ബെംഗളൂരുവിൽ നിന്നും മൂന്നാറിലേക്ക് Non A/C സ്ലീപ്പർ കോച്ച് സർവീസുമായി കർണാടക ആർടിസി

Total
0
Shares

കർണാടകയുടെ തലസ്ഥാന നഗരിയായ ബെംഗളൂരുവിൽ നിന്നും കേരളത്തിലെ പ്രധാനപ്പെട്ട ടൂറിസ്റ്റ് കേന്ദ്രവും ഹിൽസ്റ്റേഷനുമായ മൂന്നാറിലേക്ക് കർണാടക ആർടിസിയുടെ പുതിയ ബസ് സർവ്വീസ്. കർണാടക ആർടിസിയുടെ അംബാരി എന്നു പേരുള്ള നോൺ എസി സ്ലീപ്പർ കോച്ച് ബസ്സായിരിക്കും ഈ റൂട്ടിൽ സർവ്വീസ് നടത്തുന്നത്. ബെംഗളൂരുവിൽ നിന്നും രാത്രി 9 മണിക്ക് പുറപ്പെടുന്ന ബസ് പിറ്റേദിവസം രാവിലെ പത്തു മണിയോടെ മൂന്നാറിൽ എത്തിച്ചേരും. തിരികെ മൂന്നാറിൽ നിന്നും വൈകുന്നേരം അഞ്ചു മണിക്ക് എടുക്കുന്ന ഈ ബസ് പിറ്റേന്ന് രാവിലെ 6.30 നാണ് ബെംഗളൂരുവിൽ എത്തിച്ചേരുന്നത്.

ബെംഗളൂരുവിൽ നിന്നും ഹൊസൂർ, സേലം, കോയമ്പത്തൂർ, ഉദുമൽപേട്ട്, ചിന്നാർ, മറയൂർ വഴിയാണ് ഈ ബസ് മൂന്നാറിൽ എത്തിച്ചേരുന്നത്. ബെംഗളൂരു – മൂന്നാർ ടിക്കറ്റ് നിരക്ക് 800 രൂപയാണ്. ഈ റൂട്ടിലൂടെ യാത്രക്കാർക്ക് കിടന്നുറങ്ങുവാനുള്ള സൗകര്യങ്ങളോടു കൂടിയ സ്ലീപ്പർ സർവ്വീസ് ആരംഭിക്കുന്നതോടെ ബെംഗളൂരുവിൽ നിന്നും മൂന്നാറിലേക്ക് വരുന്ന സഞ്ചാരികൾക്ക് വളരെ ഉപകാരപ്രദമാകും. ഉദുമല്പേട്ട് കഴിഞ്ഞാൽ പിന്നെ ആനമല – ചിന്നാർ കാടുകളിലൂടെ സഞ്ചരിക്കുന്ന ഈ ബസ്സിലെ യാത്രക്കാർക്ക് ചിലപ്പോൾ വന്യമൃഗങ്ങളെ കാണുവാനുള്ള അവസരവും ഉണ്ടായേക്കാം.

നിലവിൽ കേരള ആർടിസിയ്ക്ക് മൂന്നാറിൽ നിന്നും ബെംഗളുരുവിലേക്ക് സൂപ്പർ ഡീലക്സ് സർവ്വീസ് ആണുള്ളത്. മൂന്നാറിൽ നിന്നും വൈകുന്നേരം 3.30 നു പുറപ്പെടുന്ന ഈ ബസ് പിറ്റേന്ന് രാവിലെ ഏഴരയോടെയാണ് ബെംഗളൂരുവിൽ എത്തിച്ചേരുക. അവിടുന്ന് തിരികെ വൈകുന്നേരം നാലു മണിയോടെ പുറപ്പെടുന്ന ബസ് പിറ്റേന്ന് രാവിലെ എട്ടുമണിയോടെ മൂന്നാറിൽ എത്തിച്ചേരുകയും ചെയ്യും.

