കോയമ്പത്തൂരിൽ പോകുന്നവർക്ക് സന്ദർശിക്കാവുന്ന സ്ഥലങ്ങൾ..

Total
252
Shares

തമിഴ്‌നാട്ടിലെ രണ്ടാമത്തെ വലിയ നഗരമാണ് കോയമ്പത്തൂർ അഥവാ കോവൈ. കേരളത്തിനോട് അടുത്തു കിടക്കുന്നതിനാൽ ഇവിടെ ധാരാളം മലയാളികളും ജീവിക്കുന്നുണ്ട്. കോയമ്പത്തൂർ മലയാളി സമാജം വളരെ കർമ്മനിരതവും പ്രശസ്തവും ആണ്. ദക്ഷിണേന്ത്യയിലെ പ്രധാനപ്പെട്ട വാണിജ്യപാതയിൽ നിലകൊള്ളുന്നതിനാൽ ചരിത്രപരമായി കച്ചവടപ്രാധാന്യമുള്ള നഗരമാണ്‌ കോയമ്പത്തൂർ. പാലക്കാട് ആണ് കോയമ്പത്തൂരിന് സമീപമുള്ള കേരളത്തിലെ പ്രധാന സ്ഥലം. കച്ചവടത്തിനും മറ്റുമാണ് കോയമ്പത്തൂരിലേക്ക് ആളുകൾ വരുന്നതെങ്കിലും സഞ്ചാരികൾക്ക് കാണാവുന്ന സ്ഥലങ്ങളും ഇവിടെയും പരിസരപ്രദേശങ്ങളിലുമായി ഉണ്ട്. കോയമ്പത്തൂരിൽ പോയാൽ സന്ദർശിക്കാവുന്ന സ്ഥലങ്ങൾ ഏതൊക്കെയെന്നു ഒന്ന് നോക്കാം.

1. ഇഷാ യോഗ (ആദിയോഗി) : അനുന്മത്തനായ ആത്‌മീയ ആചാര്യൻ, കറ കളഞ്ഞ പ്രകൃതി സ്‌നേഹി എന്നീ നിലകളിൽ പ്രസിദ്ധി നേടിയ സദ്ഗുരു എന്ന് അറിയപ്പെടുന്ന ജഗ്ഗി വാസുദേവ് രൂപം നൽകിയ ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന സംഘടനയാണ് ഇഷ ഫൌണ്ടേഷൻ. കോയമ്പത്തൂരിനടുത്ത് വെള്ളിയാംഗിരി മലകളുടെ താഴ്വരയിലാണ് 13 ഏക്കർ സ്ഥലത്ത് സദ്ഗുരുവിന്റെ ആശ്രമം സ്ഥിതി ചെയ്യുന്നത്. ’ഇഷാ യോഗാ സെന്റർ’ എന്ന പേരിലുള്ള ആശ്രമം 1993 ലാണ് സ്ഥാപിക്കുന്നത്.

കോയമ്പത്തൂരിന്റെ തിരക്കുകളിൽ നിന്നും മാറി ഏകദേശം മുപ്പതോളം കിലോമീറ്റർ ദൂരത്തായാണ് ഇഷാ യോഗാ സെന്റർ. കോയമ്പത്തൂരിൽ നിന്ന് ഉക്കടം വഴി പേരൂർ, ശിരുവാണി റോഡിലൂടെ പോകുക. ഇതുവഴി പോയിക്കഴിഞ്ഞാൽ ഇരുട്ടുകുളത്തിൽ നിന്ന് വലത്തോട്ട് 8 കിലോമീറ്റർ അകലെയാണ് ആശ്രമം. വഴി പറഞ്ഞത് കേട്ടു നിങ്ങൾ പേടിക്കേണ്ട. ധ്യാനലിംഗ യോഗി ക്ഷേത്രത്തിലേക്കുള്ള വഴി കൃത്യമായി കാണിച്ചു തരുന്ന സൈൻ ബോർഡുകൾ ഇവിടേക്കുള്ള വഴിനീളെ കാണാം. ഇഷായോഗയിലേക്കുള്ള റോഡിനിരുവശവും കാഴ്ചകളുടെ പൂരമാണ്. പരമശിവൻ തപസ്സു ചെയ്തു എന്ന ഐതിഹ്യം നിലനിൽക്കുന്ന വെള്ളിയങ്കിരി കുന്നുകളുടെ മടിത്തട്ടിലാണ് ഈ ആശ്രമം. യോഗയുടെ അനന്ത സാദ്ധ്യതകൾ ലോകത്തിന്റെ മുൻപിൽ തുറന്നു കാട്ടുകയാണ് ഇഷ ഫൌണ്ടേഷന്റെ ലക്ഷ്യം. ഇഷാ യോഗ സെന്ററിന്റെ വിശാലമായ ആശ്രമത്തിൽ കൂടി ഒന്ന് ചുറ്റിയടിച്ചു വരുമ്പോൾ ഒരു പോസറ്റീവ് എനർജി അനുഭവപ്പെടുക തന്നെ ചെയ്യുന്നു. നിരവധിയാളുകളാണ് ഇവിടെ സന്ദർശകരായി എത്തുന്നത്.

