കേരള തലസ്ഥാനമായ തിരുവനന്തപുരത്തു നിന്നും കോഴിക്കോട്ടേക്ക് പോകുവാൻ പൊതുവെ ചെലവ് കുറഞ്ഞ ഗതാഗതമാർഗ്ഗം ട്രെയിൻ ആണെങ്കിലും തിരക്ക് കൂടുമെന്നുള്ളതിനാൽ മിക്കവരും കെഎസ്ആർടിസി ബസ് ആയിരിക്കും തിരഞ്ഞെടുക്കുക. ഇത്രയും ദൂരം സൂപ്പർഫാസ്റ്റ് ബസ്സുകളിൽ ഇരുന്നു യാത്ര ചെയ്യുവാൻ ബുദ്ധിമുട്ടുള്ളവർക്ക് കെഎസ്ആർടിസിയുടെ തന്നെ സ്‌കാനിയ മൾട്ടി ആക്സിൽ എസി ലക്ഷ്വറി ബസുകൾ തിരഞ്ഞെടുക്കാവുന്നതാണ്. ഇവയിൽ സീറ്റുകൾ മുൻകൂട്ടി ബുക്ക് ചെയ്യുവാനുള്ള സൗകര്യങ്ങളുമുണ്ട്. തിരുവനന്തപുരം – കോഴിക്കോട് റൂട്ടിലെ കെഎസ്ആർടിസി സ്‌കാനിയ A/C ബസ്സുകളുടെ സമയവിവരങ്ങൾ താഴെ കൊടുക്കുന്നു..
2.01 PM : തിരുവനന്തപുരം – ബെംഗളൂരു സ്‌കാനിയ : ഉച്ചയ്ക്ക് 2 മണിയോടെ തിരുവനന്തപുരത്തു നിന്നും പുറപ്പെടുന്ന ഈ ബസ് രാത്രി 11.40 ഓടെ കോഴിക്കോട് എത്തിച്ചേരുന്നു. 9 മണിക്കൂർ 40 മിനിറ്റ് ആണ് യാത്രാസമയം. ടിക്കറ്റ് ചാർജ്ജ് – 661 രൂപ. ഓൺലൈൻ റിസർവേഷൻ ലഭ്യമാണ്.
4.00 PM : തിരുവനന്തപുരം – കൊല്ലൂർ മൂകാംബിക സ്‌കാനിയ : തിരുവനന്തപുരത്തു നിന്നും വൈകീട്ടു 5 മണിയോടെ പുറപ്പെടുന്ന ഈ ബസ് വെളുപ്പിന് 1.40 ഓടെ കോഴിക്കോട് എത്തിച്ചേരുന്നു. 9 മണിക്കൂർ 40 മിനിറ്റ് ആണ് യാത്രാസമയം. ടിക്കറ്റ് ചാർജ്ജ് – 661 രൂപ. ഓൺലൈൻ റിസർവേഷൻ ലഭ്യമാണ്.
5.00 PM : തിരുവനന്തപുരം – ബെംഗളൂരു സ്‌കാനിയ : വൈകീട്ടു 5 മണിയോടെ തിരുവനന്തപുരത്തു നിന്നും പുറപ്പെടുന്ന ഈ ബസ് വെളുപ്പിന് 2.30 ഓടെ കോഴിക്കോട് എത്തിച്ചേരുന്നു. 9 മണിക്കൂർ 30 മിനിറ്റ് ആണ് യാത്രാസമയം. ടിക്കറ്റ് ചാർജ്ജ് – 661 രൂപ. ഓൺലൈൻ റിസർവേഷൻ ലഭ്യമാണ്.
6.00 PM : തിരുവനന്തപുരം – മംഗലാപുരം സ്‌കാനിയ : വൈകീട്ടു 6 മണിയോടെ തിരുവനന്തപുരത്തു നിന്നും പുറപ്പെടുന്ന ഈ ബസ് വെളുപ്പിന് 3.40 ഓടെ കോഴിക്കോട് എത്തിച്ചേരുന്നു. 9 മണിക്കൂർ 40 മിനിറ്റ് ആണ് യാത്രാസമയം. ടിക്കറ്റ് ചാർജ്ജ് – 661 രൂപ. ടിക്കറ്റുകൾ മുൻകൂട്ടി ഓൺലൈനായി റിസർവ്വ് ചെയ്യാം.
