ഇന്ത്യ കണ്ട ഏറ്റവും സത്യസന്ധനായ മന്ത്രി ഇപ്പോള്‍ ഉപജീവനം കഴിക്കുന്നത് തെരുവില്‍ കളിപ്പാട്ടം വിറ്റ്..!!

Total
438
Shares

ജീവിതത്തിൽ ഒരു തവണ മന്ത്രിസ്ഥാനം കിട്ടിയാൽ പിന്നെ അയാളുടെ കുടുംബം രക്ഷപ്പെടും. അഴിമതിയും സ്വജനപക്ഷപാതവും നിറഞ്ഞ രാഷ്ട്രീയം ധനസമ്പാദനത്തിനുള്ള മാര്‍ഗമായാണ് പലരും കാണുന്നത്. അപൂര്‍വം ചിലര്‍ മാത്രമാണ് രാഷ്ട്രീയം സാമൂഹ്യസേവനമായി കാണുന്നത്. അത്തരമൊരാളായിരുന്നു രമേശ് നിരഞ്ജന്‍. സത്യസന്ധന്‍, നിലപാടുകളില്‍ അചഞ്ചലന്‍, കറ തീര്‍ന്ന ഗാന്ധിയന്‍…ഇതൊക്കെയായിയായിരുന്നു ആ മനുഷ്യന്‍. അഴിമതിയ്‌ക്കെതിരേ കര്‍ശന നിലപാടെടുത്തതിലൂടെ ഇദ്ദേഹം സമശീര്‍ഷരായ മറ്റു രാഷ്ട്രീയക്കാര്‍ക്കിടയില്‍ നോട്ടപ്പുള്ളിയായിമാറാനും അധികകാലം വേണ്ടിവന്നില്ല. 2006 ല്‍ ഉത്തരാഖണ്ഡ് ലെ നാരായണ്‍ ദത്ത് തിവാരിയുടെ കോണ്‍ഗ്രസ് മന്ത്രിസഭയില്‍ കരിമ്പ് കൃഷി വികസനവകുപ്പ് മന്ത്രിയായിരുന്ന രമേശ് നിരഞ്ജന്‍ കഴിഞ്ഞ കുറേവര്‍ഷങ്ങളായി ഹരിദ്വാറിലെ ഫുട്പാത്തില്‍ കളിപ്പാട്ടങ്ങളും വളകളും വിറ്റാണ് ഉപജീവനം നടത്തുന്നത്. ആ കഥയിലേക്കു കടക്കാം…

മന്ത്രിയായശേഷം അഴിമതിയും കൃത്യവിലോപവും അദ്ദേഹം വച്ചുപൊറുപ്പിക്കുമായിരുന്നില്ല.പല ഉദ്യോഗസ്ഥരും പടിയിറങ്ങി. അനവധി ഫയലുകള്‍ ഒപ്പിടാതെ വിശദീകരണത്തിനായി മടങ്ങി. കരാറുകാര്‍ക്ക് ഏര്‍പ്പെടുത്തിയ പരസ്യമായ ടെണ്ടര്‍ പ്രക്രിയ അവര്‍ക്ക് തലവേദനയായി. സ്ഥലം മാറ്റവ്യവസായം അവസാനിപ്പിച്ചു. വിഭാഗത്തില്‍ ട്രാന്‍സ്പേരന്‍സിയും സിറ്റിസണ്‍ ചാര്‍ട്ടറും നടപ്പാക്കാനുള്ള ശ്രമങ്ങള്‍ക്ക് തുടക്കമിട്ടു. വകുപ്പില്‍ ഉദ്യോഗസ്ഥ മേധാവിത്വം ഇല്ലാതാക്കി.

