ഒരു സാധാരണ കുടുംബത്തിൽ നിന്ന് മൊറോക്കോയിലെ രാജകുമാരിയിലേക്ക്..

എഴുത്ത് – Mansoor Kunchirayil Panampad.

മൊറോക്കോ എന്ന രാജ്യത്തെ കുറിച്ചും അവിടുത്തെ ഒരു സാധാരണ കുടുംബത്തിൽ നിന്ന് കിങ്‌ഡം ഓഫ് മൊറോക്കോയിലെ രാജകുമാരിയായ സൽമ രാജകുമാരിയെ കുറിച്ചുമാണ് ഇന്നത്തെ അറിവ്.

മൊറോക്കോ എന്നാൽ ഔദ്യോഗികമായി കിംഗ്ഡം ഒഫ് മൊറോക്കോ വടക്കൻ ആഫ്രിക്കയിലെ ഒരു രാജ്യമാണ്. ഏകദേശം 447,000 ചതുരശ്ര കിലോമീറ്റർ 173,000 ചതുരശ്ര മൈൽ വിസ്തീർണ്ണമുള്ള ഈ രാജ്യത്തിലെ ജനസംഖ്യ ഏകദേശം 32 ദശലക്ഷം ആകുന്നു. അറ്റ്ലാന്റിക് സമുദ്രം ഒരു തീരത്തുള്ള ഈ രാജ്യം ജിബ്രാൾട്ടർ കടലിടുക്കിനും അപ്പുറം മെഡിറ്ററേനിയൻ കടൽ വരെ നീണ്ടു കിടക്കുന്നു. കിഴക്ക് അൾജീരിയയും, വടക്കു വശത്ത് സ്പെയിനും കടലിടുക്കിലെ ജലാതിർത്തി വഴി തെക്കു വശത്ത് മൗറീഷ്യാനയും പടിഞ്ഞാറൻ സഹാറ പ്രദേശത്തു കൂടി പ്രധാന അതിരുകളാണ്.

പുരാതന സംസ്കൃതിയുടെ മനോഹരമായ ശേഷിപ്പുകൾ, പ്രകൃതി രമണീയമായ അന്തരീക്ഷം, തെളിഞ്ഞ കാലാവസ്ഥ, രുചിയേറും വിഭവങ്ങൾ, സ്നേഹം വിതറുന്ന ജനത… ആഫ്രിക്കൻ രാജ്യമാണെങ്കിലും യൂറോപ്പിനോട് ചേർന്നുനിൽക്കുന്ന മൊറോക്കോ ഇന്ന് ലോകത്തിലെ ഏറ്റവും മികച്ച വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നാണ്. അത്തരത്തിൽ ലോകത്തിലെ ആദ്യത്തെ ഇരുപത് കേന്ദ്രങ്ങളിലൊന്നായി വളരാനുള്ള ശ്രമത്തിലാണ് ഇപ്പോൾ മൊറോക്കോ.

അറബ്, ഗൾഫ് മേഖലയിലുള്ളവർക്ക് മൊറോക്കോ പരിചിതമാണ്. രാഷ്ട്രീയമായി അറബ് ലീഗിലെ അംഗരാഷ്ട്രം. കിങ്‌ഡം ഓഫ് മൊറോക്കോ എന്നാണ് രാജ്യത്തിന്റെ ഔദ്യോഗിക നാമം. രാജഭരണമാണെങ്കിലും തിരഞ്ഞെടുക്കപ്പെട്ട പാർലമെന്റുമുണ്ട്. എങ്കിലും രാജാവിന് തന്നെയാണ് പരമാധികാരം. വടക്ക് പടിഞ്ഞാറൻ ആഫ്രിക്കയിലാണ് മൊറോക്കോ. മൊറോക്കോയുടെ ഇപ്പോഴത്തെ ജനസംഖ്യ നാല് കോടിയോളം വരും. അറബിയും ബർബറുമാണ് ജനങ്ങളുടെ പൊതുവായ ഭാഷ. എങ്കിലും ഫ്രഞ്ചും സ്പാനിഷും മിക്കവർക്കും അറിയാം. ഹോട്ടലുകളിലും കടകളിലുമെല്ലാം ഫ്രഞ്ച് സംസാരിക്കുന്ന ജനത സുലഭം. മൊറോക്കൻ ദിർഹമാണ് കറൻസി. ഒരു യു.എ.ഇ. ദിർഹത്തിന് രണ്ടര മൊറോക്കൻ ദിർഹത്തോളം മൂല്യമുണ്ട്.

