തുര്‍ക്മെന്‍ബാഷി – കേട്ടാല്‍ അമ്പരക്കുന്ന നിയമങ്ങള്‍ നടപ്പിലാക്കിയ ഭരണാധികാരി

വിവരണം – ശ്രീകുമാർ എൻ.കെ.

തുര്‍ക്മെനിസ്ഥാന്റെ ആദ്യത്തെ പ്രസിഡന്റ്‌ ആയിരുന്നു ‘Saparmurat Atayevich Niyazov.’ തുര്‍ക് ജനതയുടെ പരമോന്നത നേതാവ് . ഏതൊരു രാഷ്ട്ര പിതാവിനെയും പോലെ കറന്‍സി നോടുകളില്‍ നിയസോവ് ഉണ്ട്. രാജ്യമെങ്ങും തന്റെ വ്യക്തി പ്രഭാവം ഉണ്ട്. ഇതെല്ലാം സ്വാഭാവികം. പക്ഷെ നിയസോവ് അവിടം കൊണ്ട് നിര്‍ത്തിയില്ല. എന്റെ തല എന്റെ ഫുള്‍ ഫിഗര്‍ എന്ന മട്ടില്‍ ഉള്ള പരിഷ്കാരങ്ങള്‍ നടത്തി. കേട്ടാല്‍ അമ്പരക്കുന്ന നിയമങ്ങള്‍ നടപ്പിലാക്കി. ജനം തന്നെ വാഴ്താനായി സ്വയം ഒരു കൃതി തന്നെ രചിച്ചു. ഇങ്ങനെ ഒരു ഏകാതിപധിക്കു വേണ്ട ഗുണഗണങ്ങള്‍ തികഞ്ഞ നിയസോവ് എങ്ങനെ തുര്‍ക്മെന്‍ബാഷി ആയി.? കഥ രസമാണ്.

പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനം മുതല്‍ റഷ്യയുടെ നിയന്ത്രണത്തില്‍ ആയിരുന്ന തുര്‍ക്മെനിസ്ഥാന്‍ സോവിയറ്റ് യൂണിയന്റെ കീഴില്‍ ഒരു പ്രബല ശക്തിയായി വളര്‍ന്നു. 1962 ല്‍ പാര്‍ട്ടി മെമ്പര്‍ ആയി രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങിയ നിയസോവ് വളരെ പെട്ടന്ന് കമ്മ്യുണിസ്റ്റ് പാര്‍ട്ടി ഓഫ് തുര്‍ക്മെനിന്റെ ആദ്യത്തെ സെക്രട്ടറി ആയി. സോവിയറ്റ് യൂണിയന്‍ തകര്‍ച്ചയുടെ വക്കിലെത്തിയപോള്‍ തുര്‍ക്മെനിസ്ഥാന്‍ സ്വാതന്ത്ര്യം നേടി. സ്വാഭാവികമായും നിയസോവ് ആദ്യത്തെ പ്രസിഡന്റ്‌ ആയി തിരഞ്ഞെടുക്കപെട്ടു.

 

ആദ്യം നിയസോവ് ചെയ്തത് തന്റെ പേര് തുര്‍ക്മെന്‍ബാഷി എന്ന് മാറ്റുക ആയിരുന്നു. പേര്‍ഷ്യന്‍ ഭാഷയില്‍ ഇതിനര്‍ത്ഥം ‘എല്ലാ തുര്‍കുകളുടെയും നേതാവ്’ എന്നാണു. ഇനി അങ്ങോട്ട് രാജ്യത്തിന്‍റെ തലവന്‍ താന്‍ തന്നെ എന്ന് അങ്ങ് പ്രഖ്യാപിച്ചു. (President for life). പിനീട് തുര്‍ക് ജനത കണ്ടത് വിചിത്രമായ ഒരു ഭരണമായിരുന്നു. തലസ്ഥാന നഗരമായ അസ്ഗബാടിലെ എയര്‍പോര്‍ട്ട് തുര്‍ക്മെന്‍ബാഷി എന്ന് പുനര്‍ നാമകരണം ചെയ്തു. രാജ്യത്തെ നിരവധി സ്കൂളുകളും തെരുവുകളും തുര്‍ക്മെന്‍ബാഷി എന്ന് പേര് മാറ്റി. തുര്‍ക്മെനിസ്ഥാനില്‍ വന്നു വീണ ഒരു ഉള്‍ക്കയെ പോലും വെറുതെ വിട്ടില്ല. അതിനെയും തുര്‍ക്മെന്‍ബാഷി എന്ന് പേരിട്ടു.