വളരെ സത്യസന്ധനായ നേതാവായിരുന്നു അദ്ദേഹം. അതുകൊണ്ട് തന്നെ അദ്ദേഹത്തിനു ശത്രുക്കള്‍ ധാരാളമുണ്ടായി,രാഷ്ട്രീയത്തിലും ബ്യൂറോക്രസിയിലും അദ്ദേഹത്തിനെതിരെ ശക്തമായ അണിയറ നീക്കങ്ങള്‍ നടന്നു. ഒടുവില്‍ അവര്‍ സമര്‍ഥമായി അദ്ദേഹത്തെ തളച്ചു.അതിനു തുടക്കം ഇങ്ങനെയായിരുന്നു. കൃത്യമായി ജോലിക്കു ഹാജരാകാതിരുന്ന കൃഷിഭവന്‍ റൂറല്‍ ഓഫീസിലെ 33 ഉദ്യോഗസ്ഥരെ ഒരു മിന്നല്‍ പരിശോധന നടത്തി അദ്ദേഹം ഒറ്റയടിക്ക് സസ്‌പെന്‍ഡ് ചെയ്തു. ഉത്തരാഖണ്ഡ് ന്റെ ചരിത്രത്തില്‍ത്തന്നെ ആദ്യമായിരുന്നു ഇത്ര വലിയ ഒരു സസ്പെന്‍ഷന്‍. പ്രശനം വിവാദമായി. ഇത് മുതിര്‍ന്ന ഉദ്യോഗസ്ഥരെയും രാഷ്ട്രീയക്കാരെയും ചൊടിപ്പിച്ചു.

സര്‍വീസ് സംഘടനകള്‍ സമരപ്രഖ്യാപനവുമായി രംഗത്തുവന്നു. ഭരണകക്ഷിയായ കോണ്‍ഗ്രസിലെ പല നേതാക്കളും അവരെ പിന്തുണച്ചു. മുഖ്യമന്ത്രിയും അവര്‍ക്കൊപ്പം ചേര്‍ന്നതോടെ ഒടുവില്‍ മന്ത്രിസ്ഥാനം തന്നെ വലിച്ചെറിഞ്ഞു പുറത്തു വന്ന അദ്ദേഹം രാഷ്ട്രീയം പൂര്‍ണ്ണമായും ഉപേക്ഷിക്കുകയായിരുന്നു. വര്‍ഷങ്ങള്‍ ഏറെ കഴിഞ്ഞെങ്കിലും ഇപ്പോഴും ഹരിദ്വാറിലെ ഫുഡ് പാത്തില്‍ താന്‍ പഴയ മന്ത്രിയായിരുന്നെന്ന ഗര്‍വൊന്നുമില്ലാതെ വെറുമൊരു സാധാരണക്കാരനായി അദ്ദേഹം കുട്ടികള്‍ക്കുള്ള കളിപ്പാട്ടങ്ങള്‍ വില്‍ക്കുന്നത് കാണാം.

അഴിമതിക്കാരായ ധാരാളം മന്ത്രിമാർ പ്രശസ്തരായിരിക്കുന്ന ഈ കാലത്ത് ഇദ്ദേഹത്തെപ്പോലുള്ള മികച്ച ഭരണകർത്താക്കൾ ആരോരുമറിയാതെ, ആരോടും പരിഭവം പറയാതെ തങ്ങളുടെ ജീവിതം മുന്നോട്ടു നീക്കിക്കൊണ്ടു പോകുകയാണ്.

കടപ്പാട് – രാഷ്ട്രദീപിക, സത്യം ഓൺലൈൻ.

2 comments
  1. ഇന്നത്തേ ഭരണകക്ഷി എതിർ കക്ഷി നേതാക്കൾ കണ്ടു പഠിക്കണം രാഹുൽ വികസന കുടുംബം അടക്കം.

  2. hello!,I really like your writing so a lot! share we communicate extra approximately your article on AOL?
    I need a specialist on this space to solve my problem.

