ദി താജ് മഹൽ പാലസ് – മനക്കരുത്തിൻ്റെയും അതിജീവനത്തിൻ്റെയും മാതൃക

Total
1
Shares

ദി താജ് മഹൽ പാലസ് ഹോട്ടൽ എന്ന ഫൈവ് സ്റ്റാർ ഹോട്ടൽ, മഹാരാഷ്ട്രയിലെ മുംബൈയിൽ കൊളാബ എന്ന പ്രദേശത്ത്, ഗേറ്റ് വേ ഓഫ് ഇന്ത്യയുടെ അടുത്തായി സ്ഥിതിചെയ്യുന്നു. ഈ മഹത്തരമായ ഹോട്ടലിൽ 560 മുറികളും 44 സ്യുട്ട് മുറികളുമുണ്ട്. 35 പാച്ചകക്കാരടക്കം 1500 ജീവനക്കാരുമുണ്ട്. ചരിത്രപരമായും രൂപകൽപ്പന പ്രകാരവും, രണ്ടു ബിൽഡിംഗുകൾ ചേർന്നാണ് ഈ ഹോട്ടൽ ഉള്ളത്, ദി താജ് മഹൽ പാലസും ദി ടവറും. വ്യത്യസ്ത സമയങ്ങളിലും രൂപകൽപ്പനയിലും നിർമ്മിച്ചവയാണിവ.

ഹോട്ടലിൻറെ യഥാർഥ ബിൽഡിംഗ്‌ കമ്മീഷൻ ചെയ്ത ടാറ്റ അതിഥികൾക്കായി വാതിൽ തുറന്നുകൊടുത്തത് 1903 ഡിസംബർ 16-നാണ്. അന്നത്തെ പ്രധാനപ്പെട്ട ഹോട്ടലായ വാട്സണ്സ് ഹോട്ടലിൽ. ‘വെള്ളക്കാർക്ക് മാത്രം’ പ്രവേശനമുള്ളൂ എന്ന കാരണത്താൽ പ്രവേശനം നിഷേധിക്കപ്പെട്ടതിനെ തുടർന്നാണ്‌ ജംസെഡ്ജി ടാറ്റ ഈ ഹോട്ടൽ നിർമ്മിക്കാൻ തീരുമാനിച്ചത് എന്നാണു പൊതുവേ വിശ്വസിക്കപ്പെടുന്നത്. എന്നാൽ ഈ വാദത്തെ എതിർക്കുന്നവരും ഉണ്ട്. ടാറ്റ ബ്രിട്ടീഷുകാരോട് വൈരാഗ്യ ബുദ്ധിയോടെ പ്രവർത്തിക്കാൻ സാധ്യതയില്ല. മാത്രമല്ല താജ് നിർമ്മിക്കാൻ കാരണം ‘ബോംബെക്കു അനുഗുണമായ’ ഹോട്ടൽ വേണമെന്നു വിശ്വസിച്ച ടൈംസ്‌ ഓഫ് ഇന്ത്യയുടെ എഡിറ്റർ നിർബന്ധിച്ചതുകൊണ്ടാണെന്നും അവർ പറയുന്നു.

സീതാറാം ഖണ്ടെറാവു വൈദ്യ, ഡി. എൻ. മിർസ എന്നിവരായിരുന്നു യഥാർത്ഥ ഇന്ത്യൻ ആർക്കിടെക്ടുകൾ, പദ്ധതി പൂർത്തീകരിച്ചത് ഇംഗ്ലീഷ് എഞ്ചിനീയറായ ഡബ്ല്യു. എ. ചേംബേർസ് ആണ്. നിർമ്മാണച്ചെലവ് £250,000 (ഇന്നത്തെ £127 മില്യൺ) ആയിരുന്നു.

