ലോകത്തെ അമ്പരപ്പിച്ച ഇന്ത്യയുടെ ഓപ്പറേഷന്‍ മേഘദൂത്

Total
0
Shares

ലോകത്തിന്റെ മുന്നാം ധ്രുവമായ, കടല്‍ നിരപ്പില്‍ നിന്നും 6000 അടി ഉയരത്തിലുള്ള സിയാച്ചിനെന്ന തന്ത്രപ്രധാനമായ ഭൂമിയില്‍ കടുത്ത ശൈത്യത്തിനിടയിലും ഇന്ത്യന്‍ വ്യോമസേനയുടെ ഹെലികോപ്റ്ററുകള്‍, അന്നുവരെ ഒരു സൈനിക ഹെലികോപ്റ്ററുകളും ഉയര്‍ന്നു പറന്നിട്ടില്ലാത്തത്ര ഉയരത്തില്‍ പറന്ന് ഇന്ത്യന്‍ സൈനികരെ ഇറക്കി. അവിടെ നിന്നും പാകിസ്്ഥാന്‍ റഡാറുകളുടെ കണ്ണുവെട്ടിച്ച് ഓക്‌സിജന്‍ പോലും ലഭ്യമല്ലാത്ത അവസ്ഥയില്‍ ദിവസങ്ങളോളം നടന്ന് കയറിയ അവര്‍ സിയാച്ചിന്റെ ഏറ്റവും ഉയരമുള്ള കിഴക്കന്‍ ബേസില്‍ അശോകചക്രമുള്ള മൂവര്‍ണ്ണ കൊടിനാട്ടി ലോകത്തോട് വിളിച്ചുപറഞ്ഞു, സിയാച്ചിന്‍ ഇനി ഇന്ത്യയുടെ ഭാഗമാണ്… ഇനി എന്നും അങ്ങനെ തന്നെയായിരിക്കും.

1983 ഏപ്രില്‍ 13 ന് ഇന്ത്യന്‍ സൈന്യം ലോകത്തെ അമ്പരപ്പിച്ചുകൊണ്ട് ആരംഭിച്ച് വിജയം കണ്ട ഓപ്പറേഷന്‍ മേഘദൂത് എന്ന സൈനിക നീക്കത്തിന്റെ മറക്കാനാവാത്ത ഓര്‍മ്മകള്‍ക്ക് ഇപ്പോൾ 34 വയസ്സുണ്ട്. സിയാചിൻ ഗ്ലേഷ്യർ നിയന്ത്രണത്തിലാക്കാനായി 1984 ഏപ്രിൽ 13-ന് ആരംഭിച്ച ഇന്ത്യൻ സേനയുടെ സൈനിക നീക്കമാണ് ഓപ്പറേഷൻ മേഘദൂത് എന്നറിയപ്പെടുന്നത്. ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള യുദ്ധഭൂമിയായ സിയാചിനിലെ ആദ്യ സൈനിക നീക്കമായിരുന്നു ഇത്. ഈ സൈനിക ഓപ്പറേഷന്റെ ഫലമായി ഇന്ത്യയ്ക്ക് സിയാചിൻ ഗ്ലേഷ്യറിന്റെ പൂർണ്ണനിയന്ത്രണം കൈകളിലാക്കാനായി.

ഇന്ത്യയും പാകിസ്താനും തമ്മിലുള്ള 1972-ലെ ഷിംല കരാർ പ്രകാരം കാശ്മീരിലെ നിയന്ത്രണരേഖ സിയാചിൻ ഗ്ലേഷ്യർ സ്പർശിച്ചിരുന്നില്ല. കരാർ പ്രകാരം രേഖ NJ9842 എന്ന പോയിന്റിൽ വന്നവസാനിച്ചു. മനുഷ്യവാസയോഗ്യമല്ലാത്ത പ്രദേശമായിരുന്നതിനാലായിരുന്നു സിയാചിൻ ഗ്ലേഷ്യറിനെ ഉൾപ്പെടുത്താതിരുന്നത്. അതോടെ ഈ പ്രദേശം ഇരുരാഷ്ട്രങ്ങളും അവകാശമുന്നയിക്കുന്ന തർക്കസ്ഥലമായി മാറി. 1970-80 കാലഘട്ടത്തിൽ ഈ പ്രദേശത്ത് പർവ്വതാരോഹണം നടത്താൻ പാകിസ്താൻ ആരോഹകരെ ക്ഷണിച്ചതും ആരോഹണസമയത്ത് അവരുടെ കൂടെ പാകിസ്താൻ സൈനിക ഉദ്യോഗസ്ഥർ ചേർന്നതും വളരുന്ന പാക്-ചൈന ബന്ധവും ഗ്ലേഷ്യറിന്റെ മേൽ ഇന്ത്യയുടെ അടിയന്തര ശ്രദ്ധ പതിയാനിടയാക്കി.

