സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അഥവാ എസ്ബിഐയുടെ ചരിത്രവും പ്രത്യേകതകളും

Total
0
Shares

ഭാരത സർക്കാർ പ്രമുഖ ഓഹരി ഉടമയായുള്ള ഒരു പൊതുമേഖലാ ധനകാര്യസ്ഥാപനമാണ്‌ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ(SBI). ഇന്ത്യയിലെ ഏറ്റവും വലിയ ബാങ്കായ എസ്.ബി.ഐ., 1806-ൽ ‘ബാങ്ക് ഓഫ് കൽക്കട്ട’ എന്ന പേരിൽ കൽക്കട്ടയിലാണ് സ്ഥാപിയ്ക്കപ്പെട്ടത്. ശാഖകളുടെ എണ്ണത്തിൽ ലോകത്തെ രണ്ടാം സ്ഥാനത്തുള്ള എസ്.ബി.ഐ., ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ഏറ്റവും പഴക്കം ചെന്ന ബാങ്കുകളിലൊന്നാണ്‌.

1806 ജൂൺ 2നു സ്ഥാപിതമായ ‘ബാങ്ക് ഓഫ് കൽക്കട്ട’യിൽ നിന്നുമാണ് എസ്.ബി.ഐ യ്യുടെ വേരുകൾ തുടങ്ങുന്നത്. 1809 ജനുവരി 2നു ഇത് ബാങ്ക് ഓഫ് ബംഗാൾ ആയി മാറി. 1840 ഏപ്രിൽ തുടങ്ങിയ ബാങ്ക് ഓഫ് ബോംബെ,1843 ജൂലൈയിൽ ആരംഭിച്ച ബാങ്ക് ഓഫ് മദ്രാസ് എന്നിവ 1921 ജനുവരി 27നു ബാങ്ക് ഓഫ് ബംഗാളുമായി ലയിച്ച് ഇമ്പീരിയൽ ബാങ്ക് ഓഫ് ഇന്ത്യ രൂപം കൊണ്ടു. 1955 ജൂലൈ 1നു ഇമ്പീരിയൽ ബാങ്കിനെ ദേശസാൽക്കരിച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എന്നു നാമകരണം ചെയ്തു. സബ്സിഡീയറി ബാങ്കുകളുടെ നിയന്ത്രണം എസ്.ബി.ഐ ഏറ്റെടുത്തത് 1959ൽ സർക്കാർ അവയെ ദേശസാൽക്കരിച്ചതോടുകൂടിയാണ്.

2017 ഏപ്രിൽ ഒന്നിന് ഭാരതീയ സ്റ്റേറ്റ് ബാങ്ക്, അസോസിയേറ്റ് ബാങ്കുകളായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഹൈദരാബാദ്, സ്റ്റേറ്റ് ബാങ്ക് ഓഫ് മൈസൂർ, സ്റ്റേറ്റ് ബാങ്ക് ഓഫ് പട്യാല, സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ കൂടാതെ ഭാരതീയ മഹിളാ ബാങ്ക് എന്നിവയെ അതിൽ ലയിപ്പിച്ചു. ഇത് ഇന്ത്യയിലെ ബാങ്കിങ് വ്യവസായത്തിൻറെ ചരിത്രത്തിലെ ആദ്യ വലിയ തോതിലുള്ള ഏകീകരണമാണ്. ലയനശേഷം 33 ട്രില്യൺ വരുന്ന ബാലൻസ്‌ ഷീറ്റ്, 278,000 ജീവനക്കാർ, 420 ദശലക്ഷം ഉപഭോക്താക്കൾ, 24,000 ശാഖകളും 59,000 എടിഎമ്മുകൾ എന്നിവയുമായി ലോകത്തിലെ ഏറ്റവും വലിയ 50 ബാങ്കുകളിൽ ഒന്നായി. 2016 ലെ ലോകത്തിലെ ഏറ്റവും വലിയ കോർപ്പറേഷനുകളുടെ ഫോർച്യൂൺ ഗ്ലോബൽ 500 പട്ടികയിൽ 232 ആം സ്ഥാനത്താണ് ഭാരതീയ സ്റ്റേറ്റ് ബാങ്ക്.