    Maybe that is you! Taking a look ahead to see you.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

You May Also Like

അച്ഛനോടൊപ്പം ഞാൻ കണ്ട ഊട്ടി; ഇനിയൊരിക്കലും നടക്കാത്ത ആ യാത്ര

വിവരണം – ശുഭ ചെറിയത്ത്. യാത്രയെക്കുറിച്ച് ചിന്തിക്കുമ്പോൾ മനസ്സിൽ ആദ്യം ഓടിയെത്തുക നാം നടത്തിയ ആദ്യ യാത്ര ആയിരിക്കും. ഓർമയിലെ ആദ്യയാത്ര … ചിലർക്കത് കുടുംബത്തോടൊപ്പമാകാം , ചിലർക്ക് സുഹൃത്തുക്കളോടൊപ്പമാകാം അതുമല്ലെങ്കിൽ സ്ക്കൂൾ വിനോദയാത്രയാകാം … ആ യാത്രയുടെ ബഹിർസ്ഫുരണം പിന്നീടുള്ള…
View Post

തണുപ്പ് ആസ്വദിക്കാൻ ഒരു യാത്ര പോകാം… ഇതാ ടോപ് 10 സ്ഥലങ്ങൾ

അൽപ്പം തണുപ്പ് ആസ്വദിക്കുവാനായി ഒരു ട്രിപ്പ് പോകുന്നവർ ധാരാളമാണ്. ഇത്തരത്തിൽ തണുപ്പ് ആസ്വദിക്കുവാനായി തിരഞ്ഞെടുക്കാവുന്ന മികച്ച പത്ത് സ്ഥലങ്ങളാണ് ചുവടെ കൊടുത്തിരിക്കുന്നത്. 1. മൂന്നാർ – കേരളത്തിൽ തണുപ്പ് ആസ്വദിക്കുവാൻ ഏറ്റവും അനുയോജ്യമായ സ്ഥലം മൂന്നാർ തന്നെയാണെന്നതിൽ ആർക്കും സംശയമൊന്നും ഉണ്ടാകില്ല.…
View Post

കടുവ വേലായുധൻ – ആനപ്പണിക്കാരിലെ എക്കാലത്തെയും വലിയ അതികായൻ !!

എഴുത്ത് – വിനു പൂക്കാട്ടിയൂർ. ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായൻ ‘കടുവ വേലായുധേട്ടൻ’ ആനയില്ലാത്ത ലോകത്തേക്ക് യാത്രയായിട്ട് എട്ട് വർഷങ്ങൾ. അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുൻപിൽ അനന്തകോടിപ്രണാമം. ഒരുപാട് പേരുടെ അഭ്യർത്ഥനയായിരുന്നു സാക്ഷാൽ കടുവയുടെ കഥകൾ കേൾക്കണമെന്ന്. എന്നാൽ എന്നെപോലെയുള്ള ഒരാൾക്ക് വലിയ…
View Post

കേരളത്തിലെ പത്രങ്ങളുടെ ചരിത്രം – ഒരു മലയാളി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ..

കേരളീയരുടെ ജീവിതത്തിന്‍്റെ ഭാഗമാണ് പത്രങ്ങള്‍. കേരളീയ സംസ്കാരത്തിന്‍്റെ ഭാഗമാണ് പത്രവായന. ഒരു ശരാശരി മലയാളിയുടെ ദിവസം ആരംഭിക്കുന്നത് ഒരു കൈയില്‍ കാപ്പിയും മറ്റേ കൈയില്‍ പത്രവുമായിട്ടാണ്. കേരളത്തിലെ സാംസ്കാരിക ചരിത്രം പരിശോധിച്ചാല്‍ ഏറ്റവും മികച്ച സംഭാവന നല്‍കിയത് പത്രങ്ങളും പ്രസിദ്ധീകരണങ്ങളുമാണെന്നു കാണാം.…
View Post

മുഗൾ സാമ്രാജ്യം – ചക്രവർത്തിമാരും അവരുടെ അന്ത്യവും

ഇന്ത്യയിൽ ഏറ്റവും അധികം കാലം ഭരിച്ച മുസ്ലീം രാജാക്കന്മാരുടെ സാമ്രാജ്യമാണ് മുഗൾ സാമ്രാജ്യം. പിതൃത്വം വഴി മദ്ധ്യേഷ്യൻ ഭരണാധികാരി തിമൂറിന്റെ പിൻ‌ഗാമികളും, മാതൃത്വം വഴി മംഗോൾ നേതാവായ ജെംഗിസ് ഖാന്റെ പാരമ്പര്യം ഉള്ളവരുമാണ്‌ മുഗളർ. മംഗോൾ എന്നതിന്റെ പേർഷ്യൻ/ചഗതായ് രൂപഭേദമായ മുഗൾ…
View Post

