ഇന്ത്യൻ സിനിമയിലെ ഏറ്റവും അധികം കളക്ഷൻ റെക്കോർഡ് നേടിയ ചലച്ചിത്രങ്ങൾ

എഴുതിയത് – പ്രിൻസ് പവിത്രൻ.

ഇന്ത്യൻ സിനിമയിലെ ഏറ്റവും അധികം കളക്ഷൻ റെക്കോർഡ് നേടിയ ചലച്ചിത്രങ്ങളിലേക്ക് ഒരു ചരിത്രാന്വേഷണം :-

ഇന്ത്യയിലെ ചലച്ചിത്ര നിർമ്മാണചരിത്രം പത്തൊമ്പതാം നൂറ്റാണ്ടിലേ സമാരംഭിച്ചതാണ്. 1896-ൽ ‘ലൂമിയെർ ബ്രദേഴ്സ്’ ബോംബെയിൽ വെച്ചാണ് ആദ്യ സിനിമ അഭ്രപാളിയിൽ പകർത്തിയത്. പക്ഷേ ആദ്യമായി ഒരു ഇന്ത്യൻ മുഴുനീള ചലച്ചിത്രം എന്ന സ്വപ്നം സാക്ഷാത്ക്കരിച്ചത് ഇന്ത്യൻ സിനിമയുടെ പിതാവ് എന്നറിയപ്പെടുന്ന ശ്രീ.ദാദാസാഹെബ് ഫാൽകെയുടെ ‘രാജാ ഹരിശ്ചന്ദ്രയിലൂടെ’ ആയിരുന്നു.തുടർന്ന് 1913 നും 1918 നും ഇടയിൽ ദാദാസാഹെബ് ഫാൽകെയുടെ കഴിവിൽ പിറന്നത് 23-ഓളം ചലച്ചിത്രങ്ങളായിരുന്നു.

1920 ആയതോടെ ധാരാളം പ്രൊഡക്ഷൻ കമ്പനികൾ തുടങ്ങുകയും ചെയ്തു. തുടർന്ന് 1950-കളായപ്പോഴേക്കും ഗുരു ദത്ത്, രാജ് കപൂർ,മീന കുമാരി, മധുബാല, നർഗിസ്, നൂതൻ, ദേവ് ആനന്ദ്, വഹീദാ റഹ്മാൻ തുടങ്ങിയവർ അഭ്രപാളികളിൽ കഴിവുതെളിയിച്ചു. തുടർന്ന് 1970-കളായപ്പോഴേക്കും ഇന്ത്യൻ ചലച്ചിത്രാരാധകരെ ഹരംകൊള്ളിച്ചത് അമിതാഭ് ബച്ചൻ, രാജേഷ് ഖന്ന, ധർമേന്ദ്ര, സഞ്ചീവ് കുമാർ, ഹേമ മാലിനി തുടങ്ങിയ അനുഗ്രഹീത കലാകാരന്മാരായിരുന്നു.

1990-2000 കാലഘട്ടമായപ്പോഴേക്കും സൽമാൻ ഖാൻ,ഷാരൂഖ് ഖാൻ,അമീർ ഖാൻ, മാധുരീ ദീക്ഷിത്, ജൂഹി ചൗള, ചിരഞ്ചീവി, രജനികാന്ത്, കമലഹാസൻ, മോഹൻലാൽ, മമ്മൂട്ടി തുടങ്ങിയ കലാകാരന്മാരുടെ തോളിലേറി ഇന്ത്യൻ സിനിമ മുന്നോട്ട് കുതിച്ചു. അഭ്രപാളികളിൽ ഈ കലാകാരന്മാരുടെയും ടെക്നിഷ്യൻമാരുടേയും കഴിവിൽ എല്ലാവർഷവും അത്ഭുതങ്ങൾ പിറന്നുകൊണ്ടിരുന്നു. താഴെ ഈ ചരിത്രവിജയങ്ങളുടെ വിശദാംശങ്ങളാണ്.