ലോകത്തില്‍ വെച്ചുതന്നെ ശിവഭഗവാന്റെ ഏറ്റവും വലിയ അർദ്ധകായ പ്രതിമയാണ് കോയമ്പത്തൂരിലെ ഈ ഇഷ ഫൗണ്ടേഷൻ കേന്ദ്രത്തിലുള്ളത്. ആദിയോഗി പ്രതിമ എന്നാണു ഇത് അറിയപ്പെടുന്നത്. 34.24 മീറ്റർ ഉയരവും (112അടി) 44.9 മീറ്റർ നീളവും , 24.99 മീറ്റർ വീതിയുമുണ്ട് കാസ്റ് അയേൺ കൊണ്ട് നിർമിച്ച ഈ അർദ്ധകായ പ്രതിമക്ക്. നേപ്പാളിൽ സ്ഥിതി ചെയ്യുന്ന 144 അടി ഉയരമുള്ള കൈലാസനാഥ്‌ ശിവ പ്രതിമയാണ് ലോകത്തിലെ ഏറ്റവും ഉയരമുള്ള പ്രതിമ. രണ്ടാം സ്ഥാനത്ത് കർണാടകത്തിലെ മുരുഡേശ്വറിൽ സ്ഥിതി ചെയ്യുന്ന 123 അടി ഉയരമുള്ള ശിവ പ്രതിമയും.. എന്നാൽ ഇവയെല്ലാം തന്നെ പൂർണ്ണകായ പ്രതിമകളാണ്. ഇവിടത്തെ പ്രതിമയുടെ 112 അടി ഉയരം എന്നത് 112 മാർഗങ്ങളെയാണ് സൂചിപ്പിക്കുന്നത്. 2017 ഫെബ്രുവരി 24 ന് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് പ്രതിമ അനാവരണം ചെയ്തത്. ഇത്രയും വലിയ ആ പ്രതിമയുടെ മുഖത്ത് കാണുന്ന ശാന്തത അനല്‍പ്പമായ നിര്‍വൃതി ശരിക്കും നേരിട്ട് കാണുക തന്നെ വേണം.

