44 ജീവനുകളെടുത്ത് കേരളത്തെ മുഴുവൻ നടുക്കിയ പൂക്കിപ്പറമ്പ് ബസ് അപകടം..

Total
9
Shares

പൂക്കിപ്പറമ്പില്‍ ബസ്സിനു തീപ്പിടിച്ച് 44 മരണം. മരിച്ചവരില്‍ ആറു കുട്ടികളും ഏഴു സ്ത്രീകളും. ഉച്ചയ്ക്ക് 2.10നായിരുന്നു സംഭവം. കേരളം നടുങ്ങിയ ഒരു വാര്‍ത്ത അവിടെ പിറക്കുകയായിരുന്നു. കേരളത്തില്‍ ഇന്നേവരെ റിപോര്‍ട്ട് ചെയ്തതില്‍ വച്ച് ഏറ്റവും വലിയ റോഡ് അപകടത്തിന് മലപ്പുറം ജില്ല വേദിയായത് 2001 മാര്‍ച്ച് 11ന്. നീണ്ട പതിനേഴ്‌ വര്ഷങ്ങൾ കഴിഞ്ഞിട്ടും ഇവടത്തുകാരുടെ നടുക്കവും ഓർമ്മകളും മായുന്നില്ല. ഒരു നാടിന്‍റെ കരളുകത്തിയ ദുരന്തമാണെങ്കില്‍ പ്രതേകിച്ച്‌. പൂക്കിപറമ്പ്‌ പൊള്ളുന്ന ഒരു ദുരന്തസ്മരണ കൂടിയാണീ അപകടം. അമിത വേഗത്തിലോടിവന്നു നടുറോഡില്‍ തീപിടിച്ച്‌ കത്തിയ ബസിനകത്ത്‌ വെന്തുരുകിയ 44 മനുഷ്യരുടെ ദുരന്തത്തിന്‍റെ ഓര്‍മകള്‍ക്ക്‌ 2018 മാര്‍ച്ച്‌ 10 നു പതിനേഴ്‌ വയസു തികഞ്ഞു . മലബാറിലെ മാത്രമല്ല കേരളത്തിലെ തന്നെ ഏറ്റവും വലിയ ബസപകടങ്ങളിൽ ഒന്നായി ചരിത്രത്തില്‍ ഇപ്പോഴും പൂക്കിപറമ്പു നിലകൊള്ളുന്നു.

ചുട്ടുപൊള്ളുന്ന 2001 മാര്‍ച്ച്‌ 11ന്‍റെ മധ്യാഹ്നം. ഗുരുവായൂരില്‍ നിന്നും തലശ്ശേരിയിലേക്ക്‌ യാത്രക്കാരെയും കുത്തിനിറച്ച്‌ സഞ്ചരിച്ച പ്രണവം എന്ന പ്രൈവറ്റ്  ബസ്‌. അമിത വേഗതയില്‍ കോഴിച്ചെന ഇറക്കത്തിലൂടെ ഓടിവന്ന ബസ് ഒരു കാറില്‍ ഇടിച്ചു നടുറോട്ടില്‍ വിലങ്ങനെ മറിഞ്ഞു ആളികത്തിയ ഭീകരമായ കാഴ്ച്ച പൂക്കിപറമ്പിലെ ജനങ്ങളുടെ ഹൃദയത്തില്‍ മായാതെ ഒരു തീകൊള്ളിയായി ഇന്നും നില്‍പുണ്ടാകും. 44 പേരുടെ ജീവന്‍ അപഹരിച്ച ഈ ദുരന്തം 22 പേര്‍ക്കു സാരമായ പരിക്കുകളും സമ്മാനിച്ചു. കുംഭച്ചൂടിന്റെ തളര്‍ച്ചയില്‍ പാതിമയക്കത്തിലായിരുന്ന മിക്കവാറും യാത്രക്കാര്‍ ബസ്സിനുള്ളില്‍ കരിഞ്ഞമര്‍ന്നു. രക്ഷാ പ്രവര്‍ത്തനങ്ങളെല്ലാം അസാധ്യമാക്കിയ ആ ആരമണിക്കൂര്‍ സമയംകൊണ്ട് പലരും സീറ്റുകളില്‍ ഇരുന്നു അതേ നിലയില്‍ കത്തിയമര്‍ന്നു. ഈ  ദയനീയ ദ്യശ്യങ്ങള്‍ക്ക്  സാക്ഷിയായ പലരുടെയും സമനില മാസങ്ങളോളം ആടിയുലഞ്ഞിട്ടുണ്ടാകും.

