തൃശ്ശൂർ ജില്ലയിലെ പ്രധാനപ്പെട്ട ആരാധനാലയങ്ങൾ സന്ദർശിക്കാം..

Total
1
Shares

വിനോദയാത്രകൾ പോലെത്തന്നെ പ്രാധാന്യമുള്ളതാണ് അൽപ്പം ആത്മീയത ഉൾപ്പെട്ട തീർത്ഥയാത്രകളും. പൂരങ്ങളുടെ നാടായ, കേരളത്തിന്റെ സാംസ്ക്കാരിക തലസ്ഥാനമായ തൃശ്ശൂർ ജില്ലയിലെ പ്രധാനപ്പെട്ട ആരാധനാലയങ്ങൾ ഏതൊക്കെയെന്നു ഒന്ന് നോക്കാം. ഒരു പോസ്റ്റിൽ മാത്രം ഒതുങ്ങുന്നതല്ല തൃശ്ശൂരിലെ ക്ഷേത്രങ്ങളുടെയും പള്ളികളുടെയും ലിസ്റ്റ്. എങ്കിലും പ്രധാനപ്പെട്ടവ ഇതിൽ ചേർക്കുവാൻ ഞങ്ങൾ ശ്രമിച്ചിട്ടുണ്ട്.

1) വടക്കുംനാഥ ക്ഷേത്രം തൃശ്ശൂർ : തൃശ്ശൂർ പട്ടണം തന്നെ നിലനിൽക്കുന്നത് വടക്കുംനാഥ ക്ഷേത്രത്തിന്റെയും അതിനോടനുബന്ധിച്ചുള്ള തേക്കിൻകാട് മൈതാനത്തിന്റെയും ചുറ്റിനുമാണ്. ശ്രീ വടക്കുന്നാഥൻ ക്ഷേത്രത്തിനു തൃശ്ശൂരുമായി വളരെ അധികം ചരിത്ര പ്രധാനമായ ബന്ധമാണുള്ളത്. ശക്തൻ തമ്പുരാന്റെ കാലഘട്ടത്തിലാണ് ഈ ക്ഷേത്രം ഇന്നു കാണുന്ന രീതിയിൽ പുനർനിർമ്മിച്ചത്. 20 ഏക്കർ വിസ്താരമേറിയ നാലുദിക്കുകളിലുമായി നാലു മഹാഗോപുരങ്ങൾ ഇവിടെ പണിതീർത്തിട്ടുണ്ട്. വടക്കുംനാഥന്റെ മഹാപ്രദക്ഷിണവഴിയാണ് സ്വരാജ് റൗണ്ട് എന്നറിയപ്പെടുന്നത്. അതിനാൽ തൃശ്ശൂർ നഗരത്തിൽ വരുന്ന ഒരാൾക്കും വടക്കുന്നാഥക്ഷേത്രത്തിന് മുന്നിലൂടെയല്ലാതെ കടന്നുപോകാൻ കഴിയില്ല. തൃശ്ശൂരിന്റെ പെരുമ ലോകമെങ്ങും എത്തിച്ച തൃശ്ശൂർ പൂരം നടക്കുന്നത് ഇവിടെയാണ്.

2) പുത്തൻപള്ളി തൃശ്ശൂർ : തൃശൂർ നഗരഹൃദയത്തിൽ സ്ഥിതിചെയ്യുന്ന സീറോ മലബാർ കത്തോലിക്കാ ദേവാലയമാണ് പുത്തൻ പള്ളി എന്നറിയപ്പെടുന്ന വ്യാകുലമാതാവിന്റെ ബസിലിക്ക. വടക്കുംനാഥ നടക്കാവുന്ന ദൂരമേയുള്ളൂ പുത്തന്പള്ളിയിലേക്ക്. ഇന്ത്യയിലെ ഏറ്റവും വലിയ ക്രിസ്ത്യൻ ദേവാലയമായ പുത്തൻപള്ളിയുടെ ആകെ വിസ്തീർണ്ണം 25,000 ചതുരശ്ര അടിയാണ്. ഉയരത്തിൽ ഇന്ത്യയിൽ ഒന്നാമതും ഏഷ്യയിൽ മൂന്നാമതുമാണ് ഈ പള്ളി. 146അടി വീതം ഉയരമുള്ള രണ്ട് മണിഗോപുരങ്ങളും 260 അടി ഉയരമുള്ള ബൈബിൾ ടവറും ചേർന്നതാണ് ഈ പള്ളിയുടെ ഘടന. ശക്തൻ തമ്പുരാൻ നൽകി പണികഴിപ്പിച്ചതാണ് പുത്തൻപള്ളി. ജാതിമതഭേദമന്യേ ഇവിടെ ഭക്തർ സന്ദർശിക്കുന്നു. ഇവിടത്തെ ബൈബിൾ ടവറിൽ നിന്നുള്ള കാഴ്ച വളരെ മനോഹരമാണ്.