2017 : ബാഹുബലി കൺക്ലൂഷൻ (2)- എസ്സ്.എസ്സ് രാജമൗലിയുടെ സംവിധാനത്തിൽ പ്രഭാസ്,അനുഷ്ക,റാണ,തമന്ന,സത്യരാജ് എന്നിവർ അഭിനയിച്ച ഈ ചിത്രം നേടിയത് ഏകദേശം 1115 കോടിരൂപയാണ്., 2016 : ഡങ്കൽ – നിതേഷ് തിവാരിയുടെ സംവിധാനത്തിൽ അമീർ ഖാൻ,ശക്തി തൽവാർ,ഫാത്തിമ സന,സന്യ മൽഹോത്ര എന്നിവർ അഭിനയിച്ച ഈ ചിത്രം നേടിയത് ഏകദേശം 387.39 കോടിരൂപയാണ്. 2015 : ബാഹുബലി ബിഗിനിങ്ങ് (1) – എസ്സ്.എസ്സ് രാജമൗലിയുടെ സംവിധാനത്തിൽ പ്രഭാസ്,അനുഷ്ക,റാണ,തമന്ന,സത്യരാജ് എന്നിവർ അഭിനയിച്ച ഈ ചിത്രം നേടിയത് ഏകദേശം 420.05 കോടിരൂപയാണ്. 2014 : പി.കെ – രാജ്കുമാർ ഹിറാനിയുടെ സംവിധാനത്തിൽ അമീർ ഖാൻ,അനുഷ്ക ശർമ്മാ കൊഹ്ലി,സജൻ ദത്ത്,ബൊമൻ ഇറാനി എന്നിവർ അഭിനയിച്ച ഈ ചിത്രം നേടിയത് ഏകദേശം 340.08 കോടിരൂപയാണ്.

2013 : ധൂം-3 – വിജയ് കൃഷ്ണ ആചാര്യയുടെ സംവിധാനത്തിൽ അമീർ ഖാൻ,കത്രീന കൈഫ്,അഭിഷേക് ബച്ചൻ,ഉദയ് ചോപ്ര എന്നിവർ അഭിനയിച്ച ഈ ചിത്രം നേടിയത് ഏകദേശം 284.27 കോടിരൂപയാണ്. 2012 : ഏക് ധാ ടൈഗർ – കബീർ ഖാന്റെ സംവിധാനത്തിൽ സൽമാൻ ഖാൻ,കത്രീന കൈഫ്,റൺവീർ ഷൂരി,ഗിരീഷ് കാനാട് എന്നിവർ അഭിനയിച്ച ഈ ചിത്രം നേടിയത് ഏകദേശം 198.78 കോടിരൂപയാണ്. 2011 : ബോഡി ഗാർഡ് – സിദ്ദിഖിന്റെ സംവിധാനത്തിൽ സൽമാൻ ഖാൻ,കരീന കപൂർ ഖാൻ,രാജ് ബബ്ബർ,അസ്രാനി എന്നിവർ അഭിനയിച്ച ഈ ചിത്രം നേടിയത് ഏകദേശം 148.86 കോടിരൂപയാണ്. 2010 : യന്തിരൻ – എസ്സ്.ശങ്കറിന്റെ സംവിധാനത്തിൽ രജ്നികാന്ത്, ഐശ്വര്യാറായ് ബച്ചൻ,ഡാനി ഡെസോങ്പാ,സന്താനം എന്നിവർ അഭിനയിച്ച ഈ ചിത്രം നേടിയത് ഏകദേശം 196.79 കോടിരൂപയാണ്.

2009 : 3 ഇഡിയറ്റ്സ് – രാജ്‌കുമാർ ഹിറാനിയുടെ സംവിധാനത്തിൽ അമീർ ഖാൻ,മാധവൻ,മോനാ സിങ്ങ്,ശർമൻ ജോഷി എന്നിവർ അഭിനയിച്ച ഈ ചിത്രം നേടിയത് ഏകദേശം 202.57 കോടിരൂപയാണ്. 2008 : ഗജിനി -എ.ആർ.മുരുഗദാസിന്റെ സംവിധാനത്തിൽ അമീർ ഖാൻ,അസിൻ,ജിയാ ഖാൻ,പിന്നു ആനന്ദ് എന്നിവർ അഭിനയിച്ച ഈ ചിത്രം നേടിയത് ഏകദേശം 114.1 കോടിരൂപയാണ്. 2007 : ഓം ശാന്തി ഓം – ഫറാ ഖാന്റെ സംവിധാനത്തിൽ ഷാരൂഖ് ഖാൻ,ദീപിക പദുകോൺ,അർജ്ജുൻ രാംപാൽ എന്നിവർ അഭിനയിച്ച ഈ ചിത്രം നേടിയത് ഏകദേശം 78.16 കോടിരൂപയാണ്. 2006 : ധൂം-2 – സഞ്ജയ് ഗദ്വിയുടെ സംവിധാനത്തിൽ ഹൃത്വിക് റോഷൻ,അഭിഷേക് ബച്ചൻ,ഉദയ് ചോപ്ര എന്നിവർ അഭിനയിച്ച ഈ ചിത്രം നേടിയത് ഏകദേശം 150 കോടിരൂപയാണ്. 2005 : നോ എന്ട്രി – അനീസ് ബസ്മിയുടെ സംവിധാനത്തിൽ അനിൽ കപൂർ,സൽമാൻ ഖാൻ,ഫരിഖ് ഖാൻ,ബിപാഷ ബസു എന്നിവർ അഭിനയിച്ച ഈ ചിത്രം നേടിയത് ഏകദേശം 44.7 കോടിരൂപയാണ്.