സ്വന്തം വാഹനങ്ങളിൽ വരുന്നവർക്കായി വലിയൊരു പാർക്കിംഗ് ഗ്രൗണ്ട് ഇവിടെ ഒരുക്കിയിട്ടുണ്ട്. പാർക്കിംഗ് ഗ്രൗണ്ടിൽ നിന്നും ഏകദേശം മുക്കാൽ കിലോമീറ്ററോളം ദൂരമുണ്ട് ആശ്രമത്തിലേക്ക്. ഇത്രയും ദൂരം നടക്കുവാൻ വയ്യെങ്കിൽ കാളവണ്ടിയിൽ പോകുവാനുള്ള സൗകര്യവും ഇവിടെ റെഡിയാണ്. ഇതിനു പ്രത്യേകം ചാർജ്ജ് കൊടുക്കണം. വണ്ടി വലിക്കുന്ന കാളകള്‍ നല്ല ആരോഗ്യമുള്ളവയും ഭംഗിയുള്ളവയുമാണ്. അവ വഴിയില്‍ ഇടുന്ന ചാണകം പോലും അപ്പപ്പോള്‍ മാറ്റാന്‍ അവിടെ ആളുകൾ ഉണ്ട്. മൊത്തത്തിൽ വളരെയേറെ വൃത്തിയുള്ള ഒരു പ്രദേശം തന്നെയാണിവിടം. സ്വന്തമായി വാഹനങ്ങൾ ഇല്ലാത്തവർക്ക് ഇവിടേക്ക് ബസ്സിൽ യാത്രചെയ്തു വരാവുന്നതാണ്.കോയമ്പത്തൂർ ഗാന്ധിപുരം ടൗൺ ബസ് സ്റ്റാൻഡിൽ നിന്ന് ആശ്രമത്തിലേയ്ക്ക് തമിഴ്‌നാട് സർക്കാരിന്റെ ബസ് സർവീസുകളുണ്ട്. ഓർക്കുക – ബസ്_നമ്പര്‍_14D. സമയവിവരങ്ങൾ – From Gandhipuram to Isha Yoga : 05:30 AM, 07:10 AM, 08:50 AM, 10:30 AM, 12:10 PM, 02:00 PM, 03:50 PM, 05:30 PM, 07:00 PM, 09:15 PM. #From_Isha to Gandhipuram : 05:30 AM, 07:10 AM, 08:50 AM, 10:30 AM, 12:10 PM, 02:00 PM, 03:50 PM. കേരളത്തിൽ നിന്നും കോയമ്പത്തൂരിലേക്ക് KSRTC യുടെ ബസ്സുകൾ ധാരാളമായി സർവ്വീസ് നടത്തുന്നുണ്ട്. സമയവിവരങ്ങൾ അറിയുവാനായി www.aanavandi.com സന്ദർശിക്കാവുന്നതാണ്.

ഇവിടെ വരുന്നവർ ഒരു കാര്യം പ്രത്യേകം ഓർക്കുക. ഇതൊരു ടൂറിസ്റ്റു കേന്ദ്രമല്ല. ആർമ്മാദിക്കാനും എൻജോയ് ചെയ്യുവാനുമൊക്കെയായി മാത്രം ഇവിടേക്ക് വരരുത്. ഫ്രീക്കന്മാർ ഈ കാര്യം പ്രത്യേകം ശ്രദ്ധിക്കണേ.. പിന്നെ ആശ്രമത്തിനകത്ത് ഫോട്ടോഗ്രാഫി അനുവദിക്കുന്നില്ല. ഉള്ളിലെ കാഴ്ചകൾ മനസ്സിന്റെ മെമ്മറി കാർഡിൽ സൂക്ഷിക്കുവാനുള്ളതാണ്. അത് അങ്ങനെ തന്നെ സൂക്ഷിക്കുക. സന്ദർശകർക്ക് ഭക്ഷണം കഴിക്കുന്നതിനായി ആശ്രമ കോംബൗണ്ടിനുള്ളിൽ കാന്റീനുകൾ ഉണ്ട്. വളരെ രുചികരമായ ഭക്ഷണമാണ് ഇവിടെ നിന്നും ലഭിക്കുക.

ശനി,ഞായർ കൂടാതെ പൊതു അവധി ദിവസങ്ങളിലും ഇവിടെ താരതമ്യേന തിരക്ക് വളരെ കൂടുതലായിരിക്കും. അതുകൊണ്ട് കഴിവതും സന്ദർശനത്തിനായി ബാക്കിയുള്ള ദിവസങ്ങൾ തിരഞ്ഞെടുക്കുക. ഒരു തവണ ഇവിടെ ഒന്ന് സന്ദർശിച്ചാൽ ജീവിതത്തിലെ എല്ലാ ടെൻഷനുകൾക്കും ഒരു ശമനം വരികയും മനസ്സിന് ഒരു പോസിറ്റിവ് എനർജ്ജി ലഭിക്കുകയും ചെയ്യുമെന്ന് ഉറപ്പാണ്. വേണമെങ്കിൽ ഒന്ന് പരീക്ഷിച്ചു നോക്കൂ..