3) ഗുരുവായൂർ ക്ഷേത്രം : കേരളത്തിലെ ഏറ്റവും പ്രശസ്തമായ ക്ഷേത്രങ്ങളിലൊന്നായ ഗുരുവായൂർ ക്ഷേത്രം തൃശ്ശൂർ ജില്ലയിലാണുള്ളത്. തിരുപ്പതി ക്ഷേത്രം കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ഭക്തര്‍ ദര്‍ശനത്തിനെത്തുന്ന പുണ്യസങ്കേതമാണ് ഗുരുവായൂര്‍. ഗുരുവായൂർ ക്ഷേത്രത്തിന് അയ്യായിരം വർഷം എങ്കിലും പഴക്കം ഉണ്ട് എന്നു വിശ്വസിക്കുന്നു. തൃശ്ശൂരിൽ നിന്നും ഏകദേശം 25 കിലോമീറ്റർ ദൂരത്തായാണ് ഗുരുവായൂർ. 1 – നിർമാല്യദർശന സമയം — വിശ്വരൂപദർശനം, 2 – തൈലാഭിഷേകം — വാതരോഗാഘ്നൻ, 3 – വാകചാർത്ത് — ഗോകുലനാഥൻ, 4 – ശംഖാഭിഷേകം — സന്താനഗോപാലൻ, 5 – ബാലാലങ്കാരം — ഗോപികനാഥൻ, 6 – പാൽ മുതലായ അഭിഷേക സമയം — യശോദാബാലൻ, 7 – നവകാഭിഷേകം — വനമാലാകൃഷ്ണൻ, 8 – ഉച്ചപൂജ — സർവ്വാലങ്കാരഭൂഷണൻ, 9 – സായാംകാലം — സർവ്വമംഗളദായകൻ, 10 – ദീപാരാധനക്ക് — മോഹനസുന്ദരൻ, 11 – അത്തപൂജക്ക് — വൃന്ദാവനചരൻ, 12 – തൃപ്പുകക്ക് — ശേഷശയനൻ ഇങ്ങനെ ദിവസേന പന്ത്രണ്ടു സമയത്തും പന്ത്രണ്ടു വിധത്തിലാണ് ഗുരുവായൂരപ്പന്റെ സ്വരൂപങ്ങൾ. അതുകൊണ്ട് തന്നെ ഓരോ സമയത്തും ഓരോ രീതിയിൽ ആണ് പ്രതിഷ്ഠയുടെ അലങ്കാരം.ഇത് കൂടാതെ മഹാവിഷ്ണുവിന്റെ ദശാവതാരങ്ങളുടെ രൂപത്തിൽ ഉള്ള ദശാവതാരച്ചാർത്തും ചില ദിവസങ്ങളിൽ കാണാം.

ഗുരുവായൂരിൽ താമസ സൗകര്യങ്ങളുമായി ദേവസ്വം നടത്തുന്ന സ്ഥാപനങ്ങളുണ്ട്. സത്രം, കൗസ്തുഭം റെസ്റ്റ് ഹൗസ്, പാഞ്ചജന്യം റെസ്റ്റ് ഹൗസ്, ശ്രീവത്സം ഗസ്റ്റ് ഹൗസ് ഇവയാണ് ഗുരുവായൂർ ദേവസ്വത്തിന്റെ കീഴിലുള്ള താമസസ്ഥലങ്ങൾ. ഇവയെല്ലാം കിഴക്ക്, തെക്ക് നടകളിലാണ് സ്ഥിതിചെയ്യുന്നത്. ഇവയ്ക്കു പുറമേ ക്ഷേത്രത്തിനു സമീപം ധാരാളം സ്വകാര്യ ഹോട്ടലുകളും അതിഥിമന്ദിരങ്ങളുമുണ്ട്. മമ്മിയൂർ മഹാദേവക്ഷേത്രം, ഗുരുവായൂർ പാർത്ഥസാരഥിക്ഷേത്രം,ഗുരുവായൂർ തിരുവെങ്കടാചലപതിക്ഷേത്രം, ചൊവ്വല്ലൂർ ശിവക്ഷേത്രം എന്നിവയാണ് സമീപ പ്രദേശങ്ങളിലുള്ള മുഖ്യ ക്ഷേത്രങ്ങൾ.