2004 : വീർ സാരാ- യാഷ് ചോപ്രയുടെ സംവിധാനത്തിൽ ഷാരൂഖ് ഖാൻ,പ്രീതീ സിന്റ,റാണി മുഖർജി,കിരൺ ഖേർ എന്നിവർ അഭിനയിച്ച ഈ ചിത്രം നേടിയത് ഏകദേശം 41.86 കോടിരൂപയാണ്. 2003 : കോയി മിൽ ഗയാ- രാകേഷ് റോഷന്റെ സംവിധാനത്തിൽ ഹൃത്വിക് റോഷൻ,രേഖ,പ്രീതി സിന്റ,രാകേഷ് റോഷൻ എന്നിവർ അഭിനയിച്ച ഈ ചിത്രം നേടിയത് ഏകദേശം 47 കോടിരൂപയാണ്. 2002 : ദേവദാസ് – സഞ്ചയ് ലീലാ ഭൻസാലിയുടെ സംവിധാനത്തിൽ ഷാരൂഖ് ഖാൻ,മാധുരി ദീക്ഷിത്ത്,ഐശ്വര്യറായ് ബച്ചൻ,ജാക്കി ഷറോഫ് എന്നിവർ അഭിനയിച്ച ഈ ചിത്രം നേടിയത് ഏകദേശം 41.65 കോടിരൂപയാണ്. 2001 : ഗാദർ ഏക് പ്രേം കഥ- അനിൽ ശർമയുടെ സംവിധാനത്തിൽ സണ്ണി ഡിയോൾ,അമീഷാ പട്ടേൽ,അമ്രേഷ് പുരി എന്നിവർ അഭിനയിച്ച ഈ ചിത്രം നേടിയത് ഏകദേശം 75.5 കോടിരൂപയാണ്.

2000 : കഹോനാ പ്യാർ ഹേ – രാകേഷ് റോഷൻ്റെ സംവിധാനത്തിൽ ഹൃത്വിക് റോഷൻ,അമീഷാ പട്ടേൽ,അനുപം ഖേർ എന്നിവർ അഭിനയിച്ച ഈ ചിത്രം നേടിയത് ഏകദേശം 44.3 കോടിരൂപയാണ്. 1999 : ഹം സാഥ് ഹേ – സൂരജ് ആർ ബർജാത്യയുടെ സംവിധാനത്തിൽ സൽമാൻ ഖാൻ,കരിഷ്മാ കപൂർ,സെയ്ഫ് അലി ഖാൻ,തബു എന്നിവർ അഭിനയിച്ച ഈ ചിത്രം നേടിയത് ഏകദേശം 39.17 കോടിരൂപയാണ്. 1998 : കുച്ച് കുച്ച് ഹോതാ ഹേ- കരൺ ജോഹറിന്റെ സംവിധാനത്തിൽ ഷാരൂഖ് ഖാൻ,കാജൊൾ,റാണി മുഖർജി,ഫരീദാ ജലാൽ എന്നിവർ അഭിനയിച്ച ഈ ചിത്രം നേടിയത് ഏകദേശം 46.86 കോടിരൂപയാണ്. 1997 : ബോർഡർ – ജെ.പി ദത്തയുടെ സംവിധാനത്തിൽ സണ്ണി ഡിയോൾ,രാഖി ഗുൽസർ,ജാക്കി ഷറഫ്,സുനിൽ ഷെട്ടി എന്നിവർ അഭിനയിച്ച ഈ ചിത്രം നേടിയത് ഏകദേശം 39.45 കോടിരൂപയാണ്.

1996 : രാജാ ഹിന്ദുസ്ഥാനി – ധർമേശ് ദർശന്റെ സംവിധാനത്തിൽ അമീർ ഖാൻ,കരിഷ്മാ കപൂർ,സുരേഷ് ഒബ്രോയ്,ജോൺസ് ലിവർ എന്നിവർ അഭിനയിച്ച ഈ ചിത്രം നേടിയത് ഏകദേശം 43.14 കോടിരൂപയാണ്. 1995 : ദിൽ വാലാ ദുൽഹനിലാ ലേ ജായേംഗെ – ആദിത്യ ചോപ്രയുടെ സംവിധാനത്തിൽ ഷാരൂഖ് ഖാൻ,കാജോൾ,അമ്രീഷ് പുരി,ഫരീദാ ജലാൽ എന്നിവർ അഭിനയിച്ച ഈ ചിത്രം നേടിയത് ഏകദേശം 53.31 കോടിരൂപയാണ്. 1994 : ഹം ആപ്കെ ഹേ കോൻ – സുരാജ് ആർ. ബർജാത്യയുടെ സംവിധാനത്തിൽ മാധുരി ദീക്ഷിത്ത്,സൽമാൻ ഖാൻ,മൊഹ്മിത്ത് ബാനി,രേണുക ഷഹാനെ എന്നിവർ അഭിനയിച്ച ഈ ചിത്രം നേടിയത് ഏകദേശം 72.46 കോടിരൂപയാണ്. 1993 : ആംഖേൻ – ഡേവിഡ് ധവാന്റെ സംവിധാനത്തിൽ ഗോവിന്ദ,ചങ്കി പാണ്ടെ,രാജ് ഖബ്ബർ,ഖാദർ ഖാൻ എന്നിവർ അഭിനയിച്ച ഈ ചിത്രം നേടിയത് ഏകദേശം 14 കോടിരൂപയാണ്.

