പൊതുഗതാഗതം ഉപയോഗിച്ച് സഞ്ചരിക്കാൻ സാധിക്കുന്ന വിനോദസഞ്ചാരകേന്ദ്രങ്ങൾ…

നമ്മളിൽ പൂരിപക്ഷം പേരും യാത്ര ചെയ്യാൻ ഇഷ്ടപ്പെടുന്നവർ ആണ്. എന്നാൽ യാത്രക്കുള്ള പ്രധാന തടസങ്ങൾ ആണ് ട്രിപ്പ്‌ പോകാനുള്ള പണം ഇല്ലായിമ. ബൈക്ക്, കാർ ഇല്ലായിമ, പേടി എന്നിങ്ങനെ, എന്നാൽ യാത്രയോടു അധിനിവേശം ഉണ്ടങ്കിൽ നമുക്ക് ഇതൊന്നും ഒരു തടസം ആകില്ല. മേൽ പറഞ്ഞ കാര്യങ്ങൾ കൊണ്ടാണ് നമ്മുടെ എല്ലാം യാത്ര സ്വാപ്നങ്ങൾ തകിടം മറിയുന്നത്.

പടച്ചോന്റെ ദുനിയാവ് വളരെ മനോഹരം ആണ് അതിന്റെ മൊഞ്ചു കാണണം എങ്കിൽ സഞ്ചരിക്കണം പറവകളെയും കിളികളെ പോലെ. യാത്രയോടുള്ള അധിനിവേശം ഉണ്ടങ്കിൽ ബാക്കി എല്ലാം തനിയെ വരും. ഈ അധിനിവേശം ചോർന്നു പോകാത്ത ഏതൊരു സഞ്ചാരിയും തന്റെ യാത്ര സ്വപ്നങ്ങൾ പൂവണിയിക്കാൻ പ്രേയത്നിക്കും . ഓരോ സഞ്ചാരിയുടെയും സമ്പാദ്യം എന്ന് പറയുന്നേ അവന്റെ കണ്ണിൽ പതിയുന്ന കാഴ്ചകൾ ആണ്. ഈ കാഴ്ചകൾ കാണാൻ ഓരോ സഞ്ചാരിയും സഞ്ചരിക്കും കാറ്റിൽ അകപ്പെട്ട അപ്പ്പൂപ്പന്താടിയേ പോലെ. ഓരോ യാത്രയും സമ്മാനിക്കുന്നത് മനസിന്‌ കുളിർമയും, ആശ്വാസവും ആണ്. ഇത് തന്നെ ആണ് ഓരോ യാത്രികന്റെയും പ്രേജോദനം. എല്ലാ യാത്രകൾക്കും ധാരാളം തടസങ്ങൾ കാണും ഇവയെല്ലാം അതിജീവിച്ചു യാത്ര ചെയ്യുന്നവർ കാഴ്ചയുടെ പുതിയ വസന്തം കൺമുന്നിൽ തെളിയിക്കുന്നു.

ഓരോ യാത്രക്കും നാം തിരഞ്ഞെടുക്കേണ്ടത് നമ്മുടെ ഇഷ്ടങ്ങളോട് ഏറ്റവും ചേർന്ന് പോകുന്ന സഹയാത്രികരെ ആയിരിക്കണം. ഒരേ മനസോടെയുള്ള ഒന്നിലധികം പേർ കാഴ്ചകൾ കാണാൻ ഇറങ്ങിത്തിരിക്കുകയാണെങ്കിൽ കാഴ്ചയുടെയും ആസ്വാദനത്തിന്റെയും ലഹരി കൂടി കൂടി വരും, ആയതിനാൽ യാത്രയിൽ സുഹ്ർത്തുക്കളെ തിരഞ്ഞെടുക്കുമ്പോൾ ശ്രെദ്ധിക്കണം. തനിയെ ഉള്ള യാത്രകൾ കൂടി വരുകയാണ്, തനിയെ ഏകാന്തതയിൽ ഉള്ള യാത്രകൾ ഓരോ യാത്രികനും ആസ്വാദനത്തിന്റെ പൂതിയ ലഹരി സമ്മാനിക്കും. യാത്രയെ ഇഷ്ടപെടുന്ന ഒരാൾക്ക് തടസ്സങ്ങൾ ആയി പണം, വണ്ടി, പേടി, എന്നി വെല്ലുവിളികൾ ഉണ്ടാകുന്നു. എന്നാൽ ഇതെല്ലാം ഉള്ളവർക്ക് യാത്രയോടു അധിനിവേശം ഇല്ല എന്നുള്ളതാണ് സത്യം.