ചരിത്രം : 1806 : ജൂൺ 2-ന്‌ ബാങ്ക് ഓഫ് കൽക്കട്ട സ്ഥാപിതമായി. 1809 : ജനുവരി 2-ന്‌ ബാങ്ക് ഓഫ് കൽക്കട്ട, ബാങ്ക് ഓഫ് ബംഗാൾ എന്ന പേരു സ്വീകരിച്ചു. 1840 : ഏപ്രിൽ 15-ന്‌ പ്രഥമ ശാഖ, ബാങ്ക് ഓഫ് ബോംബെ മുംബൈയിൽ സ്ഥാപിച്ചു. 1843 : ജൂലൈ 1-ന്‌ രണ്ടാം ശാഖ, മദ്രാസിൽ, ബാങ്ക് ഓഫ് മദ്രാസ് എന്ന പേരിൽ. സ്റ്റേറ്റ് ബാങ്കിന്റെ ആദ്യ മൂന്നു ശാഖകൾ, (കൽക്കട്ട, ബോംബെ, മദ്രാസ്), പ്രസിഡൻസി ബാങ്കുകൾ എന്നറിയപ്പെട്ടു. 1861 : ഇന്ത്യാ ഗവണ്മെന്ട് കടലാസു നാണയ(paper currency) വിനിമയത്തിനുള്ള അധികാരം,പ്രസിഡൻസി ബാങ്കുകൾക്കു മാത്രമായി പരിമിതപ്പെടുത്തി. 1921 : ജനുവരി 27-ന്‌ പ്രസിഡൻസി ബാങ്കുകൾ ലയിപ്പിച്ച്, ഗവണ്മെന്റിന്റെ ഉടമസ്ഥതയിൽ ഇമ്പീരിയൽ ബാങ്ക് ഓഫ് ഇന്ത്യ രൂപവത്കരിച്ചു. പിന്നീട്,സെണ്ട്രൽ ബാങ്ക് ഓഫ് ഇന്ത്യയുടെ രൂപവത്കരണം വരെ പ്രസിഡെൻസി ബാങ്ക് ഭാരതത്തിലെ പ്രധാന ധനകാര്യസ്ഥാപനമായി തുടർന്നു.

1955 : ഏപ്രിൽ 30-ന്‌ ഇന്ത്യൻ പാർലമെന്റ് പാസ്സാക്കിയ നിയമപ്രകാരം ഇമ്പീരിയൽ ബാങ്കുകളെ റിസർവ്‌ ബാങ്ക്‌ ഓഫ് ഇന്ത്യയുടെ അധികാരപരിധിയിൽ ഉൾപ്പെടുത്തി. 60% ഓഹരികളുടെ ഉടമസ്ഥാവകഅശം റിസർവ്വ് ബാങ്ക് ഏറ്റെടുത്തു. ജൂലൈ 1-ന്‌, ഇമ്പീരിയൽ ബാങ്ക് ഓഫ് ഇന്ത്യ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എന്ന പേരു സ്വീകരിച്ചു. 1959 : ഇന്ത്യൻ ഗവണ്മെന്റിന്റെ സ്റ്റേറ്റ് ബാങ്ക്(സബ്സിഡിയറി) നിയമപ്രകാരം, എട്ട് സംസ്ഥാന ബാങ്കുകളുടെ ചുമതല എസ്.ബി.ഐയ്ക്കു കൈവന്നു. 1980കൾ : കേരളത്തിലെ കൊച്ചിൻ സ്റ്റേറ്റ് ബാങ്ക് സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനെത്തുടർന്ന് സ്റ്റേറ്റ് ബാങ്കിൽ ലയിച്ചു. 2007 : ജനുവരി 29-ന്‌ എസ്.ബി.ഐയുടെ മുഴുവൻ ഓഹരികളും 355 ബില്യൻ രൂപയ്ക്ക് റിസർവ്വ് ബാങ്ക് ഏറ്റെടുത്തു. 2008 : മാർച്ച് 9 -ന്‌ കേന്ദ്ര ധനകാര്യ വകുപ്പു മന്ത്രി പി. ചിദംബരം അദ്ദേഹത്തിന്റെ ജന്മനാടായ പുതുവയലിൽ സ്റ്റേറ്റ് ബാങ്ക് ശാഖ ആരംഭിച്ചതോടു കൂടി 10,000 ശാഖകളുള്ള ലോകത്തെ രണ്ടാമത്തെ ബാങ്ക് എന്ന പദവി എസ്.ബി.ഐയ്ക്കു സ്വന്തമായി.