മൂന്നാറിൽ നിന്നും കോതമംഗലം, തൃശ്ശൂർ, കോഴിക്കോട്, മൈസൂർ വഴി പോകുന്ന ഈ കേരള ആർടിസി സർവ്വീസ് 16 മണിക്കൂറോളം എടുത്താണ് ബെംഗളൂരുവിൽ എത്തിച്ചേരുന്നത്. ടിക്കറ്റ് ചാർജ്ജ് 886 രൂപയുമാണ്. എന്നാൽ ബെംഗളൂരുവിൽ നിന്നും കോയമ്പത്തൂർ, ഉദുമല്പേട്ട് വഴിയുള്ള പുതിയ കർണാടക ആർടിസി ബസ് 13.30 മണിക്കൂർ കൊണ്ടാണ് മൂന്നാറിൽ എത്തുന്നത്. ഇതിന്റെ ചാർജ്ജ് കേരള ആർടിസി ഡീലക്‌സിനേക്കാൾ 86 രൂപ കുറവുമാണ്. തന്മൂലം യാത്രക്കാർ കൂടുതലായും ഇനി കർണാടക ആർടിസിയെ ആശ്രയിക്കുവാൻ ഇടവരും. ഫലത്തിൽ കർണാടകയുടെ ഈ പുതിയ സർവ്വീസ് കേരള ആർടിസി, മറ്റു പ്രൈവറ്റ് ബസ്സുകൾ എന്നിവർക്കുള്ള ഒരു പാരയായി മാറും എന്നർത്ഥം. ഇതുപോലുള്ള പുതിയ റൂട്ടുകളും യാത്രാ സൗകര്യമുള്ള ബസ്സുകളും കൂടുതലായി ആരംഭിക്കുകയാണെങ്കിൽ കേരള ആർടിസിയ്ക്കും കർണാടകയോടും പ്രൈവറ്റ് ഓപ്പറേറ്റർമാരോടും മത്സരിച്ചു നിൽക്കുവാൻ സാധിക്കും.

ബെംഗളൂരു – മൂന്നാർ സർവ്വീസിനു പുറമെ ബെംഗളൂരു – സെക്കന്തരാബാദ്, ബെംഗളൂരു – വിജയവാഡ, ബെംഗളൂരു – പൂനെ തുടങ്ങിയ റൂട്ടുകളിലും പുതിയ സർവ്വീസുകൾ കർണാടക ആർടിസി ആരംഭിക്കുന്നുണ്ട്. ഇവയെല്ലാം എസി സ്ലീപ്പർ സർവ്വീസുകൾ ആണെന്നതാണ് മറ്റൊരു പ്രത്യേകത. എന്തായാലും കർണാടക ആർടിസി രണ്ടും കൽപ്പിച്ചു തന്നെ ഇറങ്ങിയിരിക്കുകയാണ്. ഇനി കേരള ആർടിസിയുടെ പുതിയ അന്തർ സംസ്ഥാന പരിഷ്‌ക്കാരങ്ങൾ എന്തൊക്കെയാണെന്ന് കണ്ടറിയാം.

Cover Image – Ramachandran Palaniramu.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

You May Also Like

അച്ഛനോടൊപ്പം ഞാൻ കണ്ട ഊട്ടി; ഇനിയൊരിക്കലും നടക്കാത്ത ആ യാത്ര

വിവരണം – ശുഭ ചെറിയത്ത്. യാത്രയെക്കുറിച്ച് ചിന്തിക്കുമ്പോൾ മനസ്സിൽ ആദ്യം ഓടിയെത്തുക നാം നടത്തിയ ആദ്യ യാത്ര ആയിരിക്കും. ഓർമയിലെ ആദ്യയാത്ര … ചിലർക്കത് കുടുംബത്തോടൊപ്പമാകാം , ചിലർക്ക് സുഹൃത്തുക്കളോടൊപ്പമാകാം അതുമല്ലെങ്കിൽ സ്ക്കൂൾ വിനോദയാത്രയാകാം … ആ യാത്രയുടെ ബഹിർസ്ഫുരണം പിന്നീടുള്ള…
View Post