1978-ൽ ഇന്ത്യയുടെ വശത്തു നിന്നും പർവ്വതാരോഹണം നടക്കുകയുണ്ടായി. അതിൽ ഏറ്റവും പ്രധാനപ്പെട്ടത് ഇന്ത്യൻ ആർമ്മിയിലെ കേണൽ നരീന്ദ്രകുമാറിന്റെ നേതൃത്വത്തിൽ നടന്ന ആരോഹണമാണ്. ഭക്ഷണസാധനങ്ങളും മറ്റും യഥാസമയം എത്തിച്ചുകൊടുത്തുകൊണ്ട് ഇന്ത്യൻ വ്യോമസേനയും ഈ ദൗത്യത്തിൽ പങ്കാളികളായി. ബേസ് ക്യാമ്പിൽ കുടുങ്ങിയ പർവ്വതാരോഹകരെ രക്ഷപെടുത്താനായി 1978 ഒക്ടോബർ 6-ന് ഗ്ലേഷ്യറിൽ ആദ്യമായി ഒരു ഹെലികോപ്ടർ ഇറങ്ങി.

ഇതോടെ ഇരുരാജ്യങ്ങളും തമ്മിൽ ഗ്ലേഷ്യറിനു മേലുള്ള അവകാശവാദമുന്നയിക്കുവാൻ ആരംഭിച്ചു. എരിതീയിൽ എണ്ണയൊഴിച്ചുകൊണ്ട് പാകിസ്താൻ, 1984-ൽ ഒരു സംഘം ജാപ്പനീസ് പർവ്വതാരോഹകരെ റിമോ-1 എന്ന പർവ്വതത്തിന്റെ ഉയരം അളക്കുന്നതിനായി നിയോഗിച്ചു. ഈ പർവ്വതം സിയാചിൻ ഗ്ലേഷ്യറിന്റെ കിഴക്ക് ഭാഗത്തായി സ്ഥിതി ചെയ്യുന്നതും ചൈന കൈയ്യടക്കി വെച്ചിരിക്കുന്ന ഇന്ത്യൻ പ്രദേശമായ അക്സ്സായ് ചിന്നിന്റെ വടക്ക് പടിഞ്ഞാറൻ ഭാഗത്തെ പൂർണ്ണമായും നിരീക്ഷിക്കത്തക്കതുമായിരുന്നു.

1983-ൽ, പാകിസ്താൻ സൈനികമേധാവികൾ സിയാചിൻ ഗ്ലേഷ്യറിലേയ്ക്ക് സൈനിക ട്രൂപ്പുകളെ അയച്ചുകൊണ്ട് തങ്ങളുടെ അവകാശമുന്നയിക്കാൻ തീരുമാനിച്ചു. ഇന്ത്യയുടെ ഭാഗത്ത് നിന്നുള്ള പർവ്വാതാരോഹോണങ്ങളെ വിശകലനം ചെയ്ത അവർ ഇന്ത്യ സിയാചിനിലെ മലമ്പാതകളും ചുരങ്ങളും പിടിച്ചടക്കുമെന്ന് ഭയന്നു. അതിനുമുൻപേ തങ്ങളുടെ ട്രൂപ്പുകളെ അയയ്ക്കാൻ അവർ തീരുമാനിച്ചു. ഇതറിഞ്ഞ ഇന്ത്യ അതിനും മുമ്പേ ഇറങ്ങാൻ തീരുമാനിച്ചു.

അങ്ങനെ ഒരു സൈനിക ഓപ്പറേഷനിലൂടെ സിയാച്ചിൻ ഗ്ലേഷ്യർ പിടിച്ചടക്കാൻ ഇന്ത്യ പദ്ധതിയിട്ടു. അഞ്ചാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന സംസ്‌കൃതകവിയായ കാളിദാസന്റെ പ്രസിദ്ധകൃതിയുടെ പേരായിരുന്നു ഓപ്പറേഷന്റെ രഹസ്യനാമം. ശ്രീനഗറിലെ 15- കോർപ്‌സിലെ ജനറൽ ഓഫീസറായിരുന്ന പ്രേം നാഥ് ഹൂൺ ആയിരുന്നു ഓപ്പറേഷന്റെ തലവനായി ചുമതലയേറ്റത്.