1992 : ബേട്ട – ഇന്ദ്രകുമാർ സംവിധാനത്തിൽ അനിൽ കപൂർ,മാധുരി ദീക്ഷിത്ത്,അരുണാ ഇറാനി,ലക്ഷ്മീകാന്ത് ബെർഡെ എന്നിവർ അഭിനയിച്ച ഈ ചിത്രം നേടിയത് ഏകദേശം 13 കോടിരൂപയാണ്. 1991 : സാജൻ – ലൗറൻസ് ഡിസൂസയുടെ സംവിധാനത്തിൽ സഞ്ചയ് ദത്ത്,മാധുരി ദീക്ഷിത്ത്,സൽമാൻ ഖാൻ,എക്താ സോഹിനി എന്നിവർ അഭിനയിച്ച ഈ ചിത്രം നേടിയത് ഏകദേശം 10 കോടിരൂപയാണ്. 1990 : ദിൽ – ഇന്ദ്രകുമാറിന്റെ സംവിധാനത്തിൽ അമീർ ഖാൻ,മാധുരി ദീക്ഷിത്ത്,സയീദ് ജബ്ബി,ദേവൻ വർമ എന്നിവർ അഭിനയിച്ച ഈ ചിത്രം നേടിയത് ഏകദേശം 10 കോടിരൂപയാണ്. 1989 : മേംനെ പ്യാർ കിയാ – സൂരജ് ആർ. ബർജാത്യയുടെ സംവിധാനത്തിൽ സൽമാൻ ഖാൻ,ഭാഗ്യശ്രീ,അലോക് നാഥ്,രാജീവ് വർമ്മ എന്നിവർ അഭിനയിച്ച ഈ ചിത്രം നേടിയത് ഏകദേശം 14 കോടിരൂപയാണ്.

1988 : തെസാബ് – എൻ.ചാനകയുടെ സംവിധാനത്തിൽ അനിൽ കപൂർ,മാധുരി ദീക്ഷിത്ത്,അനുപം ഖേർ,ചങ്കി പാണ്ടെ എന്നിവർ അഭിനയിച്ച ഈ ചിത്രം നേടിയത് ഏകദേശം 8 കോടിരൂപയാണ്. 1987 : ഹുക്കുമത്ത് – അനിൽ ശർമ്മയുടെ സംവിധാനത്തിൽ രതി അഗ്നിഹോത്രി,സദാശിവ് അമ്രാപുർക്കർ,ബീനാ ബാനർജി,സുരേന്ദ്ര ഭാട്ടിയ എന്നിവർ അഭിനയിച്ച ഈ ചിത്രം നേടിയത് ഏകദേശം 5.5 കോടിരൂപയാണ്. 1986 : കർമ്മ – സുഭാഷ് ഖായുടെ സംവിധാനത്തിൽ ദിലീപ് കുമാർ,നുത്ത,നസ്സറുദ്ദീൻ ഷാ,ജാക്കി ഷറോഫ് എന്നിവർ അഭിനയിച്ച ഈ ചിത്രം നേടിയത് ഏകദേശം 7 കോടിരൂപയാണ്. 1985 : രാം തേരി ഗംഗാ മൈലി – രാജ് കപൂറിന്റെ സംവിധാനത്തിൽ രാജിവ് കപൂർ,മന്ദാകിനി,ദിവ്യ റാണ,സൈയ്യദ് ജബ്ബി എന്നിവർ അഭിനയിച്ച ഈ ചിത്രം നേടിയത് ഏകദേശം 9.5 കോടിരൂപയാണ്.