മുംബൈയിൽ ഗേറ്റ് വേ ഓഫ് ഇന്ത്യയുടെ സമീപം സ്ഥിതിചെയ്യുന്ന താജ് മഹൽ പാലസ് ആൻഡ്‌ ടവർ മുംബൈയുടെ പ്രധാനപ്പെട്ട ബിസിനസ്‌ പ്രദേശങ്ങളുടെ അടുത്തായിയാണു നിലകൊള്ളുന്നത്. ഹോട്ടലിനു സമീപമുള്ള പ്രശസ്ത വിനോദ സഞ്ചാര പ്രദേശങ്ങളിൽ ഗേറ്റ് വായ്‌ ഓഫ് ഇന്ത്യ (ഏകദേശം 100 മീറ്റർ), ജെഹാൻഗിർ ആർട്ട്‌ ഗാലറി (ഏകദേശം 1 കിലോമീറ്റർ), ചത്രപതി ശിവജി മഹാരാജ് മ്യൂസിയം (ഏകദേശം 1 കിലോമീറ്റർ) എന്നിവ ഉൾപ്പെടുന്നു.

2008 നവംബർ 26-നു, മുംബൈയിൽ നടന്ന ഭീകരാക്രമണ പരമ്പരയിൽ ലഷ്കർ-ഇ-തൊയ്ബ ഭീകരർ താജ് ഹോട്ടൽ ആക്രമിച്ചു. അനവധി വിദേശികളടക്കം 167 പേർ കൊല്ലപ്പെട്ടു. മൂന്നു ദിവസത്തെ ഏറ്റുമുട്ടലിനു ശേഷം ഹോട്ടലിൽ തമ്പടിച്ച തോക്കുധാരികളായ ഭീകരരെ ഇന്ത്യൻ കമ്മാണ്ടോകൾ വധിച്ചു. ചുരുങ്ങിയത് 31 പേർ താജിൽ കൊല്ലപ്പെട്ടു. ആക്രമണ സമയത്ത് ഏകദേശം 450 പേര് താജ് മഹൽ പാലസ് ഹോട്ടലിൽ താമസിക്കുന്നുണ്ടായിരുന്നു.

ആ ആക്രമണത്തില്‍ വല്ലാതെ ഉലഞ്ഞുപോയത് ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള താജ് മഹല്‍ പാലസ് ഹോട്ടലായിരുന്നു. തീയും പുകയും പരക്കുന്ന താജിന്റെ ചിത്രങ്ങള്‍ ഓര്‍മ്മകളെപ്പോലും വെറുങ്ങലിപ്പിക്കും. അപ്പോള്‍പ്പിന്നെ അന്ന് അവിടെയുണ്ടായിരുന്ന ജീവനക്കാരുടെയും താമസക്കാരുടെയും കാര്യം പറയേണ്ടതില്ലല്ലോ.

കുറഞ്ഞ അളവിൽ നാശനഷ്ടങ്ങൾ സംഭവിച്ച താജ് മഹൽ പാലസ് ഹോട്ടൽ ആൻഡ്‌ ടവർ ഭാഗങ്ങൾ 2008 ഡിസംബർ 21-നു തുറന്നു. താജ് മഹൽ പാലസ് ഹോട്ടലിൻറെ പ്രശസ്തമായ പൈതൃക വിഭാഗം പുനർ നിർമ്മിക്കാൻ വീണ്ടും അനവധി മാസങ്ങളെടുത്തു. നവംബർ 6, 2010-ൽ, യുഎസ് പ്രസിഡന്റ്‌ ബരാക്ക് ഒബാമ, ഭീകരാക്രമണത്തിനു ശേഷം താജ് മഹൽ പാലസിൽ താമസിക്കുന്ന ആദ്യ വിദേശ രാജ്യ തലവനായി. ഹോട്ടലിൻറെ ടറസിൽ നടന്ന പ്രസംഗത്തിൽ ഒബാമ ഇങ്ങനെ പറഞ്ഞു, “ഇന്ത്യൻ ജനതയുടെ കരുത്തിൻറെ പ്രതീകമാണ് താജ്.