ഓപ്പറേഷന്റെ ആദ്യപടിയായി ഇന്ത്യൻ ആർമി സൈനികരെ വായൂമാർഗ്ഗം ഗ്ലേഷ്യറിലെത്തിച്ചു. ഇതിൽ ഇന്ത്യൻ വ്യോമസേനയുടെ പങ്ക് വളരെ വലുതാണ്. ഹെലികോപ്ടറുകൾക്ക് പറക്കാവുന്ന ഉയർന്നപരിധിയിലുമുയരെ പറന്ന് ഇന്ത്യൻ വ്യോമസേന ആദ്യ സൈനികട്രൂപ്പിനെയും അവർക്ക് വേണ്ട സാധനസാമഗ്രികളും ഗ്ലേഷ്യറിലെത്തിച്ചു.

1984 മാർച്ചിൽ കുമാവോൺ റെജിമെന്റിന്റേയും ലഡാക്ക് സ്കൗട്ട്‌സിന്റേയും ഒരു സൈനികദളം മുഴുവൻ സോജിലാ പാസിലൂടെ നടന്ന് ഗ്ലേഷ്യറിന്റെ കിഴക്കൻ ബേസിൽ എത്തിച്ചേർന്നു. പാകിസ്താൻ റഡാറുകളുടെ കണ്ണിൽപ്പെടാതെ ഗ്ലേഷ്യറിലെത്തിച്ചേരുക എന്നതായിരുന്നു കഠിനമായ ഈ നീക്കത്തിന്റെ ലക്ഷ്യം. ഓപ്പറേഷനാരംഭിക്കുന്നതിന് ആഴ്ച്ചകൾക്ക് മുമ്പേ സൈനികർക്ക് നൽകിയ അതികഠിന പരിശീലനത്തിന്റെ ഫലമായി ലോകത്തിന്റെ മൂന്നാം ധ്രുവം എന്ന് വിശേഷിക്കപ്പെടുന്ന, ഓക്സിജൻ ലഭ്യത വളരെക്കുറവുള്ള, സിയാച്ചിനിലെ കൊടുംതണുപ്പിൽ അച്ചടക്കത്തോടെ മനോധൈര്യം കൈവിടാതെ ഇന്ത്യൻ സൈനികർ ഉയരങ്ങൾ കീഴടക്കി.

അടുത്ത സുപ്രധാന നീക്കം ഇന്ത്യൻ സൈന്യത്തിന് ബിലാഫോണ്ട് ലായുടെ നിറുകയിലും ത്രിവർണ്ണ പതാക പാറിക്കാനായി എന്നുള്ളതാണ്. നാലു ദിവസത്തെ തുടർച്ചയായ പര്യടനത്തിലൂടെ അടുത്ത ഇന്ത്യൻ ട്രൂപ്പ് സിയാച്ചിനിലെത്തി . അവർ ക്യാമ്പ്-1, ക്യാമ്പ്-2, ക്യാമ്പ്-3 എന്നിങ്ങനെ മൂന്ന് ക്യാമ്പുകൾ സ്ഥാപിച്ചു. മുന്നേ വന്നവർ സ്ഥാപിച്ച ക്യാമ്പുകൾ സംരക്ഷിക്കുകയെന്നതായിരുന്നു അവരുടെ കടമ.

ഇത്രയും നീക്കങ്ങള്‍ ഇന്ത്യയുടെ ഭാഗത്തുനിന്നുണ്ടായശേഷമാണ് പാകിസ്ഥാന്‍ ഇക്കാര്യങ്ങള്‍ അറിഞ്ഞതു തന്നെ. വൈകിയ ആ വേളയില്‍ ഒരു പോരാട്ടത്തിനു പോലും മനസ്സില്ലാതെ സിയാച്ചിനെന്ന വിസ്മയ ഇടത്തിന് അപ്പുറത്തു നില്‍ക്കുവാനേ അവര്‍ക്ക് കഴിഞ്ഞുള്ളു. കാര്യങ്ങൾ ഇത്രയുമായപ്പോളാണ് പാകിസ്താൻ ഇന്ത്യയുടെ നീക്കങ്ങളെക്കുറിച്ച് ബോധവാന്മാരായത്. സിയാചിനിലെ മൂന്ന് പ്രധാന ചുരങ്ങളായ സിയാ ലാ, ഗ്യോങ്ങ് ലാ ബിലാഫോണ്ട് ലാ എന്നിവ മൂന്നും ഇന്ത്യ കൈയ്യടക്കിയെന്നകാര്യം പാകിസ്താൻ അറിഞ്ഞപ്പോളേക്കും കാര്യങ്ങൾ കൈവിട്ടുപോയിരുന്നു.

