സ്മാർട് ഫോണും െഎപാടും ലാപ്ടോപും കാഴ്ചയുടെ ലോകം കവർന്നെടുക്കുന്നതിനു മുമ്പ് കാണാകാഴ്ചകൾ കാട്ടി നമ്മെ കൊതിപ്പിച്ച ടെലിവിഷൻ, ദൃശ്യമാധ്യമം എന്ന നിലക്ക് നമ്മിൽ ചെലുത്തുന്ന സ്വാധീനം ചെറുതല്ല.
ഒരു ടെലിവിഷൻ സംപ്രേഷണ കേന്ദ്രത്തിൽ നിന്നും വിദ്യുത്കാന്ത തരംഗരൂപത്തിൽ പ്രക്ഷേപണം ചെയ്യുന്ന വിവരങ്ങളെ സ്വീകരിച്ച് അവയെ വീണ്ടും ചിത്രങ്ങളും ശബ്ദങ്ങളും ആയി മാറ്റാനുപയോഗിക്കുന്ന ഉപകരണമാണ് ടെലിവിഷൻ.
ചരിത്രം : ടെലിവിഷെൻറ കണ്ടുപിടുത്തത്തിനു പിന്നിൽ ഒന്നോ രണ്ടോ പേർ മാത്രമായിരുന്നില്ല. മറിച്ച് 19ാം നൂറ്റാണ്ടിലേയും 20ാം നൂറ്റാണ്ടിലേയും പ്രഗത്ഭരായ ശാസ്ത്രജ്ഞരുടെ കഠിനാധ്വാനത്തിെൻറ ഫലമായിരുന്നു നാം ഇന്നു കാണുന്ന ടെലിവിഷൻ. 1926 ജനുവരിയിൽ ഇംഗ്ലണ്ടിലുള്ള ജോൺ ലൂജി ബേഡും അമേരിക്കയിലെ ചാൾസ് ഫ്രാൻസിസ് ജെൻകിൻസും ചേർന്നാണ് ആദ്യത്തെ മെക്കാനിക്കൽ ടെലിവിഷൻ നിർമിച്ചത്.
1927 സെപ്റ്റംബർ ഏഴിന് സാൻഫ്രാൻസിസ്കോയിലാണ് ഇന്നു നാം കാണുന്ന ടെലിവിഷെൻറ പരീക്ഷണം വിജയംകണ്ടത്. 21 കാരനായ ഫിലോ ടൈലർ ഫാൻസ്വർത്താണ് ഇലക്ട്രോണിക് ടെലിവിഷൻ നിർമിച്ചത്. ഇതിലെ പ്രധാന കൗതുകം 14 വയസ്സുവരെ ഫാൻസ്വർത്തിെൻറ വീട്ടിൽ വൈദ്യുതി കണക്ഷനില്ലായിരുന്നു. ചലിക്കുന്ന ചിത്രങ്ങളെ റേഡിയോ തരംഗങ്ങളിലേക്ക് പകർത്തി ഒരു സ്ക്രീനിൽ ഒരു ചിത്രമായി രൂപാന്തരപ്പെടുത്താനുള്ള സംവിധാനമാണ് ഫാൻസ്വർത്ത് കണ്ടെത്തിയത്. ഇലക്ട്രോണുകളുടെ ഒരു ബീം ഉപയോഗിച്ച് ചിത്രങ്ങൾ സ്കാൻ ചെയ്യുന്ന രീതിയാണ് ഫാൻസ്വർത്തിെൻറ ടെലിവിഷനിൽ ഉണ്ടായിരുന്നത്.
ടെലിവിഷനിൽ കാണിച്ച ആദ്യത്തെ ദൃശ്യം ‘ഒരു വര’ ആയിരുന്നു. അതിനുശേഷം കാണിച്ചതാകെട്ട ഡോളർ ചിഹ്നവും. കണ്ടുപിടുത്തത്തിന് പണം മുടക്കിയ ആൾ ചോദിച്ചത്രെ ‘നമുക്കെന്നാണ് ഇതിൽ കുറച്ച് ഡോളർ കാണാൻ സാധിക്കുക’ എന്ന്. ഉടൻതന്നെ ഫാൻസ്വർത്ത് കാമറ ഡോളറിലേക്ക് ലക്ഷ്യംവെച്ചു, ടിവിയിൽ ഡോളർ ദൃശ്യമായി.
ഫലത്തിൽ ഇൗ കണ്ടുപിടുത്തം ആധുനിക ടെലിവിഷെൻറ പൂർവികനായി. ആദ്യത്തെ കളർ ടെലിവിഷൻ 1960 കളിലാണ് നിലവിൽവന്നത്. അമേരിക്കക്കാരനായ പീറ്റർ കാൾ ഗോൾഡ്മാർകാണ് ബ്ലാക്ക് ആൻഡ് വൈറ്റ് ടിവിയെ വിസ്മൃതിയിലാക്കിയ കളർ ടി.വിയുടെ പിതാവ്.