മിക്ക അറബ് രാഷ്ട്രങ്ങളെയും പോലെ വിദേശ ശക്തികളുടെ അധീനതയിലായിരുന്നു. ലോകത്തെ എന്നും വിസ്മയിപ്പിച്ചിട്ടുണ്ട് മൊറോക്കോ. വിജ്ഞാനവും യാത്രകളും അത്തരത്തിൽ മൊറോക്കോയുടെ കീർത്തി ഉയർത്തി. മലയാളികൾക്ക് പുസ്തകങ്ങളിലൂടെ പരിചിതനായ ലോക സഞ്ചാരി ഇബിൻ ബത്തൂത്തയും മൊറോക്കോയിൽ നിന്ന് തന്നെയുളള പ്രശസ്തനാണ്.

ഇപ്പോഴത്തെ ഭരണാധികാരി സുൽത്താൻ മൊഹമ്മദിന്റെ വംശപരമ്പര 1631-ലാണ് മൊറോക്കോയിൽ ഭരണം സ്ഥാപിക്കുന്നത്. നീണ്ടു കിടക്കുന്ന കടലാണ് അധിനിവേശക്കാർക്കും കച്ചവടക്കാർക്കും മൊറോക്കോയെ പ്രിയപ്പെട്ടതാക്കിയത്. 1912-ൽ രാജ്യത്തെ ഫ്രഞ്ചുകാരും സ്പെയിൻകാരും വീതിച്ചെടുത്തു. 1956-ൽ ഫ്രഞ്ചുകാരിൽ നിന്ന് മൊറോക്കോ സ്വാതന്ത്ര്യം നേടി. സുൽത്താൻ മുഹമ്മദ് അഞ്ചാമനായിരുന്നു പുതിയ രാജ്യത്തിന് രൂപം നൽകിയത്. അവിടെ നിന്നാണ് ഇന്നത്തെ മൊറോക്കോ മുന്നേറുന്നത്. കൃഷിയാണ് മുഖ്യവരുമാനം. ഫോസ്‌ഫേറ്റിന്റെ കയറ്റുമതിയും സജീവം. ഇന്ത്യയാണ് മൊറോക്കോയുടെ ഫോസ്‌ഫേറ്റിന്റെ ഒന്നാം നമ്പർ ആവശ്യക്കാർ.

അറ്റ്‌ലസ് മലനിരകളാണ് രാജ്യത്തിന്റെ മറ്റൊരു ആകർഷണം. പുരാതന കാലത്തുതന്നെ അറ്റ്‌ലസ് മലനിരകളിൽ നിന്ന് വെള്ളം യഥേഷ്ടം താഴെ നിലങ്ങളിലേക്ക് എത്തിക്കാനുള്ള എൻജിനീയറിങ് വൈദഗ്ധ്യം മൊറോക്കോ നേടിയിരുന്നു. ആ ശീലം ഇപ്പോഴും തുടരുന്നു. അറ്റ്‌ലസ് പർവത നിരകൾ തന്നെയാണ് ഇപ്പോഴും മൊറോക്കോയുടെ ജലസ്രോതസ്സ്.