4) കൊടുങ്ങല്ലൂർ ശ്രീ കുരുംബഭഗവതി ക്ഷേത്രം : കേരളത്തിലെ പ്രശസ്തമായ ഭദ്രകാളി ക്ഷേത്രമാണ് കൊടുങ്ങല്ലൂർ ക്ഷേത്രം. ക്ഷേത്രത്തിലെ അറിയപ്പെടുന്ന മുഖ്യ ഉത്സവം മീനഭരണി ആണ്. കൊടുങ്ങല്ലൂർ ഭരണി എന്നാണറിയപ്പെടുന്നത്. കാവുതീണ്ടല്, മന്ത്രതന്ത്രാദികൾ ഇല്ലാത്ത കൊടിയേറ്റം, കോഴികല്ല്‌ മൂടല്, പാലക്കാവേലൻറെ വരവ്‌ എന്നിവ പ്രത്യേക അനുഷ്ഠാനങ്ങളാണ്. എല്ലാദേശത്തു നിന്നും ജനങ്ങൾ സംഘം ചേർന്ന് ഭരണിക്കാരായി വന്നു ചേരുന്നു. തെറിപ്പാട്ടും പാടി മണികെട്ടിയ വടിയുമായാണ്‌ അവർ വരിക. ഇവിടേക്ക് ധാരാളം ബസ് സർവ്വീസുകൾ ലഭ്യമാണ്.

5) കൊരട്ടിമുത്തിയുടെ പള്ളി : തൃശ്ശൂർ ജില്ലയിലെ ചാലക്കുടിയ്ക്ക് സമീപത്തുള്ള പ്രദേശമാണ് കൊരട്ടി. ഇവിടത്തെ കൊരട്ടി ഫൊറോന പള്ളി പ്രസിദ്ധമാണ്. കൊരട്ടിപ്പള്ളി എന്ന പേരിലാണ് പള്ളിയും കൊരട്ടിമുത്തി എന്നാണ് പള്ളിയിലെ ആരാധനാ മൂർത്തിയും അറിയപ്പെടുന്നത്. ട്ടു ദിവസം നീണ്ടുനില്ക്കുന്ന ഇവിടുത്തെ തിരുനാൾ ആഘോഷങ്ങൾ ഒക്ടോബർ മാസം രണ്ടാംവാരം മുതലാണ് ആരംഭിക്കുന്നത്. പൂവൻ കുല മാതാവ് എന്നും കൊരട്ടിമുത്തി അറിയപ്പെടുന്നു. നാനാജാതി മതസ്ഥർ പങ്കെടുക്കുന്ന പള്ളിപ്പെരുന്നാൾ വളരെ പ്രശസ്തമാണ്.

6) നാലമ്പല ദർശനം : കർക്കിടക (ജൂലായ്- ആഗസ്റ്റ്) മാസത്തിൽ ദശരഥപുത്ർന്മാരായ ശ്രീരാമൻ, ഭരതൻ, ലക്ഷ്മണൻ, ശത്രുഘ്നൻ എന്നിവരുടെ ക്ഷേത്രങ്ങളിലേക്ക് നടത്തുന്ന തീർഥാടനമാണ് നാലമ്പല യാത്ര. തൃപ്രയാർ ശ്രീരാമക്ഷേത്രം, ഇരിഞ്ഞാലക്കുട കൂടൽമാണിക്യം ക്ഷേത്രം, തിരുമൂഴിക്കുളം ശ്രീലക്ഷ്മണപ്പെരുമാൾ ക്ഷേത്രം, പായമ്മൽ ശത്രുഘ്ന ക്ഷേത്രം എന്നിവയാണ് കേരളത്തിലെ നാലമ്പല ക്ഷേത്രങ്ങളിൽ പ്രധാനപ്പെട്ടത്. കർക്കിടക സ്പെഷ്യൽ ബസ് സർവ്വീസുകളും ഉണ്ടാകാറുണ്ട്.

