സുഹൃത്തുക്കളേ, കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി നമ്മുടെ ടെക് ട്രാവൽ ഈറ്റ് പ്രേക്ഷകർക്കായി പലതരത്തിലുള്ള സമ്മാനങ്ങൾ (Giveaway) നൽകി വരുന്നുണ്ട്. നമ്മുടെ വളർച്ചയിൽ കൂടെ നിൽക്കുന്ന സുഹൃത്തുക്കൾക്ക് ഒരു സന്തോഷം എന്ന നിലയിലാണ് ഇത്തരത്തിൽ സമ്മാനങ്ങൾ നൽകുന്നത്. ഇപ്പോഴിതാ ടെക്ട്രാവൽ ഈറ്റിനു 1000 എപ്പിസോഡുകൾ തികഞ്ഞ സാഹചര്യത്തിൽ ഒരു അടിപൊളി ഗിവ് എവേ നിങ്ങൾക്കായി പ്രഖ്യാപിക്കുകയാണ്. സംഭവം മറ്റൊന്നുമല്ല, ടെക് ട്രാവൽ ഈറ്റ് പ്രേക്ഷകരിൽ നിന്നും തെരഞ്ഞെടുക്കുന്ന ഒരാൾക്ക് ഒരു ലക്ഷം രൂപ വില വരുന്ന Honda Grazia സ്‌കൂട്ടർ സമ്മാനമായി നൽകുന്നു. സാധാരണയുള്ളതിൽ നിന്നും വ്യത്യസ്തമായി ഈ Giveaway യിൽ ലൈക്കുകളുടെ എണ്ണം നോക്കില്ല, കമന്റ് ചെയ്ത് നിരാശപ്പെടേണ്ട. പകരം എന്ത് ചെയ്യണം?
നിങ്ങളുടെ ഏറ്റവും അടുത്തുള്ള ഹോണ്ടാ ഷോറൂമിൽ പോവുക. എന്നിട്ട് ഒരു Honda Grazia സ്‌കൂട്ടർ ടെസ്റ്റ് ഡ്രൈവ് ചെയ്യുക. അതിനു ശേഷം അതിന്റെ ഒപ്പം നിന്ന് ഒരു ഫോട്ടോ എടുക്കുക.
തുടർന്ന് https://www.instagram.com/techtraveleat/ എന്ന ടെക് ട്രാവൽ ഈറ്റ് പ്രൊഫൈൽ ഫോളോ ചെയ്യുക. അതോടൊപ്പം നമ്മുടെ യൂട്യൂബ് ചാനലായ https://www.youtube.com/TechTravelEat സബ്സ്ക്രൈബ് ചെയ്യുക. എന്നിട്ട് നിങ്ങൾ വണ്ടിയോടൊപ്പം എടുത്ത ഫോട്ടോ നിങ്ങളുടെ ഇൻസ്റ്റാഗ്രാം പ്രൊഫൈലിൽ ഒരു പോസ്റ്റ് ആയി ഇടുക. ഈ ഫോട്ടോയുടെ ഡിസ്‌ക്രിപ്‌ഷനിൽ #techtraveleat #hondagrazia എന്നീ ഹാഷ് ടാഗുകൾ രണ്ടും തെറ്റുകൂടാതെ കൊടുക്കണം, ഒപ്പം ‘@techtraveleat’ എന്ന് മെൻഷൻ ചെയ്യുകയും വേണം.
മത്സര നിയമങ്ങളും വിന്നർ സെലക്ഷൻ രീതിയും ഇനി പറയുന്ന വിധത്തിലാണ്. മുകളിൽ പറഞ്ഞിരിക്കുന്ന എല്ലാ കാര്യങ്ങളും കൃത്യമായിട്ട് ചെയ്തിട്ടുള്ളവരുടെ ഫോട്ടോകൾ Giveaway ക്കായി തെരഞ്ഞെടുക്കും. നിങ്ങളുടെ അഭ്യർത്ഥന മാനിച്ച് ഏറ്റവും കൂടുതൽ ലൈക്ക് നേടുക എന്ന കാര്യം ഒഴിവാക്കി, ഫോട്ടോ പോസ്റ്റ് ചെയ്യുന്ന എല്ലാവരിൽ നിന്നും ഒരാളെ നറുക്കെടുപ്പിലൂടെ തിരഞ്ഞെടുത്ത് അവർക്കായിരിക്കും നമ്മൾ സ്‌കൂട്ടർ Giveaway ആയി നൽകുന്നത്.ഫോട്ടോകൾ പോസ്റ്റ് ചെയ്യേണ്ട അവസാനത്തെ സമയം ഒക്ടോബർ 30 വൈകീട്ട് 7 മണിക്കാണ്. ആ സമയത്ത് നമ്മുടെ ഇൻസ്റ്റാഗ്രാമിൽ ലൈവ് വന്നിട്ട് ആയിരിക്കും വിജയിയെ അനൗൺസ് ചെയ്യുന്നത്.
പ്രവാസികൾക്കും 18 വയസ്സ് തികയാത്തവർക്കും നിങ്ങളുടെ കുടുംബാംഗങ്ങളെകൊണ്ട് ഈ മത്സരത്തിൽ പങ്കെടുപ്പിക്കാം. ഹോണ്ടാ ഷോറൂമിൽ പോകാൻ സാധിക്കാത്തവർക്ക് നിങ്ങളുടെ സ്വന്തം അല്ലെങ്കിൽ കൂട്ടുകാരുടെയോ കുടുംബാംഗങ്ങളുടെയോ വണ്ടിയുടെ (Honda Grazia) ഒപ്പം നിന്ന് ഫോട്ടോ എടുത്ത് പോസ്റ്റ് ചെയ്താലും മതിയാകും.
ഫോട്ടോ എടുക്കാനായി പോകുമ്പോൾ എല്ലാവിധ കോവിഡ് പ്രോട്ടോക്കോളും പാലിക്കുവാൻ ശ്രദ്ധിക്കുക. മത്സരത്തിൽ വിജയിക്കുന്ന ആൾക്ക് അവർ ഏത് ജില്ലയിലാണോ താമസിക്കുന്നത്, ഞങ്ങൾ അവിടെ വന്ന് അവിടെയുള്ള ഹോണ്ടാ ഡീലറുടെ പക്കൽ നിന്നും ആയിരിക്കും നിങ്ങൾക്കുള്ള വണ്ടി വാങ്ങി നൽകുന്നത്. അപ്പൊ, സമയം കളയണ്ട, വേഗം തന്നെ ഒരു Honda Grazia കണ്ടുപിടിച്ച് ഫോട്ടോ എടുത്ത് ഇടൂ. നമുക്ക് മത്സരം ആരംഭിക്കാം. എല്ലാവർക്കും ആശംസകൾ…