2. കോവൈ കുട്രാലം വെള്ളച്ചാട്ടം : കോയമ്പത്തൂര്‍ നഗരത്തില്‍ നിന്നും 30 കിലോ മീറ്റര്‍ പടിഞ്ഞാറു മാറി ശിരുവാണി മലയില്‍ സ്ഥിതി ചെയ്യുന്ന ഒരു വെള്ളച്ചാട്ടം ആണിത്. ശിരുവാണി വെള്ളച്ചാട്ടം എന്നും ഇത് അറിയപ്പെടുന്നു. കോയമ്പത്തൂര്‍ നഗരത്തില്‍ നിന്നും പേരൂര്‍ റോഡിലുടെ പോയാല്‍ ഈ വെള്ളച്ചാട്ടത്തില്‍ എത്തിച്ചേരാം. വെള്ളച്ചാട്ടത്തിന്റെ ശക്തി അപായകരമായി കൂടുമ്പോൾ ഇവിടേക്കുള്ള സന്ദർശനത്തിന് വിലക്ക് ഏർപ്പെടുത്താറുണ്ട്. വൈകിട്ടും അതിരാവിലെയും കുറ്റാലത്തിലേക്കുള്ള വഴിയിൽ ആനയിറങ്ങും. അതുകൊണ്ട് രാവിലെ പത്തിനു മുൻപും വൈകിട്ട് മൂന്നിനു ശേഷവും ഇവിടേക്ക് പോകുവാൻ പാടില്ല.

3. GeDee കാർ മ്യൂസിയം : കോയമ്പത്തൂർ സന്ദർശിക്കുന്നവർ തീർച്ചയായും സന്ദർശിക്കേണ്ട ഒരു മ്യൂസിയം ആണ് ഇത്. കോയമ്പത്തൂരിൽ അവിനാശി മെയിൻ റോഡിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. ഗൂഗിൾ മാപ്പ് : https://goo.gl/7goJHs . ഫ്രഞ്ച്, ബ്രിട്ടീഷ്, ജർമൻ ജപ്പാനീസ് തുടങ്ങിയ വിവിധ രാജ്യങ്ങളിലെ വിന്റേജ് കാറുകൾ ഇവിടെ കാണുവാൻ സാധിക്കും. അതാതു കാറിന്റെ പുറകിൽ വലിയ കുറിപ്പോടെത്തന്നെ മോഡൽ, ഇറങ്ങിയ വർഷം, ഉൽപ്പാദിപ്പിച്ച യൂണിറ്റുകളുടെ എണ്ണം തുടങ്ങിയ വിവരങ്ങളും എഴുതിയിട്ടുണ്ട്. ചുരുക്കിപ്പറഞ്ഞാൽ റോൾഡ്സ് റോയ്സ് മുതൽ നാനോ വരെയുള്ള കാറുകളുടെ വിവരങ്ങൾ ഇവിടെയുണ്ട്. പ്രധാനമായും എൻജിനീയറിംഗ് വിദ്യാർത്ഥികൾക്ക് വളരെ ഉപകാരപ്രദമാണ് ഇവിടേക്കുള്ള സന്ദർശനം. മുതിർന്നവർക്ക് 50 രൂപയും 20കുട്ടികൾക്ക് രൂപയുമാണ് ഇവിടേക്കുള്ള പ്രവേശന ഫീസ്. തിങ്കളാഴ്ച ദിവസം മ്യൂസിയത്തിന് അവധിയായിരിക്കും.

4. മരുതമലൈ ക്ഷേത്രം : കോയമ്പത്തൂർ നഗരത്തിൽനിന്നും 15 കിലോ മീറ്റർ കിഴക്ക് മാറി മരുതമല എന്ന മലയുടെ മുകളിൽ സ്ഥിതിചെയ്യുന്ന ഒരു ക്ഷേത്രമാണിത്. അൽപ്പം ആത്മീയമായ ഒരു യാത്രയാണ് ഉദ്ദേശിക്കുന്നതെങ്കിൽ നിങ്ങൾക്ക് ഇവിടേക്ക് പോകാം. മുരുകനാണ് ഈ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ. പഴയകാലത്ത് കൊങു വെട്ടുവ ഗൗണ്ടര്‍ രാജാക്കന്മാരുടെ അധീനതയിലായിരുന്നു ഈ ക്ഷേത്രം. പ്രശസ്ത മുരുക ക്ഷേത്രങ്ങളായ പഴനി ,തിരുത്തണി ,പഴമുധിർ ചൊലൈ ,തിരുചെന്തൂർ ,തിരുപ്പരംകുന്ദ്രം ,സ്വാമിമല എന്നീ ആറുപടൈവീടു ക്ഷേത്രങ്ങൾ കഴിഞ്ഞാല്‍ ഏറെ പ്രധാനപ്പെട്ട ക്ഷേത്രമാണിത്. ലിഖിതങ്ങള്‍ പ്രകാരം ഈ ക്ഷേത്രത്തിന് 1200 വര്‍ഷത്തെയെങ്കിലും പഴക്കമുണ്ട്.