തണുപ്പ് ആസ്വദിക്കാൻ ഒരു യാത്ര പോകാം… ഇതാ ടോപ് 10 സ്ഥലങ്ങൾ

അൽപ്പം തണുപ്പ് ആസ്വദിക്കുവാനായി ഒരു ട്രിപ്പ് പോകുന്നവർ ധാരാളമാണ്. ഇത്തരത്തിൽ തണുപ്പ് ആസ്വദിക്കുവാനായി തിരഞ്ഞെടുക്കാവുന്ന മികച്ച പത്ത് സ്ഥലങ്ങളാണ് ചുവടെ കൊടുത്തിരിക്കുന്നത്. 1. മൂന്നാർ – കേരളത്തിൽ തണുപ്പ് ആസ്വദിക്കുവാൻ ഏറ്റവും അനുയോജ്യമായ സ്ഥലം മൂന്നാർ തന്നെയാണെന്നതിൽ ആർക്കും സംശയമൊന്നും ഉണ്ടാകില്ല.…
View Post

കടുവ വേലായുധൻ – ആനപ്പണിക്കാരിലെ എക്കാലത്തെയും വലിയ അതികായൻ !!

എഴുത്ത് – വിനു പൂക്കാട്ടിയൂർ. ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായൻ ‘കടുവ വേലായുധേട്ടൻ’ ആനയില്ലാത്ത ലോകത്തേക്ക് യാത്രയായിട്ട് എട്ട് വർഷങ്ങൾ. അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുൻപിൽ അനന്തകോടിപ്രണാമം. ഒരുപാട് പേരുടെ അഭ്യർത്ഥനയായിരുന്നു സാക്ഷാൽ കടുവയുടെ കഥകൾ കേൾക്കണമെന്ന്. എന്നാൽ എന്നെപോലെയുള്ള ഒരാൾക്ക് വലിയ…
View Post

കേരളത്തിലെ പത്രങ്ങളുടെ ചരിത്രം – ഒരു മലയാളി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ..

കേരളീയരുടെ ജീവിതത്തിന്‍്റെ ഭാഗമാണ് പത്രങ്ങള്‍. കേരളീയ സംസ്കാരത്തിന്‍്റെ ഭാഗമാണ് പത്രവായന. ഒരു ശരാശരി മലയാളിയുടെ ദിവസം ആരംഭിക്കുന്നത് ഒരു കൈയില്‍ കാപ്പിയും മറ്റേ കൈയില്‍ പത്രവുമായിട്ടാണ്. കേരളത്തിലെ സാംസ്കാരിക ചരിത്രം പരിശോധിച്ചാല്‍ ഏറ്റവും മികച്ച സംഭാവന നല്‍കിയത് പത്രങ്ങളും പ്രസിദ്ധീകരണങ്ങളുമാണെന്നു കാണാം.…
View Post

മുഗൾ സാമ്രാജ്യം – ചക്രവർത്തിമാരും അവരുടെ അന്ത്യവും

ഇന്ത്യയിൽ ഏറ്റവും അധികം കാലം ഭരിച്ച മുസ്ലീം രാജാക്കന്മാരുടെ സാമ്രാജ്യമാണ് മുഗൾ സാമ്രാജ്യം. പിതൃത്വം വഴി മദ്ധ്യേഷ്യൻ ഭരണാധികാരി തിമൂറിന്റെ പിൻ‌ഗാമികളും, മാതൃത്വം വഴി മംഗോൾ നേതാവായ ജെംഗിസ് ഖാന്റെ പാരമ്പര്യം ഉള്ളവരുമാണ്‌ മുഗളർ. മംഗോൾ എന്നതിന്റെ പേർഷ്യൻ/ചഗതായ് രൂപഭേദമായ മുഗൾ…
View Post