#പണം ഒരു തടസം ആണോ സഞ്ചരിക്കാൻ? – ആർഭാടപരമായ യാത്രകൾ നടത്തുന്നവർക്ക് സഞ്ചരിക്കാൻ പണം ഒരു തടസം ആണ്. എന്നാൽ ലളിതമായ യാത്രയും കാഴ്ചകൾ കണ്ണിൽ പകർത്തുക എന്നാ ലക്ഷ്യത്തോടെ യാത്ര ചെയ്യുന്നവർക്ക് പണം ഒരു തടസം അല്ല. യാത്രയോടു അധിനിവേശം ഉണ്ടങ്കിൽ പണം നാം തനിയെ കണ്ടതും. .. പണം ഒരിക്കലും ഒരു തടസം ആകില്ല ഒരു യാത്രികനും. കാരണം സഞ്ചരിക്കാൻ ആവശ്യം ഉള്ള പണം നാം കരുതുക, അത് നമുക്ക് ചെറിയ ജോലികൾ ചെയ്തു സമ്പാദിക്കാവുന്നതേ ഉള്ളു. കൂടുതൽ ആർഭാടത്തിനു പോകുന്നതാണ് പല യാത്രകൾക്കും തടസ്സം ഉണ്ടാക്കുന്നത്.

#പൊതുഗതാഗതം മികച്ച രീതിയിൽ ഉപയോഗിക്കുവാണേൽ, കുറഞ്ഞ ചെലവിൽ നിങ്ങളുടെ യാത്ര സ്വപ്നങ്ങൾ പൂവണിയും –  ചക്രങ്ങളുടെ കണ്ടു പിടുത്തം ആണ് നമ്മുടെ ഗതാഗത സ്വാപ്നങ്ങൾ സാക്ഷാത്കരിക്കാനുള്ള അടിസ്ഥാന കാരണം. അന്ന് ആദിമ മനുഷ്യൻ മുതൽ ഇന്ന് ആധുനിക മനുഷ്യൻ വരെ ഗതാഗതത്തെ ആശ്രയിക്കുന്നു സഞ്ചരിക്കാൻ. ആദിമ മനുഷ്യൻ കാൽ നട ആയും മൃഗങ്ങളുടെ പുറത്തും കയറി സഞ്ചരിച്ചപ്പോൾ. ചക്രങ്ങളുടെ കണ്ടുപിടുത്തതോടെ സഞ്ചരിക്കാൻ ചെറു വാഹങ്ങൾ രൂപപ്പെട്ടു തുടങി ഇത് അധിനികയുഗത്തിന്റെ യാത്ര സ്വാപ്നങ്ങൾ പൂവണിയാൻ കാരണം ആയി. ഇന്ന് നമ്മുടെ ഗതാഗത സംവിധാനങ്ങൾ ധാരാളം മെച്ചപ്പെട്ടു. ധാരാളം വാഹങ്ങൾ, മികച്ച റോഡുകൾ, അങ്ങനെ ഇന്ന് എവിടെ വേണേലും നമുക്ക് നിഷ്പ്രെയാസം എത്തി ചേരാം.

പൊതുഗതാഗതം മികച്ച രീതിയിൽ ഉപയോഗിക്കുവാണേൽ നമ്മുടെ യാത്ര സ്പ്നങ്ങൾ പൂവണിയും. ഇന്ന് ഒട്ടുമിക്ക സ്ഥലങ്ങളിലേക്കും നമ്മുടെ പൊതുഗതാഗതം വ്യാപിച്ചിട്ടുണ്ട്. ആർഭാടപരമായ യാത്രകൾ സാധ്യമായില്ലേലും ഒരു സഞ്ചാരിയുടെയും ലക്ഷ്യം ആയ കാഴ്ചകൾ കണ്ടു മടങ്ങുക എന്നത് സാധ്യം ആകും. വർധിച്ചു വരുന്ന ഗതാഗത കുരിക്കിനും ഇന്ധന ഷമത്തിനും സഞ്ചാരികൾ പൊതുഗതാഗതം ഉപയോഗിക്കുന്നതിലൂടെ ഒരു പരിഹാരം ആകും. കുറഞ്ഞ ചിലവിൽ ഉള്ള യാത്രകൾ സാധ്യമാക്കാൻ പൊതുഗതാഗതം സഹായിക്കുമ്പോൾ ഇതിലൂടെ സാധാരണക്കാരന്റെ യാത്ര മോഹങ്ങൾക്ക് തിരി തെളിയുന്നു.

