രധാനമായും വോയ്‌സ് കമാൻഡുകൾ ഉപഭോക്താക്കൾക്ക് സഹായകരമാകുന്നത്.
എംജി ഹെക്ടറിന്റെ പ്രാരംഭ പെട്രോൾ പതിപ്പിന് 12.18 ലക്ഷം രൂപ മുതലും, ഉയർന്ന ഡീസൽ പതിപ്പിന് 16.88 ലക്ഷം രൂപ വരെയുമാണ് വില. കാർ വാങ്ങുന്ന ഉപഭോക്താക്കൾക്ക് അഞ്ചു വർഷത്തെ വാറന്റിയും (അൺലിമിറ്റഡ് കി.മീ.) ലേബർ ഫ്രീ സർവ്വീസുകളും, റോഡ്സൈഡ് അസിസ്റ്റൻസും ഒക്കെയായി മികച്ച വിൽപ്പനാനന്തര സേവനങ്ങളാണ് എംജി വാഗ്ദാനം ചെയ്യുന്നത്. ഇത്രയുമൊക്കെ കേട്ടപ്പോൾ നിങ്ങൾക്കും എംജി ഹെക്ടർ വാങ്ങിയാൽ കൊള്ളാമെന്നുണ്ടോ? എങ്കിൽ ഉടനെ വിളിക്കൂ : 6238810678.