ഓൺലൈൻ തട്ടിപ്പ് നടത്താനൊരുങ്ങിയ മദാമ്മയ്ക്ക് തിരിച്ചു പണികൊടുത്ത് മലയാളി

തട്ടിപ്പുകാർ പലവിധത്തിലുണ്ടെങ്കിലും, ഇപ്പോൾ കൂടുതലും തട്ടിപ്പുകൾ നടക്കുന്നത് ഓൺലൈനിലൂടെയാണ്. ആർക്കും ഒരു സംശയവും തോന്നാതെ പറ്റിക്കാൻ മിടുക്കരായ ഇവരുടെ വലയിൽ പലരും വീണിട്ടുമുണ്ട്. ഇത്തരത്തിലൊരു ഉഗ്രൻ തട്ടിപ്പുകാരിയെ മനസ്സിലാക്കി തിരിച്ചു പണികൊടുത്ത കഥയാണ് കോഴിക്കോട് കുന്നമംഗലം സ്വദേശിയും, സാമൂഹിക പ്രവർത്തകനും, ശില്പിയുമായ…
View Post

കരിയെ മെരുക്കിയ കടുവ വേലായുധൻ; ആനപ്പണിക്കാരിലെ ധീരൻ – പാർട്ട് 3

ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായനായ ‘കടുവ വേലാധൻ’ എന്ന അപൂർവ്വ മനുഷ്യനെക്കുറിച്ചുള്ള കഥ. അവസാന ഭാഗം. ആദ്യഭാഗം വായിക്കുവാൻ : https://bit.ly/33rRcbo. എഴുത്ത് – വിനു പൂക്കാട്ടിയൂർ. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ അപ്രതീക്ഷിത ഇടിയേറ്റ് പുതുനഗരം പാടത്തു വീണ്ടുകിടക്കുന്ന കർണ്ണൻ. കർണ്ണന്റെ നെഞ്ചുപിളർക്കാൻ കുതിച്ചുവരുന്ന…
View Post

1000 രൂപയ്ക്ക് താമസമടക്കം ‘മൂന്നാർ’ ടൂർ പാക്കേജുമായി കെഎസ്ആർടിസി

കേരളത്തിൽ ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ വരുന്ന സ്ഥലങ്ങളിലൊന്നാണ് ഇടുക്കി ജില്ലയിലെ മൂന്നാർ. വിശാലമായ തേയിലത്തോട്ടങ്ങള്‍, മനോഹരമായ ചെറു പട്ടണങ്ങള്‍, വളഞ്ഞുയര്‍ന്നും താഴ്ന്നും പോവുന്ന പാതകള്‍, അവധി ആഘോഷത്തിന് യോജിച്ച സൗകര്യങ്ങള്‍, തണുത്ത കാലാവസ്ഥ, പുൽമേടുകൾ, ഷോലക്കാടുകൾ തുടങ്ങിയ ഘടകങ്ങളാണ് മൂന്നാറിന്റെ പ്രകൃതഭംഗിയ്ക്ക്…
View Post

KSRTC SWIFT വോൾവോ സ്ലീപ്പർ ബസ്സിലെ യാത്ര; ഒരു പാസഞ്ചർ റിവ്യൂ

വിവരണം – ലിജോ ചീരൻ ജോസ്. ഇരുപത്തിരണ്ടു വർഷമേ ആയിട്ടുള്ളു ഞാൻ നമ്മുടെ ആനവണ്ടിയിലെ ദീർഘദൂര യാത്രകൾ ആരംഭിച്ചിട്ട്. ഗുരുവായൂർ – കോയമ്പത്തൂർ ഫാസ്റ്റിലാണ് തുടക്കം. കുറച്ചു വര്ഷം മുൻപ് വരെ കര്ണാടക ആർ ടി സി വോൾവോ ബസുകൾ കേരളത്തിലേക്ക്…
View Post