പ്രമുഖ വാഹന നിർമ്മാതാക്കളായ സ്‌കോഡയുടെ പുതിയ മോഡൽ നിരത്തുകളിലേക്ക് എത്തുകയാണ്. കുഷാഖ് എന്നു പേരിട്ടിട്ടുള്ള ഈ പുതിയ മിഡ്-സൈസ് എസ്.യു.വിയുടെ ലോഞ്ച് മാർച്ച് 18 നു ഇന്ത്യയിൽ വെച്ച് നടക്കും. ഇതിനിടെ കുഷാഖിൻ്റെ ഡിസൈൻ കമ്പനി പുറത്തുവിട്ടിരിക്കുകയാണ്. സ്‌കോഡയുടെ ഇന്ത്യ 2.0 പദ്ധതിയുടെ കീഴില്‍ ആദ്യമായി ഇന്ത്യയിലെത്തിക്കുന്ന വാഹനമാണ് ഇത്.
2021 ജനുവരിയിലാണ് സ്കോഡ തങ്ങളുടെ പുതിയ എസ്‌യുവിയ്ക്ക് കുഷാഖ് എന്ന പേര് നിശ്ചയിച്ചത്. മുൻപ് കോസ്‍മിക്ക്, ക്ലിക്ക് എന്നീ പേരുകളായിരുന്നു ഇതിനായി കണ്ടെത്തിയിരുന്നതെങ്കിലും പിന്നീട് കുഷാഖ് എന്നാക്കുകയായിരുന്നു. സംസ്കൃതത്തിൽ കുഷാഖ് എന്ന വാക്കിൻ്റെ അർത്ഥം രാജാവ് എന്നാണ്.
കണ്‍സെപ്റ്റ് മോഡലിനോട് നീതി പുലര്‍ത്തുന്ന ഡിസൈനിലാണ് കുഷാഖ് സ്കെച്ച് ഒരുങ്ങിയിരിക്കുന്നത്. രണ്ട് ഭാഗങ്ങളായി സ്പ്ലിറ്റ് ചെയ്‍തിട്ടുള്ള ഹെഡ്‌ലാമ്പ്, സ്‌കോഡയുടെ സിഗ്നേച്ചര്‍ ഗ്രില്ല്, ഷാര്‍പ്പ് എഡ്ജുകള്‍ നല്‍കിയുള്ള ബമ്പര്‍, വലിയ എയര്‍ഡാം, സ്‌കിഡ് പ്ലേറ്റ് എന്നിവയാണ് കുഷാഖിൻ്റെ ഒറ്റനോട്ടത്തിൽ മനസ്സിലുടക്കുന്ന കാര്യങ്ങൾ.
രണ്ടു ടർബോ പെട്രോൾ എൻജിൻ ഓപ്ഷനുകളാണ് കുഷാഖിൽ ഉള്ളത്. 110 എച്ച്പി പവർ നിർമ്മിക്കുന്ന 1.0 ലിറ്റർ, 3 സിലിണ്ടർ ടർബോ-പെട്രോൾ എഞ്ചിനായിരിക്കും വിലക്കുറവുള്ള മോഡലുകളിലെ കരുത്ത്. 1.5 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍, ടര്‍ബോ TSI എഞ്ചിനാണ് ഉയര്‍ന്ന പതിപ്പുകള്‍ക്ക് ലഭിക്കുക.
എഞ്ചിൻ 150 ബിഎച്ച്പി പവറായിരിക്കും സൃഷ്‌ടിക്കുക. സ്റ്റാൻഡേർഡായി രണ്ട് യൂണിറ്റുകളും ഒരു ആറ് സ്പീഡ് മാനുവൽ ഗിയർബോക്‌സുമായി ജോടിയാക്കുമെങ്കിലും 1.0 ലിറ്ററിന് ആറ് സ്പീഡ് ടോർഖ് കൺവെർട്ടർ ഓട്ടോമാറ്റിക് ഓപ്ഷനായി ലഭിക്കും. അതേസമയം മറുവശത്ത് 1.5 ലിറ്റർ ടോപ്പ്-എൻഡ് വേരിയന്റുകളിൽ ഏഴ് സ്പീഡ് ഡിഎസ്ജി ഓട്ടോമാറ്റിക്കും ലഭ്യമാണ്.
എല്‍ഇഡി ഡിആര്‍എല്ലുകളുള്ള എല്‍ഇഡി ഹെഡ്‌ലാമ്പുകളും പിന്നില്‍ ടെയില്‍ ലാമ്പുകളും എല്‍ഇഡി ടെക്ക് ഉപയോഗിക്കും. ക്യാബിന്‍ ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ എന്നിവയ്‌ക്കൊപ്പം ഒരു വലിയ ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവും വാഹനത്തിലുണ്ടാകും.