ഇന്ത്യയിൽ ആദ്യം ടെലിവിഷൻ സംപ്രേഷണം ചെയ്തുതുടങ്ങിയത് ദൂരദർശൻ ആണ്. ഒരു ടെലിവിഷന്റെ പ്രധാനഭാഗങ്ങൾ താഴെ പറയുന്നു…
ട്യൂണർ : ടി.വി യുടെ ആന്റിന സ്വീകരിക്കുന്ന വൈദ്യുതകാന്തിക തരംഗങ്ങളിൽ ധാരാളം ചാനലുകളുടെ സിഗ്നലുകൾ ഉണ്ടാകും. അതിൽ നിന്ന് ആവശ്യമായ ചാനലിനെ മാത്രം വേർതിരിച്ചെടുക്കാനാണ് ട്യൂണർ ഉപയോഗിക്കുന്നത്.
R.F ആംപ്ലിഫയർ : ആന്റിന സ്വീകരിച്ച വൈദ്യുതകാന്തിക തരംഗങ്ങളുടെ തീവ്രത വർദ്ധിപ്പിച്ചാൽ മാത്രമേ പിന്നീട് ആ തരംഗങ്ങളിൽ നിന്നു ശബ്ദ-ചിത്ര വിവരങ്ങൾ ശരിയായി വേർതിരിച്ചെടുക്കാൻ കഴിയുകയുള്ളൂ. അതിനു വേണ്ടി തരംഗങ്ങളെ സ്വീകരിച്ച ഉടനെ തന്നെ ആംപ്ലിഫൈ ചെയ്യേണ്ടതുണ്ട്. ഇതാണ് R.F (Radio Frequency)ആംപ്ലിഫയറിന്റെ ധർമ്മം.
മിക്സർ : ഉയർന്ന ആവ്യത്തിയിലുള്ള തരംഗങ്ങളായാണ് ടെലിവിഷൻ സംപ്രേക്ഷണം നടത്തുന്നത്. ഓരോ ചാനലുകളും വ്യത്യസ്തമായ ആവ്യത്തിയുമാണ് സംപ്രേക്ഷണത്തിനു ഉപയോഗിക്കുന്നത്. അതുകൊണ്ടു കാര്യക്ഷമമായി വൈദ്യുതകാന്തികതരംഗങ്ങളിൽ നിന്ന് വിവരം വേർതിരിച്ചെടുക്കുന്നതിനു വേണ്ടി സ്വീകരിച്ച തരംഗങ്ങളുടെ ആവ്യത്തി കൂറച്ചതിനുശേഷമാണ് തരംഗങ്ങളിൽ നിന്ന് വിവരങ്ങൾ വേർതിരിച്ചെടുക്കുന്നത്. ഇങ്ങനെ തരംഗങ്ങളുടെ ആവ്യത്തിയിൽ മാറ്റം വരുത്തുന്ന ജോലിയാണ് മിക്സർ ചെയ്യുന്നത്.
ആന്റിന സ്വീകരിച്ച തരംഗങ്ങളെയും ടെലിവിഷൻ സെറ്റിനകത്തുള്ള ഒരു ഓസിലേറ്റർ (Local Oscillator) നിർമ്മിക്കുന്ന തരംഗങ്ങളെയും തമ്മിൽ കൂട്ടിച്ചേർക്കുകയാണ് (mixing) മിക്സർ ചെയ്യുന്നത്. ഇതിന്റെ ഫലമായി ലഭിക്കുന്ന (പൂതിയ തരംഗത്തിന്റെ ആവ്യത്തി മറ്റു രണ്ടു തരംഗങ്ങളുടെയും വ്യത്യാസമായിരിക്കും)തരംഗത്തിനെ I.F (Intermediate Frequency) എന്നു പറയുന്നു. ഈ I.F തരംഗത്തിൽ നിന്നാണ് ശബ്ദ-ചിത്ര വിവരങ്ങൾ വേർതിരിച്ചെടുക്കുന്നത്.
I.F ആംപ്ലിഫയർ : മിക്സറിൽ നിന്നു കിട്ടുന്ന I.F തരംഗങ്ങളുടെ തീവ്രത വർദ്ധിപ്പിച്ചാൽ മാത്രമേ അവയിൽ നിന്നും വിവരങ്ങൾ വേർതിരിച്ചെടുക്കാൻ കഴിയുകയുള്ളൂ. ഈ ധർമ്മം നിർവഹിക്കുകയാണ് I.F ആംപ്ലിഫയർ ചെയ്യുന്നത്.