മൊറോക്കോയുടെ തലസ്ഥാനം റബാത്ത് ആണെങ്കിലും കാസാബ്ലാങ്കയും മെറാക്കിഷുമാണ് രാജ്യത്തെ പ്രധാന നഗരങ്ങൾ. സഞ്ചാരികളുടെ പ്രിയസങ്കേതങ്ങളും ഈ നഗരം തന്നെ. കാസാബ്ലാങ്ക രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനമാണെങ്കിൽ മറാക്കിഷ് കാഴ്ചകളുടെയും സംസ്കാരത്തിന്റെയും അപൂർവ ദൃശ്യങ്ങൾ സഞ്ചാരികൾക്ക് നൽകും. വിനിമയ മൂല്യത്തിലുള്ള കുറവും മികച്ച കാലാവസ്ഥയും രൂചിയൂറും വിഭവങ്ങളും തനത് സൗന്ദര്യ സംരക്ഷണവഴികളും പുതിയ യുവത്വത്തിന് ആവശ്യമായ വിനോദങ്ങളുമെല്ലാം സഞ്ചാരികളെ ഇങ്ങോട്ടേക്ക് ഏറെ ആകർഷിക്കുന്നു.

മിക്ക യൂറോപ്യൻ രാജ്യങ്ങളിൽ നിന്നും മൂന്നോ നാലോ മണിക്കൂറുകൾ കൊണ്ട് മൊറോക്കോയിലെത്താം. അവർ കൂട്ടത്തോടെ അവിടെ എത്തിക്കൊണ്ടിരിക്കുന്നു. ദൂരം ഏറിയത് തന്നെയാവാം ഇന്ത്യക്കാരുടെ ഒഴുക്ക് വലിയ തോതിലില്ല. ഇന്ത്യക്കാർ, വിശേഷിച്ച് മലയാളികളും മൊറോക്കോയിൽ കാര്യമായൊന്നും പ്രവാസിയായി എത്തിയിട്ടില്ല. അതേസമയം പഞ്ചാബിൽനിന്നുള്ള അനവധി പേർ വാഹനം ഓടിക്കുന്നവരിൽ ഉണ്ട്. ഇനി നമുക്ക് ഒരു സാധാരണ കുടുംബത്തിൽ നിന്ന് കിങ്‌ഡം ഓഫ് മൊറോക്കോയിലെ രാജകുമാരിയായ സൽമ രാജകുമാരിയുടെ കഥയൊന്ന് പരിശോധിക്കാം

ആദ്യനോട്ടത്തിൽ ത്തന്നെ യുവരാജാവായ മുഹമ്മദ് വീണുരുന്നു. ആ തീഷ്ണ സൗന്ദര്യത്തിനു മുന്നിൽ അദ്ദേഹം അടിയറവു ചൊല്ലി. ഊണിലും ഉറക്കത്തിലും അവൾ മാത്രമായിരുന്നു ചിന്തകളിൽ അവളെ സ്വന്തമാക്കണം അതൊരടങ്ങാത്ത അഭിനിവേശമായി മാറി. ആഗ്രഹിക്കുന്നതെന്തും നേടാനുള്ള കരുത്തും, സാമ്പത്തികവും, അധികാരവും കൈവശമുള്ളപ്പോൾ പിന്നെന്തിനു വേവലാതി…

അദ്ദേഹം നേരെപോയി അവളെ വിളിച്ചിറക്കി, കണ്ടു സംസാരിച്ചു. തന്റെ ഇഷ്ടം അറിയിച്ചു ആ സുന്ദരിയെ തന്റെ ജീവിതത്തിലേക്ക് ക്ഷണിച്ചു. അനുസരിക്കാൻ മാത്രമേ അവൾക്കു കഴിയുമായിരുന്നുള്ളൂ. കാരണം അവൾക്കു സങ്കൽപ്പത്തിനും അപ്പുറമായിരുന്നു ആ ക്ഷണം. വിശ്വസിക്കാൻ കഴിഞ്ഞില്ല. അങ്ങനെ ഒരുനാൾ വെറും സാധാരകക്കാരിയായിരുന്ന ഒരു നാട്ടിൻപുറത്തെ യുവതി ആ രാജ്യത്തിന്റെ മഹാറാണിയായി മാറി.