ഡ്യുവല്‍ എയര്‍ബാഗുകള്‍, ഇ.എസ്.സി പോലുള്ള സുരക്ഷ സവിശേഷതകള്‍ സ്റ്റാന്‍ഡേര്‍ഡായി വാഗ്ദാനം ചെയ്യുന്നുണ്ട്. ആറ് എയര്‍ബാഗുകള്‍, ടയര്‍ പ്രഷര്‍ മോണിറ്ററുകള്‍, ഹില്‍ ഹോള്‍ഡ് കണ്‍ട്രോള്‍, മൊബൈല്‍ സെന്‍സിംഗ് വൈപ്പറുകള്‍, ഓട്ടോ ഹെഡ്‌ലാമ്പ്, ക്രൂയിസ് കണ്‍ട്രോള്‍ എന്നിവയും കുശാഖിൻ്റെ സവിശേഷതകളാണ്.
കുഷാഖിന്റെ അളവുകൾ ഇനിയും വെളിപ്പെടുത്തിയിട്ടില്ലെങ്കിലും 2,651 മില്ലീമീറ്റർ വീൽബേസ് ഉണ്ടെന്നാണ് റിപ്പോർട്ടുകൾ. ഹ്യുണ്ടായി ക്രെറ്റ, കിയ സെൽറ്റോസ് എന്നിവയേക്കാൾ 41 മില്ലീമീറ്റർ നീളമുള്ള വീൽബേസ്, കുശാഖിനു രണ്ട് എതിരാളികളേക്കാളും കൂടുതൽ ക്യാബിൻ ഇടം വാഗ്ദാനം ചെയ്യാൻ കഴിയും.
സ്‌കോഡ സിഗ്നേച്ചര്‍ ഗ്രില്ല്, ട്വിന്‍ പോഡ് എല്‍ഇഡി ഹെഡ്‌ലാമ്പ്, ഇതിന് തൊട്ടുതാഴെയായി ഫോഗ്‌ലാമ്പ്, ഡ്യുവല്‍ ടോണ്‍ ബമ്പര്‍, സ്‌കിഡ് പ്ലേറ്റ് എന്നിവയാണ് മുന്‍വശത്തുള്ളത്. വാഹനത്തിന് ചുറ്റിലും നീളുന്ന ക്ലാഡിങ്ങ്, ബ്ലാക്ക് ബി-പില്ലര്‍, വീതി കുറഞ്ഞ റിയര്‍വ്യു മിറര്‍, ക്രോം ഫ്രെയിമുകളുള്ള വിന്‍ഡോ, ക്രോം റൂഫ് റെയില്‍, 19 ഇഞ്ച് അലോയി വീലുകള്‍ എന്നിവയാണ് വശങ്ങളിലെ കാഴ്‍ച. ഡ്യുവല്‍ ടോണ്‍ ബമ്പറും, എല്‍ഇഡി ലൈറ്റ് സ്ട്രിപ്പ്, നേര്‍ത്ത ടെയ്ല്‍ ലാമ്പ് എന്നിവയാണ് പിന്‍ഭാഗത്തെ അലങ്കരിക്കുന്നത്.
2020 ൽ നടന്ന ഓട്ടോ എക്‌സ്‌പോയിലാണ് സ്‌കോഡ വിഷന്‍ എന്ന കണ്‍സെപ്റ്റ് രൂപത്തില്‍ കുഷാഖിനെ പരിചയപ്പെടുത്തുന്നത്. എന്നാൽ പിന്നീട് കോവിഡിനെത്തുടർന്നുണ്ടായ ലോക്ക്ഡൗൺ മൂലം കുഷാഖിൻ്റെ അരങ്ങേറ്റം വൈകുകയായിരുന്നു. വിഷൻ ഇൻ കൺസെപ്റ്റിനെ അടിസ്ഥാനമാക്കി MQB A0 IN പ്ലാറ്റ്ഫോമിൽ നിർമിക്കുന്ന സ്‌കോഡയുടെ ആദ്യ മോഡലാകും പുതിയ കുഷാഖ്.
വാഹനത്തിന്‍റെ വില ഏകദേശം പത്ത് ലക്ഷം രൂപയിലായിരിക്കും ആരംഭിക്കുക എന്നും റിപ്പോര്‍ട്ടുകളുണ്ട്. ഹ്യുണ്ടായി ക്രെറ്റ, കിയ സെല്‍റ്റോസ്, നിസാന്‍ കിക്‌സ് എന്നീ വാഹനങ്ങളാകും കുഷാക്കിന്‍റെ എതിരാളികള്‍.