ഓപ്പറേഷൻ അവസാനിച്ചപ്പോഴേക്കും 2400 ചതുരശ്ര കിലോമീറ്റർ ഭൂമി ഇന്ത്യയുടെ കൈകളിലായി. ഇരു രാജ്യങ്ങളും സ്ഥാപിച്ച താത്ക്കാലിക ക്യാമ്പുകൾ സ്ഥിരം ക്യാമ്പുകളായി പരിണമിച്ചു.

കടപ്പാട് – വിക്കിപീഡിയ.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

You May Also Like

അച്ഛനോടൊപ്പം ഞാൻ കണ്ട ഊട്ടി; ഇനിയൊരിക്കലും നടക്കാത്ത ആ യാത്ര

വിവരണം – ശുഭ ചെറിയത്ത്. യാത്രയെക്കുറിച്ച് ചിന്തിക്കുമ്പോൾ മനസ്സിൽ ആദ്യം ഓടിയെത്തുക നാം നടത്തിയ ആദ്യ യാത്ര ആയിരിക്കും. ഓർമയിലെ ആദ്യയാത്ര … ചിലർക്കത് കുടുംബത്തോടൊപ്പമാകാം , ചിലർക്ക് സുഹൃത്തുക്കളോടൊപ്പമാകാം അതുമല്ലെങ്കിൽ സ്ക്കൂൾ വിനോദയാത്രയാകാം … ആ യാത്രയുടെ ബഹിർസ്ഫുരണം പിന്നീടുള്ള…
View Post

തണുപ്പ് ആസ്വദിക്കാൻ ഒരു യാത്ര പോകാം… ഇതാ ടോപ് 10 സ്ഥലങ്ങൾ

അൽപ്പം തണുപ്പ് ആസ്വദിക്കുവാനായി ഒരു ട്രിപ്പ് പോകുന്നവർ ധാരാളമാണ്. ഇത്തരത്തിൽ തണുപ്പ് ആസ്വദിക്കുവാനായി തിരഞ്ഞെടുക്കാവുന്ന മികച്ച പത്ത് സ്ഥലങ്ങളാണ് ചുവടെ കൊടുത്തിരിക്കുന്നത്. 1. മൂന്നാർ – കേരളത്തിൽ തണുപ്പ് ആസ്വദിക്കുവാൻ ഏറ്റവും അനുയോജ്യമായ സ്ഥലം മൂന്നാർ തന്നെയാണെന്നതിൽ ആർക്കും സംശയമൊന്നും ഉണ്ടാകില്ല.…
View Post

കടുവ വേലായുധൻ – ആനപ്പണിക്കാരിലെ എക്കാലത്തെയും വലിയ അതികായൻ !!

എഴുത്ത് – വിനു പൂക്കാട്ടിയൂർ. ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായൻ ‘കടുവ വേലായുധേട്ടൻ’ ആനയില്ലാത്ത ലോകത്തേക്ക് യാത്രയായിട്ട് എട്ട് വർഷങ്ങൾ. അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുൻപിൽ അനന്തകോടിപ്രണാമം. ഒരുപാട് പേരുടെ അഭ്യർത്ഥനയായിരുന്നു സാക്ഷാൽ കടുവയുടെ കഥകൾ കേൾക്കണമെന്ന്. എന്നാൽ എന്നെപോലെയുള്ള ഒരാൾക്ക് വലിയ…
View Post

കേരളത്തിലെ പത്രങ്ങളുടെ ചരിത്രം – ഒരു മലയാളി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ..

കേരളീയരുടെ ജീവിതത്തിന്‍്റെ ഭാഗമാണ് പത്രങ്ങള്‍. കേരളീയ സംസ്കാരത്തിന്‍്റെ ഭാഗമാണ് പത്രവായന. ഒരു ശരാശരി മലയാളിയുടെ ദിവസം ആരംഭിക്കുന്നത് ഒരു കൈയില്‍ കാപ്പിയും മറ്റേ കൈയില്‍ പത്രവുമായിട്ടാണ്. കേരളത്തിലെ സാംസ്കാരിക ചരിത്രം പരിശോധിച്ചാല്‍ ഏറ്റവും മികച്ച സംഭാവന നല്‍കിയത് പത്രങ്ങളും പ്രസിദ്ധീകരണങ്ങളുമാണെന്നു കാണാം.…
View Post