കോഴിച്ചെനയിലെ ദ്രുതകര്‍മ്മ സേനയുടെ ക്യമ്പ്‌ കയിഞ്ഞയുടനെയുള്ള ഇറക്കത്തിലായിരുന്നു അപകടം. ബസിന്‍റെ പ്രൊപ്പല്ലര്‍ ഷാഫ്റ്റ്‌ പൊട്ടി ഡീസല്‍ ടാങ്കില്‍ ഇടിച്ചു ഡീസല്‍ ചോരുകയും ഒപ്പം ഷാഫ്റ്റ്‌ റോഡിലുരസി ചിതറിയ തീപൊരിയില്‍ ബസ്‌ കത്തുകയും ചെയ്തെന്നായിരുന്നു നിഗമനം. മരിച്ചവരിൽ ഭൂരിഭാഗവും സ്ത്രീകളായിരുന്നു. പെട്രോൾ ടാങ്കിൽ പിടിച്ച തീ വളരെ പെട്ടെന്ന് ആളിപ്പടർന്നതിനാലും ബസ്സ്‌ മറിഞ്ഞത് വാതിലുകൾ അടിയിലായ രീതിയിലായതിനാലും രക്ഷാപ്രവർത്തകർ എത്തും മുൻപേ ദുരന്തം സംഭവിച്ചു കഴിഞ്ഞിരുന്നു. അപകടത്തിന്റെ ശബ്ദവും നിലവിളികളും കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ക്ക് പലരുടെയും മരണം നോക്കിനില്‍ക്കാനേ കഴിഞ്ഞുള്ളൂ. എങ്കിലും അവര്‍ കര്‍മനിരതരായതോടെ കുറച്ചുപേരെയെങ്കിലും രക്ഷപ്പെടുത്താനായി. ട്ടാവുന്ന വാഹനങ്ങളില്‍ അപകടത്തിനിരയായവരെ ആശുപത്രികളിലെത്തിച്ചു. കൂടുതല്‍ അപകടങ്ങള്‍ ഒഴിവാക്കാന്‍ ഇരുഭാഗത്തും വാഹനങ്ങളെ തടഞ്ഞു.

ബസിലെ തീ കാറിലേക്കും പടര്‍ന്നെങ്കിലും ഇടിയുടെ ആഘാതത്തില്‍ കാറിന്‍റെ വാതില്‍ തുറന്നുപോയിരുന്നതിനാല്‍ അതിലെ യാത്രക്കാര്‍ക്ക്  പൊള്ളലേല്‍ക്കാതെ രക്ഷപ്പെടാന്‍ കഴിഞ്ഞു. കാറിലുണ്ടായിരുന്ന കുട്ടികളടക്കമുള്ള 12 പേര്‍ പരിക്കോടെ രക്ഷപെട്ടത്‌ മഹാദുരന്തത്തിലെ ഭാഗ്യ രേഖ പോലെ ഇന്ന്‌ പഴമക്കാര്‍ ഓര്‍ക്കുന്നു. പൂക്കിപ്പറമ്പ് അപകടത്തില്‍ മരിച്ച 44 പേരില്‍ രണ്ടുപേര്‍ ഇന്നും അജ്ഞാതരായി തുടരുന്നു.

തെങ്ങോളം ഉയരത്തില്‍ അഗ്നിഗോളമായി കത്തിനിന്ന ബസ്സിലേക്ക്‌ രക്ഷാപ്രവര്‍ത്തനവുമായി ആര്‍ക്കും അടുക്കാന്‍ പറ്റിയില്ല. അപകടം നടന്നയുടനെ ഡ്രൈവര്‍ ഇറങ്ങി ഓടി. കണ്ടക്ടറും ക്ലിനറും ദുരന്തത്തിനിരയായവരില്‍ പെടുന്നു. അമിത വേഗമായിരുന്നു ഈ വന്‍ ദുരന്തത്തിന്‍റെ കാരണം. പിന്നാലെ ഒരു കെഎസ്‌ആര്‍ടിസി ബസ്‌ കണ്ടതിന്‍റെ വെപ്രാളമായിരുന്നു ദുരന്തത്തില്‍ കലാശിച്ചത്‌. ഈ ബസ്‌ ഇതേ റൂട്ടില്‍ മുന്‍പും അപകടത്തില്‍ പെട്ടു നാലുപേരുടെ മരണത്തിനിടയായിരുന്നു.