5. ബ്രൂക്ക് ഫീല്‍ഡ്‌സ് മാള്‍ : കോയമ്പത്തൂരിൽ എത്തിയാൽ കുറച്ചു അടിപൊളി ഷോപ്പിംഗിനും മറ്റുമാണ് നിങ്ങളുടെ ആഗ്രഹമെങ്കിൽ ഒട്ടും മടിക്കാതെ തിരഞ്ഞെടുക്കാവുന്ന ഒന്നാണ് ബ്രൂക്ക് ഫീല്‍ഡ്‌സ് മാള്‍. 2009ലാണ് ബ്രൂക്ക്‌ബോണ്ട് റോഡിലുള്ള ഈ മാള്‍ പ്രവര്‍ത്തനം തുടങ്ങിയത്. ഷോപ്പിംഗിനൊപ്പം ഫുഡ് കോർട്ടുകൾ, മൾട്ടിപ്ലക്‌സ്‌, മുതിർന്നവർക്കും കുട്ടികൾക്കും ഒരുപോലെ രസിക്കുവാനായുള്ള ഗെയിം സോണുകൾ എന്നിവയും മാളിൽ ഉണ്ട്.

6. സിംഗനല്ലൂർ തടാകം : കോയമ്പത്തൂരിനടുത്ത് സിംഗനല്ലൂർ എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു മനോഹരമായ തടാകമാണ് സിംഗനല്ലൂർ തടാകം. വളരെയധികം ആളുകൾ എത്തുന്ന ഒരു പിക്നിക് സ്പോട്ട് ആണിത്. ധാരാളം പക്ഷികൾ സന്ദർശകരാകുന്ന ഈ തടാകത്തിലേക്ക് പക്ഷി നിരീക്ഷകരും എത്തിച്ചേരാറുണ്ട്.

7. ബ്ലാക്ക് തണ്ടർ വാട്ടർ തീം പാർക്ക് : കോയമ്പത്തൂരിൽ അല്ലെങ്കിലും കോയമ്പത്തൂരു നിന്നും 40 കിലോമീറ്റർ അകലെയായി മേട്ടുപ്പാളയത്ത് സ്ഥിതി ചെയ്യുന്ന ഒരു അമ്യൂസ്‌മെന്റ് പാർക്ക് ആണ് ബ്ളാക്ക് തണ്ടർ. 75 ഏക്കർ പ്രദേശത്താണ് വിസ്തരിച്ചു കിടക്കുന്ന ഈ പാർക്കിൽ മുതിർന്നവർക്കും കുട്ടികൾക്കും ആർത്തുല്ലസിക്കുവാനായി ധാരാളം റൈഡുകൾ ഉണ്ട്. റൈഡുകളും മറ്റ് വിനോദങ്ങളും മാത്രമല്ല പ്രകൃതി സൗന്ദര്യവും ഇവിടേയ്ക്ക് ആളുകളെ ആകര്‍ഷിക്കുന്ന ഘടകമാണ്. നീലഗിരി മലകളുടെ അടിവാരത്തിലാണ് ഈ പാർക്ക് സ്ഥിതിചെയ്യുന്നത്. കോയമ്പത്തൂരിൽ നിന്നും ഊട്ടി ബസ്സിൽ കയറിയാൽ ബ്ളാക്ക് തണ്ടറിൽ ഇറങ്ങുവാൻ സാധിക്കും. പത്തുവയസ്സില്‍ കൂടുതല്‍ പ്രായമുള്ളവര്‍ക്ക് 450 രൂപയും 10വയസ്സില്‍ താഴെയുള്ളവര്‍ക്ക് 400 രൂപയുമാണ് ഇവിടെ പ്രവേശന ഫീസ് (ഫീസിൽ മാറ്റങ്ങൾ ഉണ്ടായേക്കാം).