7) ചേരമാൻ ജുമാ മസ്ജിദ്‌, കൊടുങ്ങല്ലൂർ : ഇന്ത്യയിലെ ആദ്യത്തെ മുസ്ലിം പള്ളിയാണ് തൃശ്ശൂർ ജില്ലയിലെ കൊടുങ്ങല്ലൂരിലെ ചേരമാൻ ജുമാ മസ്ജിദ്‌. ഇന്ത്യയിലെ തന്നെ ജുമ‍‘അ നമസ്കാരം ആദ്യമായി നടന്ന ഈ പള്ളി AD 629 -ലാണ് സ്ഥാപിക്കപ്പെട്ടത്. നിലവിളക്ക്‌ കൊളുത്തിവയ്ക്കുന്ന ഇന്ത്യയിലെ തന്നെ ഏക മുസ്ലിം പള്ളിയാണ്‌ ചേരമാൻ പള്ളി. പള്ളി സന്ദർശിക്കുന്നവർക്ക്‌ ഈ വിളക്കിലെ എണ്ണ പ്രസാദമായി നല്കുകയും ചെയ്യുന്നു. ഹിന്ദുവെന്നോ മുസ്ലീമെന്നോ വ്യത്യാസമില്ലാതെയാണ്‌ ഈ എണ്ണ പ്രസാദമായി വാങ്ങാൻ കൊടുങ്ങല്ലൂർ നിവാസികൾ ഈ പള്ളിയിലെത്തുന്നത്‌.

8) തിരുവില്വാമല ക്ഷേത്രം : തൃശ്ശൂർ ജില്ലയിലെ തിരുവില്വാമലയിൽ സ്ഥിതിചെയ്യുന്ന ചിരപുരാതനമായ ഒരു ഹൈന്ദവക്ഷേത്രമാണ് ശ്രീവില്വാദ്രിനാഥക്ഷേത്രം. മഹാവിഷ്ണുവിന്റെ ഏഴാമത്തെ അവതാരമായ ശ്രീരാമനും അനുജൻ ലക്ഷ്മണനുമാണ് ഇവിടത്തെ പ്രതിഷ്ഠകൾ. തിരുവില്വാമല ഗ്രാമത്തിന്റെ ഹൃദയഭാഗത്ത് സമുദ്രനിരപ്പിൽ നിന്ന് നൂറടി ഉയരത്തിലാണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. കുന്നിൻ മുകളിലെ ഈ ക്ഷേത്രത്തിൽ നിന്നും നോക്കിയാൽ താഴെ ഭാരതപ്പുഴ ഒഴുകുന്ന കാഴ്ച കാണുവാൻ സാധിക്കും.

തിരുവില്വാമല ക്ഷേത്രത്തിലെ മറ്റൊരു ആകർഷണം എന്തെന്നാൽ ക്ഷേത്രത്തിൽ നിന്നും ഏകദേശം രണ്ടു കിലോമീറ്റർ മാറി സ്ഥിതി ചെയ്യുന്ന പുനർജ്ജനി ഗുഹയാണ്. വൃശ്ചികമാസത്തിൽ ഗുരുവായൂർ ഏകാദശി ദിവസം മാത്രമേ ഇതിനകത്ത് പ്രവേശനമുള്ളൂ. എന്നാൽ, മറ്റുദിവസങ്ങളിൽ ഗുഹയ്ക്കടുത്ത് പോകുകയും ചിത്രങ്ങളെടുക്കുകയും ചെയ്യാം. 150 മീറ്ററോളം നീളമുള്ള ഈ ഗുഹ താണ്ടിക്കടക്കുവാൻ വളരെ സമയമെടുക്കുമത്രേ. കൊച്ചി ദേവസ്വം ബോർഡാണ് ഇപ്പോൾ ക്ഷേത്രത്തിന്റെ ഭരണം നിർവഹിക്കുന്നത്.