#ബസ്_യാത്ര – കേരളസംസ്ഥാന സ്ഥാപനമായ Ksrtc, പ്രൈവറ്റ് ബസ്, ഇന്ന് ഒട്ടുമിക്ക വിനോദസഞ്ചാരകേദ്രങ്ങളിലേക്കും സർവീസ് നടത്തുന്നുണ്ട്. പൊതുവെ ചെലവ് കുറഞ്ഞ ഗതാഗതമാര്ഗം ആയ ബസ് ഗതാഗതം നല്ല രീതിയിൽ ഉപയോഗിച്ച് യാത്ര നടത്താവുന്നെ ആണ്. മാത്രമല്ല ബസിൽ നാട് കണ്ടു യാത്ര ചെയുന്നതിന്റെ മൊഞ്ചു അത് പ്രതേക ഒരു അനുഭവമാണ്. സ്വന്തം വാഹനം യാതകൾക്കു ഉപയോഗിക്കുന്നതിനേക്കാൾ ചെലവ് കുറവും അറ്റകുറ്റപണികൾ ഇല്ലായ്മ, ഇന്ധനലാഭം എന്നിവ ആണ് ബസ് പോലുള്ള പൊതുഗതാഗതം ഉപയോഗിച്ച് ഉള്ള യാത്രകളുടെ നേട്ടങ്ങൾ ഇന്ധനക്ഷമത്തിനുള്ള മികച്ച ഒരു പരിഹാരം ആണ് പൊതുഗതാഗതം ഉപയോഗത്തിന്റെ വർധന. ഇത് ഭാവിയിലേക്കുള്ള ഒരു കരുതൽ ആണ്. കേരളത്തിലെ ഏറ്റവും മികച്ച ബസ് യാത്രകൾ സമ്മാനിക്കുന്ന റൂട്ടുകൾ ആണ് ഗവിയിലൂടെ ഉള്ള ksrtc ബസ് യാത്ര, മുത്തങ്ങ, ബന്ദിപ്പൂർ വനയാത്ര, ksrtc ബസിൽ ഉള്ള മൂന്നാർ യാത്ര, വാഴച്ചാൽ മലക്കപ്പാറ യാത്ര, മുണ്ടക്കയം കുട്ടിക്കാനം വാഗമൺ യാത്ര എന്നിവ.

#ട്രെയിൻ ഗതാഗതം – കേന്ദ്ര ഗവണ്മെന്റ് സ്ഥാപനമായ റെയിൽവേ ഇന്ന് കേരളത്തിലെയും ഇന്ത്യയിലെയും യാത്രകൾക്ക് ചിറകുകൾ നൽകുന്നു. ഇന്ന് മിക്ക വിനോദ സഞ്ചാരകേന്ദ്രങ്ങളിലേക്കും പ്രതേക ട്രെയിൻ സർവീസ് നിലവിൽ ഉണ്ട്. പൊതുവെ ബസ് ഗതാഗതത്തെ അപേക്ഷിച്ചു ചെലവ് കുറവും യാത്രാഷീണവും, മടുപ്പും കുറവാണു ട്രെയിൻ യാത്രക്ക്. യാത്രക്ക് ഇടയ്ക്കു ഉറങ്ങാനും, ഭക്ഷണം കഴിക്കാനും, കുളിക്കാനും, എഴുതാനും സാധിക്കും. പ്രധാനപെട്ട വിനോദസഞ്ചാരകേദ്രങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന സ്പെഷ്യൽ ട്രെയിനുകൾ ഓടുന്നതിനാൽ വിനോദസഞ്ചാരികൾക്ക് വലിയ സഹായം ആണ്. ഇന്ത്യയിലെ തന്നെ ഏറ്റവും മനോഹരമായ കാഴ്ചകൾ സമ്മാനിക്കുന്ന ട്രെയിൻ ഗതാഗതങ്ങൾ ആണ്. കൊങ്കൺ റെയിൽവേ, നീലഗിരി കുന്നുകളിലൂടെ ഉള്ള മേട്ടുപ്പാളയം ഊട്ടി ട്രെയിൻ സർവീസ് എന്നിവ