സഹബാങ്കുകൾ : സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ – തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിച്ചിരുന്ന ഒരു പൊതുമേഖലാ ബാങ്ക് ആയിരുന്നു സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ അഥവാ എസ്.ബി.ടി. (ബി.എസ്.ഇ :532191, എൻ.എസ്.ഇ: SBT) ഭാരതീയ സ്റ്റേറ്റ് ബാങ്കിന്റെ അനുബന്ധ ബാങ്ക് ആയിരുന്നു. തിരുവനന്തപുരത്തെ പൂജപ്പുരയിലാണ് ആസ്ഥാനം. ഇപ്പോൾ 777-ലേറെ ശാഖകളുണ്ട്. ഇതിൽ 700ഉം കേരളത്തിൽ. 95000 കോടിയുടെ ഇടപാടുകൾ നടത്തുന്ന ബാങ്കിൽ നിലവിൽ 54000-ഓളം കോടി രൂപയുടെ നിക്ഷേപവും 41000-ഓളം കോടി രൂപയുടെ വായ്പയുമുണ്ട്. മാർച്ച് 31, 2017 ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ, മറ്റ് അനുബന്ധ ബാങ്കുകൾക്കൊപ്പം, ഭാരതീയ സ്റ്റേറ്റ് ബാങ്കിൽ ലയിപ്പിക്കപ്പെട്ടു. സ്റ്റേറ്റ് ബാങ്ക് ഓഫ് പട്യാല, സ്റ്റേറ്റ് ബാങ്ക് ഓഫ് മൈസൂർ, സ്റ്റേറ്റ് ബാങ്ക് ഓഫ് ഹൈദരാബാദ്, സ്റ്റേറ്റ് ബാങ്ക് ഓഫ് ബിക്കാനെർ ആൻഡ്‌ ജെയ്പൂർ എന്നിവയും സ്റ്റേറ്റ് ബാങ്കിന്റെ സഹബാങ്കുകൾ ആണ്.

ശാഖകളുടെ എണ്ണത്തിൽ 10,000 തികച്ച ഏക ഇന്ത്യൻ ബാങ്കാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. 2008 മാർച്ച് 9നു തമിഴ്നാട്ടിലെ ശിവഗംഗ ജില്ലയിലുള്ള പുതുവയൻ ഗ്രാമത്തിലാണ് പതിനായിരാമത്തെ ശാഖ അന്നത്തെ കേന്ദ്രമന്ത്രി പി.ചിദംബരം ഉദ്ഘാടനം ചെയ്തത്.ശാഖകളുടെ എണ്ണത്തിൽ നിലവിൽ ലോകത്ത് രണ്ടാം സ്ഥാനമാണ് എസ്.ബി.ഐ ക്ക്. ചൈനയിലെ ദി ഇൻഡസ്ട്രിയൽ ആൻഡ് കൊമേഴ്സിയൽ ബാങ്ക് ഓഫ് ചൈനയാണ് ഒന്നാമത്. ലോകത്തിൽ ഏറ്റവും ലാഭത്തിൽ പ്രവർത്തിക്കുന്ന ബാങ്കും ഇതുതന്നെ. ഓസ്ട്രേലിയ, ബഹറിൻ, ബംഗ്ലാദേശ്, ബെൽജിയം, കാനഡ, ഫ്രാൻസ്, ജെർമനി, ഹോങ് കോങ്, ഇസ്രായേൽ, ജപ്പാൻ, ചൈന, മാലിദ്വീപ്, സിംഗപ്പൂർ, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക, ഒമാൻ, ഐക്യ അറബ് എമിരേറ്റുകൾ‌ (UAE), ഇംഗ്ലണ്ട്, അമേരിക്കൻ ഐക്യനാടുകൾ (USA) തുടങ്ങിയ വിദേശ രാജ്യങ്ങളിലും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് ശാഖകൾ ഉണ്ട്.