പൂക്കിപ്പറമ്പ് ബസ്സപകടത്തെ തുടർന്ന് ബസ്സ്‌ യാത്രികരുടെ സുരക്ഷയെ കുറിച്ച് വ്യാപകമായ ചർച്ചക്ക് വഴിയൊരുക്കി. വാതിലുകൾ അടിയിൽ വരുന്ന രീതിയിൽ മറിഞ്ഞതിനാലാണ് അപകടത്തിന്റെ വ്യാപ്തി വർധിച്ചത് എന്നതിനാൽ എമർജൻസി എക്സിറ്റ് ഡോറുകൾ എല്ലാ ബസ്സുകളിലും നിർബന്ധമായും ഉണ്ടായിരിക്കണമെന്ന് വിജ്ഞാപനം ഇറങ്ങി. അപകടത്തിൽ മരിച്ചവരിൽ കൂടുതലും മുൻഭാഗത്തിരുന്ന സ്ത്രീകളായതിനാൽ സ്ത്രീകളുടെ സീറ്റുകൾ പിൻഭാഗത്തേക്ക് മാറ്റിയെങ്കിലും പ്രായോഗികമല്ലാത്തതിനാൽ ഏതാനും ദിവസങ്ങൾക്കകം പഴയപടിയാക്കി.

ഗുരുവായൂരില്‍ നിന്നും തൊഴുതു മടങ്ങുന്നവരുള്‍പ്പെടെ ഒട്ടേറെ കുടുംബങ്ങളും അവരുടെ സ്വപ്നങ്ങളും ഒരു പിടി ഓര്‍മ്മകളായി മാറിയ പൂക്കിപറമ്പ്‌ ദുരന്തം നടന്നിട്ട്‌ പതിനേഴു വര്ഷം തികഞ്ഞിട്ടും ഇതേ റൂട്ടില്‍ ഇന്നും ബസുകളുടെ മരണ പാച്ചിലുകളും മത്സര ഓട്ടങ്ങളും നിര്‍ബാധം തുടരുന്നു. വേഗമാനകം ഘടിപ്പിക്കണമെന്നു കര്‍ശനമാക്കിയിട്ടും അതിലെ പഴുതുകള്‍ കണ്ടെത്തി മിക്ക ബസുകാരും മരണ വേഗത്തില്‍ ഓടികൊണ്ടേയിരിക്കുന്നു. റോഡിലെ ഈ നരഹത്യകള്‍ തടയാന്‍ കര്‍ശന നിയമം കൊണ്ടുവരാന്‍ ഒരു നിയമപാലകനും ഭരണാധികാരിക്കും കഴിയുന്നില്ല. അൽപ്പ ലാഭത്തിനായി മനുഷ്യ ജീവനുകൾ കുരുതി കൊടുക്കുന്ന ഈ കൊലപാതക രീതികൾക്കെതിരെയുള്ള ഒരു ഓർമ്മപ്പെടുത്തലായി ഇന്നും പൂക്കിപ്പറമ്പ് ബസ് അപകടം ഒരു മഹാ ദുരന്തമായി നിലകൊള്ളുന്നു.

അനിയന്ത്രിതമായ സ്പീഡും റോഡുകളില്‍ തന്‍പോരിമ കാണിക്കുന്നതുമാണ് മിക്ക അപകടങ്ങള്‍ക്കും കാരണമെന്നു ഇതിനകം തെളി യിക്കപ്പെട്ടതാണ്. ഓരോ ദുരന്തവും ബന്ധപ്പെട്ട വീട്ടുകാരുടെ ജീവിതങ്ങളിലാണ് പിടുത്തമിടുന്നതെന്ന് വാഹനങ്ങള്‍ ഓടിക്കുന്നവര്‍ ഓര്‍ക്കാറില്ല. ദുരന്തവാര്‍ത്തകള്‍ എത്ര വായിച്ചാലും ചില ഡ്രൈവര്‍മാര്‍ ആക്‌സിലേറ്ററില്‍ ചവിട്ടിത്താഴ്ത്തി വാഹനങ്ങളുടെ മദമിളക്കുന്നു. ദുരന്തങ്ങള്‍ തന്റെ വീട്ടിലേക്കു മാത്രം കയറി വരില്ലെന്ന മൂഢവിശ്വാസത്തിലാണവര്‍.