എപ്പോഴും എല്ലാം ഓര്‍മ്മിപ്പിച്ച് ആക്രമണത്തിന്റെ ഒരു സ്മാരകം ഹോട്ടലിലുണ്ട്. ഹോട്ടലില്‍ നടന്ന നരനായാട്ടിലും ഭീകരതാണ്ഡവത്തിലും ഓരോ ജീവനക്കാരുടെയും ഉള്ളുലഞ്ഞു പോയിരുന്നു. പക്ഷേ ഇപ്പോള്‍ കര്‍മ്മനിരതരാവുന്ന ഇവരെക്കണ്ടാല്‍ ഇത്രയും വലിയൊരു ദുരന്തം തൊട്ടറിഞ്ഞവരാണിവരെന്ന് നമുക്ക് തോന്നുകയേയില്ല. ദുരന്തസമയത്തും ഇവരുടെ സേവനങ്ങള്‍ സ്തുത്യര്‍ഹമായിരുന്നു, സ്വന്തം ജീവനും കൊണ്ടോടാതെ എല്ലാവരും തങ്ങളുടെ അതിഥികളെ ഏതെങ്കിലും വിധത്തില്‍ രക്ഷിക്കുകയെന്ന ഉദ്യമം സ്വയം ഏറ്റെടുക്കുകയായിരുന്നു. അതിഥികള്‍ക്കുചുറ്റും ഇവര്‍ ശരിയ്ക്കും മനുഷ്യകവചങ്ങളായി മാറുകയായിരുന്നു.

ഇവിടത്തെ എച്ച്ആര്‍ പ്രാക്ടീസ് തന്നെയാണ് ദുരന്തസമയത്ത് മനസ്സാന്നിധ്യം നഷ്ടപ്പെടാതെ നില്‍ക്കാന്‍ ജീവനക്കാര്‍ക്ക് കരുത്തുപകര്‍ന്നത്. പിന്നീട് ദുരന്തശേഷം അവര്‍ക്കുവേണ്ടിയുള്ള കൗണ്‍സിലിങുകളും അവരെ കൂടുതല്‍ മനക്കരുത്തുള്ളവരാക്കാനുള്ള നടപടികളും താജിലുണ്ടായി. താജില്‍ നടന്ന ക്രൈസിസ് മാനേജ്‌മെന്റ് ഇപ്പോള്‍ അന്താരാഷ്ട്ര തലത്തില്‍ പഠനവിഷയംപോലുമായിരിക്കുകയാണ്. ഇനിയിത്തരത്തിലൊരു അപകടം വന്നാലും മനസ്സാന്നിധ്യത്തോടെ അതിനെ നേരിടാന്‍ ഇവിടെയുള്ളവര്‍ തയ്യാറായിക്കഴിഞ്ഞു.

പ്രാഥമിക സൗകര്യങ്ങൾ: വൈഫൈ, എയർ കണ്ടീഷണർ, 24 മണിക്കൂർ ചെക്ക്‌ ഇൻ, ഭക്ഷണശാല, ബാർ, കഫെ, റൂം സേവനം, ഇന്റർനെറ്റ്‌, ബിസിനസ്‌ സെൻറെർ, പൂൾ, ജിം. പ്രാഥമിക റൂം സൗകര്യങ്ങൾ: എയർ കണ്ടീഷനിംഗ്, ലിഫ്റ്റ്‌, ഡോർമാൻ, വൈഫൈ, ഔദ്യോഗിക വിരുന്ന് സൗകര്യം, ലൈബ്രറി. ബിസിനസ്‌ സൗകര്യങ്ങൾ: എയർ കണ്ടീഷനിംഗ്, ലിഫ്റ്റ്‌, ഡോർമാൻ, വൈഫൈ, ഔദ്യോഗിക വിരുന്ന് സൗകര്യം, ലൈബ്രറി.

ഹോട്ടലിലേക്കുള്ള ദൂരം : അന്താരാഷ്ട്ര എയർപോർട്ടിൽ നിന്നുമുള്ള ദൂരം: ഏകദേശം 30 കിലോമീറ്റർ, പ്രാദേശിക എയർപോർട്ടിൽ നിന്നുമുള്ള ദൂരം: ഏകദേശം 25 കിലോമീറ്റർ, സിഎസ്ടി റെയിൽവേ സ്റ്റേഷനിൽ നിന്നുമുള്ള ദൂരം: ഏകദേശം 5 കിലോമീറ്റർ, മുംബൈ സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ നിന്നുമുള്ള ദൂരം: ഏകദേശം 7 കിലോമീറ്റർ.