ഇവയെക്കൂടാതെ തിരുവമ്പാടി ശ്രീകൃഷ്ണസ്വാമിക്ഷേത്രം, പാറമേക്കാവ് ഭഗവതിക്ഷേത്രം, പാമ്പുമേക്കാട്ടുമന, ഉത്രാളിക്കാവ്, ആറാട്ടുപുഴ ക്ഷേത്രം, ഒല്ലൂർ ഫൊറോന പള്ളി, കുര്യച്ചിറ പള്ളി തുടങ്ങി നിരവധി പ്രശസ്തമായ ആരാധനാലയങ്ങൾ തൃശ്ശൂർ ജില്ലയിലുണ്ട്.

കവർ ചിത്രം – സന്തോഷ് ബാലൻ.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

You May Also Like

തണുപ്പ് ആസ്വദിക്കാൻ ഒരു യാത്ര പോകാം… ഇതാ ടോപ് 10 സ്ഥലങ്ങൾ

അൽപ്പം തണുപ്പ് ആസ്വദിക്കുവാനായി ഒരു ട്രിപ്പ് പോകുന്നവർ ധാരാളമാണ്. ഇത്തരത്തിൽ തണുപ്പ് ആസ്വദിക്കുവാനായി തിരഞ്ഞെടുക്കാവുന്ന മികച്ച പത്ത് സ്ഥലങ്ങളാണ് ചുവടെ കൊടുത്തിരിക്കുന്നത്. 1. മൂന്നാർ – കേരളത്തിൽ തണുപ്പ് ആസ്വദിക്കുവാൻ ഏറ്റവും അനുയോജ്യമായ സ്ഥലം മൂന്നാർ തന്നെയാണെന്നതിൽ ആർക്കും സംശയമൊന്നും ഉണ്ടാകില്ല.…
View Post

1000 രൂപയ്ക്ക് താമസമടക്കം ‘മൂന്നാർ’ ടൂർ പാക്കേജുമായി കെഎസ്ആർടിസി

കേരളത്തിൽ ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ വരുന്ന സ്ഥലങ്ങളിലൊന്നാണ് ഇടുക്കി ജില്ലയിലെ മൂന്നാർ. വിശാലമായ തേയിലത്തോട്ടങ്ങള്‍, മനോഹരമായ ചെറു പട്ടണങ്ങള്‍, വളഞ്ഞുയര്‍ന്നും താഴ്ന്നും പോവുന്ന പാതകള്‍, അവധി ആഘോഷത്തിന് യോജിച്ച സൗകര്യങ്ങള്‍, തണുത്ത കാലാവസ്ഥ, പുൽമേടുകൾ, ഷോലക്കാടുകൾ തുടങ്ങിയ ഘടകങ്ങളാണ് മൂന്നാറിന്റെ പ്രകൃതഭംഗിയ്ക്ക്…
View Post

കേരളത്തിൽ റോഡ് ട്രിപ്പിനു പറ്റിയ അഞ്ച് മനോഹര റൂട്ടുകൾ…

യാത്രകൾ പല തരത്തിൽ ആസ്വദിക്കുന്നവരുണ്ട്. ചിലർ സ്ഥലങ്ങലും കാഴ്ചകളും ഒക്കെ കണ്ട് ആസ്വദിക്കും, ചിലർ ഓരോ സ്ഥലത്തെയും ഭക്ഷണങ്ങൾ രുചിച്ച് ആസ്വദിക്കും, ചിലർ കൂട്ടുകാരും കുടുംബവുമൊക്കെയായിട്ട് ഒരു അടിച്ചുപൊളി മൂഡിലായിരിക്കും യാത്ര പോകുന്നത്. മറ്റു ചിലരാകട്ടെ ഡ്രൈവിംഗ് ആയിരിക്കും ഇഷ്ടപ്പെടുക. ഇത്തരത്തിൽ…
View Post

എന്താണ് ദുബായ് എക്സ്പോ? അവിടെ എന്തൊക്കെ കാണാം? ആകർഷണങ്ങൾ…

ഇപ്പോൾ മാധ്യമങ്ങളിലും സോഷ്യൽ മീഡിയകളിലും, പിന്നെ പ്രവാസി സുഹൃത്തുക്കൾക്കിടയിലും സംസാരവിഷയമായിരിക്കുന്ന ഒന്നാണ് ദുബായ് എക്സ്പോ. എന്താണ് ഈ ദുബായ് എക്സ്പോ എന്ന് ശരിക്കും അറിയാത്ത ചിലരെങ്കിലും നമുക്കിടയിലുണ്ടാകും. അവർക്കായി ദുബായ് എക്സ്പോയുടെ വിശേഷങ്ങൾ പങ്കുവെയ്ക്കാം. ബ്യൂറോ ഒഫ് ഇന്റർനാഷണൽ എക്സ്പോസിഷൻസിന്റെ മേൽനോട്ടത്തിൽ…
View Post

