ഊട്ടിയേക്കാൾ മനോഹരം: ഇത്‌ കൊത്തഗിരി എന്ന നമ്മുടെ നാടൻ ‘സ്വിറ്റ്സർലൻഡ്‌’

ഊട്ടിപോലെ പ്രശസ്തമല്ലെന്നേയുള്ളു, ഊട്ടി പോലെയോ അതിനേക്കാളോ തന്നെ സുന്ദരമാണ് കോത്തഗിരിയും. ഊട്ടിയില്‍ നല്ല തിരക്കെന്ന് തോന്നിയാല്‍ സംശയിക്കേണ്ട കോത്തഗിരിക്ക് വണ്ടി തിരിക്കാം. കാരണം ഇന്ത്യയിലെ സ്വിറ്റ്‌സര്‍ലന്‍ഡ് എന്ന വിളിപ്പേര് വീണ സ്ഥലമാണ് കോത്തഗിരി. ഈ വിളിപ്പേര് വെറുതെയൊന്നുമല്ല കോത്തഗിരിക്ക് വന്നത്. സ്വിറ്റ്‌സര്‍ലന്‍ഡിന് തുല്യമായ മനോഹരമായ കാലാവസ്ഥയാണ് കോത്തഗിരിയിലേതും. തമിഴ്‌നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ ഒഴിവുകാല വസതി ഇവിടെയാണ്.

ഊട്ടിയില്‍ നിന്നും 28 കിലോമീറ്റര്‍ ദൂരമുണ്ട് കോത്തഗിരിയിലേക്ക്. മസിനഗുഡിയില്‍ നിന്നും ഗൂഡല്ലൂരില്‍ നിന്നും വരുന്നവര്‍ക്ക് ഊട്ടിയിലെത്താതെ തന്നെ കോത്തഗിരിയിലേക്ക് പോകാം. കൂനൂരില്‍ നിന്നാണെങ്കില്‍ 23 കിലോമീറ്റര്‍ ദൂരം. മഞ്ഞില്‍ പുതച്ചു കിടക്കുന്ന കോത്തഗിരി കാണുമ്പോള്‍ ഒരുവേള ഊട്ടിയിലേക്കാള്‍ മനോഹരമെന്നും തോന്നിപ്പോകാം. അത്രമേല്‍ മനോഹരമായ കുന്നിന്‍ നിരകളും വ്യൂപോയിന്റുകളുമാണ് കോത്തഗിരിയിലേത്. പിന്നെ നോക്കെത്താ ദൂരങ്ങളോളം തേയില തോട്ടങ്ങളും.

സമുദ്രനിരപ്പില്‍ നിന്ന് 1783 അടി ഉയരത്തിലാണ് കോത്തഗിരി. കോത്ത എന്ന ആദിവാസികളുടെ സ്ഥലമായതിനാല്‍ കോത്തഗിരി എന്ന വിളിപ്പേര് വീണു. കോത്തഗിരിയിലെ കോടനാടിന് ഈ പേര് വീഴാന്‍ തന്നെ കാരണം കോടമഞ്ഞിന്റെ നാടായതിനാലാണ്. കോടനാട് വ്യൂപോയിന്റ് കഴിഞ്ഞാല്‍ പിന്നെ കാതറിന്‍ വെള്ളച്ചാട്ടവും രംഗസ്വാമീ പീക്കുമാണ് കോത്തഗിരിയിലെ സഞ്ചാര കേന്ദ്രങ്ങള്‍. കാഴ്ചയെ ത്രസിപ്പിക്കുന്ന പ്രകൃതിയുടെ വിസ്മയം തന്നെയാണ് കോത്തഗിരിയിലെ പ്രധാന കാഴ്ചയായ കാതറിന്‍ വെള്ളച്ചാട്ടം. ഊട്ടിയിലേത് പോലെ ഹോട്ടലുകള്‍ കോത്തഗിരിയില്‍ ഉണ്ടാവില്ല എന്നാല്‍ റിസോട്ടുകള്‍ നിരവധിയുണ്ട് കോത്തഗിരിയില്‍. ഊട്ടിയേക്കാള്‍ എന്തുകൊണ്ടും ബജറ്റ് കുറവായിരിക്കും കോത്തഗിരിയില്‍ എന്നതും ഒരു പ്രത്യേകത തന്നെയാണ്.