#ജലഗതാഗതം – ഏറ്റവും ലാഭകരമായതും ഏറ്റവും ചെലവ് കുറഞ്ഞതും ഏറ്റവും പഴക്കം ചെന്നതും ആയ ഗതാഗത മാർഗം ആണ് ജലഗതാഗതം. ഇന്ന് കേരളത്തിലെ ആലപ്പുഴ, കൊല്ലം തുടങ്ങിയ ജില്ലകൾ ഇപ്പോഴും ജലഗതാഗതത്തെ ആശ്രയിക്കുന്നു. ഏറ്റവും മികച്ച അനുഭവങ്ങൾ ആണ് ജലഗതാഗതം തരുന്നേ. കായലും, നെൽപ്പാടങ്ങളും, ആടി ഉലയുന്ന തെങ്ങുകളും, തല ഉയർത്തി നിൽക്കുന്ന കരിമ്പനകളും എല്ലാം കാഴ്ചയുടെ പുതിയ വസന്തങ്ങൾ നമുക്ക് കൊണ്ട് തരും. ഇന്ന് ജലഗതാഗതവകുപ്പ് വിവിധ സ്ഥലങ്ങളിലേക്ക് ബോട്ട് സർവീസ് നടത്തുന്നുണ്ട് ഇത് ചെലവ് കുറഞ്ഞ യാത്ര മാർഗം ആയ്യി തിരഞ്ഞെടുക്കാം. ഇന്ന് ടുറിസത്തിനു വലിയ സാധ്യ്തതാകൾ ആണ് ജലഗതാഗതം തുറക്കുന്നത്. കേരളത്തിൽ മികച്ച ജലയാത്ര അനുഭവം നൽകുന്ന ഒരു ബോട്ട് സർവീസ് ആണ് കേവലം 18 രൂപക്ക് കോട്ടയം കോടിമതയിൽ നിന്നും ആലപ്പുഴ ബോട്ട് ജെട്ടിയിലേക്കുള്ള ബോട്ട് യാത്ര.

#പൊതുഗതാഗതം ഉപയോഗിക്കുന്ന കൊണ്ടുള്ള നേട്ടങ്ങൾ /ആവശ്യകത –  1. കൂടുതൽ ആളുകൾ പൊതുഗതാഗതം ഉപയോഗിക്കുന്നതിലൂടെ വാഹനങ്ങളിൽ നീന്നുള്ള പുക മൂലം ഉണ്ടാകുന്ന അന്തരീക്ഷ മലിനീകരണ പ്രേശ്നങ്ങൾ കുറയ്യുന്നു. 2. സ്വന്തം വാഹനങ്ങളെക്കാൾ സുരക്ഷിതം ആണ് പൊതുഗതാഗതം, 3. യാത്ര ചെലവ് വളരെ കുറവാണു തൻമൂലം സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാകുന്നു, 4. ഇന്ധന ലാഭം ഉണ്ടാകുന്നു, 5. ഗതാഗത കുരുക്ക് കുറയുന്നു.

#പൊതുഗതാഗത സംവിധാനം പൂർണമായും പ്രേയോജനപ്പെടുത്തി യാത്ര ചെയ്യാവുന്ന വിനോദസഞ്ചാരകേന്ദ്രങ്ങൾ :  1.മുത്തങ്ങ (വയനാട് ജില്ല) – വയനാട് ജില്ലയിലെ വയനാട് വന്യജീവി സങ്കേതത്തിലുള്ള ഒരു ഗ്രാമമാണ് മുത്തങ്ങ. സുൽത്താൻ ബത്തേരിയിൽ നിന്ന് മൈസൂറിലേക്കുള്ള റോഡിലാണ് മുത്തങ്ങ. മുത്തങ്ങ വന്യജീവികളുടെ സുരക്ഷിത മേഖലയായിട്ടാണ് കണക്കാക്കുന്നത്. കർണാടകത്തിലെ ബന്ദിപ്പൂർ, തമിഴ്‌നാട്ടിലെ മുതുമല എന്നീ കടുവസങ്കേതങ്ങൾ മുത്തങ്ങയോട് ചേർന്നുകിടക്കുന്നു. വിശാലമായ ഈ മേഖല കടുവയുടെയും പുലിയുടെയും അവയുടെ ഇരകളുടെയും സമ്പന്ന മേഖലയാണ്. സംസ്ഥാനത്തിനകത്തു നിന്നും പുറത്തുനിന്നും നൂറുകണക്കിന് സഞ്ചാരികളാണ് മുത്തങ്ങയുടെ വന്യ സൗന്ദര്യം ആസ്വദിക്കാനും മൃഗങ്ങളെ കാണാനുമായി എത്തുന്നത്.

