ആരെയും ആശ്രയിക്കാതെ ഒരു സുരക്ഷിത ഔട്ടിംഗ് മാർഗ്ഗം – RV ക്യാമ്പിംഗ്

വിവരണം – Anu Kampurath.

കൊറോണ നമ്മുടെ ജീവിതത്തിൽ ഒരുപാടു മാറ്റങ്ങൾ ആണ് വരുത്തിയിട്ടുള്ളത്. അതിലൊന്നാണ് എലാ പ്രവാസികളെയും പോലെയും വീക്കെൻഡിൽ ഫ്രണ്ട്സുമായുള്ള ഒത്തുചേരൽ. നമ്മള് പ്രവാസികൾക്ക് കൂട്ടുകാരണലോ കുടുംബവും കൂടപ്പിറപ്പുകളുമൊക്കെ. കൊറോണ വന്നതോടെ എല്ലാ കലാപരിപാടികളും അവസാനിച്ചു. കൊറോണ ഈ അടുത്തുകാലത്തൊനും മാറില്ല എന്ന് മനസിലായി തുടങ്ങിയപ്പോ വീണ്ടും ഒരു ഒത്തു ചേരൽ, 5 മാസങ്ങൾക്കു ശേഷം.

തമാശകളും ചളി പറച്ചിലുനിമിടയിൽ എവിടുന്നോ പൊങ്ങി വന്ന ആശയമായിരുന്നു RV ക്യാമ്പിംഗ്. പറഞ്ഞു പറഞ്ഞു കാര്യങ്ങൾ സീരിയസായി. പിന്നീടുള്ള ഒരാഴ്ച ബഹളമായിരുന്നു. അവസാനത്തെ നിമിഷത്തെ പ്ലാനിംഗ് ആയതോണ്ട് ഒന്നും ഒഴിവില്ല. പിന്നെ തപ്പി പിടിച്ചു തീയതി മാറ്റി ഒരു RV ഒപ്പിച്ചു. പിന്നെ അടുത്തത് ക്യാമ്പ് സൈറ്റ് അതും മിക്കയിടത്തും ഫുൾ. കൊറോണ വന്നതിൽ പിന്നെ RV യും ക്യാമ്പിങ്ങും ഒക്കെ പണ്ടത്തേക്കാളും ജനപ്രിയം കൂടി. ഹോട്ടലുകളെയും റെസ്റ്ററിൻസും ഒന്നും ആശ്രയിക്കാതെ കുറച്ചൂടെ സേഫ് ഓപ്ഷൻ ആയതു കൊണ്ടാവാം.

എന്തായാലും RV യും ക്യാമ്പ് സൈറ്റും ഒക്കെ തപ്പി പിടിച്ചു. അമേരിക്കയിൽ തേര പാര RV കാണുമ്പോ എപ്പോഴെങ്കിലും പോകണം എന്ന് വിചാരിക്കാറുണ്ടായിരുന്നു. പക്ഷെ ഇത്ര പെട്ടെന്നു ഇങ്ങനെയൊരു പ്ലാൻ സ്വപ്നങ്ങളിൽ പോലും ഉണ്ടായിരുന്നില്ല. പിന്നീടുള്ള 5 ദിവസങ്ങൾ RV യുടെ ബാലപാഠങ്ങൾ യൂട്യൂബിൽ നോക്കി പഠിച്ചു. ഇനി വേണമെങ്കിൽ RV യെ കുറിച്ച് ഒരു പുസ്തകം തന്നെ എഴുതാം.

RV ഒരു സംഭവാട്ടോ, ശെരിക്കും ഓടുന്ന ഒരു വീട്. കാര്യങ്ങളൊക്കെ മനസിലാക്കിയാൽ സാധാരണ ഒരു വണ്ടി ഓടിക്കുന്ന പോലെ തന്നെ. ഒരിക്കലെങ്കിലും അവസരം കിട്ടുകയാണെകിൽ തീർച്ചയായും സഞ്ചാരികളുടെ ബക്കറ്റ് ലിസ്റ്റിൽ ഉൾപ്പെടുത്തേണ്ട ഒരു സംഭവം. RV സ്റ്റേറ്റ് പാർക്കുകളിലും, പ്രൈവറ്റ് RV ക്യാമ്പുകളിൽ പാർക്കിംഗ് പെര്മിറ്റി എടുത്താൽ രാത്രി പാർക്ക് ചെയാം. ക്യാമ്പുകളിലെ സൗകര്യങ്ങൾ ഒക്കെ ഉപയോഗിക്കുകയും ചെയാം. ഹോട്ടൽ ബുക്ക് ചെയുന്ന പോലെ ക്യാമ്പ് സൈറ്റും ബുക്ക് ചെയ്യണം. ഫ്രീ അല്ലാട്ടോ. 30 ഡോളർ മുതൽ 200 ഡോളർ മുതൽ ഒരു രാത്രി ചെലവ് വരുന്ന ക്യാമ്പഗ്രൗണ്ടുകൾ ഉണ്ട്.

ഞങ്ങൾ ഒരു രാത്രി മിഷിഗണിലെ ഹോളണ്ട് സ്റ്റേറ്റ് പാർക്കിൽ താമസിച്ചു. പിന്നീടുള്ള ദിവസങ്ങൾ KOA (Kampgrounds of America) താമസിച്ചു. KOA ലോകത്തിൽ തന്നെ ഏറ്റവും വലിയ പ്രൈവറ്റ് RV ക്യാമ്പ് ഗ്രൗണ്ട് ശൃംഖല ആണ്. ഒരു റിസോർട് പോലെ എല്ലാ സൗകര്യങ്ങളും ഉണ്ട് എന്നാലോ കാടിന്റെ നടുക്കാണ്.

RV ഞങ്ങൾ ക്രൂയിസ് അമേരിക്ക ആണ് ബുക്ക് ചെയ്തത്. ക്യാമ്പഗ്രൗണ്ടും RV യും ഒക്കെ കൂടി നോക്കിയാൽ ഇതു വിചാരിച്ച പോലെ അത്ര എക്കണോമിക്കൽ ഒന്നും അല്ലായിരുന്നു. പക്ഷെ ആ ഒരു എക്സ്പീരിയൻസ് അതിമനോഹരമായിരുന്നു. പ്രത്യേകിച്ച് ഫ്രണ്ട്സിന്റെ കൂടെയുള്ള യാത്ര ആകുമ്പോ പറയുകയും വേണ്ടലോ.