ജനുവരി മാസം അറിയപെടുന്നത് തുര്‍ക്മെന്‍ബാഷി എന്നാണ്. ഗവന്മേന്റ്റ് നിയന്ത്രണത്തില്‍ ഉള്ള 3 tv ചാനെലിന്റെയും പേരും മറ്റൊന്നുമ്മല്ല. തുര്‍ക്മെന്‍ബാഷി. നിയമപ്രകാരം തുര്‍ക്മെന്‍ബാഷിയുടെ ചിത്രം പതികാത്ത ക്ലോക്കോ വാച്ചോ നിര്‍മിക്കാന്‍ പാടില. ഇതൊന്നും പോരാഞ്ഞു തന്റെ ജനങ്ങള്‍ക് തന്നെ വാഴ്ത്തി പാടാന്‍ തുര്‍ക്മെന്‍ബാഷി ഒരു പുസ്തകം രചിച്ചു. പേര് രുഹ്നാമ. എല്ലാ ബുക്ക്‌ സ്ടാളിലും ഗവന്മേന്റ്റ്‌ ഓഫീസുകളിലും ഇത് നിര്‍ബന്ധമായും പ്രദര്‍ശിപ്പിക്കാന്‍ നിയമം കൊണ്ട് വന്നു. രാജ്യത്തെ ഓരോ പൌരനും സ്കൂള്‍ വിദ്യാഭ്യാസം പൂര്തിയാക്കണമെങ്കില്‍ രഹനാമ മനപ്പാഠം ആക്കേണ്ടതാണ്. കൂടാതെ ജോലി ലഭികാനും ഡ്രൈവിംഗ് ലൈസന്‍സ് കിട്ടാന്‍ പോലും ഈ പുസ്തകം മനപ്പാഠം ആക്കണം. ഇതൊന്നും പോരാതെ ഈ പുസ്തകം മനപാഠം ആക്കാത്തവര്‍ സ്വര്‍ഗത്തില്‍ പോകാന്‍ അര്‍ഹരല്ല എന്ന് വരെ തുര്‍ക്മെന്‍ബാഷി ഉത്തരവിറക്കി.

രാജ്യത്തിന്‍റെ പല ഭാഗങ്ങളില്‍ തന്റെ പ്രതിമകള്‍ സ്ഥാപിക്കല്‍ ആയിരന്നു കക്ഷിക്ക് ഇഷ്ടപെട്ട മറ്റൊരു സംഗതി. ഏറ്റവും മികച്ച തുര്‍ക് കവിക്കുള്ള സമ്മാനം (Magtymguly International Prize) ഇദേതിനാണ് ലഭിച്ചത് കൊടുത്തത് മറ്റാരുമല്ല തുര്‍ക്മെന്‍ബാഷി തന്നെ!!!.

മേയ്ക്ക് അപ്പ്‌ ഇട്ടതു കാരണം വാര്‍ത്ത‍ വായനക്കാരിലെ പുരുഷരെയും സ്ത്രീകളെയും തിരിച്ചറിയാന്‍ പറ്റാത്തതിനാല്‍ അദ്ദേഹം അവരെ മേയ്ക്ക് അപ്പ്‌ ഇടുന്നതില്‍ നിന്നും വിലക്കി. അമിതമായ പുകവലി കൊണ്ട് ഹൃദയ രോഗം ബാധിച്ച തുര്‍ക്മെന്‍ബാഷി പുകവലി നിര്‍ത്താന്‍ നിര്‍ബന്ധിതനായി. അപ്പൊ ജനം പുകവലിക്കാമോ, പാടില്ല. അതും നിര്‍ത്തലാക്കി. 2006 ല്‍ ഹൃദയാഘാതം മൂലം മരിച്ചു.