ബെംഗളൂരു, മൈസൂർ, ഗുണ്ടൽപെട്ട് തുടങ്ങിയ സ്ഥലങ്ങളിലേക്ക് കെഎസ്ആർടിസിയുടെ ബസ് സർവ്വീസുകൾ ഇതുവഴി പോകുന്നുണ്ട്. രാത്രി 9.30 മുതൽ രാവിലെ 6 മണിവരെ ഇവിടെ വനപാത അടച്ചിടും. പിന്നീട് പ്രത്യേകം പാസ്സുള്ള കേരള – കർണാടക ആർടിസി ബസ്സുകൾ മാത്രമേ ഇതുവഴി പോകുകയുള്ളൂ. അതും വിരലിലെണ്ണാവുന്നവ മാത്രം.

2.തോൽപ്പെട്ടി കാടുകളും കടന്നു കുട്ടയിലേക്ക് (വയനാട് ജില്ല) : മൈസൂർ, ബെംഗളൂരു ഭാഗങ്ങളിലേക്ക് പോകുവാനുള്ള മറ്റൊരു റൂട്ടാണ് ഇത്. മുത്തങ്ങയിലെ പോലെ വാഹനങ്ങളുടെ തിരക്ക് ഇവിടെ താരതമ്യേന കുറവായിരിക്കും. ഇവിടെ രാത്രികാല യാത്രാ നിരോധനം നിലവിൽ ഇല്ല. പകൽ സമയത്ത് മാനന്തവാടിയിൽ നിന്നും കുട്ടയിലേക്ക് ഇതുവഴി കെഎസ്ആർടിസി ബസ് സർവ്വീസുകൾ നടത്തുന്നുണ്ട്.

3. ബാവലി റൂട്ട് (വയനാട് ജില്ല) : മാനന്തവാടി താലൂക്കിൽ തിരുനെല്ലി പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഗ്രാമമാണ് ബാവലി. മാനന്തവാടിയിൽ നിന്നു പതിനാറ് കിലോമീറ്റർ അകലെയുളള ഈ ഗ്രാമം കേരള-കർണ്ണാടക അതിർത്തിയാണ്. ബാവലി – മൈസൂര്‍ റൂട്ടില്‍ രാത്രികാല യാത്രനിരോധനം നിലവിലുണ്ട്. വൈകീട്ട് ആറുമുതല്‍ രാവിലെ ആറുവരെയാണ് യാത്രാ നിരോധനം.

ബാവലി മുതല്‍ രാജിവ്‌ ഗാന്ധി ദേശീയ ഉദ്യാനം ഉള്‍പ്പെടുന്ന 31 കിലോമീറ്റര്‍ ദൂരം വനപാതയിലൂടെയുള്ള വാഹന ഗതാഗതം വന്യജീവികളുടെ സ്വൈര്യവിഹാരത്തിന്‌ തടസ്സമാകുമെന്ന കാരണത്താലാണ് യാത്രാനിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. ഇതുവഴി പകൽ പോയാലും വന്യമൃഗങ്ങളെ കാണാനാകും എന്നാണു അനുഭവസ്ഥർ പറയുന്നത്. കെഎസ്ആർടിസിയുടെ മാനന്തവാടി – ബൈരക്കുപ്പ, കൽപ്പറ്റ – മാനന്തവാടി – മൈസൂർ, തൊട്ടിൽപ്പാലം – ബെംഗളൂരു തുടങ്ങിയ ബസ് സർവ്വീസുകൾ ഇതുവഴിയാണ് കടന്നു പോകുന്നത്.