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

You May Also Like

തണുപ്പ് ആസ്വദിക്കാൻ ഒരു യാത്ര പോകാം… ഇതാ ടോപ് 10 സ്ഥലങ്ങൾ

അൽപ്പം തണുപ്പ് ആസ്വദിക്കുവാനായി ഒരു ട്രിപ്പ് പോകുന്നവർ ധാരാളമാണ്. ഇത്തരത്തിൽ തണുപ്പ് ആസ്വദിക്കുവാനായി തിരഞ്ഞെടുക്കാവുന്ന മികച്ച പത്ത് സ്ഥലങ്ങളാണ് ചുവടെ കൊടുത്തിരിക്കുന്നത്. 1. മൂന്നാർ – കേരളത്തിൽ തണുപ്പ് ആസ്വദിക്കുവാൻ ഏറ്റവും അനുയോജ്യമായ സ്ഥലം മൂന്നാർ തന്നെയാണെന്നതിൽ ആർക്കും സംശയമൊന്നും ഉണ്ടാകില്ല.…
View Post

1000 രൂപയ്ക്ക് താമസമടക്കം ‘മൂന്നാർ’ ടൂർ പാക്കേജുമായി കെഎസ്ആർടിസി

കേരളത്തിൽ ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ വരുന്ന സ്ഥലങ്ങളിലൊന്നാണ് ഇടുക്കി ജില്ലയിലെ മൂന്നാർ. വിശാലമായ തേയിലത്തോട്ടങ്ങള്‍, മനോഹരമായ ചെറു പട്ടണങ്ങള്‍, വളഞ്ഞുയര്‍ന്നും താഴ്ന്നും പോവുന്ന പാതകള്‍, അവധി ആഘോഷത്തിന് യോജിച്ച സൗകര്യങ്ങള്‍, തണുത്ത കാലാവസ്ഥ, പുൽമേടുകൾ, ഷോലക്കാടുകൾ തുടങ്ങിയ ഘടകങ്ങളാണ് മൂന്നാറിന്റെ പ്രകൃതഭംഗിയ്ക്ക്…
View Post

കേരളത്തിൽ റോഡ് ട്രിപ്പിനു പറ്റിയ അഞ്ച് മനോഹര റൂട്ടുകൾ…

യാത്രകൾ പല തരത്തിൽ ആസ്വദിക്കുന്നവരുണ്ട്. ചിലർ സ്ഥലങ്ങലും കാഴ്ചകളും ഒക്കെ കണ്ട് ആസ്വദിക്കും, ചിലർ ഓരോ സ്ഥലത്തെയും ഭക്ഷണങ്ങൾ രുചിച്ച് ആസ്വദിക്കും, ചിലർ കൂട്ടുകാരും കുടുംബവുമൊക്കെയായിട്ട് ഒരു അടിച്ചുപൊളി മൂഡിലായിരിക്കും യാത്ര പോകുന്നത്. മറ്റു ചിലരാകട്ടെ ഡ്രൈവിംഗ് ആയിരിക്കും ഇഷ്ടപ്പെടുക. ഇത്തരത്തിൽ…
View Post

എന്താണ് ദുബായ് എക്സ്പോ? അവിടെ എന്തൊക്കെ കാണാം? ആകർഷണങ്ങൾ…

ഇപ്പോൾ മാധ്യമങ്ങളിലും സോഷ്യൽ മീഡിയകളിലും, പിന്നെ പ്രവാസി സുഹൃത്തുക്കൾക്കിടയിലും സംസാരവിഷയമായിരിക്കുന്ന ഒന്നാണ് ദുബായ് എക്സ്പോ. എന്താണ് ഈ ദുബായ് എക്സ്പോ എന്ന് ശരിക്കും അറിയാത്ത ചിലരെങ്കിലും നമുക്കിടയിലുണ്ടാകും. അവർക്കായി ദുബായ് എക്സ്പോയുടെ വിശേഷങ്ങൾ പങ്കുവെയ്ക്കാം. ബ്യൂറോ ഒഫ് ഇന്റർനാഷണൽ എക്സ്പോസിഷൻസിന്റെ മേൽനോട്ടത്തിൽ…
View Post