കോഴിക്കോട് നിന്നും വൺ ഡേ ട്രിപ്പ് പോകാൻ പറ്റിയ അഞ്ച് സ്ഥലങ്ങൾ…

കേരളത്തിൽ ഏറ്റവും കൂടുതൽ സഞ്ചാരികൾ വസിക്കുന്നത് മലബാർ മേഖലകളിലാണ്. സോഷ്യൽ മീഡിയയിലെ ട്രാവൽ ഗ്രൂപ്പുകളിൽ നിറഞ്ഞ സാന്നിധ്യത്തോടെയാണ് ഇവരുടെ മുന്നേറ്റം. ഇവരിൽ കൂടുതൽപേരും മലപ്പുറം, കോഴിക്കോട് ജില്ലകളിൽ നിന്നുള്ളവരാണ്. അതുകൊണ്ട് ഇത്തവണ സ്വൽപ്പം വടക്കൻ വിശേഷങ്ങളാണ് നിങ്ങള്ക്ക് മുന്നിൽ പങ്കുവെയ്ക്കാൻ പോകുന്നത്.…
View Post

കെഎസ്ആർടിസിയുടെ മലക്കപ്പാറ ടൂർ പാക്കേജ് വമ്പൻ ഹിറ്റ് !!

കെ എസ് ആർ ടി സിയുടെ മലക്കപ്പാറ പാക്കേജ് സർവീസ് ഇന്ന് കേരളമാകെ ഹിറ്റ്! അവധി ദിനങ്ങളിൽ സഞ്ചാരികൾക്കായി ചാലക്കുടിയിൽ നിന്നും ഏർപ്പെടുത്തിയ പ്രത്യേക സർവ്വീസുകൾ സൂപ്പർ ഹിറ്റായതിനെ തുടർന്ന് യാത്രക്കാരുടെ ആവശ്യം പരിഗണിച്ച് മറ്റു ഡിപ്പോകളിലേയ്ക്കും വ്യാപിപ്പിക്കുകയായിരുന്നു. ആദ്യഘട്ടം എന്ന…
View Post

കാസർഗോഡ് ജില്ലയിൽ വന്നാൽ സന്ദർശിച്ചിരിക്കേണ്ട ചില സ്ഥലങ്ങൾ…

കേരളത്തിനുള്ളിൽ ആണെങ്കിലും വടക്കേയറ്റത്തു കിടക്കുന്നതിനാൽ മിക്കയാളുകളും കാസർഗോഡ് ജില്ലയിൽ പോയിട്ടുണ്ടാകാൻ വഴിയില്ല. പിന്നെ അത് വഴി പോകുന്നത് കൊല്ലൂർ – മൂകാംബികയിലേക്കുള്ള തീര്തഥയാത്രയ്ക്കിടെയാണ്. കാസർകോട്ടെ സംസാരഭാഷയായ മലയാളത്തിൽ കന്നഡ, കൊങ്കണി, തുളു എന്നീ ഭാഷകളുടെ സ്വാധീനം കാണാം. 1984 മെയ്‌ 24-നാണ്‌…
View Post

ബെംഗളൂരു നഗരത്തിനുള്ളിൽ നിങ്ങൾ കണ്ടിരിക്കേണ്ട 15 സ്ഥലങ്ങൾ..

ബെംഗളൂരു ഇന്ത്യയിലെ വലിയ മെട്രോ നഗരങ്ങളിൽ ഒന്നാണ്. അതുകൊണ്ടു തന്നെ ഇവിടെ കാഴ്ചകളും ധാരാളമുണ്ട്. ബെംഗളുരുവിലേക്ക് വരുന്നവർക്ക് സന്ദർശിക്കാവുന്ന 15 സ്ഥലങ്ങളെയാണ് ഈ ലേഖനത്തിലൂടെ പരിചയപ്പെടുത്തുവാൻ പോകുന്നത്. 1 ടിപ്പു സുൽത്താൻ സമ്മർ പാലസ് : ബെംഗളൂരുവിലെ കെആർ മാർക്കറ്റിനു സമീപമാണ്…
View Post