1984 : ആജ് കീ ആവാസ് – രവി ചോപ്രയുടെ സംവിധാനത്തിൽ രാജ് ബബ്ബർ,സ്മിത പട്ടേൽ,രശ്മി ചൗഹാൻ,ദലീപ് താഹിൽ എന്നിവർ അഭിനയിച്ച ഈ ചിത്രം നേടിയത് ഏകദേശം 9.5 കോടിരൂപയാണ്. 1983 : കൂലി – മന്മോഹൻ ദേശായിയും പ്രയാഗ് രാജും ചേർന്നുള്ള സംവിധാനത്തിൽ അമിതാഭ് ബച്ചൻ,വഹീദാ റഹ്മാൻ, റിഷി കപൂർ,രതി അഗ്നിഹോത്രി എന്നിവർ അഭിനയിച്ച ഈ ചിത്രം നേടിയത് ഏകദേശം 9 കോടിരൂപയാണ്. 1982 : പ്രേം രോഗ് – രാജ് കപൂർ സംവിധാനത്തിൽ ഷമ്മി കപൂർ,നന്ദ,തനുജ,വിജയേന്ദ്ര ഷട്ഗെ എന്നിവർ അഭിനയിച്ച ഈ ചിത്രം നേടിയത് ഏകദേശം 6.5 കോടിരൂപയാണ്. 1981 : ക്രാന്തി – മനോജ് കുമാറിന്റെ സംവിധാനത്തിൽ ദിലീപ് കുമാർ,മനോജ് കുമാർ,ശശി കപൂർ,ഹേമ മാലിനി എന്നിവർ അഭിനയിച്ച ഈ ചിത്രം നേടിയത് ഏകദേശം 10 കോടിരൂപയാണ്.

1980 : ആശ – ജെ.ഓം പ്രകാശിന്റെ സംവിധാനത്തിൽ ജിതേന്ദ്ര,റീന റോയ്,രാമേശ്വരി,ഗിരീഷ് കർനാട് എന്നിവർ അഭിനയിച്ച ഈ ചിത്രം നേടിയത് ഏകദേശം 5 കോടിരൂപയാണ്. 1979 : സർഗം – കെ.വിശ്വനാഥിന്റെ സംവിധാനത്തിൽ റിഷി കപൂർ,ജയ പ്രദ,ശശികല,ധീരജ് കുമാർ എന്നിവർ അഭിനയിച്ച ഈ ചിത്രം നേടിയത് ഏകദേശം 4 കോടിരൂപയാണ്.
1978 : മുക്വദ്ദർ കാ സികന്ദർ – പ്രകാശ് മേഹ്തയുടെ സംവിധാനത്തിൽ അമിതാഭ് ബച്ചൻ,വിനോദ് ഖന്ന,ഷാഖീ ഗുകർ,രേഖ എന്നിവർ അഭിനയിച്ച ഈ ചിത്രം നേടിയത് ഏകദേശം 8.5 കോടിരൂപയാണ്. 1977 : അമർ അക്ബർ ആന്റണി – മന്മോഹൻ ദേസായി സംവിധാനത്തിൽ വിനോദ് ഖന്ന,റിഷി കപൂർ,അമിതാഭ് ബച്ചൻ,നീതു സിങ്ങ് എന്നിവർ അഭിനയിച്ച ഈ ചിത്രം നേടിയത് ഏകദേശം 7.25 കോടിരൂപയാണ്. 1976 : ദസ് നമ്പ്രി – മദൻ മോഹിയയുടെ സംവിധാനത്തിൽ മനോജ് കുമാർ,ഹേമ മാലിനി,പ്രേം നാഥ്,പ്രാൺ എന്നിവർ അഭിനയിച്ച ഈ ചിത്രം നേടിയത് ഏകദേശം 4.5 കോടിരൂപയാണ്.

1975 : ഷോലെ – രമേശ് സിപ്പിയുടെ സംവിധാനത്തിൽ ധർമേന്ദ്ര,സൻജീവ് കുമാർ,ഹേമ മാലിനി,അമിതാഭ് ബച്ചൻ എന്നിവർ അഭിനയിച്ച ഈ ചിത്രം നേടിയത് ഏകദേശം 15 കോടിരൂപയാണ്. പതിനഞ്ച് വർഷത്തിന് ശേഷമാണ് ഈ റെക്കോഡ് തകർക്കപ്പെട്ടത്.. 1974 : റൊട്ടി കപടാ മക്കാൻ – മനോജ് കുമാറിന്റെ സംവിധാനത്തിൽ ശശി കപൂർ,മനോജ് കുമാർ,സീനത്ത് അമാൻ,മൗഷ്മി ചാറ്റർജി എന്നിവർ അഭിനയിച്ച ഈ ചിത്രം നേടിയത് ഏകദേശം 5.2 കോടിരൂപയാണ്. 1973 : ബബ്ബി – രാജ് കപൂറിന്റെ സംവിധാനത്തിൽ റിഷി കപൂർ,ഡിമ്പിൾ കപാഡിയ,പ്രാൺ,പ്രേം നാഥ് എന്നിവർ അഭിനയിച്ച ഈ ചിത്രം നേടിയത് ഏകദേശം 5.5 കോടിരൂപയാണ്. 1972 : സീത ഓർ ഗീത – രമേഷ് സിപ്പിയുടെ സംവിധാനത്തിൽ ധർമേന്ദ്ര,സഞ്ചീവ് കുമാർ,ഹേമ മാലിനി,മനോരമ എന്നിവർ അഭിനയിച്ച ഈ ചിത്രം നേടിയത് ഏകദേശം 3.2 കോടിരൂപയാണ്.