4.ചാലക്കുടി – മലക്കപ്പാറ (തൃശ്ശൂർ ജില്ല) : തൃശൂർ ജില്ലയിലെ ചാലക്കുടി താലൂക്കിൽ സ്ഥിതിചെയ്യുന്നതും അതിരപ്പള്ളി പഞ്ചായത്തിനു കീഴിലുള്ളതുമായ ഒരു ചെറുഗ്രാമമാണ് മലക്കപ്പാറ അഥവാ മാലാഖപ്പാറ (Malakkappara). കേരളം – തമിഴ്‌നാട് അതിർത്തി കൂടിയാണ് ഈ സ്ഥലം. ഏറെ ജനശ്രദ്ധ ആകർഷിച്ചിട്ടില്ലാത്ത ഒരു വിനോദസഞ്ചാരകേന്ദ്രമായ മലക്കപ്പാറയിലേയ്ക്ക് ചാലക്കുടിയിൽ നിന്ന് സംസ്ഥാന ഹൈവേ-21 ലൂടെ തുമ്പൂർമൂഴി, അതിരപ്പള്ളി, വാഴച്ചാൽ, ഷോലയാർ വഴി 86 കിലോമീറ്റർ ദൂരമുണ്ട്.

വാഴച്ചാൽ കഴിഞ്ഞു കുറച്ചുകൂടി മുന്നോട്ടു പോയാൽ പിന്നെ ജനവാസകേന്ദ്രങ്ങൾ കഴിയും. പിന്നീട് പേടിപ്പെടുത്തുന്ന നിബിഡ വനത്തിലൂടെയായിരിക്കും യാത്ര. എല്ലായ്പ്പോഴും ആനയിറങ്ങുന്ന ഈ റൂട്ടിലൂടെ ചെറു വാഹനങ്ങളിൽ പോകുന്നത് വളരെ സൂക്ഷിച്ചു വേണമെന്ന് ഫോറസ്റ് ഉദ്യോഗസ്ഥരും മുന്നറിയിപ്പ് നൽകുന്നുണ്ട്.
ചാലക്കുടിയിൽ നിന്നും മലക്കപ്പാറ വരെ രാവിലെയും വൈകീട്ടും കെഎസ്ആർടിസിയുടെ ബസ് സർവ്വീസ് ലഭ്യമാണ്. ഇതിൽ വൈകീട്ട് പോകുന്ന ബസ് മലക്കപ്പാറയിൽ സ്റ്റേ ചെയ്യും. കെഎസ്ആർടിസിയെ കൂടാതെ തോട്ടത്തിൽ (എയ്ഞ്ചൽ ഡോൺ) എന്ന രണ്ടു പ്രൈവറ്റ് ബസ്സുകളും ഇതുവഴി സർവ്വീസ് നടത്തുന്നുണ്ട്. കെഎസ്ആർടിസി മലക്കപ്പാറ വരേയുള്ളൂവെങ്കിൽ ഇവ വാൽപ്പാറ വരെ ഉണ്ട്

5. മൂന്നാർ – ഉടുമൽപേട്ട് (ഇടുക്കി ജില്ല) : മൂന്നാറിൽ നിന്നും ഉടുമൽപേട്ടിലേക്ക് യാത്ര ചെയ്തിട്ടുണ്ടോ? മറയൂർ, ചിന്നാർ വഴിയാണ് മനോഹരമായ ഈ യാത്ര. മറയൂർ കഴിഞ്ഞാൽ പിന്നെ കേരള – തമിഴ്‌നാട് സംസ്ഥാനങ്ങളിലായി വ്യാപിച്ചു കിടക്കുന്ന വനത്തിലൂടെയാണ് യാത്ര. കേരള ഭാഗത്ത് ഈ കാടിന് ചിന്നാർ എന്നും തമിഴ്‌നാട് ഭാഗത്ത് ഈ കാടിന് ആനമല എന്നുമാണ് പേര്. സാധാരണ കാടുകളിൽ നിന്നും വ്യത്യസ്തമായി മുള്‍വ്യക്ഷങ്ങള്‍ നിറഞ്ഞ കാടുകളാണ് ചിന്നാര്‍ സാങ്ച്വറിയുടെ പ്രത്യേകത. പശ്ചിമഘട്ടത്തിലെ മഴനിഴല്‍ പ്രദേശത്തുള്ള ചിന്നാറില്‍ വര്‍ഷത്തില്‍ രണ്ടു മാസം മാത്രമേ മഴ ലഭിക്കാറുളളൂ. ചുരുക്കിപ്പറഞ്ഞാൽ കേരളത്തിൽ ഏറ്റവും കുറവ് മഴ ലഭിക്കുന്ന സ്ഥലമാണ് ഇത്. മൂന്നാറിൽ നിന്നും ഈ റൂട്ടിലൂടെ കെഎസ്ആർടിസിയുടെ ബസ് സർവ്വീസുകൾ നടത്തുന്നുണ്ട്.