റിപ്പോര്‍ട്ട് കടപ്പാട് : സിദ്ധിക്ക് ചെമ്മാട്, സലിം ഐദീദ്.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

You May Also Like

അച്ഛനോടൊപ്പം ഞാൻ കണ്ട ഊട്ടി; ഇനിയൊരിക്കലും നടക്കാത്ത ആ യാത്ര

വിവരണം – ശുഭ ചെറിയത്ത്. യാത്രയെക്കുറിച്ച് ചിന്തിക്കുമ്പോൾ മനസ്സിൽ ആദ്യം ഓടിയെത്തുക നാം നടത്തിയ ആദ്യ യാത്ര ആയിരിക്കും. ഓർമയിലെ ആദ്യയാത്ര … ചിലർക്കത് കുടുംബത്തോടൊപ്പമാകാം , ചിലർക്ക് സുഹൃത്തുക്കളോടൊപ്പമാകാം അതുമല്ലെങ്കിൽ സ്ക്കൂൾ വിനോദയാത്രയാകാം … ആ യാത്രയുടെ ബഹിർസ്ഫുരണം പിന്നീടുള്ള…
View Post

തണുപ്പ് ആസ്വദിക്കാൻ ഒരു യാത്ര പോകാം… ഇതാ ടോപ് 10 സ്ഥലങ്ങൾ

അൽപ്പം തണുപ്പ് ആസ്വദിക്കുവാനായി ഒരു ട്രിപ്പ് പോകുന്നവർ ധാരാളമാണ്. ഇത്തരത്തിൽ തണുപ്പ് ആസ്വദിക്കുവാനായി തിരഞ്ഞെടുക്കാവുന്ന മികച്ച പത്ത് സ്ഥലങ്ങളാണ് ചുവടെ കൊടുത്തിരിക്കുന്നത്. 1. മൂന്നാർ – കേരളത്തിൽ തണുപ്പ് ആസ്വദിക്കുവാൻ ഏറ്റവും അനുയോജ്യമായ സ്ഥലം മൂന്നാർ തന്നെയാണെന്നതിൽ ആർക്കും സംശയമൊന്നും ഉണ്ടാകില്ല.…
View Post

കടുവ വേലായുധൻ – ആനപ്പണിക്കാരിലെ എക്കാലത്തെയും വലിയ അതികായൻ !!

എഴുത്ത് – വിനു പൂക്കാട്ടിയൂർ. ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായൻ ‘കടുവ വേലായുധേട്ടൻ’ ആനയില്ലാത്ത ലോകത്തേക്ക് യാത്രയായിട്ട് എട്ട് വർഷങ്ങൾ. അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുൻപിൽ അനന്തകോടിപ്രണാമം. ഒരുപാട് പേരുടെ അഭ്യർത്ഥനയായിരുന്നു സാക്ഷാൽ കടുവയുടെ കഥകൾ കേൾക്കണമെന്ന്. എന്നാൽ എന്നെപോലെയുള്ള ഒരാൾക്ക് വലിയ…
View Post

കേരളത്തിലെ പത്രങ്ങളുടെ ചരിത്രം – ഒരു മലയാളി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ..

കേരളീയരുടെ ജീവിതത്തിന്‍്റെ ഭാഗമാണ് പത്രങ്ങള്‍. കേരളീയ സംസ്കാരത്തിന്‍്റെ ഭാഗമാണ് പത്രവായന. ഒരു ശരാശരി മലയാളിയുടെ ദിവസം ആരംഭിക്കുന്നത് ഒരു കൈയില്‍ കാപ്പിയും മറ്റേ കൈയില്‍ പത്രവുമായിട്ടാണ്. കേരളത്തിലെ സാംസ്കാരിക ചരിത്രം പരിശോധിച്ചാല്‍ ഏറ്റവും മികച്ച സംഭാവന നല്‍കിയത് പത്രങ്ങളും പ്രസിദ്ധീകരണങ്ങളുമാണെന്നു കാണാം.…
View Post