1971 : ഹാഥി മേരാ സാഥി – എം.എ.തിരുമുഗൻ സംവിധാനത്തിൽ രാജേഷ് ഖന്ന,തൻജ,ഡേവിഡ് എബ്രഹാം,സുജിത്ത് കുമാർ എന്നിവർ അഭിനയിച്ച ഈ ചിത്രം നേടിയത് ഏകദേശം 3.5 കോടിരൂപയാണ്. 1970 : ജോണി മേരാ ജാൻ – വിജയ് ആനന്ദിന്റെ സംവിധാനത്തിൽ ദേവ് ആനന്ദ്,ഹേമ മാലിനി,പ്രാൺ,ജീവൻ എന്നിവർ അഭിനയിച്ച ഈ ചിത്രം നേടിയത് ഏകദേശം 4 കോടിരൂപയാണ്. 1969 : ആരാധന – ശക്തി സമന്തയുടെ സംവിധാനത്തിൽ രാജേഷ് ഖന്ന,ശർമിള ടാഗോർ,സുജിത്ത് കുമാർ,ഫരീദാ ജലാൽ എന്നിവർ അഭിനയിച്ച ഈ ചിത്രം നേടിയത് ഏകദേശം 3.5 കോടിരൂപയാണ്. 1968 : ആംഖേൻ – രാമാനന്ദ് സാഗറിന്റെ സംവിധാനത്തിൽ മാലാ സിൻഹ,ധർമേന്ദ്ര,കുംകും,സുജിത്ത് കുമാർ എന്നിവർ അഭിനയിച്ച ഈ ചിത്രം നേടിയത് ഏകദേശം 3.25 കോടിരൂപയാണ്. 1967 : ഉപ്കാർ – മനോജ് കുമാറിന്റെ സംവിധാനത്തിൽ ആശാ പ്രകാശ്,മനോജ് കുമാർ,പ്രേം ചോപ്ര എന്നിവർ അഭിനയിച്ച ഈ ചിത്രം നേടിയത് ഏകദേശം 3.5 കോടിരൂപയാണ്.

1966 : ഫൂൽ ഓർ പദ്ധർ – ഒ.പി.റൽഹാന്റെ സംവിധാനത്തിൽ മീനാ കുമാരി,ധർമേന്ദ്ര,ശശികല എന്നിവർ അഭിനയിച്ച ഈ ചിത്രം നേടിയത് ഏകദേശം 2.75 കോടിരൂപയാണ്. 1965 : വക്ത് – യാഷ് ചോപ്രയുടെ സംവിധാനത്തിൽ സുനിൽ ദത്ത്,സാധന,രാജ് കുമാർ,ശശി കപൂർ എന്നിവർ അഭിനയിച്ച ഈ ചിത്രം നേടിയത് ഏകദേശം 3 കോടിരൂപയാണ്. 1964 : സംഗം – രാജ് കപൂറിന്റെ സംവിധാനത്തിൽ രാജേന്ദ്ര കുമാർ,രാജ് കപൂർ,വൈജയന്തിമാല,ഇഫ്തിഖേർ എന്നിവർ അഭിനയിച്ച ഈ ചിത്രം നേടിയത് ഏകദേശം 4 കോടിരൂപയാണ്. 1963 : മേരാ മെഹ്ബൂബ്
– ഹർണാം സിങ്ങ് രാവേലിയുടെ സംവിധാനത്തിൽ അശോക് കുമാർ, രാജേന്ദ്രകുമാർ, സാധന, നിമ്മി എന്നിവർ അഭിനയിച്ച ഈ ചിത്രം നേടിയത് ഏകദേശം 3 കോടിരൂപയാണ്. 1962 : ബീസ് സാൽ ബാദ് – ബീരൻ നാഗിന്റെ സംവിധാനത്തിൽ ബിശ്വജിത്ത്,വഹീദാ റഹ്മാൻ,മന്മോഹൻ കൃഷ്ണ,മദൻ പുരി എന്നിവർ അഭിനയിച്ച ഈ ചിത്രം നേടിയത് ഏകദേശം 1.5 കോടിരൂപയാണ്. 1961 : ഗംഗ ജമുന – നിതിൻ ബോസിന്റെ സംവിധാനത്തിൽ ദിലീപ് കുമാർ,വൈജയന്തിമാല,നസീർ ഖാൻ,അസ്ര എന്നിവർ അഭിനയിച്ച ഈ ചിത്രം നേടിയത് ഏകദേശം 3.5 കോടിരൂപയാണ്.