വീഡിയോ സെക്ഷൻ : ഒരു മോണോക്രോം (ബ്ലാക്ക് & വൈറ്റ്) ടെലിവിഷൻ സിഗ്നലിൽ ബ്രൈറ്റ്നസ് , ഹൊറിസോണ്ടൽ സിങ്ക് ,വെർട്ടിക്കൽ സിങ്ക് തുടങ്ങിയ വിവരങ്ങളാണ് അടങ്ങിയിരിക്കുന്നത്. ഇവയെ വേർതിരിച്ചെടുക്കുക, ആംപ്ലിഫൈ ചെയ്യുക അതിനുശേഷം ദൃശ്യവത്കരിക്കാനായി പിക്ചർ ട്യൂബിൽ കൊടുക്കുക എന്നിവയാണ് വീഡിയോ സെക്ഷൻ ചെയ്യുന്നത്.
ചിത്ര വിവരങ്ങളെ ആംപ്ലിറ്റ്യൂഡ് മോഡൂലേഷൻ ചെയ്തിരിക്കുന്നതുകൊണ്ട് അവയെ ഡീമോഡൂലേറ്റു ചെയ്യുന്നതിനായി ഡയോഡ് ഡിറ്റക്ടർ ഉപയോഗിക്കാവുന്നതാണ്. ഡയോഡൂ ഡിറ്റക്ടറിൽ നിന്നു കിട്ടുന്ന ചിത്ര വിവരങ്ങൾ തീവ്രത കുറഞ്ഞവയായതുകൊണ്ട് അവയെ ആദ്യം ആംപ്ലിഫൈ ചെയ്യുന്നു, അതിനുശേഷം പിക്ചർട്യൂബിൽ നല്കി ദൃശ്യവത്കരിപ്പിക്കുന്നു.
ഹോറിസോണ്ടൽ സിങ്ക് ,വെർട്ടിക്കൽ സിങ്ക് എന്നീ സിഗ്നലുകളുടെ സഹായത്തോടെയാണ് ചിത്രത്തിനെ യഥാസ്ഥാനത്തിൽ പിക്ചർട്യൂബിൽ കാണിക്കുന്നത്.
ഓഡിയോ സെക്ഷൻ : ശബ്ദ വിവരങ്ങളെ ഫ്രീക്വൻസി മോഡുലേഷൻ ചെയ്താണ് സംപ്രക്ഷണം ചെയ്തിരിക്കുന്നത്. അതിനാൽ അവയെ വേർതിരിച്ചെടുക്കുന്നതിനായി ഫ്രീക്വൻസി ഡീമോഡുലേഷൻ എന്ന പ്രക്രിയ ചെയ്തതിനുശേഷം, ആംപ്ലിഫൈ ചെയ്ത് ലൗഡ് സ്പീക്കറിൽ കൊടുക്കുന്നു. അങ്ങനെ ശബ്ദം പുനർ നിർമ്മിക്കുന്നു
പിക്ചർ ട്യൂബ് : വീഡിയോ സെക്ഷനിൽ നിന്നു വരുന്ന ബ്രൈറ്റ്നസ് വിവരങ്ങളെ ദൃശ്യവത്കരിക്കാനാണ് പിക്ചർ ട്യൂബ് ഉപയോഗിക്കുന്നത്. പിക്ചർ ട്യൂബിന്റെ പ്രധാനഭാഗങ്ങൾ ഇലക്ട്രോൺ ഗൺ, ഫോക്കസിങ് ആനോഡ്, ഫോസ്ഫറസ് സ്ക്രീൻ എന്നിവയാണ്. വീഡിയോ സെക്ഷനിൽ നിന്നും വരുന്ന ബ്രൈറ്റ്നസ് സിഗ്നലിനെ പിക്ചർ ട്യൂബിന്റെ ഇലക്ട്രോൺ ഗണ്ണിൽ നല്കുകയും അങ്ങനെ ദൃശ്യം പൂനർ നിർമ്മിക്കപ്പെടുന്നു.
പവർ സപ്ലൈ : ടി.വി ക്കു നേർധാരാവൈദ്യുതിയാണ് ആവശ്യം. അതുകൊണ്ട് മെയിൻ സപ്ലൈയിൽ നിന്നും വരുന്ന പ്രത്യാവർത്തിധാര വൈദ്യൂതിയെ സ്റ്റെപ്പ്ഡൌൺ ചെയ്ത്, റെക്ടിഫൈ ചെയ്തു നേർധാരാവൈദ്യുതിയാക്കി മാറ്റുന്നു. ഇതിനെ പിക്ചർ ട്യൂബ് ഒഴികെ എല്ലാഭാഗത്തും നൽകുന്നു. പിക്ചർ ട്യുബ് ഒരു കാഥോഡ് റേ ട്യൂബ് (CRT) ആയതുകൊണ്ട് അതിന്റെ പ്രവർത്തനത്തിനു സാധാരണയായി വളരെ ഉയർന്ന നേർധാരാവൈദ്യുതി വോൾട്ടേജ് ആവശ്യമാണ്. സാധാരണ ഒരു മോണോക്രോം പിക്ചർ ട്യൂബിനു 15kV വോൾട്ടേജ് വേണ്ടിവരും.
