15000 രൂപയ്ക്ക് വയനാട്ടിൽ ഒരു പ്രൈവറ്റ് പൂൾ വില്ല..

2019 ലെ ഞങ്ങളുടെ ആദ്യത്തെ യാത്ര വയനാട്ടിലേക്ക് ആയിരുന്നു. മുൻപത്തെ വയനാടൻ യാത്രകളിൽ നിന്നും വ്യത്യസ്തമായി ഒരൽപം റൊമാന്റിക്കായി ചെലവഴിക്കുവാനായിരുന്നു ഞങ്ങൾ ഇത്തവണ പ്ലാൻ ചെയ്തത്. അതിനായി തിരഞ്ഞെടുത്തത് വയനാട് വൈത്തിരിയിലുള്ള സൈലന്റ് ക്രീക്ക് റിസോർട്ട് ആയിരുന്നു. സാധാരണ റിസോർട്ടിലെ കോട്ടേജുകളേക്കാൾ കിടിലൻ അനുഭവങ്ങൾ തരുന്ന ഫോറസ്റ്റ് വ്യൂ ഉള്ള കിടിലൻ പൂൾ വില്ലയാണ് ഞങ്ങൾ തിരഞ്ഞെടുത്തത്.

15000 രൂപയ്ക്ക് രണ്ടു പേർക്ക് 3 നേരത്തെ ഭക്ഷണം ഉൾപ്പെടെ ഒരു പ്രൈവറ്റ് പൂൾ വില്ലയായിരുന്നു ഞങ്ങൾക്ക് ലഭിച്ചത്. പ്രൈവറ്റ് പൂൾ വില്ലകൾ 15000 രൂപ നിരക്കിൽ ലഭിക്കുക എന്നത് ഭാഗ്യമാണ്. സാധാരണ പൂൾ വില്ലകൾക്ക് 20000 രൂപയ്ക്ക് മുകളിൽ ചാർജ്ജ് വരാറുണ്ട്. Tech Travel Eat ന്റെ പ്രേക്ഷകർക്ക് സ്പെഷ്യൽ ഓഫർ എന്ന നിലയ്ക്കാണ് ഈ കുറഞ്ഞ ചാർജ്ജ്.

ഹണിമൂൺ ആഘോഷിക്കുവാൻ വരുന്നവർക്ക് വളരെ അനുയോജ്യമായ ഒരു റിസോർട്ട് ആണിത്. പ്രത്യേകിച്ച് ഈ പൂൾ വില്ല. നൂറു ശതമാനം സുരക്ഷിതത്വവും സ്വകാര്യതയും ഉറപ്പുവരുത്തുന്ന ഈ പ്രൈവറ്റ് പൂളിൽ നിങ്ങൾക്ക് അടിച്ചു തിമിർത്ത് ആസ്വദിക്കാം. വില്ലയിലെ ബെഡ്റൂമിൽ നിന്നും നേരെ കടക്കുന്നത് പൂളിലേക്ക് ആണ്. അതിനപ്പുറം കാടിന്റെ മനോഹാരിതയാണ് നിങ്ങൾക്ക് ആസ്വദിക്കുവാൻ സാധിക്കുക.

ഇനി പൂളിൽ കുളിച്ചു രസിച്ചു കഴിഞ്ഞാൽ അൽപ്പനേരം വിശ്രമിക്കുവാൻ പാകത്തിൽ പൂളിനു തൊട്ടായി ചാരിക്കിടക്കുവാൻ സാധിക്കുന്ന രണ്ടു വലിയ ചെയറുകളും സജ്ജീകരിച്ചിട്ടുണ്ട്. രാവിലെയോ രാത്രിയോ എന്നുവേണ്ട നിങ്ങൾക്ക് എപ്പോഴൊക്കെ തോന്നുന്നുവോ അപ്പോഴൊക്കെ പൂളിൽ ഇറങ്ങാം.

ഇനി വില്ലയുടെ മറ്റു വിശേഷങ്ങളിലേക്ക് കടക്കാം. അത്യാവശ്യം സൗകര്യങ്ങളൊക്കെയായി നീളത്തിൽ നീണ്ടു കിടക്കുന്നതാണ് വില്ലയിലെ ബെഡ്റൂം. ബാത്ത് റൂമും വളരെ റൊമാന്റിക് ആയിട്ടു തന്നെയാണ് സജ്ജീകരിച്ചിരിക്കുന്നത്. സിനിമകളിലൊക്കെ കണ്ടിട്ടുള്ളതു പോലത്തെ മനോഹരമായ ബാത്ത് ടബ്ബ് ആണ് ബാത്ത് റൂമിലെ പ്രധാന ആകർഷണം. ഒരു റൊമാന്റിക് മൂഡ് നൽകുന്ന ഈ ബാത്ത് ടബ്ബിലെ കുളി വളരെ രസകരമാണ്.