ഉദയ രശ്മികൾ വെളിവാകും മുൻപ് മൂടൽ മഞ്ജു പിൻവാങ്ങി നിൽക്കുന്ന കോത്തഗിരിയുടെ പ്രഭാത പ്രകൃതി മനോഹരമാണ് . അനേകം പക്ഷികളുടെ സംഘകൂജനങ്ങൾ ഉണർവിന്റെ പ്രസാദാത്മകമായ വരവ് വിളിച്ചറിയിക്കുന്നു. മഞ്ഞില്‍ പുതച്ചു കിടക്കുന്ന കോത്തഗിരി കാണുമ്പോള്‍ ഒരുവേള ഊട്ടിയിലേക്കാള്‍ മനോഹരമെന്നും തോന്നിപ്പോകാം. അത്രമേല്‍ മനോഹരമായ കുന്നിന്‍ നിരകളും വ്യൂപോയിന്റുകളുമാണ് കോത്തഗിരിയിലേത്. പിന്നെ നോക്കെത്താ ദൂരങ്ങളോളം തേയില തോട്ടങ്ങളും. തേയിലത്തോട്ടങ്ങളും ഭംഗിയുള്ള പച്ച ഭൂപ്രകൃതിയാലും ചുറ്റപ്പെട്ട, കോട്ടഗിരി ട്രക്കിംഗ് പാറകയറ്റം ഇവക്കും അനുയോജ്യമാണ്.

കോത്ത എന്ന ആദിവാസികളുടെ സ്ഥലമായതിനാല്‍ കോത്തഗിരി എന്ന വിളിപ്പേര് വീണു. കോത്തഗിരിയിലെ കോടനാടിന് ഈ പേര് വീഴാന്‍ തന്നെ കാരണം കോടമഞ്ഞിന്റെ നാടായതിനാലാണ്. ഇവിടെയാണ് ജയലളിതയുടെ വേനല്‍ക്കാല വസതിയും. കോടനാട് വ്യൂപോയിന്റ് കഴിഞ്ഞാല്‍ പിന്നെ കാതറിന്‍ വെള്ളച്ചാട്ടവും രംഗസ്വാമീ പീക്കുമാണ് കോത്തഗിരിയിലെ സഞ്ചാര കേന്ദ്രങ്ങള്‍. കാഴ്ചയെ ത്രസിപ്പിക്കുന്ന പ്രകൃതിയുടെ വിസ്മയം തന്നെയാണ് കോത്തഗിരിയിലെ പ്രധാന കാഴ്ചയായ കാതറിന്‍ വെള്ളച്ചാട്ടം.

ഡിസബര്‍ മുതല്‍ മെയ്‌ മാസം വരെയാണ് കോത്തഗിരി സന്ദര്‍ശിക്കുവാന്‍ പറ്റിയ സമയം. ഏപ്രില്‍ മാസം താപനില ഒരു ഡിഗ്രീ സെല്‍ഷ്യസ് വെരെയാവും. പാലക്കാട് വഴി പോകുന്നവർക്ക് ഊട്ടിയിൽ കയറാതെ മേട്ടുപ്പാളയത് നിന്നു തിരിഞ്ഞു 33 km പോയാൽ കോത്തഗിരി എത്താം. ഊട്ടി ,മേട്ടുപ്പാളയം, കൂനൂർ എന്നിവടെങ്ങളിൽ നിന്നും ബസ് സർവിസ് ഉണ്ട്.

കടപ്പാട് : Bobby Joshi Photography , Sabari Varkala.