കടപ്പാട് – വിക്കിപീഡിയ, വിവിധ മാധ്യമങ്ങൾ.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

You May Also Like

അച്ഛനോടൊപ്പം ഞാൻ കണ്ട ഊട്ടി; ഇനിയൊരിക്കലും നടക്കാത്ത ആ യാത്ര

വിവരണം – ശുഭ ചെറിയത്ത്. യാത്രയെക്കുറിച്ച് ചിന്തിക്കുമ്പോൾ മനസ്സിൽ ആദ്യം ഓടിയെത്തുക നാം നടത്തിയ ആദ്യ യാത്ര ആയിരിക്കും. ഓർമയിലെ ആദ്യയാത്ര … ചിലർക്കത് കുടുംബത്തോടൊപ്പമാകാം , ചിലർക്ക് സുഹൃത്തുക്കളോടൊപ്പമാകാം അതുമല്ലെങ്കിൽ സ്ക്കൂൾ വിനോദയാത്രയാകാം … ആ യാത്രയുടെ ബഹിർസ്ഫുരണം പിന്നീടുള്ള…
View Post

തണുപ്പ് ആസ്വദിക്കാൻ ഒരു യാത്ര പോകാം… ഇതാ ടോപ് 10 സ്ഥലങ്ങൾ

അൽപ്പം തണുപ്പ് ആസ്വദിക്കുവാനായി ഒരു ട്രിപ്പ് പോകുന്നവർ ധാരാളമാണ്. ഇത്തരത്തിൽ തണുപ്പ് ആസ്വദിക്കുവാനായി തിരഞ്ഞെടുക്കാവുന്ന മികച്ച പത്ത് സ്ഥലങ്ങളാണ് ചുവടെ കൊടുത്തിരിക്കുന്നത്. 1. മൂന്നാർ – കേരളത്തിൽ തണുപ്പ് ആസ്വദിക്കുവാൻ ഏറ്റവും അനുയോജ്യമായ സ്ഥലം മൂന്നാർ തന്നെയാണെന്നതിൽ ആർക്കും സംശയമൊന്നും ഉണ്ടാകില്ല.…
View Post

കടുവ വേലായുധൻ – ആനപ്പണിക്കാരിലെ എക്കാലത്തെയും വലിയ അതികായൻ !!

എഴുത്ത് – വിനു പൂക്കാട്ടിയൂർ. ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായൻ ‘കടുവ വേലായുധേട്ടൻ’ ആനയില്ലാത്ത ലോകത്തേക്ക് യാത്രയായിട്ട് എട്ട് വർഷങ്ങൾ. അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുൻപിൽ അനന്തകോടിപ്രണാമം. ഒരുപാട് പേരുടെ അഭ്യർത്ഥനയായിരുന്നു സാക്ഷാൽ കടുവയുടെ കഥകൾ കേൾക്കണമെന്ന്. എന്നാൽ എന്നെപോലെയുള്ള ഒരാൾക്ക് വലിയ…
View Post

കേരളത്തിലെ പത്രങ്ങളുടെ ചരിത്രം – ഒരു മലയാളി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ..

കേരളീയരുടെ ജീവിതത്തിന്‍്റെ ഭാഗമാണ് പത്രങ്ങള്‍. കേരളീയ സംസ്കാരത്തിന്‍്റെ ഭാഗമാണ് പത്രവായന. ഒരു ശരാശരി മലയാളിയുടെ ദിവസം ആരംഭിക്കുന്നത് ഒരു കൈയില്‍ കാപ്പിയും മറ്റേ കൈയില്‍ പത്രവുമായിട്ടാണ്. കേരളത്തിലെ സാംസ്കാരിക ചരിത്രം പരിശോധിച്ചാല്‍ ഏറ്റവും മികച്ച സംഭാവന നല്‍കിയത് പത്രങ്ങളും പ്രസിദ്ധീകരണങ്ങളുമാണെന്നു കാണാം.…
View Post

മുഗൾ സാമ്രാജ്യം – ചക്രവർത്തിമാരും അവരുടെ അന്ത്യവും

ഇന്ത്യയിൽ ഏറ്റവും അധികം കാലം ഭരിച്ച മുസ്ലീം രാജാക്കന്മാരുടെ സാമ്രാജ്യമാണ് മുഗൾ സാമ്രാജ്യം. പിതൃത്വം വഴി മദ്ധ്യേഷ്യൻ ഭരണാധികാരി തിമൂറിന്റെ പിൻ‌ഗാമികളും, മാതൃത്വം വഴി മംഗോൾ നേതാവായ ജെംഗിസ് ഖാന്റെ പാരമ്പര്യം ഉള്ളവരുമാണ്‌ മുഗളർ. മംഗോൾ എന്നതിന്റെ പേർഷ്യൻ/ചഗതായ് രൂപഭേദമായ മുഗൾ…
View Post