6. ഗവി –കുമളി (പത്തനംതിട്ട ജില്ല) : ഓർഡിനറി എന്ന സിനിമ കാരണം പ്രശസ്തമായ ഒരു കെഎസ്ആർടിസി റൂട്ടാണ് ഗവി. പത്തനംതിട്ടയിൽ നിന്നും കുമളിയിൽ നിന്നും ഇതുവഴി രണ്ടു ബസ്സുകൾ ദിവസേന മൊത്തം നാല് ട്രിപ്പുകൾ നടത്തുന്നുണ്ട്. ഇതിൽ അതിരാവിലെയുള്ള ട്രിപ്പ് ആയിരിക്കും സഞ്ചാരികളെ കൂടുതലും ആകർഷിക്കുന്നത്. ഗവിയുടെ പച്ചപ്പും തണുപ്പും തന്നെയാണ് ഇവിടേക്ക് സഞ്ചാരികളെ ആകര്‍ഷിക്കുന്ന പ്രധാനഘടകം. വെളിച്ചം മരങ്ങളെ കീറിമുറിച്ചു കാടിനുള്ളിലെക്ക്‌ വരാൻ കൊതിക്കുന്ന കോട പെയ്യുന്ന ഗവി കാട്ടിലെ കട്ട ഓഫ്‌റോഡ് ഡ്രൈവ് ഒക്കെ ആണ് കെ.എസ്.ആർ.ടി.സി നമുക്ക് തരുന്നത്.

കെ.എസ്.ആർ.ടി.സി സർവ്വീസിനാണ് ഈ റൂട്ടിൽ പ്രാമുഖ്യം. മിക്കവാറും ഇതുവഴിയുള്ള യാത്രയ്ക്കിടെ ആനയെ കാണുവാനുള്ള സാധ്യത വളരെ കൂടുതലാണ്. ചില സമയങ്ങളിൽ മരമോ മറ്റോ വീണ് വഴി അടഞ്ഞുപോകുന്ന സാഹചര്യങ്ങൾ വന്നാൽ അവ തരണം ചെയ്യുന്നതിനായി കെഎസ്ആർടിസി ജീവനക്കാരുടെ കയ്യിൽ വെട്ടുകത്തിയും മറ്റ് ആയുധങ്ങളും ഒക്കെയുണ്ടായിരിക്കും

7. ഉഡുപ്പി st മേരീസ്‌ ദീപ് ( st marys island) : യാത്ര മാർഗം, ട്രെയിൻ>> bus>>boat, 8. മൂകാംബിക, കുടജാദ്രി : യാത്ര മാർഗം, ട്രെയിൻ>> bus>> ജീപ്പ്, 9. കോവളം : യാത്ര മാർഗം>>ട്രെയിൻ>> bus. 10. മേട്ടുപ്പാളയം — ഊട്ടി : യാത്ര മാർഗം, ട്രെയിൻ or bus
.
പ്രധാനപെട്ട സ്ഥലങ്ങൾ പരിചയപ്പെട്ടുവല്ലോ ഇത് പോലെ ധാരാളം സ്ഥലങ്ങളിൽ പൊതുഗതാഗതം ഉപയോഗപ്പെടുത്തി യാത്ര ചെയ്യാൻ സാധിക്കും. നല്ല യാത്രകൾ സ്വപ്നം കാണുക അത് സഫലമാക്കാൻ ശ്രെമിക്കുക. യാത്രയോടുള്ള അധിനിവേശം ഒട്ടും ചോരാതെ കാത്തുസൂക്ഷിക്കുക.

കടപ്പാട് – ജസ്റ്റിൻ നിരവത്ത്.