കോഴിക്കോട് നിന്നും വൺ ഡേ ട്രിപ്പ് പോകാൻ പറ്റിയ അഞ്ച് സ്ഥലങ്ങൾ…

കേരളത്തിൽ ഏറ്റവും കൂടുതൽ സഞ്ചാരികൾ വസിക്കുന്നത് മലബാർ മേഖലകളിലാണ്. സോഷ്യൽ മീഡിയയിലെ ട്രാവൽ ഗ്രൂപ്പുകളിൽ നിറഞ്ഞ സാന്നിധ്യത്തോടെയാണ് ഇവരുടെ മുന്നേറ്റം. ഇവരിൽ കൂടുതൽപേരും മലപ്പുറം, കോഴിക്കോട് ജില്ലകളിൽ നിന്നുള്ളവരാണ്. അതുകൊണ്ട് ഇത്തവണ സ്വൽപ്പം വടക്കൻ വിശേഷങ്ങളാണ് നിങ്ങള്ക്ക് മുന്നിൽ പങ്കുവെയ്ക്കാൻ പോകുന്നത്.…
View Post

കെഎസ്ആർടിസിയുടെ മലക്കപ്പാറ ടൂർ പാക്കേജ് വമ്പൻ ഹിറ്റ് !!

കെ എസ് ആർ ടി സിയുടെ മലക്കപ്പാറ പാക്കേജ് സർവീസ് ഇന്ന് കേരളമാകെ ഹിറ്റ്! അവധി ദിനങ്ങളിൽ സഞ്ചാരികൾക്കായി ചാലക്കുടിയിൽ നിന്നും ഏർപ്പെടുത്തിയ പ്രത്യേക സർവ്വീസുകൾ സൂപ്പർ ഹിറ്റായതിനെ തുടർന്ന് യാത്രക്കാരുടെ ആവശ്യം പരിഗണിച്ച് മറ്റു ഡിപ്പോകളിലേയ്ക്കും വ്യാപിപ്പിക്കുകയായിരുന്നു. ആദ്യഘട്ടം എന്ന…
View Post

കാസർഗോഡ് ജില്ലയിൽ വന്നാൽ സന്ദർശിച്ചിരിക്കേണ്ട ചില സ്ഥലങ്ങൾ…

കേരളത്തിനുള്ളിൽ ആണെങ്കിലും വടക്കേയറ്റത്തു കിടക്കുന്നതിനാൽ മിക്കയാളുകളും കാസർഗോഡ് ജില്ലയിൽ പോയിട്ടുണ്ടാകാൻ വഴിയില്ല. പിന്നെ അത് വഴി പോകുന്നത് കൊല്ലൂർ – മൂകാംബികയിലേക്കുള്ള തീര്തഥയാത്രയ്ക്കിടെയാണ്. കാസർകോട്ടെ സംസാരഭാഷയായ മലയാളത്തിൽ കന്നഡ, കൊങ്കണി, തുളു എന്നീ ഭാഷകളുടെ സ്വാധീനം കാണാം. 1984 മെയ്‌ 24-നാണ്‌…
View Post

ബെംഗളൂരു നഗരത്തിനുള്ളിൽ നിങ്ങൾ കണ്ടിരിക്കേണ്ട 15 സ്ഥലങ്ങൾ..

ബെംഗളൂരു ഇന്ത്യയിലെ വലിയ മെട്രോ നഗരങ്ങളിൽ ഒന്നാണ്. അതുകൊണ്ടു തന്നെ ഇവിടെ കാഴ്ചകളും ധാരാളമുണ്ട്. ബെംഗളുരുവിലേക്ക് വരുന്നവർക്ക് സന്ദർശിക്കാവുന്ന 15 സ്ഥലങ്ങളെയാണ് ഈ ലേഖനത്തിലൂടെ പരിചയപ്പെടുത്തുവാൻ പോകുന്നത്. 1 ടിപ്പു സുൽത്താൻ സമ്മർ പാലസ് : ബെംഗളൂരുവിലെ കെആർ മാർക്കറ്റിനു സമീപമാണ്…
View Post