മുഗൾ സാമ്രാജ്യം – ചക്രവർത്തിമാരും അവരുടെ അന്ത്യവും

ഇന്ത്യയിൽ ഏറ്റവും അധികം കാലം ഭരിച്ച മുസ്ലീം രാജാക്കന്മാരുടെ സാമ്രാജ്യമാണ് മുഗൾ സാമ്രാജ്യം. പിതൃത്വം വഴി മദ്ധ്യേഷ്യൻ ഭരണാധികാരി തിമൂറിന്റെ പിൻ‌ഗാമികളും, മാതൃത്വം വഴി മംഗോൾ നേതാവായ ജെംഗിസ് ഖാന്റെ പാരമ്പര്യം ഉള്ളവരുമാണ്‌ മുഗളർ. മംഗോൾ എന്നതിന്റെ പേർഷ്യൻ/ചഗതായ് രൂപഭേദമായ മുഗൾ…
View Post

ഓൺലൈൻ തട്ടിപ്പ് നടത്താനൊരുങ്ങിയ മദാമ്മയ്ക്ക് തിരിച്ചു പണികൊടുത്ത് മലയാളി

തട്ടിപ്പുകാർ പലവിധത്തിലുണ്ടെങ്കിലും, ഇപ്പോൾ കൂടുതലും തട്ടിപ്പുകൾ നടക്കുന്നത് ഓൺലൈനിലൂടെയാണ്. ആർക്കും ഒരു സംശയവും തോന്നാതെ പറ്റിക്കാൻ മിടുക്കരായ ഇവരുടെ വലയിൽ പലരും വീണിട്ടുമുണ്ട്. ഇത്തരത്തിലൊരു ഉഗ്രൻ തട്ടിപ്പുകാരിയെ മനസ്സിലാക്കി തിരിച്ചു പണികൊടുത്ത കഥയാണ് കോഴിക്കോട് കുന്നമംഗലം സ്വദേശിയും, സാമൂഹിക പ്രവർത്തകനും, ശില്പിയുമായ…
View Post

കരിയെ മെരുക്കിയ കടുവ വേലായുധൻ; ആനപ്പണിക്കാരിലെ ധീരൻ – പാർട്ട് 3

ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായനായ ‘കടുവ വേലാധൻ’ എന്ന അപൂർവ്വ മനുഷ്യനെക്കുറിച്ചുള്ള കഥ. അവസാന ഭാഗം. ആദ്യഭാഗം വായിക്കുവാൻ : https://bit.ly/33rRcbo. എഴുത്ത് – വിനു പൂക്കാട്ടിയൂർ. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ അപ്രതീക്ഷിത ഇടിയേറ്റ് പുതുനഗരം പാടത്തു വീണ്ടുകിടക്കുന്ന കർണ്ണൻ. കർണ്ണന്റെ നെഞ്ചുപിളർക്കാൻ കുതിച്ചുവരുന്ന…
View Post

1000 രൂപയ്ക്ക് താമസമടക്കം ‘മൂന്നാർ’ ടൂർ പാക്കേജുമായി കെഎസ്ആർടിസി

കേരളത്തിൽ ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ വരുന്ന സ്ഥലങ്ങളിലൊന്നാണ് ഇടുക്കി ജില്ലയിലെ മൂന്നാർ. വിശാലമായ തേയിലത്തോട്ടങ്ങള്‍, മനോഹരമായ ചെറു പട്ടണങ്ങള്‍, വളഞ്ഞുയര്‍ന്നും താഴ്ന്നും പോവുന്ന പാതകള്‍, അവധി ആഘോഷത്തിന് യോജിച്ച സൗകര്യങ്ങള്‍, തണുത്ത കാലാവസ്ഥ, പുൽമേടുകൾ, ഷോലക്കാടുകൾ തുടങ്ങിയ ഘടകങ്ങളാണ് മൂന്നാറിന്റെ പ്രകൃതഭംഗിയ്ക്ക്…
View Post

KSRTC SWIFT വോൾവോ സ്ലീപ്പർ ബസ്സിലെ യാത്ര; ഒരു പാസഞ്ചർ റിവ്യൂ

വിവരണം – ലിജോ ചീരൻ ജോസ്. ഇരുപത്തിരണ്ടു വർഷമേ ആയിട്ടുള്ളു ഞാൻ നമ്മുടെ ആനവണ്ടിയിലെ ദീർഘദൂര യാത്രകൾ ആരംഭിച്ചിട്ട്. ഗുരുവായൂർ – കോയമ്പത്തൂർ ഫാസ്റ്റിലാണ് തുടക്കം. കുറച്ചു വര്ഷം മുൻപ് വരെ കര്ണാടക ആർ ടി സി വോൾവോ ബസുകൾ കേരളത്തിലേക്ക്…
View Post