ഓൺലൈൻ തട്ടിപ്പ് നടത്താനൊരുങ്ങിയ മദാമ്മയ്ക്ക് തിരിച്ചു പണികൊടുത്ത് മലയാളി

തട്ടിപ്പുകാർ പലവിധത്തിലുണ്ടെങ്കിലും, ഇപ്പോൾ കൂടുതലും തട്ടിപ്പുകൾ നടക്കുന്നത് ഓൺലൈനിലൂടെയാണ്. ആർക്കും ഒരു സംശയവും തോന്നാതെ പറ്റിക്കാൻ മിടുക്കരായ ഇവരുടെ വലയിൽ പലരും വീണിട്ടുമുണ്ട്. ഇത്തരത്തിലൊരു ഉഗ്രൻ തട്ടിപ്പുകാരിയെ മനസ്സിലാക്കി തിരിച്ചു പണികൊടുത്ത കഥയാണ് കോഴിക്കോട് കുന്നമംഗലം സ്വദേശിയും, സാമൂഹിക പ്രവർത്തകനും, ശില്പിയുമായ…
View Post

കരിയെ മെരുക്കിയ കടുവ വേലായുധൻ; ആനപ്പണിക്കാരിലെ ധീരൻ – പാർട്ട് 3

ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായനായ ‘കടുവ വേലാധൻ’ എന്ന അപൂർവ്വ മനുഷ്യനെക്കുറിച്ചുള്ള കഥ. അവസാന ഭാഗം. ആദ്യഭാഗം വായിക്കുവാൻ : https://bit.ly/33rRcbo. എഴുത്ത് – വിനു പൂക്കാട്ടിയൂർ. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ അപ്രതീക്ഷിത ഇടിയേറ്റ് പുതുനഗരം പാടത്തു വീണ്ടുകിടക്കുന്ന കർണ്ണൻ. കർണ്ണന്റെ നെഞ്ചുപിളർക്കാൻ കുതിച്ചുവരുന്ന…
View Post

1000 രൂപയ്ക്ക് താമസമടക്കം ‘മൂന്നാർ’ ടൂർ പാക്കേജുമായി കെഎസ്ആർടിസി

കേരളത്തിൽ ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ വരുന്ന സ്ഥലങ്ങളിലൊന്നാണ് ഇടുക്കി ജില്ലയിലെ മൂന്നാർ. വിശാലമായ തേയിലത്തോട്ടങ്ങള്‍, മനോഹരമായ ചെറു പട്ടണങ്ങള്‍, വളഞ്ഞുയര്‍ന്നും താഴ്ന്നും പോവുന്ന പാതകള്‍, അവധി ആഘോഷത്തിന് യോജിച്ച സൗകര്യങ്ങള്‍, തണുത്ത കാലാവസ്ഥ, പുൽമേടുകൾ, ഷോലക്കാടുകൾ തുടങ്ങിയ ഘടകങ്ങളാണ് മൂന്നാറിന്റെ പ്രകൃതഭംഗിയ്ക്ക്…
View Post

KSRTC SWIFT വോൾവോ സ്ലീപ്പർ ബസ്സിലെ യാത്ര; ഒരു പാസഞ്ചർ റിവ്യൂ

വിവരണം – ലിജോ ചീരൻ ജോസ്. ഇരുപത്തിരണ്ടു വർഷമേ ആയിട്ടുള്ളു ഞാൻ നമ്മുടെ ആനവണ്ടിയിലെ ദീർഘദൂര യാത്രകൾ ആരംഭിച്ചിട്ട്. ഗുരുവായൂർ – കോയമ്പത്തൂർ ഫാസ്റ്റിലാണ് തുടക്കം. കുറച്ചു വര്ഷം മുൻപ് വരെ കര്ണാടക ആർ ടി സി വോൾവോ ബസുകൾ കേരളത്തിലേക്ക്…
View Post