കടപ്പാട് – വിക്കിപീഡിയ.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

You May Also Like

അച്ഛനോടൊപ്പം ഞാൻ കണ്ട ഊട്ടി; ഇനിയൊരിക്കലും നടക്കാത്ത ആ യാത്ര

വിവരണം – ശുഭ ചെറിയത്ത്. യാത്രയെക്കുറിച്ച് ചിന്തിക്കുമ്പോൾ മനസ്സിൽ ആദ്യം ഓടിയെത്തുക നാം നടത്തിയ ആദ്യ യാത്ര ആയിരിക്കും. ഓർമയിലെ ആദ്യയാത്ര … ചിലർക്കത് കുടുംബത്തോടൊപ്പമാകാം , ചിലർക്ക് സുഹൃത്തുക്കളോടൊപ്പമാകാം അതുമല്ലെങ്കിൽ സ്ക്കൂൾ വിനോദയാത്രയാകാം … ആ യാത്രയുടെ ബഹിർസ്ഫുരണം പിന്നീടുള്ള…
View Post

തണുപ്പ് ആസ്വദിക്കാൻ ഒരു യാത്ര പോകാം… ഇതാ ടോപ് 10 സ്ഥലങ്ങൾ

അൽപ്പം തണുപ്പ് ആസ്വദിക്കുവാനായി ഒരു ട്രിപ്പ് പോകുന്നവർ ധാരാളമാണ്. ഇത്തരത്തിൽ തണുപ്പ് ആസ്വദിക്കുവാനായി തിരഞ്ഞെടുക്കാവുന്ന മികച്ച പത്ത് സ്ഥലങ്ങളാണ് ചുവടെ കൊടുത്തിരിക്കുന്നത്. 1. മൂന്നാർ – കേരളത്തിൽ തണുപ്പ് ആസ്വദിക്കുവാൻ ഏറ്റവും അനുയോജ്യമായ സ്ഥലം മൂന്നാർ തന്നെയാണെന്നതിൽ ആർക്കും സംശയമൊന്നും ഉണ്ടാകില്ല.…
View Post

കടുവ വേലായുധൻ – ആനപ്പണിക്കാരിലെ എക്കാലത്തെയും വലിയ അതികായൻ !!

എഴുത്ത് – വിനു പൂക്കാട്ടിയൂർ. ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായൻ ‘കടുവ വേലായുധേട്ടൻ’ ആനയില്ലാത്ത ലോകത്തേക്ക് യാത്രയായിട്ട് എട്ട് വർഷങ്ങൾ. അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുൻപിൽ അനന്തകോടിപ്രണാമം. ഒരുപാട് പേരുടെ അഭ്യർത്ഥനയായിരുന്നു സാക്ഷാൽ കടുവയുടെ കഥകൾ കേൾക്കണമെന്ന്. എന്നാൽ എന്നെപോലെയുള്ള ഒരാൾക്ക് വലിയ…
View Post

കേരളത്തിലെ പത്രങ്ങളുടെ ചരിത്രം – ഒരു മലയാളി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ..

കേരളീയരുടെ ജീവിതത്തിന്‍്റെ ഭാഗമാണ് പത്രങ്ങള്‍. കേരളീയ സംസ്കാരത്തിന്‍്റെ ഭാഗമാണ് പത്രവായന. ഒരു ശരാശരി മലയാളിയുടെ ദിവസം ആരംഭിക്കുന്നത് ഒരു കൈയില്‍ കാപ്പിയും മറ്റേ കൈയില്‍ പത്രവുമായിട്ടാണ്. കേരളത്തിലെ സാംസ്കാരിക ചരിത്രം പരിശോധിച്ചാല്‍ ഏറ്റവും മികച്ച സംഭാവന നല്‍കിയത് പത്രങ്ങളും പ്രസിദ്ധീകരണങ്ങളുമാണെന്നു കാണാം.…
View Post

മുഗൾ സാമ്രാജ്യം – ചക്രവർത്തിമാരും അവരുടെ അന്ത്യവും

ഇന്ത്യയിൽ ഏറ്റവും അധികം കാലം ഭരിച്ച മുസ്ലീം രാജാക്കന്മാരുടെ സാമ്രാജ്യമാണ് മുഗൾ സാമ്രാജ്യം. പിതൃത്വം വഴി മദ്ധ്യേഷ്യൻ ഭരണാധികാരി തിമൂറിന്റെ പിൻ‌ഗാമികളും, മാതൃത്വം വഴി മംഗോൾ നേതാവായ ജെംഗിസ് ഖാന്റെ പാരമ്പര്യം ഉള്ളവരുമാണ്‌ മുഗളർ. മംഗോൾ എന്നതിന്റെ പേർഷ്യൻ/ചഗതായ് രൂപഭേദമായ മുഗൾ…
View Post