ഇതൊരു കഥയല്ല, സിനിമയുമല്ല.. മൊറോക്കോ അഥവാ കിങ്‌ഡം ഓഫ് മൊറോക്കോയിലെ രാജാവ് മുഹമ്മദിന്റെയും റാണി ലല സൽമയുടെയും പ്രണയകഥയാണ്.1999 ൽ പിതാവിന്റെ മരണശേഷം രാജ്യഭാരം ഏറ്റെടുത്ത മുഹമ്മദ് ഒരു സ്വകാര്യ വിരുന്നിൽവച്ചാണ് സൽമയെന്ന യുവതിയെ ആദ്യമായി കാണുന്നത്. നീണ്ടുമെലിഞ്ഞു വെളുത്ത സുന്ദരി. ആകർഷകമായ പെരുമാറ്റം. വശ്യമായ പുഞ്ചിരി, തിളക്കമാർന്ന മുഖം, മനോഹരമായ ചുണ്ടുകൾ, ശരീരത്തിനിണങ്ങുന്ന വസ്ത്രധാരണം അതെല്ലാം രാജാവിൻ വളരെയധികം ഇഷ്ടമായി.

സൽ‍മ ഒരു സാധാരണകുടുംബത്തിലെ ഒരധ്യാപികയുടെ മകളായിരുന്നു. ഒരു നാട്ടിൻ പുറത്തുകാരി. അമ്മ പഠിപ്പിച്ച സമ്പനയായ ഒരു കുട്ടിയുടെ വിവാഹ നിശ്ചയച്ചടങ്ങിൽ അമ്മക്കൊപ്പം പോയതായിരുന്നു അന്ന് സൽമയും. അവിടെ വച്ചാണ് രാജാവിന്റെ ദൃഷ്ടി സൽമക്കുമേൽ പതിയുന്നതും രാജാവ് പ്രണയപരവശനാകുന്നതും. സൽ‍മ അന്ന് ഒരു കമ്പനിയിൽ ഇൻഫോർമേഷൻ എഞ്ചിനീയറായി ജോലി ചെയുകയായിരുന്നു…

2002 മാർച് 21 നു മുഹമ്മദ് രാജാവ്, സൽമയെ നിക്കാഹ് കഴിച്ചു സ്വന്തമാക്കി. അങ്ങനെ സൽ‍മ, മൊറോക്കോ രാജ്യത്തെ മഹാറാണിമാർക്കു നൽകിവരുന്ന ആദരസൂചകമായ ‘ലല’ എന്ന പദവി പേരിനൊപ്പം ചേർത്തു ലല സൽ‍മ എന്ന മൊറോക്കോയിലെ മഹാറാണി അഥവാ രാജ്യത്തെ പ്രഥമ പൗരയായി മാറി.

ഇന്ന് ലല സൽ‍മയാണ് രാജാവിന്റെ കബിനിയിലെ ഇൻവെസ്റ്റർ എന്ന പദവി അലങ്കരിക്കുന്നത്. മാത്രവുമല്ല രാജ്യത്തെ ഏറ്റവും വലിയ ഹോൾഡിങ് കന്പനിയുടെ ഉടമ കൂടിയാണിവർ. ബ്രെയിൻ, ബ്യുട്ടി, മണി ഇവയെല്ലാം ഒത്തുചേർന്ന ലല സൽ‍മ തന്നെയാണ് ഇന്ന് രാജാവിന്റെ മാർഗ്ഗദർശിയും. ഇവർക്ക് രണ്ടു മക്കളാണുള്ളത്.

2014 ൽ ഫോബ്‌സ് മാഗസിൻ പുറത്തിറക്കിയ റിപ്പോർട്ടു പ്രകാരം കിംഗ് മുഹമ്മദ് 2100 കോടി ആസ്തിയുമായി ലോകത്തെ എണ്ണപ്പെട്ട സമ്പന്നരിൽ പ്രമുഖനായ നിലകൊള്ളുന്നു.