പൂളിലെ കുളിയും ചെറിയൊരു വിശ്രമവുമൊക്കെ കഴിഞ്ഞ ശേഷം ഞങ്ങൾ റിസോർട്ടും പരിസരവും ചുറ്റിക്കറങ്ങുവാനായി ഇറങ്ങി. എല്ലാവർക്കും ഇറങ്ങുവാൻ സാധിക്കുന്ന വലിയൊരു സ്വിമ്മിംഗ് പൂളും കൂടി റിസോർട്ടിൽ ഉണ്ട്. ഗ്രൂപ്പായി അടിച്ചുപൊളിക്കുവാൻ വരുന്നവർക്ക് വേണ്ടിയാണ് ഈ പൂൾ.

പൂൾ വില്ല കൂടാതെ കുറഞ്ഞ ചെലവിൽ താമസിക്കുന്നതിനുള്ള റൂമുകളും ഈ റിസോർട്ടിൽ ലഭ്യമാണ്. 100 വർഷത്തോളം പഴക്കമുള്ള ഒരു ബംഗ്ളാവ് റിസോർട്ടിൽ അതേപടി സൗകര്യങ്ങളോടെ നിലനിർത്തിയിട്ടുണ്ട്. അഞ്ചു റൂമുകളും ഈ ബംഗ്ളാവിലുണ്ട്. 4500 + tax ആണ് ഈ ബംഗ്ളാവിലെ ഒരു റൂമിൽ താമസിക്കുന്നതിനുള്ള ചാർജ്ജ്. അതുകൂടാതെ പക്കാ ഫോറസ്റ്റ് വ്യൂ തരുന്ന കോട്ടേജുകളും ഇവിടെയുണ്ട്. അടിപൊളി വ്യൂ ആയിരുന്നു അവിടെ നിന്നാൽ ലഭിച്ചിരുന്നത്. ഈ കാഴ്ചകളെല്ലാം ബെഡ്‌റൂമിൽ കിടന്നു കൊണ്ടും ആസ്വദിക്കുവാൻ തക്ക രീതിയിലാണ് റൂം സെറ്റ് ചെയ്തിരിക്കുന്നത്.

റിസോർട്ട് പരിസരത്തെ ഈറ്റകൾക്കിടയിൽക്കൂടി ഒരു ചെറിയ അരുവി ഒഴുകുന്നുണ്ട്. മഴക്കാലമായാൽ ഈ അരുവി കുറച്ചുകൂടി ശക്തമാകും. അതിനടുത്തായി എല്ലാത്തരക്കാർക്കും ആസ്വദിക്കുവാൻ തക്കവണ്ണമുള്ള ഊഞ്ഞാൽ കെട്ടിയിട്ടുണ്ട്. ഹണിമൂൺ ജോഡികളാണെങ്കിൽ മുഖത്തോടു മുഖം നോക്കിയിരുന്നു ഊഞ്ഞാലാടാം.

രാത്രിയായാൽ റിസോർട്ടിലെ റെസ്റ്റോറന്റിനു സമീപത്ത് ലൈവ് ഷോയായി പാട്ട് ആസ്വദിക്കാം. പാട്ടു കേട്ടുകൊണ്ട് വേണമെങ്കിൽ ഡിന്നർ കഴിക്കുകയും ചെയ്യാം. റിസോർട്ടിലെ ഭക്ഷണം വളരെ നല്ലതായിരുന്നു. ഞങ്ങൾക്ക് രണ്ടുപേർക്കും രുചികൾ നന്നായി ബോധിച്ചു. എന്തായാലും ഞങ്ങളുടെ ഇത്തവണത്തെ വയനാടൻ ട്രിപ്പും അടിപൊളിയായി തന്നെ തുടങ്ങി. അതിനു ഞങ്ങളെ സഹായിച്ചത് വയനാട്ടിലെ തണുപ്പും സൈലന്റ് ക്രീക്ക് റിസോർട്ടിലെ തകർപ്പൻ അനുഭവങ്ങളും ആയിരുന്നു.

NB : 15000 രൂപയ്ക്ക് രണ്ടു പേർക്ക് 3 നേരത്തെ ഭക്ഷണം ഉൾപ്പെടെ ഒരു പ്രൈവറ്റ് പൂൾ വില്ല. വയനാട് വൈത്തിരിയിലുള്ള സൈലന്റ് ക്രീക്ക് റിസോർട്ടിലാണ് ഫോറസ്റ്റ് വ്യൂ ഉള്ള കിടിലൻ പൂൾ വില്ല ഉള്ളത്. കൂടുതൽ വിവരങ്ങൾക്ക് വിളിക്കാം: 95629 90099 ഓഫർ TechTravelEat പ്രേക്ഷകർക്ക് മാത്രം. 3500 രൂപ മുതലുള്ള സാധാരണ മുറികളും ഇവിടെ ലഭ്യമാണ്.