7.00 PM : തിരുവനന്തപുരം – മൈസൂർ സ്‌കാനിയ : വൈകീട്ടു 7 മണിയോടെ തിരുവനന്തപുരത്തു നിന്നും പുറപ്പെടുന്ന ഈ ബസ് വെളുപ്പിന് 4 മണിയോടെ കോഴിക്കോട് ബസ് ടെർമിനലിൽ എത്തിച്ചേരും. 9 മണിക്കൂർ ആണ് യാത്രാദൈർഘ്യം. ടിക്കറ്റ് ചാർജ്ജ് – 661 രൂപ. ടിക്കറ്റുകൾ മുൻകൂട്ടി ഓൺലൈനായി റിസർവ്വ് ചെയ്യാം.
7.30 PM : തിരുവനന്തപുരം – ബെംഗളൂരു സ്‌കാനിയ : വൈകീട്ടു 7.30 മണിയോടെ തിരുവനന്തപുരത്തു നിന്നും പുറപ്പെടുന്ന ഈ ബസ് വെളുപ്പിന് 4.30 മണിയോടെ കോഴിക്കോട് ബസ് ടെർമിനലിൽ എത്തിച്ചേരും. 9 മണിക്കൂർ ആണ് യാത്രാദൈർഘ്യം. ടിക്കറ്റ് ചാർജ്ജ് – 661 രൂപ. ടിക്കറ്റുകൾ മുൻകൂട്ടി ഓൺലൈനായി റിസർവ്വ് ചെയ്യാം.
8.00 PM : തിരുവനന്തപുരം – മൈസൂർ സ്‌കാനിയ : തിരുവനന്തപുരത്തു നിന്നും വൈകീട്ടു 8 മണിയോടെ പുറപ്പെടുന്ന ഈ ബസ് വെളുപ്പിന് 4.20 മണിയോടെ കോഴിക്കോട് ബസ് ടെർമിനലിൽ എത്തിച്ചേരും. 8 മണിക്കൂർ 20 മിനിറ്റ് ആണ് ഈ ബസ്സിന്റെ ഈ റൂട്ടിലെ യാത്രാദൈർഘ്യം. ടിക്കറ്റ് ചാർജ്ജ് – 661 രൂപ. ടിക്കറ്റുകൾ മുൻകൂട്ടി ഓൺലൈനായി റിസർവ്വ് ചെയ്യാം.
9.30 PM : തിരുവനന്തപുരം – കണ്ണൂർ സ്‌കാനിയ : തിരുവനന്തപുരത്തു നിന്നും വൈകീട്ടു 9.30 മണിയോടെ പുറപ്പെടുന്ന ഈ ബസ് വെളുപ്പിന് 5.15 ഓടെ കോഴിക്കോട് ബസ് ടെർമിനലിൽ എത്തിച്ചേരും. 7 മണിക്കൂർ 45 മിനിറ്റ് ആണ് ഈ ബസ്സിന്റെ ഈ റൂട്ടിലെ യാത്രാദൈർഘ്യം. ടിക്കറ്റ് ചാർജ്ജ് – 661 രൂപ. ടിക്കറ്റുകൾ മുൻകൂട്ടി ഓൺലൈനായി റിസർവ്വ് ചെയ്യാം.
കെഎസ്ആർടിസിയുടെ റിസർവേഷൻ സൈറ്റിലെ വിവരങ്ങളാണ് ഈ ലേഖനത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. വഴിയിലെ ട്രാഫിക് ബ്ലോക്കുകളും മറ്റും മൂലം ബസ്സുകൾ യഥാർത്ഥ സമയത്തിൽ നിന്നും അൽപ്പം വൈകിയേക്കാം. കെഎസ്ആർടിസി ബസ്സുകളുടെ കൂടുതൽ സമയവിവരങ്ങൾ അറിയുവാനായി www.aanavandi.com സന്ദർശിക്കുക. കെഎസ്ആർടിസി ബസ്സുകളിൽ ടിക്കറ്റ് മുൻകൂട്ടി ബുക്ക് ചെയ്യുവാനായി : online.keralartc.com.
ചിത്രം – Syril T Kurian.