1960 : മുഗൾ-ഇ-ആസാം – കെ.ആസിഫിന്റെ സംവിധാനത്തിൽ പൃത്വിരാജ് കപൂർ,മധുബാല,ദിലീപ് കുമാർ,ദുർഗ്ഗാ ഖാട്ടെ എന്നിവർ അഭിനയിച്ച ഈ ചിത്രം നേടിയത് ഏകദേശം 5.5 കോടിരൂപയാണ്. 1959 : അനരി – റിഷികേഷ് മുഖർജിയുടെ സംവിധാനത്തിൽ രാജ് കപൂർ,നൂതൻ,ലളിതാ പവാർ,ശുഭാ ഖോട്ടെ എന്നിവർ അഭിനയിച്ച ഈ ചിത്രം നേടിയത് ഏകദേശം 1.5 കോടിരൂപയാണ്. 1958 : മധുമതി – ബിമൽ റോയിയുടെ സംവിധാനത്തിൽ ദിലീപ് കുമാർ,വൈജയന്തിമാല,ജോണി വാക്കർ,പ്രാൺ എന്നിവർ അഭിനയിച്ച ഈ ചിത്രം നേടിയത് ഏകദേശം 2 കോടിരൂപയാണ്. 1957 : മദർ ഇന്ത്യ – മെഹ്ബൂബ് ഖാന്റെ സംവിധാനത്തിൽ നർഗിസ്,സുനിൽ ദത്ത്,രാജേന്ദ്രകുമാർ,രാജ് കുമാർ എന്നിവർ അഭിനയിച്ച ഈ ചിത്രം നേടിയത് ഏകദേശം 4 കോടിരൂപയാണ്. 1956 : സി.ഐ.ഡി – രാജ് ഖോസ്ലയുടെ സംവിധാനത്തിൽ ദേവ് ആനന്ദ്,ഷക്കീല,ജോണി വാക്കർ,കെ.എൻ.സിങ്ങ് എന്നിവർ അഭിനയിച്ച ഈ ചിത്രം നേടിയത് ഏകദേശം 1.25 കോടിരൂപയാണ്. 1955 : ശ്രീ-420 – രാജ് കപൂറിന്റെ സംവിധാനത്തിൽ നർഗിസ്,നാദിറ,രാജ് കപൂർ,നീമ എന്നിവർ അഭിനയിച്ച ഈ ചിത്രം നേടിയത് ഏകദേശം 2 കോടിരൂപയാണ്.

1954 : നാഗിൻ – നന്ദലാൽ ജസ്വന്ത്ലാലിന്റെ സംവിധാനത്തിൽ പ്രദീപ് കുമാർ,വൈജയന്തിമാല,ജീവൻ,മുബാരക്ക്എന്നിവർ അഭിനയിച്ച ഈ ചിത്രം നേടിയത് ഏകദേശം 1.5 കോടിരൂപയാണ്. 1953 : അനാർക്കലി – ബിനാ റായിയുടെ സംവിധാനത്തിൽ പ്രദീപ് കുമാർ,കുൽദീപ് കൗർ,റൂബി മേയർ എന്നിവർ അഭിനയിച്ച ഈ ചിത്രം നേടിയത് ഏകദേശം 1.25 കോടിരൂപയാണ്. 1952 : ബൈജു ബവ്ര – വിജയ് ഭട്ടിന്റെ സംവിധാനത്തിൽ മീനാ കുമാരി,ഭരത് ഭൂഷൻ,കുൽദീപ് കൗർ എന്നിവർ അഭിനയിച്ച ഈ ചിത്രം നേടിയത് ഏകദേശം 1.25 കോടിരൂപയാണ്. 1951 : ആവാര – രാജ് കപൂറിന്റെ സംവിധാനത്തിൽ പൃത്വിരാജ് കപൂർ,നർഗിസ്,രാജ് കപൂർ,കെ.എൻ.സിങ്ങ് എന്നിവർ അഭിനയിച്ച ഈ ചിത്രം നേടിയത് ഏകദേശം 1.25 കോടിരൂപയാണ്. 1950 : ബാബുൾ – എസ്സ്.യു.സണ്ണിയുടെ സംവിധാനത്തിൽ നർഗിസ്,ദിലീപ് കുമാർ,അമർ,എ.ഷാ ശിക്കാർപുരി എന്നിവർ അഭിനയിച്ച ഈ ചിത്രം നേടിയത് ഏകദേശം 70 ലക്ഷം രൂപയാണ്.