മുഗൾ സാമ്രാജ്യം – ചക്രവർത്തിമാരും അവരുടെ അന്ത്യവും

ഇന്ത്യയിൽ ഏറ്റവും അധികം കാലം ഭരിച്ച മുസ്ലീം രാജാക്കന്മാരുടെ സാമ്രാജ്യമാണ് മുഗൾ സാമ്രാജ്യം. പിതൃത്വം വഴി മദ്ധ്യേഷ്യൻ ഭരണാധികാരി തിമൂറിന്റെ പിൻ‌ഗാമികളും, മാതൃത്വം വഴി മംഗോൾ നേതാവായ ജെംഗിസ് ഖാന്റെ പാരമ്പര്യം ഉള്ളവരുമാണ്‌ മുഗളർ. മംഗോൾ എന്നതിന്റെ പേർഷ്യൻ/ചഗതായ് രൂപഭേദമായ മുഗൾ…
View Post

ഓൺലൈൻ തട്ടിപ്പ് നടത്താനൊരുങ്ങിയ മദാമ്മയ്ക്ക് തിരിച്ചു പണികൊടുത്ത് മലയാളി

തട്ടിപ്പുകാർ പലവിധത്തിലുണ്ടെങ്കിലും, ഇപ്പോൾ കൂടുതലും തട്ടിപ്പുകൾ നടക്കുന്നത് ഓൺലൈനിലൂടെയാണ്. ആർക്കും ഒരു സംശയവും തോന്നാതെ പറ്റിക്കാൻ മിടുക്കരായ ഇവരുടെ വലയിൽ പലരും വീണിട്ടുമുണ്ട്. ഇത്തരത്തിലൊരു ഉഗ്രൻ തട്ടിപ്പുകാരിയെ മനസ്സിലാക്കി തിരിച്ചു പണികൊടുത്ത കഥയാണ് കോഴിക്കോട് കുന്നമംഗലം സ്വദേശിയും, സാമൂഹിക പ്രവർത്തകനും, ശില്പിയുമായ…
View Post

കരിയെ മെരുക്കിയ കടുവ വേലായുധൻ; ആനപ്പണിക്കാരിലെ ധീരൻ – പാർട്ട് 3

ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായനായ ‘കടുവ വേലാധൻ’ എന്ന അപൂർവ്വ മനുഷ്യനെക്കുറിച്ചുള്ള കഥ. അവസാന ഭാഗം. ആദ്യഭാഗം വായിക്കുവാൻ : https://bit.ly/33rRcbo. എഴുത്ത് – വിനു പൂക്കാട്ടിയൂർ. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ അപ്രതീക്ഷിത ഇടിയേറ്റ് പുതുനഗരം പാടത്തു വീണ്ടുകിടക്കുന്ന കർണ്ണൻ. കർണ്ണന്റെ നെഞ്ചുപിളർക്കാൻ കുതിച്ചുവരുന്ന…
View Post

1000 രൂപയ്ക്ക് താമസമടക്കം ‘മൂന്നാർ’ ടൂർ പാക്കേജുമായി കെഎസ്ആർടിസി

കേരളത്തിൽ ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ വരുന്ന സ്ഥലങ്ങളിലൊന്നാണ് ഇടുക്കി ജില്ലയിലെ മൂന്നാർ. വിശാലമായ തേയിലത്തോട്ടങ്ങള്‍, മനോഹരമായ ചെറു പട്ടണങ്ങള്‍, വളഞ്ഞുയര്‍ന്നും താഴ്ന്നും പോവുന്ന പാതകള്‍, അവധി ആഘോഷത്തിന് യോജിച്ച സൗകര്യങ്ങള്‍, തണുത്ത കാലാവസ്ഥ, പുൽമേടുകൾ, ഷോലക്കാടുകൾ തുടങ്ങിയ ഘടകങ്ങളാണ് മൂന്നാറിന്റെ പ്രകൃതഭംഗിയ്ക്ക്…
View Post

KSRTC SWIFT വോൾവോ സ്ലീപ്പർ ബസ്സിലെ യാത്ര; ഒരു പാസഞ്ചർ റിവ്യൂ

വിവരണം – ലിജോ ചീരൻ ജോസ്. ഇരുപത്തിരണ്ടു വർഷമേ ആയിട്ടുള്ളു ഞാൻ നമ്മുടെ ആനവണ്ടിയിലെ ദീർഘദൂര യാത്രകൾ ആരംഭിച്ചിട്ട്. ഗുരുവായൂർ – കോയമ്പത്തൂർ ഫാസ്റ്റിലാണ് തുടക്കം. കുറച്ചു വര്ഷം മുൻപ് വരെ കര്ണാടക ആർ ടി സി വോൾവോ ബസുകൾ കേരളത്തിലേക്ക്…
View Post