ഓൺലൈൻ തട്ടിപ്പ് നടത്താനൊരുങ്ങിയ മദാമ്മയ്ക്ക് തിരിച്ചു പണികൊടുത്ത് മലയാളി

തട്ടിപ്പുകാർ പലവിധത്തിലുണ്ടെങ്കിലും, ഇപ്പോൾ കൂടുതലും തട്ടിപ്പുകൾ നടക്കുന്നത് ഓൺലൈനിലൂടെയാണ്. ആർക്കും ഒരു സംശയവും തോന്നാതെ പറ്റിക്കാൻ മിടുക്കരായ ഇവരുടെ വലയിൽ പലരും വീണിട്ടുമുണ്ട്. ഇത്തരത്തിലൊരു ഉഗ്രൻ തട്ടിപ്പുകാരിയെ മനസ്സിലാക്കി തിരിച്ചു പണികൊടുത്ത കഥയാണ് കോഴിക്കോട് കുന്നമംഗലം സ്വദേശിയും, സാമൂഹിക പ്രവർത്തകനും, ശില്പിയുമായ…
View Post

കരിയെ മെരുക്കിയ കടുവ വേലായുധൻ; ആനപ്പണിക്കാരിലെ ധീരൻ – പാർട്ട് 3

ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായനായ ‘കടുവ വേലാധൻ’ എന്ന അപൂർവ്വ മനുഷ്യനെക്കുറിച്ചുള്ള കഥ. അവസാന ഭാഗം. ആദ്യഭാഗം വായിക്കുവാൻ : https://bit.ly/33rRcbo. എഴുത്ത് – വിനു പൂക്കാട്ടിയൂർ. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ അപ്രതീക്ഷിത ഇടിയേറ്റ് പുതുനഗരം പാടത്തു വീണ്ടുകിടക്കുന്ന കർണ്ണൻ. കർണ്ണന്റെ നെഞ്ചുപിളർക്കാൻ കുതിച്ചുവരുന്ന…
View Post

1000 രൂപയ്ക്ക് താമസമടക്കം ‘മൂന്നാർ’ ടൂർ പാക്കേജുമായി കെഎസ്ആർടിസി

കേരളത്തിൽ ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ വരുന്ന സ്ഥലങ്ങളിലൊന്നാണ് ഇടുക്കി ജില്ലയിലെ മൂന്നാർ. വിശാലമായ തേയിലത്തോട്ടങ്ങള്‍, മനോഹരമായ ചെറു പട്ടണങ്ങള്‍, വളഞ്ഞുയര്‍ന്നും താഴ്ന്നും പോവുന്ന പാതകള്‍, അവധി ആഘോഷത്തിന് യോജിച്ച സൗകര്യങ്ങള്‍, തണുത്ത കാലാവസ്ഥ, പുൽമേടുകൾ, ഷോലക്കാടുകൾ തുടങ്ങിയ ഘടകങ്ങളാണ് മൂന്നാറിന്റെ പ്രകൃതഭംഗിയ്ക്ക്…
View Post

KSRTC SWIFT വോൾവോ സ്ലീപ്പർ ബസ്സിലെ യാത്ര; ഒരു പാസഞ്ചർ റിവ്യൂ

വിവരണം – ലിജോ ചീരൻ ജോസ്. ഇരുപത്തിരണ്ടു വർഷമേ ആയിട്ടുള്ളു ഞാൻ നമ്മുടെ ആനവണ്ടിയിലെ ദീർഘദൂര യാത്രകൾ ആരംഭിച്ചിട്ട്. ഗുരുവായൂർ – കോയമ്പത്തൂർ ഫാസ്റ്റിലാണ് തുടക്കം. കുറച്ചു വര്ഷം മുൻപ് വരെ കര്ണാടക ആർ ടി സി വോൾവോ ബസുകൾ കേരളത്തിലേക്ക്…
View Post