1949 : ബർസാത്ത്രാ ജ് കപൂറിന്റെ സംവിധാനത്തിൽ നർഗിസ്,രാജ് കപൂർ,പ്രേം നാഥ്,കെ.എൻ.സിങ്ങ് എന്നിവർ അഭിനയിച്ച ഈ ചിത്രം നേടിയത് ഏകദേശം 1.1 കോടിരൂപയാണ്. 1948 : ശഹീദ് – രമേശ് സൈഗലിന്റെ സംവിധാനത്തിൽ ദിലീപ് കുമാർ,കാമിനി കൗശൽ,ചന്ദ്രമോഹൻ,പ്രഭു ദയാൽ എന്നിവർ അഭിനയിച്ച ഈ ചിത്രം നേടിയത് ഏകദേശം 70 ലക്ഷം രൂപയാണ്. 1947 : ജുഗ്നു – ഷൗക്കത്ത് ഹുസൈൻ റിസ്വിയുടെ സംവിധാനത്തിൽ നൂർ ജഹാൻ,ശശികല,ഗുലാം മുഹമ്മദ് എന്നിവർ അഭിനയിച്ച ഈ ചിത്രം നേടിയത് ഏകദേശം 50 ലക്ഷം രൂപയാണ്. 1946 : അൻമോൾ ഘാടെ – മെഹ്ബൂബ് ഖാന്റെ സംവിധാനത്തിൽ സുരേന്ദ്ര,സുരയ്യ,നൂർജഹാൻ,സഹർ രാജ എന്നിവർ അഭിനയിച്ച ഈ ചിത്രം നേടിയത് ഏകദേശം ഒരു കോടിരൂപയാണ്.

1945 : സീനത്ത് – ഷൗക്കത്ത് ഹോസൈൻ റിസ്വിയുടെ സംവിധാനത്തിൽ നൂർജഹാൻ,ലാല യക്വൂബ്,കരൺ ദേവൻ,ദീക്ഷിത്ത് എന്നിവർ അഭിനയിച്ച ഈ ചിത്രം നേടിയത് ഏകദേശം ഒരു കോടിരൂപയാണ്. 1944 : രത്തൻ – എം.സാദിക്കിന്റെ സംവിധാനത്തിൽ സ്വർണ്ണ ലത,കരൺ ദേവൻ,അമീർ ബാനു,ബസന്ത് കുമാർ എന്നിവർ അഭിനയിച്ച ഈ ചിത്രം നേടിയത് ഏകദേശം ഒരു കോടിരൂപയാണ്. 1943 : കിസ്മത്ത് – ഗ്യാൻ മുഖർജിയുടെ സംവിധാനത്തിൽ കിഷോർ കോമാർ,മുംതാസ് ശാന്തി, ഷാ നക്വാസ് എന്നിവർ അഭിനയിച്ച ഈ ചിത്രം നേടിയത് ഏകദേശം ഒരു കോടിരൂപയാണ്. 1942 : ബസന്ത് – അമിയ ചക്രവർത്തിയുടെ സംവിധാനത്തിൽ മുംതാസ് ശാന്തി,ഉല്ലാസ്,മുംതാസ് അലി,സുരേഷ് എന്നിവർ അഭിനയിച്ച ഈ ചിത്രം നേടിയത് ഏകദേശം 80 ലക്ഷം രൂപയാണ്.

1941 : ഖസാഞ്ചി – മോട്ടി.ബി.ഗിദ്വാനിയുടെ സംവിധാനത്തിൽ എം.ഇസ്മായിൽ, രമോല, എസ്സ്.ഡി.നരാങ്ങ്,മനോരമ എന്നിവർ അഭിനയിച്ച ഈ ചിത്രം നേടിയത് ഏകദേശം 70 ലക്ഷം രൂപയാണ്. 1940 : ബന്ധൻ – എൻ.ആർ.ആചാര്യയുടെ സംവിധാനത്തിൽ ലീലാ ചിട്നിസ്,ആഷിക് കുമാർ,വി.എച്ച് ദേസായി,പൂർണ്ണിമ ദേസായി എന്നിവർ അഭിനയിച്ച ഈ ചിത്രം നേടിയത് ഏകദേശം 70 ലക്ഷം രൂപയാണ്.

ലോകംമുഴുവൻ ആരാധിക്കുന്ന ധാരാളം ചിത്രങ്ങൾ ഇന്ത്യൻ സിനിമയുടെ അഭ്രപാളികളിൽ പിറവിയെടുത്തെങ്കിലും 2008-ൽ ‘ബ്രിട്ടീഷ് സംവിധായകൻ ‘ഡാനി ബോയിൽ’ സംവിധാനം ചെയ്ത ‘സ്ലംഡോഗ് മില്ല്യണെയർ’ എന്ന ചിത്രം 8 ഓസ്ക്കാർ അവാർഡുകൾ വാരിക്കൂട്ടിയതോടെ ലോകസിനിമാചരിത്രത്തിൽ ഇന്ത്യൻ കൈയ്യൊപ്പും പതിഞ്ഞു. ചലച്ചിത്രത്തിന്റെ ഗുണമേന്മ സാമ്പത്തികമായ വിജയമല്ലെന്നിരിക്കിലും ചലച്ചിത്രാരാധകർ നെഞ്ചോടുചേർത്ത ഒരുപിടി ചിത്രങ്ങളാണിവ എന്ന് പ്രത്യേകം ഓർമ്മിപ്പിച്ചുകൊണ്ട് നിർത്തുന്നു.