ഓൺലൈൻ തട്ടിപ്പ് നടത്താനൊരുങ്ങിയ മദാമ്മയ്ക്ക് തിരിച്ചു പണികൊടുത്ത് മലയാളി

തട്ടിപ്പുകാർ പലവിധത്തിലുണ്ടെങ്കിലും, ഇപ്പോൾ കൂടുതലും തട്ടിപ്പുകൾ നടക്കുന്നത് ഓൺലൈനിലൂടെയാണ്. ആർക്കും ഒരു സംശയവും തോന്നാതെ പറ്റിക്കാൻ മിടുക്കരായ ഇവരുടെ വലയിൽ പലരും വീണിട്ടുമുണ്ട്. ഇത്തരത്തിലൊരു ഉഗ്രൻ തട്ടിപ്പുകാരിയെ മനസ്സിലാക്കി തിരിച്ചു പണികൊടുത്ത കഥയാണ് കോഴിക്കോട് കുന്നമംഗലം സ്വദേശിയും, സാമൂഹിക പ്രവർത്തകനും, ശില്പിയുമായ…
View Post

കരിയെ മെരുക്കിയ കടുവ വേലായുധൻ; ആനപ്പണിക്കാരിലെ ധീരൻ – പാർട്ട് 3

ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായനായ ‘കടുവ വേലാധൻ’ എന്ന അപൂർവ്വ മനുഷ്യനെക്കുറിച്ചുള്ള കഥ. അവസാന ഭാഗം. ആദ്യഭാഗം വായിക്കുവാൻ : https://bit.ly/33rRcbo. എഴുത്ത് – വിനു പൂക്കാട്ടിയൂർ. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ അപ്രതീക്ഷിത ഇടിയേറ്റ് പുതുനഗരം പാടത്തു വീണ്ടുകിടക്കുന്ന കർണ്ണൻ. കർണ്ണന്റെ നെഞ്ചുപിളർക്കാൻ കുതിച്ചുവരുന്ന…
View Post

1000 രൂപയ്ക്ക് താമസമടക്കം ‘മൂന്നാർ’ ടൂർ പാക്കേജുമായി കെഎസ്ആർടിസി

കേരളത്തിൽ ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ വരുന്ന സ്ഥലങ്ങളിലൊന്നാണ് ഇടുക്കി ജില്ലയിലെ മൂന്നാർ. വിശാലമായ തേയിലത്തോട്ടങ്ങള്‍, മനോഹരമായ ചെറു പട്ടണങ്ങള്‍, വളഞ്ഞുയര്‍ന്നും താഴ്ന്നും പോവുന്ന പാതകള്‍, അവധി ആഘോഷത്തിന് യോജിച്ച സൗകര്യങ്ങള്‍, തണുത്ത കാലാവസ്ഥ, പുൽമേടുകൾ, ഷോലക്കാടുകൾ തുടങ്ങിയ ഘടകങ്ങളാണ് മൂന്നാറിന്റെ പ്രകൃതഭംഗിയ്ക്ക്…
View Post

KSRTC SWIFT വോൾവോ സ്ലീപ്പർ ബസ്സിലെ യാത്ര; ഒരു പാസഞ്ചർ റിവ്യൂ

വിവരണം – ലിജോ ചീരൻ ജോസ്. ഇരുപത്തിരണ്ടു വർഷമേ ആയിട്ടുള്ളു ഞാൻ നമ്മുടെ ആനവണ്ടിയിലെ ദീർഘദൂര യാത്രകൾ ആരംഭിച്ചിട്ട്. ഗുരുവായൂർ – കോയമ്പത്തൂർ ഫാസ്റ്റിലാണ് തുടക്കം. കുറച്ചു വര്ഷം മുൻപ് വരെ കര്ണാടക ആർ ടി സി വോൾവോ ബസുകൾ കേരളത്തിലേക്ക്…
View Post