മലയാളിയുടെ ആസ്വാദനത്തിന് പുതിയമാനങ്ങൾ നൽകിയ ടെലിവിഷൻ ചാനലുകളിൽ മാതൃഭാഷയിൽ ആദ്യമായി എത്തിയത് 1981 ൽ ഗവൺമെന്റിന്റെ കീഴിലുള്ള ദൂരദർശൻ ആണ്. പ്രശസ്ത എഴുത്തുകാരൻ ജി. ശങ്കരപ്പിള്ള എഴുതിയ കുട്ടികളുടെ നാടകമായ ഒരുകൂട്ടം ഉറുമ്പുകൾ ആയിരുന്നു ആദ്യമായി സംപ്രേഷണം ചെയ്ത ടെലിവിഷൻ പരിപാടി. 1985 ജനുവരി രണ്ട് വൈകുന്നേരം 6.30ന് ആയിരുന്നു 15 മിനിറ്റ് ദൈർഘ്യമുള്ള നാടകം സംപ്രേഷണം ചെയ്തത്. ആദ്യത്തെ തത്സമയ വാർത്തവായനയും ഇൗ ദിവസം തന്നെയായിരുന്നു, ഏഴുമണിക്ക്. ടി. ചാമിയാർ നിർമിച്ച വാർത്ത അവതരിപ്പിച്ചത് ജി.ആർ. കണ്ണൻ ആയിരുന്നു. 1993 ൽ മലയാളത്തിലെ ആദ്യ സ്വകാര്യ ടി വി ചാനലായ ഏഷ്യാനെറ്റ് സംപ്രേഷണം ആരംഭിച്ചു.
ലോക ടെലിവിഷൻദിനം : 1996 ഡിസംബർ 17ന് െഎക്യരാഷ്ട്രസഭയുടെ ജനറൽ അസംബ്ലിയിലാണ് നവംബർ 21 ലോക ടെലിവിഷൻ ദിനമായി ആചരിക്കാനുള്ള പ്രഖ്യാപനമുണ്ടായത്. െഎക്യരാഷ്ട്ര സഭയിൽ ആദ്യമായി ടെലിവിഷൻ ഫോറം നടത്തിയതിെൻറ ഒാർമക്കായാണ് ഇൗ ദിനാചരണം. െടലിവിഷൻ ദിനാചരണാർഥം അംഗരാജ്യങ്ങളെ ക്ഷണിച്ച െഎക്യരാഷ്ട്രസഭ, ലോക സമാധാനത്തിനും സുരക്ഷക്കും സാമൂഹിക-സാംസ്കാരിക വികസനത്തിനും ഉൗന്നൽ നൽകുന്ന വിധത്തിലുള്ള ടെലിവിഷൻ പരിപാടികളുടെ ആഗോളതലത്തിലുള്ള കൈമാറ്റം പ്രോത്സാഹിപ്പിക്കാൻ അംഗരാജ്യങ്ങേളാട് ആഹ്വാനം ചെയ്തു.
കൃഷിക്കാരനും കച്ചവടക്കാരനും അധ്യാപകനും വിദ്യാർഥിക്കും ഡോക്ടർമാർക്കും രോഗികൾക്കുമെന്നുവേണ്ട ലോകത്തിലെ നാനാ വിധ ജനങ്ങൾക്കും ആവശ്യമുള്ള പരിപാടികൾ ഇന്ന് ടെലിവിഷനിൽ സുലഭം. ൈകയിൽ റിമോട്ട് ഉണ്ടെങ്കിൽ കാഴ്ചയുടെ ലോകം നിങ്ങൾക്ക് സ്വന്തം. ശാസ്ത്രത്തോടൊപ്പം ടെലിവിഷനും വളർന്നതോടെ ബ്ലാക് ആൻഡ് വൈറ്റ് കളറായി, പിന്നീട് എൽ.സി.ഡിയും എൽ.ഇ.ഡിയും വിപണി കീഴടക്കി. ദേ ഇപ്പോൾ 3ഡി യും 4കെയുമാണ് താരങ്ങൾ.
കടപ്പാട് – വിക്കിപീഡിയ, അമീർ സാദിഖ് (മാധ്യമം).