വാഹനപ്രേമികളുടെ കാത്തിരിപ്പിന് വിരാമമായി സ്‌കോഡ കുശാഖ് ഇന്ത്യയില്‍ അവതരിപ്പിച്ചു. സ്‌കോഡ-ഫോക്‌സ്‌വാഗണ്‍ കൂട്ടുക്കെട്ടില്‍ വികസിപ്പിച്ചിട്ടുള്ള MQB-AO-IN പ്ലാറ്റ്‌ഫോമില്‍ ആദ്യമായി ഒരുങ്ങുന്ന സ്‌കോഡ വാഹനമാണ് കുഷാക്ക്. 4225 എം.എം. നീളവും 1760 എം.എം. വീതിയും 1612 എം.എം. ഉയരവും 2651 എം.എം. വീല്‍ബേസും 188 എം.എം. ഗ്രൗണ്ട് ക്ലിയറന്‍സുമാണ് കുഷാക്കില്‍ നല്‍കിയിട്ടുള്ളത്.
കുഷാക്കിന്റെ 1.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിന്‍ മോഡല്‍ ജൂലൈ 12 തിയതി മുതല്‍ ഉപയോക്താക്കള്‍ക്ക് കൈമാറി തുടങ്ങും. എന്നാല്‍, 1.5 ലിറ്റര്‍ ടി.എസ്.ഐ. ടര്‍ബോ എന്‍ജിന്‍ മോഡല്‍ ഓഗസ്റ്റ് മാസത്തോടെ മാത്രമെ വിപണിയില്‍ എത്തൂവെന്നും സ്‌കോഡ അറിയിച്ചിട്ടുണ്ട്. കുഷാക്കിന്റെ ഏറ്റവും ഉയര്‍ന്ന വകഭേദമായ സ്‌റ്റൈലില്‍ മാത്രമാണ് 1.5 ലിറ്റര്‍ പെട്രോള്‍ എന്‍ജിന്‍ നല്‍കിയിട്ടുള്ളത്. ഇതില്‍ ഓട്ടോമാറ്റിക്, മാനുവല്‍ ട്രാന്‍സ്മിഷന്‍ നല്‍കിയിട്ടുണ്ട്.
ഡ്യുവല്‍ എയര്‍ബാഗുകള്‍, ഇ.എസ്.സി പോലുള്ള സുരക്ഷ സവിശേഷതകള്‍ സ്റ്റാന്‍ഡേര്‍ഡായി വാഗ്ദാനം ചെയ്യുന്നുണ്ട്. ആറ് എയര്‍ബാഗുകള്‍, ടയര്‍ പ്രഷര്‍ മോണിറ്ററുകള്‍, ഹില്‍ ഹോള്‍ഡ് കണ്‍ട്രോള്‍, മൊബൈല്‍ സെന്‍സിംഗ് വൈപ്പറുകള്‍, ഓട്ടോ ഹെഡ്‌ലാമ്പ്, ക്രൂയിസ് കണ്‍ട്രോള്‍ എന്നിവയും കുശാഖിൻ്റെ സവിശേഷതകളാണ്.
മുന്‍ഭാഗത്തെ സ്‌കോഡയുടെ മുദ്രയും ഇരുവശത്തെയും നേര്‍ത്ത ഹെഡ്‌ലൈറ്റുകളും ഒരു സെക്കന്‍ഡറി ലൈറ്റ് ക്ലസ്റ്ററും ഏവരെയും ആകര്‍ഷിപ്പിക്കുന്നതാണ്. പിന്‍ഭാഗത്ത് റാപ്പ്അപ്പ് എല്‍ഇഡി ടെയില്‍-ലൈറ്റുകളും ബമ്പറില്‍ ഒരു ഫോക്‌സ് ഡിഫ്യൂസറും സജ്ജീകരിച്ചിട്ടുണ്ട്.
വൈ-ഫൈ, വയര്‍ലെസ് ചാര്‍ജര്‍, സണ്‍റൂഫ് എന്നിവയും കുശാഖിന്റെ സവിശേഷതകളാണ്. ആറ് എയര്‍ബാഗുകള്‍, എബിഎസ് വിത്ത് ഇബിഡി, ടിസിഎസ്, റിയര്‍ പാര്‍ക്കിംഗ് ക്യാമറ, ഓട്ടോ ഹെഡ്ലാമ്പുകള്‍, വൈപ്പറുകള്‍, ഒരു മള്‍ട്ടി-കൊളിഷന്‍ ബ്രേക്കിംഗ് സിസ്റ്റം, ടയര്‍ പ്രഷര്‍ മോണിറ്റര്‍, ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ് എന്നിവ കൂടുതല്‍ സുരക്ഷിത യാത്രയൊരുക്കും.
2020 ൽ നടന്ന ഓട്ടോ എക്‌സ്‌പോയിലാണ് സ്‌കോഡ വിഷന്‍ എന്ന കണ്‍സെപ്റ്റ് രൂപത്തില്‍ കുഷാഖിനെ പരിചയപ്പെടുത്തുന്നത്. എന്നാൽ പിന്നീട് കോവിഡിനെത്തുടർന്നുണ്ടായ ലോക്ക്ഡൗൺ മൂലം കുഷാഖിൻ്റെ അരങ്ങേറ്റം വൈകുകയായിരുന്നു. വിഷൻ ഇൻ കൺസെപ്റ്റിനെ അടിസ്ഥാനമാക്കി MQB A0 IN പ്ലാറ്റ്ഫോമിൽ നിർമിക്കുന്ന സ്‌കോഡയുടെ ആദ്യ മോഡലാകും പുതിയ കുഷാഖ്.
എസ് യു വി വിഭാഗത്തില്‍ സ്‌കോഡയുടെ കരുത്തറിയിക്കാനെത്തുന്ന കുശാഖിന്റെ അടിസ്ഥാന മോഡലിന് 10.49 ലക്ഷം രൂപയാണ് എക്‌സ് ഷോറൂം വില. ആക്റ്റീവ്, ആമ്പിഷന്‍, സ്‌റ്റൈല്‍ എന്നിങ്ങനെ മൂന്ന് ട്രിമ്മുകളില്‍ പുറത്തിറങ്ങുന്ന കുശാഖിന്റെ ഏറ്റവും ഉയര്‍ന്ന റേഞ്ചായ സ്‌റ്റൈല്‍ 17.59 ലക്ഷം രൂപയ്ക്കും സ്വന്തമാക്കാവുന്നതാണ്. ഹ്യൂണ്ടായ് ക്രെറ്റ, കിയ സെല്‍റ്റോസ്, നിസ്സാന്‍ കിക്ക്‌സ്, എംജി ഹെക്ടര്‍, ടാറ്റ ഹാരിയര്‍ എന്നിവയാണ് കുശാഖിന്റെ എതിരാളികളായി വിപണിയിലുണ്ടാവുക.